E.P. Rajagopalan – Chandrika Daily https://www.chandrikadaily.com Mon, 12 Jan 2026 14:51:39 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg E.P. Rajagopalan – Chandrika Daily https://www.chandrikadaily.com 32 32 2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി. രാജഗോപാലന് https://www.chandrikadaily.com/2025-flute-award-e-p-rajagopalan.html https://www.chandrikadaily.com/2025-flute-award-e-p-rajagopalan.html#respond Mon, 12 Jan 2026 14:51:39 +0000 https://www.chandrikadaily.com/?p=373600 കൊച്ചി: 2025ലെ ഓടക്കുഴൽ പുരസ്കാരം സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന് ലഭിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഫെബ്രുവരി 2ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സാഹിത്യനിരൂപകനും വിമർശകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലൻ കാസർകോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018ൽ കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.

കേരള സാഹിത്യ അക്കാദമി അംഗമായ അദ്ദേഹം പുരോഗമന കലാ–സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2006ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഇ.പി. രാജഗോപാലന് ലഭിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/2025-flute-award-e-p-rajagopalan.html/feed 0