DY Chandrachud – Chandrika Daily

ഗണപതി പൂജക്ക് പ്രധാനമന്ത്രി വീട്ടിൽ വന്നതിൽ തെറ്റില്ല: ചീഫ് ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂഡ്
ഗ​ണേ​ശോ​ത്സ​വ പൂ​ജ​ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടിൽ വന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് നവംബർ 10ന് വിരമിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ എക്‌സ്‌പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ ഉത്തരവാദിത്തമെന്താണെന്ന് ജഡ്ജിമാർക്കും അവരുടെ ഉത്തരവാദിത്തമെന്താണെന്ന് രാഷ്ട്രീയക്കാർക്കുമറിയാം. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള അധികാര വിഭജനം ഇരുകൂട്ടരും തമ്മിൽ കണ്ടുമുട്ടാൻ പാടില്ലെന്ന് അർഥമാക്കുന്നില്ല.

രാഷ്ട്രപതി ഭവനിലും മറ്റും പ്രധാനമന്ത്രിയുമായും മന്ത്രിമാരുമായും ന്യായാധിപന്മാർ സംഭാഷണം നടത്താറുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.

സെപ്റ്റംബർ 12ന് പൂജക്ക് പ്രധാനമന്ത്രിയെ വിളിച്ചതിൽ പ്രതിപക്ഷവും മുതിർന്ന അഭിഭാഷകരും രൂക്ഷ വിമർശനം നടത്തിയിരുന്നു.

‘മറ്റ് പ്രശ്‌നങ്ങൾക്കായി ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നോ’ അയോധ്യ പരാമർശത്തിൽ ഡി.വൈ ചന്ദ്രചൂഡിനെ വിമർശിച്ച് കോൺഗ്രസ് നേതാവ്
അയോധ്യ തർക്കപരിഹാരത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

സാമ്പത്തിക ബാധ്യതകളില്ലാതെ സാധാരണ പൗരന്മാർക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളുടെ ദുരുപയോഗം പോലുള്ള മറ്റ് ആശങ്കകൾ പരിഹരിക്കാനോ ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നും അവർക്ക് വേണ്ടി ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

അയോധ്യ-ബാബറി മസ്ജിദ് തർക്കപരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും ദൈവം ഒരു വഴി കണ്ടെത്തി നൽകിയെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴി കണ്ടെത്തുമെന്ന് അദ്ദേഹം തന്റെ ഗ്രാമവാസികളോട് പറഞ്ഞു. ഖേഡ് താലൂക്കിലെ തൻ്റെ ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടന്നു. എന്നാൽ മസ്ജിദിന്റെ തറക്കല്ല് പോലും ഇപ്പോഴും ഇട്ടിട്ടില്ല എന്നതാണ് വസ്തുത.

1822 മുതൽ നിലനിൽക്കുന്ന രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം അവസാനിച്ചത് 2019 നവംബർ 9ന് 2.77 ഏക്കർ രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ്. 1992ൽ തകർത്ത ബാബറി മസ്ജിദിന് പകരം മറ്റൊരു മസ്ജിദ് പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ സ്ഥലം പകരം നൽകാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടു.

‘അയോധ്യ തർക്കത്തിൽ പരിഹാരത്തിനായി പ്രാർഥിച്ചു’; വശ്വാസമുണ്ടെങ്കിൽ ദൈവം വഴികാണിക്കുമെന്ന് ഡി.വൈ ചന്ദ്രചൂഡ്
അയോധ്യ തർക്കപരിഹാരത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചെന്ന വാദവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അയോധ്യ-ബാബറി മസ്ജിദ് തർക്കപരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും ദൈവം ഒരു വഴി കണ്ടെത്തിനൽകിയെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) ഡി.വൈ. ചന്ദ്രചൂഡ്.

ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴി കണ്ടെത്തുമെന്ന് അദ്ദേഹം തന്റെ ഗ്രാമവാസികളോട് പറഞ്ഞു. ഖേഡ് താലൂക്കിലെ തൻ്റെ ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പലപ്പോഴും ഞങ്ങൾക്ക് പല തരം തർക്കങ്ങളെക്കുറിച്ചുള്ള കേസുകൾ ഉണ്ടാകാറുണ്ട്, പക്ഷേ ഞങ്ങൾക്ക് ഒരു പരിഹാരത്തിലെത്താൻ സാധിച്ചിരുന്നില്ല. അയോധ്യ സമയത്തും സമാനമായ സമാനമായ തർക്കം ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ദേവൻ്റെ മുമ്പിൽ ഇരുന്നു. ഒരു പരിഹാരം കാണേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. ദേവൻ ഒരു വഴി കണ്ടെത്തി നൽകി , ‘ സി.ജെ.ഐ പറഞ്ഞു.

2019 നവംബർ ഒമ്പതിന് , അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിക്കൊണ്ട് വിധി പറഞ്ഞിരുന്നു. ഒപ്പം അയോധ്യയിൽ തന്നെ ബദലായി അഞ്ചേക്കർ സ്ഥലത്ത് പള്ളി നിർമിക്കുമെന്നും ബെഞ്ച് വിധിച്ചു.

ഈ വർഷം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടന്നു. എന്നാൽ മസ്ജിദിന്റെ തറക്കല്ല് പോലും ഇപ്പോഴും ഇട്ടിട്ടില്ല എന്നതാണ് വസ്തുത. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരായിരുന്നു രാമഭൂമി തർക്ക പരിഹാര കേസിലെ വിധി പറഞ്ഞ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

സെപ്റ്റംബറിൽ ഗണേശ പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രചൂഡിൻ്റെ വസതിയിൽ എത്തിയിരുന്നു. ചീഫ് ജസ്റ്റിസിൻ്റെ വസതിയിൽ പ്രധാനമന്ത്രി നടത്തിയ സന്ദർശനത്തെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.