elance – Chandrika Daily
	1	</sy:updateFrequency>
elance – Chandrika Daily
ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ നേടി ‘ഇലാൻസ്​’ വിദ്യാർത്ഥികൾ
അസോസിയേഷൻ ഓഫ്​ ചാർട്ടേഡ്​ സർട്ടി​ഫൈഡ്​ അക്കൗണ്ട്​സ്​ (എസിസിഎ) പരീക്ഷയിൽ ദേശീയതലത്തിൽ തുടർച്ചയായി മികച്ച റാങ്കുകൾ കരസ്ഥമാക്കി കോഴിക്കോട്ടെ പ്രമുഖ കോമേഴ്​സ്​ പരിശീലന കേന്ദ്രമായ ‘ഇലാൻസ്​’. ഇക്കഴിഞ്ഞ സെപ്തംബറിൽ നടന്ന എ.സി.സി.എ പരീക്ഷയിലാണ്​ ഇവിടെയുള്ള വിദ്യാർത്ഥികൾ ഒന്നും രണ്ടും ആൾ ഇന്ത്യാ റാങ്കുകൾ നേടിയിരിക്കുന്നത്​.
2024 മാർച്ചിലും 2023 ഡിസംബറിലും നടന്ന പരീക്ഷകളിലും ഇവിടത്തെ വിദ്യാർത്ഥികൾ 1000 പ്ലസ്​ പാസ്​ വിജയത്തിന്​ അർഹരായിരുന്നു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ നടന്ന ACCA പരീക്ഷകളിൽ 34 വേൾഡ്​ റാങ്കുകളും 62 നാഷണൽ റാങ്കുകളും നേടിയ ‘ഇലാൻസ്​’ നേരത്തെതന്നെ ഒമ്പത്​ വിഷയങ്ങളിൽ അഞ്ചിലും​ അഖിലേന്ത്യാതലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയിരുന്നു.
റാങ്ക്​ ജേതാക്കളായ ഫാത്തിമത്ത്​ സൈഫയെയും ആഡ്രൂസ്​ ജോണിയെയും അഭിനന്ദിക്കുന്നതിനായി കോഴിക്കോട്​ കാമ്പസിൽ നടന്ന ചടങ്ങിൽ ‘ഇലാൻസ്​’ ഓപ്പറേഷണൽ മേധാവി കെ എസ്​ മിഥുൻ അധ്യക്ഷതവഹിച്ചു. ഫാക്കൽട്ടികളായ അക്ഷയ്​ ലാൽ, അരുൺ കുമാർ, അലൻ ബിജു എന്നിവർ അനുമോദന പ്രസംഗം നടത്തി. റാങ്ക്​ ജേതാക്കൾക്ക്​ പുറമെ രക്ഷകർത്താകളും സംസാരിച്ചു. അശ്വൻ വി സംഗീത്​ സ്വാഗതവും രാഹുൽ എൻ കെ നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
വിദ്യാർത്ഥികളെ മികച്ച പ്രൊഫഷണലുകളാക്കാൻ ഇലാൻസിന്റെ ‘​പ്രൈം പ്ലസ്’
അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗവും ആഗോളതലത്തിൽ ഉയർന്നുവരുന്ന പുത്തൻ സാ​ങ്കേതികവിദ്യകളിലധിഷ്ഠിതമായ തൊഴിലവസരങ്ങളും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിൽ കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും മികച്ച സ്ഥാനങ്ങൾ ലക്ഷ്യംവെക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയവർധനവുണ്ടാവുവുകയും ചെയ്യുമ്പോൾ.
ഈ സാഹചര്യത്തിലാണ് തെക്കേ ഇന്ത്യയിലെതന്നെ പ്രമുഖ കൊമേഴ്സ് പരിശീലനകേന്ദ്രമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇലാൻസ്’ കാലത്തിനനുസൃതമായ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് മികച്ച അക്കാദമിക് വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം ഇവരെ എത്രയുംപെട്ടെന്ന് ഒരു മികച്ച പ്രൊഫണലാവാൻ പ്രാപ്തരാക്കുന്ന ‘ഇലാൻസ് പ്രൈം പ്ലസ്’ എന്ന പഠനപദ്ധതി അവതരിപ്പിക്കുന്നത്.
ഏതൊരു കോഴ്സിന്റെ കാര്യത്തിലും അക്കാദമിക്കായ അറിവുകൾ അതിന്റെ അടിത്തറ മാത്രമാണ്. അതേസമയം യഥാർത്ഥ ലോകവുമായും തൊഴിൽരംഗവുമായും അതിനെ ബന്ധിപ്പിക്കണമെങ്കിൽ പ്രായോഗികമായ അറിവ് അത്യാവശ്യവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും, അത് അക്കാദമികമായാലും, പ്രൊഫഷണൽ പ്രവർത്തനങ്ങളിലായാലും, വ്യക്തിഗത വളർച്ചയിലായാലും, പ്രായോഗിക അറിവ് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. എത്രമികച്ച അക്കാദമിക് പരിശീലനം ലഭിച്ച വിദ്യാർത്ഥിക്കും, അവർ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിവർകൂടിയാണെങ്കിലും പ്രൊഫഷണൽ രംഗത്തേക്ക് വിജയകരമായി പ്രവേശിക്കണമെങ്കിൽ പ്രായോഗികമായ ചില അറിവുകളും പരിശീലനങ്ങളും വേണ്ടതുണ്ട്. ഇതിനായി ബന്ധപ്പെട്ട വിഷയത്തിൽ പ്രായോഗിക വൈദഗ്ധ്യം (Practical skills) നേടുക എന്നത് വളരെ പ്രധാന്യമുള്ള ഒരു കാര്യമാണ്.
‘ഇലാൻസി’ൽ നിന്ന് ACCA, CMA, CA തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ, അവർ ഉയർന്ന റാങ്കോടെ ​പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിവർക്കൂടിയാണെങ്കിലും പ്രായോഗികരംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് രൂപംനൽകിയ ഒന്നാണ് ‘ഇലാൻസ് പ്രൈം പ്ലസ്’. ഈ രംഗത്തെ ഏറ്റവും മികച്ച പരിചയസമ്പന്നാരായ അധ്യാപകരും കഴിവുതെളിയിച്ച പ്രൊഫഷണലുകളും ചേർന്നാണ് ഇതിന്റെ സിലബസും പരിശീലനരീതികളും നിർണ്ണയിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഫലപ്രദമായ ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാനുള്ള ​പരിശീലനം (Language Skills), പവർ ബി.ഐ, എ​​ക്സെൽ, ടാബ്ലോ തുടങ്ങി ബിസിനസ്സ് മേഖലയിൽ അത്യാവ​ശ്യം ഉപയോഗിക്കേണ്ട കമ്പ്യൂട്ടർ പരിജ്ഞാനം, ജോലിക്കപേക്ഷിക്കാനുള്ള റെസ്യൂം തയ്യാറാക്കൽ, ഇന്റർവ്യൂകളെ നല്ലരീതിയിൽ അഭിമുഖികരിക്കേണ്ടവിധം, മികച്ച കമ്പനികളിൽ നിയമനം ലഭിക്കാനുള്ള സഹായം തുടങ്ങിയവയെല്ലാം ‘ഇലാൻസ് പ്രൈം പ്ലസി’ൽ ലഭ്യമാണ്.
ചുരുക്കത്തിൽ, ഒരു യൂണിവേഴ്സിറ്റയുടെ പഠനപദ്ധതികൾക്കുപരി, ജോലിയെടുക്കാനുള്ള ബിസിനസ്സ് രം​ഗത്തേക്കുള്ള വിദഗ്ധരെ സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിലൂടെ ‘ഇലാൻസ്’ ലക്ഷ്യമിടുന്നത്. പ്ലസ്-2 വിന് ശേഷം കൊമേഴ്സ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നം എത്രയും വേഗത്തിൽ മികച്ചതും അഭിമാനകരവുമായ ഒരു കരിയറിൽ എത്തിപ്പെടുക എന്നതാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് കൂടിയാണ് ‘ഇലാൻസ് പ്രൈം പ്ലസി’ന് രൂപം നൽകിയിരിക്കുന്നത്. ACCA, CMA, CA വിദ്യാർത്ഥികൾക്ക് അവരുടെ ആദ്യ ലെവലുകളിൽ പരീക്ഷാഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുണ്ടുള്ള സമീപനമാണ് (Exam Analytical Approach) ഇവിടെയുള്ള അധ്യാപകർ നൽകിവരുന്നത്. അതുപോലെത്തന്നെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ഉയർത്തുന്നതിനായി ഭാഷ​ ഉപയോഗിക്കാനുള്ള പരിശീലനം (Language Training Programs) മുതൽ കമ്പ്യൂട്ടർ പരീശീലനം കൂടി നൽകുകവഴി അവരെ യഥാർത്ഥ പ്രൊഫഷണൽ ജീവിതത്തിലേക്ക് തയ്യാറാക്കുകകൂടിയാണ് ഇതിന്റെ ലക്ഷ്യം.
ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള എല്ലാതരം പ്രായോഗിക അറിവുകളും പരിശീലനവും നൽകുന്ന ‘ഇലാൻസ് പ്രൈം പ്ലസ്’ പ്രോഗ്രാമിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ച് അവയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനും പ്രായോഗിക പരിചയത്തിനായി പ്രമുഖ കമ്പനികൾ ഇന്റേണൽഷിപ്പ് ചെയ്യാനുമുള്ള അവസരമുണ്ട്.
വിദ്യാർത്ഥികളെ ഏറ്റവും മികച്ച കമ്പനികളിലെ ഉന്നത സ്ഥാനത്തെക്കുകയാണ് ‘ഇലാൻസി’ ന്റെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് ‘പ്രൈം പ്ലസ്’ പോലുള്ള സ്വപ്നപദ്ധതികൾ അവതരിപ്പിക്കുന്നതെന്നും ഈ കോഴ്സ് പൂർത്തിയാക്കുന്ന ഓരോ വിദ്യാർത്ഥിയും ഉന്നതസ്ഥാനങ്ങളിലെത്തുമെന്നകാര്യത്തിൽ സംശയമില്ലെന്നും ‘ഇലാൻസ്​’ സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു. ​കൂടുതൽ വിവരങ്ങൾക്ക് : +91 7025107070
			<slash:comments>0</slash:comments>