e chandra shekharan nair – Chandrika Daily https://www.chandrikadaily.com Mon, 30 Jan 2023 16:21:03 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg e chandra shekharan nair – Chandrika Daily https://www.chandrikadaily.com 32 32 മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരനെ ബി.ജെ.പിക്കാര്‍ ആക്രമിച്ച കേസില്‍ സി.പി.എമ്മുകാര്‍ കൂറുമാറി. https://www.chandrikadaily.com/cpm-members-defected.html https://www.chandrikadaily.com/cpm-members-defected.html#respond Mon, 30 Jan 2023 16:21:03 +0000 https://www.chandrikadaily.com/?p=235221 മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരനെ ബി.ജെ.പിക്കാര്‍ ആക്രമിച്ച കേസില്‍ സി.പി.എമ്മുകാര്‍ കൂറുമാറി. ഇതേ തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടു. ഇതിനെതിരെ സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബു പരസ്യമായി രംഗത്തുവന്നു.

2016ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരന്‍ കയ്യില്‍ ബാന്‍ഡേജ് ഇട്ട് ബഹു.ഗവര്‍ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്‍ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു. ചാര്‍ജ്ജ് കൊടുത്തു. പ്രകാശ് ബാബു പറഞ്ഞു.

ആക്രമണം നടത്തിയ 12 ബി.ജെ.പി,ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ് കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്‍.എസ്.എസ്, ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശികജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസൃമാണ്.
സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാന്‍ കരുതുന്നു. പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/cpm-members-defected.html/feed 0
ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു https://www.chandrikadaily.com/e-chandra-shekharan-nair-death-news-kerala.html https://www.chandrikadaily.com/e-chandra-shekharan-nair-death-news-kerala.html#respond Wed, 29 Nov 2017 07:23:21 +0000 http://www.chandrikadaily.com/?p=56807 തിരുവനന്തപുരം: സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ ശേഖരന്‍ നായര്‍(89) അന്തരിച്ചു. കഴിഞ്ഞ 22-നാണ് അദ്ദേഹത്തെ ശ്രീചിത്ര ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്നലെ രാത്രി സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മികച്ച ഭക്ഷ്യമന്ത്രിയായിരുന്നു അദ്ദേഹം. ആറു തവണ നിയമസഭയിലെത്തിയിരുന്നു.

]]>
https://www.chandrikadaily.com/e-chandra-shekharan-nair-death-news-kerala.html/feed 0