dr abdu samad samadani mp – Chandrika Daily https://www.chandrikadaily.com Tue, 09 Dec 2025 14:40:13 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg dr abdu samad samadani mp – Chandrika Daily https://www.chandrikadaily.com 32 32 എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; അബ്ദുസ്സമദ് സമദാനി എംപി https://www.chandrikadaily.com/1center-tries-to-open-back-door-to-citizenship-register-through-sir-abdussamad-samadani-mp.html https://www.chandrikadaily.com/1center-tries-to-open-back-door-to-citizenship-register-through-sir-abdussamad-samadani-mp.html#respond Tue, 09 Dec 2025 14:39:07 +0000 https://www.chandrikadaily.com/?p=367788 എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി. തിരഞ്ഞെടുപ്പ് പരിഷ്‌കാരണം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്‍ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന നല്‍കിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകര്‍ക്കുന്നത് അനുവദിക്കാന്‍ ആകില്ല.

വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പുതിയ രീതിക്ക് നടപടിക്രമത്തിലെ നീതിയോ സുതാര്യതയോ വിവേചനരാഹിത്യമോ ഇല്ല. പൗരനെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും തന്റെ സമ്മതിദാനത്തിനുള്ള അര്‍ഹത തെളിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഏറ്റവും സാധാരണക്കാരനായ മനുഷ്യന് തന്റെ ശബ്ദം ഫലപ്രദമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ജനാധിപത്യ സംവിധാനത്തെ നിരാകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്‌കാരം. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളൊന്നും ഭരണഘടനക്ക് നിരക്കുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 324, 326 എന്നീ വകുപ്പുകളൊന്നും തന്നെ തുല്യാവകാശം ഉറപ്പു നല്‍കുന്ന 14ാം വകുപ്പിന് മീതെയല്ലെന്ന് മനസ്സിലാക്കണം. ദക്ഷിണാഫ്രിക്ക, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ വോട്ടവകാശത്തെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായി അംഗീകരിക്കുകയും അതിന്റെ നിഷേധത്തെ കര്‍ക്കശമായ നീതിന്യായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലുള്ള നടപടി ഇന്ത്യയിലും എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

പൗരന്റെ അടിസ്ഥാനപരമായ ജനാധിപത്യാവകാശത്തില്‍ വെള്ളം കലര്‍ത്താന്‍ ഭരണപരമായ ഒരു നടപടിയെയും അനുവദിക്കാത്ത വിധത്തിലുള്ള നിയമനിര്‍മ്മാണം ഉണ്ടാകണം. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത വോട്ടവകാശ നിഷേധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ച അപ്രായോഗികവും അസാധ്യവുമായ നടപടിക്രമങ്ങളും സമയപരിമിതിയും കൊണ്ടാണ് അവര്‍ ഈ വിഷമാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്നത്. എസ്‌ഐആര്‍ സൃഷ്ടിച്ച കെടുതികള്‍ ബിഹാറില്‍ കണ്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും അത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യമാകെ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്‌കാരങ്ങള്‍.

വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണത്തിന്റെ അടിസ്ഥാന തത്ത്വം തന്നെ വോട്ടര്‍മാരെ ഉള്‍ക്കൊള്ളുക എന്നതായിരിക്കണം, അവരെ തള്ളിക്കളയുക എന്നതാകരുത്. എന്നാല്‍ എസ്. ഐ.ആര്‍ ഉള്‍ക്കൊള്ളുക എന്ന തത്ത്വം തന്നെ അംഗീകരിക്കുന്നില്ല. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുക എന്ന പരിപാടിയാണ് നടക്കുന്നത്. വോട്ടര്‍ പട്ടിക ‘ശുദ്ധീകരിക്കുക’ എന്നതല്ല വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് ഭരണഘടനാപരമായി പട്ടികപരിഷ്‌കരണത്തിന്റെ ലക്ഷ്യമായിരിക്കേണ്ടത്. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്ത ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പൗരന്‍ ജീവിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് സമദാനി ചോദിച്ചു.

വോട്ടവകാശം തെളിയിക്കാനുള്ള ബാധ്യത വോട്ടറുടെ മേലേക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ് എസ്‌ഐആര്‍. ഇതിനായി നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന കഠിനമായ വ്യവസ്ഥകളും വെച്ചു. പാസ്‌പോര്‍ട്ട് മുതല്‍ മെട്രിക്കുലേഷന്‍ രേഖകള്‍ വരെ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ പൗരന്റെ അടിസ്ഥാന രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം ഒഴിവാക്കി. ആധാര്‍ കാര്‍ഡ് സ്വീകാര്യമായി അംഗീകരിക്കാന്‍ സുപ്രീംകോടതി ഇടപെടേണ്ടിവന്നു.

വിവിധ വിഭാഗങ്ങളില്‍ പെടുന്ന സാധാരണക്കാരെയാണ് ഈ നടപടികള്‍ പ്രയാസത്തില്‍ അകപ്പെടുത്തിയിട്ടുള്ളത്. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് അതിന് കൂടുതല്‍ ഇരയായത്. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍, വാടകവീടുകളില്‍ താമസിക്കുന്ന അനൗദ്യോഗിക തൊഴിലാളികള്‍, വിവാഹത്തെ തുടര്‍ന്ന് താമസസ്ഥലം മാറിയ സ്ത്രീകള്‍, പ്രവാസികള്‍, പതിവായി മുന്‍വിധികളെ അഭിമുഖീകരിക്കുന്ന മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിവരെ വിഷമവൃത്തത്തിലേക്ക് തള്ളുന്നതാണ് പുതിയ നടപടിക്രമങ്ങള്‍. ചെറിയൊരു പോളിംഗ് ബൂത്തിലേക്ക് ചെറിയൊരു പെന്‍സിലുമായി ഒരു കടലാസില്‍ വോട്ട് ചെയ്യുന്ന ചെറിയവരായ ആണുങ്ങളും പെണ്ണുങ്ങളുമാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമെന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ സമദാനി ഉദ്ധരിച്ചു. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഊന്നിപ്പറഞ്ഞ ബാലറ്റ് പേപ്പര്‍ എന്ന ആ കടലാസ് ഇന്ത്യന്‍ ജനതക്ക് തിരിച്ചു നല്‍കണം. വോട്ട് ചെയ്യാന്‍ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണം.

എസ്‌ഐആര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും സ്വയംകൃതാര്‍ത്ഥമാണ്. മുന്‍കൂട്ടി അറിയിപ്പ് കൊടുക്കാതെ വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്ര വിപുലവും വ്യാപകവുമായൊരു പ്രക്രിയ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും ഭാരമേറിയതുമായ ഒരു ഭരണ സംവിധാനത്തെക്കൊണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും ഇതായിരിക്കും സ്ഥിതി. ഇത്ര പ്രധാനപ്പെട്ടൊരു കാര്യത്തിന് എന്താണ് ഇത്ര വലിയ ധൃതിയെന്നും എന്തുകൊണ്ടാണ് ഇത്രഹൃസ്വമായ സമയപരിധിയെന്നും കേന്ദ്രസര്‍ജര്‍ വ്യക്തമാക്കണം.

]]>
https://www.chandrikadaily.com/1center-tries-to-open-back-door-to-citizenship-register-through-sir-abdussamad-samadani-mp.html/feed 0
വഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍ https://www.chandrikadaily.com/muslim-league-mps-held-discussions-with-the-union-minister.html https://www.chandrikadaily.com/muslim-league-mps-held-discussions-with-the-union-minister.html#respond Tue, 02 Dec 2025 14:18:23 +0000 https://www.chandrikadaily.com/?p=366430 രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിയെ സമീപിച്ചത്. രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നുന്നതിനുള്ള സമയപരിധി നീട്ടി പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

പോർട്ടലിൽ ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, ഡോക്യുമെന്റ് അപ്ലോഡ് ക്രാഷുകൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ എന്നിവ ഉപയോക്താക്കൾ വ്യാപകമായി നേരിടുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ പിശകുകൾ സംഭവിക്കുമ്പോൾ മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എംപിമാർ കത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ പല വഖ്ഫുകളുടെയും മുതവല്ലികൾ ഡിജിറ്റൽ സാക്ഷരതാ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരത്തിലുള്ള സങ്കീർണ്ണമായ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വഖഫ് സ്വത്തുകൾക്ക് അന്യായമായ പിഴകൾ ചുമത്തപ്പെടാൻ സാധ്യതയുണ്ട് എന്നും കത്തിൽ എംപിമാർ മുന്നറിയിപ്പ് നൽകി. പോർട്ടലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കി, യഥാർത്ഥ അപേക്ഷകർക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള നീതിയുക്തമായ അവസരം ലഭിക്കാൻ സമയപരിധി നീട്ടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/muslim-league-mps-held-discussions-with-the-union-minister.html/feed 0
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി https://www.chandrikadaily.com/11evictions-in-assam-illegal-activity-by-authorities-samadani.html https://www.chandrikadaily.com/11evictions-in-assam-illegal-activity-by-authorities-samadani.html#respond Wed, 30 Jul 2025 13:57:53 +0000 https://www.chandrikadaily.com/?p=348988
ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങൾ തകർത്തുകൊണ്ടും ആസാമിൽ നടന്ന സംഭവവികാസങ്ങൾ അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. അവിടെ പാർക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ അധിക്ഷേപാർഹമാണ്. അവർക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ അവരുടെ പ്രയാസങ്ങളിൽ ആശ്വാസം നൽകാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ഒറ്റയടിക്ക് തകർത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങൾക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം തകർത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടർന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങൾ പിഴുതെറിയപ്പെടുകയും അഭിമാനം തകർക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതൽ ആശങ്കാജനകമാണ്. വർഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാർത്തുവരുന്നവരാണവർ.
സുപ്രീംകോടതി നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകർക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുൻകൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. എന്നാൽ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നൽകി ബന്ധപ്പെട്ടവരുടെ പരാതി കേൾക്കാനോ മറ്റു നടപടികൾക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങൾക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
]]>
https://www.chandrikadaily.com/11evictions-in-assam-illegal-activity-by-authorities-samadani.html/feed 0
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി https://www.chandrikadaily.com/unscientific-construction-of-national-highways-samadani-held-a-meeting-with-the-national-highway-authority-officials.html https://www.chandrikadaily.com/unscientific-construction-of-national-highways-samadani-held-a-meeting-with-the-national-highway-authority-officials.html#respond Wed, 21 May 2025 17:25:44 +0000 https://www.chandrikadaily.com/?p=341985 സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

]]>
https://www.chandrikadaily.com/unscientific-construction-of-national-highways-samadani-held-a-meeting-with-the-national-highway-authority-officials.html/feed 0
അമൃത് 2.0: കേരളത്തിന് 3743 കോടി രൂപയുടെ പ്രോജക്റ്റുകള്‍ അനുവദിച്ചതായി സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രം https://www.chandrikadaily.com/1amrut-2-0-center-informs-samadani-in-writing-that-rs-3743-crore-projects-have-been-sanctioned-for-kerala.html https://www.chandrikadaily.com/1amrut-2-0-center-informs-samadani-in-writing-that-rs-3743-crore-projects-have-been-sanctioned-for-kerala.html#respond Fri, 14 Mar 2025 13:05:29 +0000 https://www.chandrikadaily.com/?p=333900 ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത് 2.0) പദ്ധതിയുടെ ഭാഗമായി കേരളത്തിന് 3743 കോടി രൂപയുടെ 740 പ്രോജക്റ്റുകള്‍ അനുവദിച്ചതായി കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭുഷണ്‍ ചൗധരി രേഖാമൂലം ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി 251 ജലവിതരണ പദ്ധതികള്‍ക്ക് മാത്രം 2413 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ 91 നഗരസഭകളില്‍ ഈ പദ്ധതികള്‍ നടപ്പാക്കും. കേരളത്തില്‍ അമൃത് 2.0 പദ്ധതി പ്രകാരം അനുവദിച്ച ജലവിതരണ പദ്ധതികളുടെ എണ്ണം സംബന്ധിച്ച് ലോക്‌സഭയില്‍ ഡോ. സമദാനി ഉന്നയിച്ച ചോദ്യത്തിനിടെയാണ് മന്ത്രിയുടെ മറുപടി.

നഗരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണ് അമൃത് 2.0.

]]>
https://www.chandrikadaily.com/1amrut-2-0-center-informs-samadani-in-writing-that-rs-3743-crore-projects-have-been-sanctioned-for-kerala.html/feed 0
മുന്‍ കൊണ്ടോട്ടി എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ. അബ്ദുസ്സമദ് സമദാനി എം.പി https://www.chandrikadaily.com/on-the-demise-of-former-kondotti-mla-k-muhammadunni-haji-condolences-to-dr-abdussamad-samadani-m-p.html https://www.chandrikadaily.com/on-the-demise-of-former-kondotti-mla-k-muhammadunni-haji-condolences-to-dr-abdussamad-samadani-m-p.html#respond Sat, 18 Jan 2025 12:11:12 +0000 https://www.chandrikadaily.com/?p=326254 മുന്‍ കൊണ്ടോട്ടി നിയമസഭ സമാജികനും മുസ്ലിംലീഗ് നേതാവുമായ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ. അബ്ദുസ്സമദ് സമദാനി എം.പി. അപൂര്‍വ്വതകളോടെ വിവിധ രംഗങ്ങളില്‍ ശോഭിച്ച വ്യക്തിത്വമായിരുന്നു പ്രിയങ്കരനായ മമ്മുണ്ണി ഹാജി സാഹിബ് എന്നും രാഷ്ട്രീയത്തെ അദ്ദേഹം പൂര്‍ണമായും സാമൂഹിക സേവന രംഗമായിക്കണ്ട് നാടിനും ജനങ്ങള്‍ക്കും വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയില്‍ വിനിയോഗിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ആയിരുന്ന കാലത്താണ് താന്‍ കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രവര്‍ത്തിച്ചതുമെന്ന് സമദാനി സമൂഹമാധ്യമത്തില്‍ കുറിച്ചു.

തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഇത്തരത്തില്‍ ഒരു ജനപ്രതിനിധിയുടെ കഠിനപ്രയത്‌നവും അതിനുവേണ്ടിയുള്ള അര്‍പ്പണബോധവും മമ്മുണ്ണി ഹാജിയില്‍ നിന്ന് പഠിക്കണം എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ പ്രവര്‍ത്തനങ്ങളെന്നും സമദാനി പറഞ്ഞു. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും സമുന്നതരായ നേതാക്കള്‍ക്കെല്ലാം അദ്ദേഹത്തോട് വലിയ ഇഷ്ടവും അടുപ്പുമായിരുന്നു. ഗുരുവായൂര്‍ തെരഞ്ഞെടുപ്പില്‍ കെ.കരുണാകരനും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഏറെ സുപ്രധാനമായ ഉത്തരവാദിത്തങ്ങള്‍ പലതും മമ്മുണ്ണി ഹാജിയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.

രോഗബാധിതനായ ശേഷവും പലപ്പോഴും അദ്ദേഹത്തെ കാണാന്‍ പോയിരുന്നപ്പോള്‍ ശാരീരികമായ അവശതയിലും അല്പസ്വല്പം മറവി വന്ന സന്ദര്‍ഭങ്ങളില്‍ പോലും അദ്ദേഹം തന്നെ തിരിച്ചറിയുകയും എന്റെ സന്ദര്‍ശനത്തില്‍ ഉള്ളുണര്‍ന്ന് സന്തോഷിക്കുകയും ചെയ്തതും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണെന്നും നാടിനും ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി മമ്മുണ്ണി ഹാജി ചെയ്ത സേവനങ്ങള്‍ എക്കാലത്തും ഓര്‍ക്കപ്പെടുമെന്നും ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി സമൂഹമാധ്യമത്തില്‍ കുറിച്ചു.

]]>
https://www.chandrikadaily.com/on-the-demise-of-former-kondotti-mla-k-muhammadunni-haji-condolences-to-dr-abdussamad-samadani-m-p.html/feed 0
5ജി രാജ്യവ്യാപകമാക്കും: സമദാനിക്ക് കേന്ദ്രത്തിന്റെ മറുപടി https://www.chandrikadaily.com/5g-to-be-made-nationwide-centres-reply-to-samadani.html https://www.chandrikadaily.com/5g-to-be-made-nationwide-centres-reply-to-samadani.html#respond Sat, 21 Dec 2024 06:37:26 +0000 https://www.chandrikadaily.com/?p=322725 ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5 ജി നെറ്റ്വര്‍ക്കുകള്‍ നടപ്പാക്കിവരുന്നതായി കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഡോ. പി ചന്ദ്രശേഖര്‍ ഡോ.എംപി അബ്ദു സ്സമദ് സമദാനി എംപി യെ അറിയിച്ചു. ആകെയുള്ള 783 ജില്ലകളില്‍ 779ലും 5ജി സര്‍വീസുകള്‍ ഇപ്പോള്‍ ലഭ്യമാണ് രാ ജ്യത്താകെ 4.6 ക്ഷം 5ജി ബേസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയുണ്ടായി. സംസ്ഥാനങ്ങളും ജില്ലകളും തിരിച്ചുള്ള 5ജി ലഭ്യതയുടെ സ്ഥിതികളെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അധ്യാപകര്‍ക്ക് തുടര്‍പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ‘ദിക്ഷ’ക്ക് കീഴില്‍ ‘നി ഷ്ഠ’ഓണ്‍ലൈന്‍ പദ്ധതി നടപ്പിലാക്കി വരുന്നതായി വി ദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഡോ.എം.പി അബ്ദു സ്സമദ് സമദാനിയെ അറിയിച്ചു.

അധ്യാപനവുമായി ബന്ധപ്പെട്ട നിര്‍മ്മിത ബുദ്ധി അടക്കമുള്ള നിരവധി സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നുണ്ട് അധ്യാപക പരിശീലനത്തിലൂടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ ത്താന്‍ വേണ്ടിയാണ് നിഷ്ഠ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പ്രൈവറ്റ് സ് കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കുന്നതും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോ ഗപ്പെടുത്തുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

 

]]>
https://www.chandrikadaily.com/5g-to-be-made-nationwide-centres-reply-to-samadani.html/feed 0
‘ഇന്ത്യയുടെ ഹൃദയ സംസ്‌കാരം ബഹുസ്വരത, പരിഹരിക്കേണ്ടത് ദാരിദ്ര്യവും തൊഴിലില്ലായ്മയും’; ഡോ. അബ്ദുസ്സമദ് സമദാനി എം.പി https://www.chandrikadaily.com/1indias-heart-culture-is-pluralism-poverty-and-unemployment-to-be-solved-dr-abdussamad-samadani-m-p.html https://www.chandrikadaily.com/1indias-heart-culture-is-pluralism-poverty-and-unemployment-to-be-solved-dr-abdussamad-samadani-m-p.html#respond Tue, 17 Dec 2024 11:52:23 +0000 https://www.chandrikadaily.com/?p=322165 സംസ്‌കാരത്തിന്റെ ബഹുത്വം ലോകനാഗരികതയുടെ വൈവിധ്യത്തില്‍ നിന്ന് സ്വീകരിച്ചപ്പോഴെല്ലാം ഇന്ത്യ സ്വന്തമായ ഹൃദയം കാത്തുസൂക്ഷിച്ചുവെന്നും ആ ഹൃദയസംസ്‌കാരം എന്നും ബഹുസ്വരമാണെന്നും ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. ധനാഭ്യാര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സമദാനി. ആധുനികതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ ദശകളിലൂടെയും ഭാവങ്ങളിലൂടെയുമാണ് മുന്നേറിയത്. ആ പ്രയാണത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ വൈവിധ്യത്തിലെ ഏകത്വമാണ്.

ജന്മശതാബ്ദി ആഘോഷത്തിലൂടെ ഇപ്പോള്‍ അനുസ്മരിക്കപ്പെടുന്ന പ്രശസ്തമായ രാജ് കപൂര്‍ അവതരിപ്പിച്ച ഗാനത്തില്‍ പറയും പോലെയാണത്: ‘ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്താനി’ (എന്നിട്ടും ഹൃദയം ഭാരതീയമാണ്). എന്നാല്‍ ഈ ബഹുസ്വര പാരമ്പര്യത്തെ ലംഘിക്കുന്ന നടപടികളാണ് ഇന്ന് വര്‍ദ്ധിച്ചുവരുന്നത്. രാജ്യത്തിന്റെ ദേശീയ ഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെത്തന്നെ നിഷേധിക്കുന്നതിന് സമമാണ് ഈ സ്ഥിതിവിശേഷം.

ദാരിദ്ര്യവും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് അടിസ്ഥാന പ്രശ്‌നങ്ങള്‍. അത് പരിഹരിക്കപ്പെടുന്നതിന് പകരം മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ക്ക് ചുവട്ടില്‍ വേറെ ആരാധനാലയങ്ങള്‍ അന്വേഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഈ പോക്ക് എവിടെച്ചെന്നാണ് അവസാനിക്കുക. മതേതരത്വം പോലെ രാജ്യത്തിന് അടിസ്ഥാനപരമായ തത്ത്വമാണ് സോഷ്യലിസവും. എന്നാല്‍ അവ രണ്ടിനോടും അലര്‍ജി പുലര്‍ത്തുന്ന ഒരുതരം രോഗം വദ്ധിച്ചുവരുന്നത് പൊതുവായ വളര്‍ച്ചയെയാണ് ബാധിക്കുക. അധികാരമെന്നാല്‍ സാങ്കേതികവിദ്യയുടെ അധികാരമായി മാറിയിരിക്കുന്നൊരു ലോകത്ത് അത് പരിഗണിച്ചുകൊണ്ട് തന്നെ കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന നടപടികളാണ് അനിവാര്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/1indias-heart-culture-is-pluralism-poverty-and-unemployment-to-be-solved-dr-abdussamad-samadani-m-p.html/feed 0
‘ചെറുകിട വ്യവസായ മന്ത്രാലയങ്ങളെ രാജ്യാന്തര വ്യാപാരത്തില്‍ പിന്തുണക്കും’; ലോക്‌സഭയില്‍ സമദാനിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി https://www.chandrikadaily.com/ministry-of-small-scale-industries-will-be-supported-in-international-trade-centres-reply-to-samdanis-question-in-lok-sabha.html https://www.chandrikadaily.com/ministry-of-small-scale-industries-will-be-supported-in-international-trade-centres-reply-to-samdanis-question-in-lok-sabha.html#respond Sun, 15 Dec 2024 13:59:36 +0000 https://www.chandrikadaily.com/?p=321914 2019 മുതല്‍ 2024 വരെയുള്ള കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം 29.58 കോടി കടങ്ങള്‍ പ്രധാന്‍ മന്ത്രി മുദ്ര യോജന (പി.എം.എം.വൈ) പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്തതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു. എം.എസ്.എം.ഇ കളെ പിന്തുണക്കാനും രാജ്യാന്തര വ്യാപാരത്തില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നിരവധി നടപടികള്‍ എടുത്തുവരുന്നുണ്ട്. കയറ്റുമതി സൗകര്യപ്പെടുത്താനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഉല്‍പ്പന്നങ്ങളുടെ വിപണിസാധ്യതയും സേവനങ്ങളും വര്‍ദ്ധിപ്പിക്കാനായി രാജ്യാന്തര സഹകരണ പദ്ധതി നടപ്പിലാക്കുക, എം.എസ്.ഇ കളുടെ പ്രാപ്തിയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാനായി ക്ലസ്റ്റര്‍ വികസന പരിപാടി ഏര്‍പ്പെടുത്തുക, ജില്ലാതല കയറ്റുമതി ഹബ്ബ് കൊണ്ടുവരിക തുടങ്ങിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു.

മുദ്ര പദ്ധതിക്ക് കീഴില്‍ കടം അനുവദിക്കുന്നതിന് വേണ്ടി ലഭിച്ച അപേക്ഷകളെയും എം.എസ്.ഇ കളെ പിന്തുണക്കുന്നതിനെയും രാജ്യാന്തര വ്യാപാരത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെയും പദ്ധതി തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടി സഹായകരമായ രീതിയില്‍ വികസിപ്പിക്കുന്നതിനെയും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

]]>
https://www.chandrikadaily.com/ministry-of-small-scale-industries-will-be-supported-in-international-trade-centres-reply-to-samdanis-question-in-lok-sabha.html/feed 0
‘ഭക്ഷ്യധാന്യങ്ങള്‍ക്ക് ഉയര്‍ന്ന സബ്‌സിഡി’; സമദാനിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം https://www.chandrikadaily.com/1higher-subsidy-on-foodgrains-the-center-responded-to-samadanis-question.html https://www.chandrikadaily.com/1higher-subsidy-on-foodgrains-the-center-responded-to-samadanis-question.html#respond Sun, 15 Dec 2024 13:33:34 +0000 https://www.chandrikadaily.com/?p=321909 ഗ്രാമീണ ജനതയുടെ 75 ശതമാനവും നഗര ജനസംഖ്യയുടെ 50 ശതമാനവും പേര്‍ക്ക് ഉയര്‍ന്ന സബ്‌സിഡിയോടു കൂടി ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഭക്ഷ്യകാര്യ സഹമന്ത്രി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് പ്രകാരമുള്ള ഈ പദ്ധതി രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ലഭ്യമാകുന്നുണ്ട്.

സൂഹത്തിലെ അവശരും ദുര്‍ബലരുമായവര്‍ക്കെല്ലാം സഹായകരമാണിത്. ഒരു സംസ്ഥാനത്തു നിന്നും ഭക്ഷ്യസുരക്ഷ ഇല്ലായ്മയെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതിവിശകലനം ചെയ്യുന്നതിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ ഇല്ലാത്തവര്‍ക്കും വിദൂരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കും നീതിപൂര്‍വ്വം ഭക്ഷ്യധാന്യവിതരണം നടത്തുന്നതിനെക്കുറിച്ചും ഭക്ഷ്യധാന്യങ്ങളുടെ പോഷകാഹാര സംബന്ധിയായ ഗുണനിലവാരത്തെക്കുറിച്ചും പദ്ധതി വിശകലനത്തിന് സര്‍ക്കാര്‍ എടുക്കുന്ന നടപടികളെക്കുറിച്ചും ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

]]>
https://www.chandrikadaily.com/1higher-subsidy-on-foodgrains-the-center-responded-to-samadanis-question.html/feed 0