Earthquacke – Chandrika Daily https://www.chandrikadaily.com Sun, 18 May 2025 07:35:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Earthquacke – Chandrika Daily https://www.chandrikadaily.com 32 32 കുറ്റിയാടി കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് https://www.chandrikadaily.com/the-geology-department-has-confirmed-that-the-earthquake-occurred-in-kutiyadi-kayakodi.html https://www.chandrikadaily.com/the-geology-department-has-confirmed-that-the-earthquake-occurred-in-kutiyadi-kayakodi.html#respond Sun, 18 May 2025 07:35:31 +0000 https://www.chandrikadaily.com/?p=341671 കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

]]>
https://www.chandrikadaily.com/the-geology-department-has-confirmed-that-the-earthquake-occurred-in-kutiyadi-kayakodi.html/feed 0
കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ല; ജിയോളജിക്കല്‍ വിഭാഗം https://www.chandrikadaily.com/earthquake-not-confirmed-in-kuttiadi-kayakodi-ellikampara-geological-division.html https://www.chandrikadaily.com/earthquake-not-confirmed-in-kuttiadi-kayakodi-ellikampara-geological-division.html#respond Sun, 18 May 2025 06:33:07 +0000 https://www.chandrikadaily.com/?p=341667 കോഴിക്കോട് കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം. ഭൂമിക്കടിയില്‍ ചെറിയ ചലനം ഉണ്ടായിട്ടുള്ളതാകാം. വിഷയത്തില്‍ വിശദ പരിശോധനക്ക് ശുപാര്‍ശ ചെയ്യുമെന്നും പരിശോധന നടത്തേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണെന്നും ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി.

നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റിയാടിയിലെ 4, 5 വാര്‍ഡുകളിലായി എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം ഉണ്ടായെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞത്. രാത്രി 7:30ഓടെ ആയിരുന്നു സംഭവം. ഇതിനൊപ്പം അന്തരീക്ഷത്തില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/earthquake-not-confirmed-in-kuttiadi-kayakodi-ellikampara-geological-division.html/feed 0
ടിബറ്റിലുണ്ടായ ഭൂചലനം മരണസംഖ്യ 120 കടന്നു https://www.chandrikadaily.com/death-toll-from-earthquake-in-tibet-passes-120.html https://www.chandrikadaily.com/death-toll-from-earthquake-in-tibet-passes-120.html#respond Wed, 08 Jan 2025 04:55:12 +0000 https://www.chandrikadaily.com/?p=324915 ലാസ: ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ 126 പേര്‍ മരിച്ചതായും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.

ടിബറ്റിലെ തീര്‍ഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നേപ്പാളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിലുണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സര്‍വസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് ടിബറ്റില്‍ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.

]]>
https://www.chandrikadaily.com/death-toll-from-earthquake-in-tibet-passes-120.html/feed 0
ടിബറ്റിലും നേപ്പാളിലും ഭൂചലനം; മരണം 50 കടന്നു https://www.chandrikadaily.com/earthquakes-in-tibet-and-nepal-death-passed-50.html https://www.chandrikadaily.com/earthquakes-in-tibet-and-nepal-death-passed-50.html#respond Tue, 07 Jan 2025 06:31:04 +0000 https://www.chandrikadaily.com/?p=324873 ന്യൂഡല്‍ഹി: ടിബറ്റില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 53 പേര്‍ മരിക്കുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈനീസ് വാര്‍ത്ത ഏജന്‍സി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം നേപ്പാളിലും ബിഹാറിലും അസമിലും ബംഗാളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ പലയിടത്തും കെട്ടിടങ്ങള്‍ കുലുങ്ങിയെങ്കിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹിമാലയന്‍ ബെല്‍റ്റില്‍ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

രാവിലെ 6.30ഓടെയാണ് ആദ്യ പ്രകമ്പനവും പിന്നീട് ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ കൂടി ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭുചലനവുമായി ബന്ധപ്പെട്ട് നേപ്പാളിലെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 2015ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളില്‍ 9000ത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

]]>
https://www.chandrikadaily.com/earthquakes-in-tibet-and-nepal-death-passed-50.html/feed 0
ന്യൂഡൽഹിയിൽ ഭൂചലനം; സമീപ നഗരങ്ങളിലും പ്രകമ്പനം https://www.chandrikadaily.com/earthquakeatdelhi.html https://www.chandrikadaily.com/earthquakeatdelhi.html#respond Sun, 28 May 2023 12:14:41 +0000 https://www.chandrikadaily.com/?p=256406 ന്യൂഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു ആർക്കെങ്കിലും പരുക്കേറ്റതായോ, നാശനഷ്ടം സംഭവിച്ചതായോ റിപ്പോർട്ടില്ല.ഇന്ന് രാവിലെ 11.23ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പഞ്ചാബ്,ഹരിയാന, ശ്രീനഗർ, പുഞ്ച് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഫയ്‌സാബാദിൽ രാവിലെ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന്റെ തുടർച്ചയാണ് ഇന്ത്യൻ നഗരങ്ങളിലെ പ്രകമ്പനങ്ങൾ എന്നാണ് കരുതുന്നത്.

]]>
https://www.chandrikadaily.com/earthquakeatdelhi.html/feed 0
ഉത്തരേന്ത്യയെ നടുക്കിയ ഭൂകമ്പത്തിൽ പാക്കിസ്ഥാനിൽ 9 പേർ കൊല്ലപ്പെട്ടു https://www.chandrikadaily.com/earthquake-pakisthan-northindia.html https://www.chandrikadaily.com/earthquake-pakisthan-northindia.html#respond Wed, 22 Mar 2023 04:42:13 +0000 https://www.chandrikadaily.com/?p=243743 ഇന്നലെ രാത്രി രാജ്യ തലസ്ഥാനമടക്കം ഉത്തരേന്ത്യയെ നടുക്കിയ ഭൂകമ്പത്തിൽ പാക്കിസ്ഥാനിൽ 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പാക്കിസ്ഥാന്റെ ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒമ്പത് പേർ മരിക്കുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്, അതേസമയം അതിന്റെ ആഴം 180 കിലോമീറ്ററാണെന്ന് പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ലാഹോർ, ഇസ്ലാമാബാദ്, റാവൽപിണ്ടി, ക്വറ്റ, പെഷവാർ, കൊഹാട്ട്, ലക്കി മർവാട്ട്, തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.ഗുജ്‌റൻവാല, ഗുജറാത്ത്, സിയാൽകോട്ട്, കോട് മോമിൻ, മധ് രഞ്ജ, ചക്‌വാൾ, കോഹട്ട്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, പാകിസ്ഥാനെ കൂടാതെ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

 

]]>
https://www.chandrikadaily.com/earthquake-pakisthan-northindia.html/feed 0
തുര്‍ക്കി ഭൂചലനം: ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ട്‌ https://www.chandrikadaily.com/drfhturkey-earthquake-indians-body-found.html https://www.chandrikadaily.com/drfhturkey-earthquake-indians-body-found.html#respond Sat, 11 Feb 2023 12:53:59 +0000 https://www.chandrikadaily.com/?p=237386 ന്യൂഡല്‍ഹി: തുര്‍ക്കി ഭൂചലനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനറ്റോളിയയിലെ 24 നിലയുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

ജോലി സംബന്ധമായാണ് വിജയകുമാര്‍ തുര്‍ക്കിയിലെത്തിയത്. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാര്‍ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അയച്ചുകൊടുത്ത ഫോട്ടോ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

ഭൂചലനത്തിന് ശേഷം വിജയകുമാറിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവസാര്‍ ഹോട്ടലില്‍ ഇയാള്‍ താമസിച്ച മുറിയില്‍നിന്ന് വെള്ളിയാഴ്ച പാസ്‌പോര്‍ട്ടും ബാഗും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്താത്തതിനാല്‍ കുമാര്‍ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അതിനിടയിലാണ് ശനിയാഴ്ച രാവിലെ തകര്‍ന്നൂവീണ കെട്ടിടത്തിന്റെ സ്ലാബിനടിയില്‍നിന്ന് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

]]>
https://www.chandrikadaily.com/drfhturkey-earthquake-indians-body-found.html/feed 0
തുര്‍ക്കി ഭൂകമ്പം; കാണാതായ മുന്‍ ചെല്‍സി താരം ആറ്റ്‌സുവിനെ കണ്ടെത്തി https://www.chandrikadaily.com/turkey-earthquake-missing-ex-chelsea-star-atsu-has-been-found.html https://www.chandrikadaily.com/turkey-earthquake-missing-ex-chelsea-star-atsu-has-been-found.html#respond Wed, 08 Feb 2023 14:23:49 +0000 https://www.chandrikadaily.com/?p=236738 ഇസ്താംബൂള്‍: തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ ആറ്റ്‌സുവിനെ കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെയാണ് ആറ്റ്‌സുവിനെ കണ്ടെത്തിയത്.

ഘാന ദേശീയ താരമായ ആറ്റ്‌സുവിനെ ഭൂകമ്പത്തില്‍ കാണാതായ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. താരത്തെ രക്ഷിച്ച വിവരം ഘാന ഫുട്‌ബോള്‍ അസോസിയേഷനാണ് അറിയിച്ചത്.

]]>
https://www.chandrikadaily.com/turkey-earthquake-missing-ex-chelsea-star-atsu-has-been-found.html/feed 0
ഭൂകമ്പ ദുരിതം: യുഎഇ 100 ദശലക്ഷം ഡോളര്‍ സഹായം https://www.chandrikadaily.com/drhadfearthquake-distress-100-assistance.html https://www.chandrikadaily.com/drhadfearthquake-distress-100-assistance.html#respond Tue, 07 Feb 2023 15:46:47 +0000 https://www.chandrikadaily.com/?p=236554 അബുദാബി: കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി യുഎഇ 100ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കും.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. സിറിയക്കും തുർക്കിക്കും 50 ദശലക്ഷം ഡോളര്‍ വീതമാണ് നല്‍കുക.

സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. 15,000 ലധികം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ചൊവ്വാഴ്ച പുലര്‍ച്ചെയും തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. എന്നാല്‍ ഇതില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

]]>
https://www.chandrikadaily.com/drhadfearthquake-distress-100-assistance.html/feed 0
തകരാത്ത കരുതല്‍: ഭൂകമ്പത്തിനിടയിലെ കണ്ണ് നനയ്ക്കുന്ന ചിത്രം https://www.chandrikadaily.com/an-eye-watering-picture-during-an-earthquake.html https://www.chandrikadaily.com/an-eye-watering-picture-during-an-earthquake.html#respond Tue, 07 Feb 2023 14:01:59 +0000 https://www.chandrikadaily.com/?p=236535 തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കണ്ണ് നനയ്ക്കുന്ന ചിത്രം. കുഞ്ഞാങ്ങളയെ സഹോദരി തലയില്‍ കൈ വെച്ച് മണിക്കുറുകളാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്നത്.

നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കിട്ടത്.

]]>
https://www.chandrikadaily.com/an-eye-watering-picture-during-an-earthquake.html/feed 0