educationa institute – Chandrika Daily https://www.chandrikadaily.com Mon, 10 Jul 2023 01:54:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg educationa institute – Chandrika Daily https://www.chandrikadaily.com 32 32 വിവിധ ജില്ലകളിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി https://www.chandrikadaily.com/today-is-a-holiday-for-educational-institutions-in-three-taluks-of-different-districts.html https://www.chandrikadaily.com/today-is-a-holiday-for-educational-institutions-in-three-taluks-of-different-districts.html#respond Mon, 10 Jul 2023 01:53:46 +0000 https://www.chandrikadaily.com/?p=263847 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ 63 ക്യാമ്പുകളാണുള്ളത്. ഇതില്‍ 2637 പേര്‍ താമസിച്ചുവരികയാണ്. ഇതില്‍ 45 ക്യാമ്പുകള്‍ തിരുവല്ലയിലാണ്.

അതേസമയം കോട്ടയം ജില്ലയിലെ 2 താലൂക്കുകളിലും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധമല്ല.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാടശേഖരങ്ങളില്‍ മടവീഴ്ചമൂലം കുട്ടനാട് താലൂക്കില്‍ വിവിധ പാടശേഖരങ്ങളില്‍ നിലവില്‍ ഏകദേശം പൂര്‍ണ്ണമായും വെളളക്കെട്ട് ഉള്ള സാഹചര്യത്തിലും താലൂക്കിലെ മിക്ക സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നതിനാലുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും ടൂഷന്‍ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും, കൂടാതെ ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ആലപ്പുഴ ജില്ലയിലും മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

]]>
https://www.chandrikadaily.com/today-is-a-holiday-for-educational-institutions-in-three-taluks-of-different-districts.html/feed 0