ED RAID – Chandrika Daily https://www.chandrikadaily.com Thu, 06 Mar 2025 07:33:41 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ED RAID – Chandrika Daily https://www.chandrikadaily.com 32 32 എസ്‍ഡിപിഐ ഓഫീസുകളില്‍ ഇ.ഡിയുടെ രാജ്യവ്യാപക റെയ്ഡ് https://www.chandrikadaily.com/ed-nationwide-raid-on-sdpi-offices.html https://www.chandrikadaily.com/ed-nationwide-raid-on-sdpi-offices.html#respond Thu, 06 Mar 2025 07:33:41 +0000 https://www.chandrikadaily.com/?p=332746 കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു

കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്നും രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി പറയുന്നു.

രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം 2022 സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. 2009ല്‍ സ്ഥാപിതമായ എസ്ഡിപിഐയുടെ ആസ്ഥാനം ഡല്‍ഹിയാണ്.

]]>
https://www.chandrikadaily.com/ed-nationwide-raid-on-sdpi-offices.html/feed 0
മുസ്ലിം ലീഗ് എം.പി നവാസ് ഖനിയുമായി ബന്ധമുള്ള കൊറിയര്‍ കമ്പനിയില്‍ ഇ.ഡി റെയ്ഡ് https://www.chandrikadaily.com/ed-raid-on-courier-company-related-to-muslim-league-mp-nawaz-mine.html https://www.chandrikadaily.com/ed-raid-on-courier-company-related-to-muslim-league-mp-nawaz-mine.html#respond Thu, 14 Mar 2024 07:00:47 +0000 https://www.chandrikadaily.com/?p=292843 ചെന്നൈ: മുസ്ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.

രാമനാഥപുരത്തെ എം.പിയായ നവാസ് ഖനി ഇത്തവണയും ഇവിടെ മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാമനാഥപുരത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നവാസ് ഖനിയുമായി ബന്ധമുള്ള കമ്പനിയില്‍ റെയ്ഡ് നടക്കുന്നത്. എസ്.ടി കൊറിയറിന്റെ ഹെഡ് ഓഫീസ് ഉള്‍പ്പെടെ 10 സ്ഥലങ്ങളിലാണ് റെയ്ഡ്.

കേന്ദ്രത്തിന്റെ കളിപ്പാവകളായി മാറിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് എന്ന പരാതി രാജ്യത്താകെ നിലിനില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനീതികള്‍ ചൂണ്ടിക്കാട്ടുന്നവരെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുകയും റെയ്ഡ് മറ്റും നടത്തി പേടിപ്പിക്കാന്‍ നോക്കുകയും ചെയ്യുന്ന രീതിക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. ഇ.ഡി കേന്ദ്ര സര്‍ക്കാറിന്റെ ടൂള്‍ ആണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇത്തരം നടപടികള്‍.

]]>
https://www.chandrikadaily.com/ed-raid-on-courier-company-related-to-muslim-league-mp-nawaz-mine.html/feed 0
‘ബിജെപിയിലേക്ക് ക്ഷണിച്ചു, ഓഫര്‍ നിരസിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ ഇഡി റെയ്ഡ്’ https://www.chandrikadaily.com/invited-to-bjp-ed-raids-congress-mlas-residence-after-rejecting-offer.html https://www.chandrikadaily.com/invited-to-bjp-ed-raids-congress-mlas-residence-after-rejecting-offer.html#respond Wed, 13 Mar 2024 06:10:08 +0000 https://www.chandrikadaily.com/?p=292776 ബിജെപി ഓഫര്‍ ചെയ്ത ലോക്സഭാ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയതെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ അമ്പ പ്രസാദ്. ഹിസാരിബാഗ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും അമ്പ പ്രസാദ് പ്രതികരിച്ചു.

‘ചൊവ്വാഴ്ച്ച രാവിലെയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയത്. ഒരു ദിവസം നീണ്ടുനിന്ന പീഡനമായിരുന്നു അത്. ഒരു മണിക്കൂര്‍ അവര്‍ എന്നെ ഇരിക്കാന്‍ അനുവദിച്ചില്ല. നേരത്തെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍ അത് തള്ളി. അതിന് പിന്നാലെ എന്നെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.’ അമ്പ പ്രസാദ് പറഞ്ഞു.

ചത്രയില്‍ നിന്നും മത്സരിക്കാന്‍ നിരവധി ആര്‍എസ്എസുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതും താന്‍ നിരസിച്ചു. ബര്‍ക്കഗോണ്‍ സീറ്റില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ചതിനാല്‍ ശക്തയായ സ്ഥാനാര്‍ത്ഥിയായിട്ടാണ് അവര്‍ എന്നെ കാണുന്നതെന്നും അമ്പ പ്രസാദ് പറഞ്ഞു.

രാത്രി വരെ നീളുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഇഡി റെയ്ഡ്. റാഞ്ചിയിലെ വസതിയില്‍ അടക്കം ഹസീരാബാഗില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട നിരവധിയിടങ്ങളില്‍ റെയ്ഡ് നടന്നു. 2023 ലാണ് റെയ്ഡിന് ആസ്പദമായ പരാതി ലഭിച്ചത്.

 

 

]]>
https://www.chandrikadaily.com/invited-to-bjp-ed-raids-congress-mlas-residence-after-rejecting-offer.html/feed 0
കണ്ടല ബാങ്ക് തട്ടിപ്പ്: ബാങ്കിലെ പരിശോധന പൂർത്തിയായി https://www.chandrikadaily.com/kandala-bank-fraud-the-investigation-in-the-bank-has-been-completed.html https://www.chandrikadaily.com/kandala-bank-fraud-the-investigation-in-the-bank-has-been-completed.html#respond Fri, 10 Nov 2023 02:01:05 +0000 https://www.chandrikadaily.com/?p=282545 തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ പരിശോധന പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂര്‍ പിന്നിട്ട് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്.

ബാങ്കില്‍ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സിപിയു ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവയും ഇ ഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് തുടരുന്ന ഇ ഡി, ഭാസുരാം?ഗന്റെ ആരോഗ്യനില തൃപ്തികരമെങ്കില്‍ ഇന്ന് ചോദ്യം ചെയ്‌തേക്കും. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാം?ഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. മകന്‍ അഖില്‍ജിത്തിന്റെ ആഡംബര കാറും ഇ ഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഭാസുരങ്കാന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും കസ്റ്റഡിയില്‍ അന്തിമ തീരുമാനമുണ്ടാകും. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.

]]>
https://www.chandrikadaily.com/kandala-bank-fraud-the-investigation-in-the-bank-has-been-completed.html/feed 0
കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ് https://www.chandrikadaily.com/ed-raid-at-kandala-cooperative-bank.html https://www.chandrikadaily.com/ed-raid-at-kandala-cooperative-bank.html#respond Wed, 08 Nov 2023 02:52:29 +0000 https://www.chandrikadaily.com/?p=282305 കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. 4 വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സി.പി.ഐ നേതാവായ എന്‍ ഭാസുരാംഗനാണ ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്.

എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്ട്രേറ്ററാണ് സി.പി.ഐ നേതാവായ ഭാസുരാംഗന്‍. ക്രമക്കേടില്‍ ഇ.ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്.

 

]]>
https://www.chandrikadaily.com/ed-raid-at-kandala-cooperative-bank.html/feed 0
സിപിഎം നേതാവ് എം.കെ.കണ്ണൻ പ്രസിഡന്റായ ബാങ്കിലും ഇ.ഡി; സായുധ സേനയുമായി തൃശൂരിൽ വ്യാപക റെയ്ഡ് https://www.chandrikadaily.com/cpm-leader-m-k-kannan-is-the-president-of-the-bank-and-ed-widespread-raid-in-thrissur-with-armed-forces.html https://www.chandrikadaily.com/cpm-leader-m-k-kannan-is-the-president-of-the-bank-and-ed-widespread-raid-in-thrissur-with-armed-forces.html#respond Mon, 18 Sep 2023 07:13:42 +0000 https://www.chandrikadaily.com/?p=275090 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലും പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലാണ് ഇഡിയുടെ പരിശോധന. സിപിഐഎം നേതാവ് എം കെ കണ്ണനാണ് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പി.സതീഷ് കുമാര്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതല്‍ ബാങ്കുകളിലേക്ക് നീളുന്നത്. സതീഷ് കുമാറിന്റെ ബെനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. തൃശൂരില്‍ എട്ടിടത്തും എറണാകുളത്ത് ഒരിടത്തുമാണ് റെയ്ഡ് നടക്കുന്നത്. സതീഷ് കുമാറിന്റെ പേരില്‍ ഇരുപതിലേറെ അക്കൗണ്ടുള്ളതായി കണ്ടെത്തി. ഇയാളുടെ ബിനാമികളുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.

കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് ഇ.ഡി റെയ്‌ഡെന്നാണ് വിവരം. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധ സേനാംഗങ്ങളുമുണ്ട്. കരുവന്നൂര്‍ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് അടക്കം തൃശൂര്‍ ജില്ലയിലെ 4 സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

 

 

]]>
https://www.chandrikadaily.com/cpm-leader-m-k-kannan-is-the-president-of-the-bank-and-ed-widespread-raid-in-thrissur-with-armed-forces.html/feed 0
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇ.ഡി റെയ്ഡ് സി.പി.എമ്മിന് കനത്ത പ്രഹരം; 300 കോടിയുടെ വെട്ടിപ്പ് നേതൃത്വത്തെ ഞെട്ടിച്ചു https://www.chandrikadaily.com/111karuvannur-bank-fraud-ed-raid-dealt-a-heavy-blow-to-cpm-300-crores-evasion-shocks-the-party.html https://www.chandrikadaily.com/111karuvannur-bank-fraud-ed-raid-dealt-a-heavy-blow-to-cpm-300-crores-evasion-shocks-the-party.html#respond Wed, 23 Aug 2023 06:25:50 +0000 https://www.chandrikadaily.com/?p=271043 കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.സി.മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കെത്തിയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. കരുവന്നൂര്‍ പ്രശ്‌നം തണുത്തെന്നു കരുതിയ സി.പി.എമ്മിനു കിട്ടിയ വന്‍ ആഘാതം കൂടിയാണിത്. വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികള്‍ക്കോ ലോക്കല്‍ കമ്മിറ്റികള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സി.പി.എം നിലപാട്.

മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ ഒഴികെ ആര്‍ക്കെതിരെയും കാര്യമായ നടപടിയും പാര്‍ട്ടി എടുത്തില്ല. 300 കോടി രൂപയുടെ തിരിമറി തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്തത്. ‘നോട്ടപ്പിശകി’ന്റെ പേരിലാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആര്‍.വിജയയെയും ജില്ലാ കമ്മിറ്റിയില്‍നിന്നു തരം താഴ്ത്തുക മാത്രമാണ് ആകെ ചെയ്തത്.

എ.സി. മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ഇതില്‍ മൊയ്തീനെ ബന്ധിപ്പിക്കുന്നതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. കരുവന്നൂരില്‍ തട്ടിപ്പു നടക്കുന്നുവെന്നു പാര്‍ട്ടിയംഗമായ ബാങ്ക് മുന്‍ ജീവനക്കാരന്‍ എസ്.സുരേഷ് പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ഈ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനം രാജിവച്ചത്. തുടര്‍ന്നു സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പരാതി വന്നത്.

കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഏറെക്കാലം പാര്‍ട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല. മാത്രമല്ല ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നല്‍കിയ പാര്‍ട്ടിയംഗത്തെ വിളിച്ചു വിവരങ്ങള്‍ ചോദിച്ചുമില്ല. പരാതിയില്‍ അഴിമതിക്കാരെന്നു പറയുന്ന ചിലരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കള്‍ ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തില്‍ എ.സി.മൊയ്തീനും ഏരിയ ചുമതലക്കാരനായ ഉല്ലാസ് കളയ്ക്കാടും പങ്കെടുത്തു.

ഇന്നലെ ഇ.ഡി റെയ്ഡ് നേരിട്ട രണ്ട് ബിസിനസുകാരെ ബാങ്കിനു പരിചയപ്പെടുത്തിയതില്‍ മൊയ്തീനു പങ്കുണ്ടെന്നും സൂചനയുണ്ട്. ഇതില്‍ ഒരാളുമായി കണ്ണൂരിലെ മുതിര്‍ന്ന സി.പി.എം നേതാവിനു ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. കണ്ണൂരില്‍നിന്നു വന്ന് ഇവിടെ വാടകവീട്ടില്‍ താമസിച്ച ഈ പാര്‍ട്ടി അനുഭാവിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൊയ്തീനെതിരെ എന്തെങ്കിലും പറയാന്‍ ജില്ലാ കമ്മിറ്റിയിലെ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ട പരാതി എന്തുകൊണ്ടു വേണ്ട സമയത്ത് അന്വേഷിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും ആരും ചോദിക്കാതിരുന്നതും അതുകൊണ്ടാണ്.

 

]]>
https://www.chandrikadaily.com/111karuvannur-bank-fraud-ed-raid-dealt-a-heavy-blow-to-cpm-300-crores-evasion-shocks-the-party.html/feed 0
മുന്‍ മന്ത്രിയും കുന്ദംകുളം എം.എല്‍.എയുമായ എസി മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് തുടരുന്നു https://www.chandrikadaily.com/ed-raid-continues-at-former-minister-and-kundamkulam-mla-ac-moithins-house.html https://www.chandrikadaily.com/ed-raid-continues-at-former-minister-and-kundamkulam-mla-ac-moithins-house.html#respond Tue, 22 Aug 2023 17:46:40 +0000 https://www.chandrikadaily.com/?p=270971 മുന്‍ മന്ത്രിയും കുന്ദംകുളം എം.എല്‍.എയുമായ എ.സി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് തുടരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. പരിശോധന ഇപ്പോള്‍ 15 മണിക്കൂര്‍ പിന്നിട്ടു.

കരുവന്നൂര്‍ സര്‍വീസ് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് എ.സി മൊയ്തീനും അറിവുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. തട്ടിപ്പുമായി സംബന്ധിച്ച് അന്നത്തെ സഹകരണമന്ത്രിയായിരുന്ന എ.സി മൊയ്തീനെ വിവരമറിയിച്ചിരുന്നു. സഹകരണ രജിസ്ട്രാര്‍ നല്‍കിയ മൊഴിയിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

ഇന്ന് രാവിലെ ഏഴരയോടെയാണ് 12 അംഗ ഇ.ഡി സംഘം എ.സി മൊയ്തീന്റെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. കരുവന്നുര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരില്‍ നിന്നും പ്രതികളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. തുടരന്വേഷണത്തിനാവശ്യമായ തെളിവുകള്‍ ശേഖരിക്കാനും ഇ.ഡി സംഘം ലക്ഷ്യവെക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/ed-raid-continues-at-former-minister-and-kundamkulam-mla-ac-moithins-house.html/feed 0
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി റെയ്ഡ് https://www.chandrikadaily.com/lakshadweep-mp-muhammad-faisals-house-and-official-residences-raided-by-ed.html https://www.chandrikadaily.com/lakshadweep-mp-muhammad-faisals-house-and-official-residences-raided-by-ed.html#respond Sun, 25 Jun 2023 08:46:18 +0000 https://www.chandrikadaily.com/?p=261342 ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നടപടി. ഫൈസലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പൂരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു.

ഈ നാല് കേന്ദ്രങ്ങളിലും ഒരെ സമയങ്ങലാണ് റെയ്ഡ് നടന്നത്. ബേപ്പൂരില്‍ നിന്ന് ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.

]]>
https://www.chandrikadaily.com/lakshadweep-mp-muhammad-faisals-house-and-official-residences-raided-by-ed.html/feed 0
ബിനീഷ് ബോസുമല്ല, ഡോണുമല്ല; തന്റെ കുട്ടികളുടെ അച്ഛന്‍ മാത്രം- ഭാര്യ https://www.chandrikadaily.com/raid-in-bineesh-kodiyeris-home.html https://www.chandrikadaily.com/raid-in-bineesh-kodiyeris-home.html#respond Thu, 05 Nov 2020 06:46:05 +0000 https://www.chandrikadaily.com/?p=166110 തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ മാത്രമാണെന്നും ഭാര്യ. മാധ്യമങ്ങള്‍ക്കു മു്മ്പില്‍ വിതുമ്പിയായിരുന്നു അവരുടെ പ്രതികരണം. ബിനീഷിന് കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.

‘ പരിശോധനയ്ക്കിടെ അമ്മയുടെ ഐ ഫോണ്‍ മാത്രമാണ് കൊണ്ടുപോയത്. അതില്‍ ഞാന്‍ ഒപ്പിട്ടിട്ടുണ്ട്. വീട്ടില്‍ നിന്ന് മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഒരു കാര്‍ഡ്‌ കിട്ടിയെന്നും അതില്‍ ഒപ്പിടണമെന്നും ഇഡി നിര്‍ബന്ധിച്ചു. ബിനീഷിനെ രക്ഷപ്പെടുത്തണം എന്നുണ്ടെങ്കില്‍ ഒപ്പിടണം എന്നായിരുന്നു ആവശ്യം. ഞാന്‍ ജയിലില്‍ പോയാലും വേണ്ടിയില്ല ഒപ്പിടില്ല എന്നു പറഞ്ഞു. ഈ വീട്ടില്‍ നിന്ന് ഈ കാര്‍ഡ് കിട്ടിയതല്ല. മുഹമ്മദ് അനൂപിന്റെ കാര്‍ഡ് ഇവിടെ നിന്ന് കിട്ടിയില്ല. ഇവിടെ നിന്ന് കിട്ടാത്ത സാഹചര്യത്തില്‍ ഒപ്പിടില്ല. ബിനീഷ് ഒരു ബോസല്ല, ഒരു ഡോണുമല്ല. എന്റെ രണ്ടു കുട്ടികളുടെ അച്ഛനാണ്. ഒരു സാധാരണ മനുഷ്യനാണ്. കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട് എന്നു മാത്രമേ ഉള്ളൂ’ – അവര്‍ പറഞ്ഞു.

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. വേറെ ഒരിടത്തും പരിശോധിച്ചിട്ടില്ല. മരുതംകുഴിയിലെ വീട്ടില്‍ 25 മണിക്കൂര്‍ നേരമാണ് ഇഡി റെയ്ഡ് നടത്തിയത്.

 

 

]]>
https://www.chandrikadaily.com/raid-in-bineesh-kodiyeris-home.html/feed 0