elathurtrainincident – Chandrika Daily https://www.chandrikadaily.com Thu, 18 May 2023 16:31:48 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg elathurtrainincident – Chandrika Daily https://www.chandrikadaily.com 32 32 എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്: ഐജി പി. വിജയന് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/elathur-train-attack-case-ig-p-suspension-for-vijayan.html https://www.chandrikadaily.com/elathur-train-attack-case-ig-p-suspension-for-vijayan.html#respond Thu, 18 May 2023 16:31:48 +0000 https://www.chandrikadaily.com/?p=254576 ഐ.ജി പി. വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതിനാണ് നടപടി.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആഴ്ചകള്‍ക്ക് മുമ്പ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് പി.വിജയനെ സ്ഥലം മാറ്റിയിരുന്നു. എഡിജിപിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ പി. വിജയന്‍ ഐപിഎസിന് നിര്‍ദേശവും നല്‍കി. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നല്‍കിയത്.

]]>
https://www.chandrikadaily.com/elathur-train-attack-case-ig-p-suspension-for-vijayan.html/feed 0
ട്രെയിൻ തീവയ്‌പ്‌ കേസ് പ്രതിയെ കൊണ്ടുവന്ന കാറിനെ പിന്തുടർന്ന ചാനൽ സംഘത്തെ ചോദ്യം ചെയ്‌തു https://www.chandrikadaily.com/keralaelathurtraincasevehiclechannel21kerala.html https://www.chandrikadaily.com/keralaelathurtraincasevehiclechannel21kerala.html#respond Wed, 17 May 2023 07:10:12 +0000 https://www.chandrikadaily.com/?p=254322 എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ കസ്‌റ്റഡിയിലെടുത്ത്‌ കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന്‌ തത്സമയ സംപ്രേഷണം ചെയ്‌ത ചാനൽ സംഘത്തെ പൊലീസ്‌ ചോദ്യം ചെയ്‌തു. മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടർ, കാമറാമാൻ, ഡ്രൈവർ എന്നിവരെയാണ്‌ പൊലീസ്‌ ചോദ്യം ചെയ്‌തത്‌. മാർഗതടസ്സം സൃഷ്‌ടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തെളിവ്‌ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു.കാസർകോട്‌ ഡിസിആർബി ഡിവൈഎസ്‌പിയും ഭീകരവിരുദ്ധ സ്‌ക്വാഡ്‌ അംഗവുമായ സി എ അബ്‌ദുൾ റഹ്‌മാനാണ്‌ ചേവായൂർ പൊലീസിൽ ഇവർക്കെതിരെ പരാതി നൽകിയത്‌.പ്രതിയുമായി വരുന്ന വാഹനത്തെ പിന്തുടർന്ന്‌ തത്സമയ സംപ്രേഷണം നൽകിയതിലൂടെ യാത്രയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി എന്ന് കാണിച്ചായിരുന്നു പരാതി.

]]>
https://www.chandrikadaily.com/keralaelathurtraincasevehiclechannel21kerala.html/feed 0
ട്രെയിൻ തീവയ്പ്പ് കേസ് ; ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും https://www.chandrikadaily.com/elathurtrainincidentcourt.html https://www.chandrikadaily.com/elathurtrainincidentcourt.html#respond Tue, 18 Apr 2023 04:16:47 +0000 https://www.chandrikadaily.com/?p=248550 എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇന്ന് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. പ്രതിയെ ഇന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇതുവരെയുള്ള അന്വേഷണത്തില്‍ ഷാരൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

]]>
https://www.chandrikadaily.com/elathurtrainincidentcourt.html/feed 0
ഷാരൂഖ് സെയ്‌ഫിയെ ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി https://www.chandrikadaily.com/elathurtrainsharukhsaifyshornnur.html https://www.chandrikadaily.com/elathurtrainsharukhsaifyshornnur.html#respond Fri, 14 Apr 2023 10:51:52 +0000 https://www.chandrikadaily.com/?p=247946 എലത്തൂർ ട്രെയിൻ ആക്രമണ കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി . ആദ്യം പ്രതി ആക്രമണത്തിനായി പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടി.സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്.

 

]]>
https://www.chandrikadaily.com/elathurtrainsharukhsaifyshornnur.html/feed 0
ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്ന് എഡിജിപി അജിത്ത് കുമാർ https://www.chandrikadaily.com/elathurtrainincidentadgpbreafing.html https://www.chandrikadaily.com/elathurtrainincidentadgpbreafing.html#respond Sat, 08 Apr 2023 00:55:01 +0000 https://www.chandrikadaily.com/?p=246801 ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയാണെന്നും, ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായും അന്വേഷണ മേധാവി എ ഡി ജി പി എം ആർ അജിത്ത് കുമാർ പറഞ്ഞു.പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തിയതായും അദ്ദേഹം അറിയിച്ചു.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി പതിനൊന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അടക്കം വ്യക്തമാകാനുണ്ടെന്നും എ ഡി ജി പി പറഞ്ഞു.

]]>
https://www.chandrikadaily.com/elathurtrainincidentadgpbreafing.html/feed 0
ട്രെയിന്‍ തീവയ്പ്പ് കേസില്‍ പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവെന്ന് പ്രതിപക്ഷ നേതാവ് https://www.chandrikadaily.com/elathurtrainincidentvdsatheesanpressreel.html https://www.chandrikadaily.com/elathurtrainincidentvdsatheesanpressreel.html#respond Thu, 06 Apr 2023 08:52:28 +0000 https://www.chandrikadaily.com/?p=246576 ഞായറാഴ്ച രാത്രി 9.30 നാണ് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റഷനിലോ ഒരു പോലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്. ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പോലീസ് അലര്‍ട്ട് പോലുമുണ്ടായില്ല. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കര്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടുമായിരുന്നു. അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം – അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് ഷാറൂഖ് സെയ്ഫി യാത്ര തുടര്‍ന്നു. കാര്യക്ഷമായ പോലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരള അതിര്‍ത്തി കടക്കും മുന്‍പ് പ്രതിയെ പിടികൂടാമായിരുന്നു.

ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അക്രമ സംഭവത്തില്‍ സംസ്ഥാനം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അങ്ങേയറ്റം ഉദാസീനമായാണ് കേരള പോലീസ് പെരുമാറിയത്. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പോലീസിന്റെ ചെയ്തികള്‍. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പോലീസിന് കഴിഞ്ഞില്ലെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

ബുധനാഴ്ച പുലര്‍ച്ചെ രത്നഗിരിയില്‍ പിടിയിലായ പ്രതിയെ അവിടെയെത്തി കോഴിക്കാട്ടേക്ക് കൊണ്ടുവന്നു എന്നത് മാത്രമാണ് കേരള പോലീസ് ആകെ ചെയ്തത്. അതിനിടെ കണ്ണൂരില്‍ വച്ച് പ്രതിയുമായി വന്ന വാഹനം തകരാറിലായി ഒന്നര മണിക്കൂര്‍ റോഡില്‍ കിടന്നു. എത്ര ലാഘവത്തോടെയാണ് പോലീസ് ഇക്കാര്യം കൈകാര്യം ചെയ്തത് എന്നതിന് കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. പ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് പൊതുസമൂഹം ചിരിക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

 

]]>
https://www.chandrikadaily.com/elathurtrainincidentvdsatheesanpressreel.html/feed 0
ട്രെയിൻ അക്രമത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം https://www.chandrikadaily.com/elathurtrainincident.html https://www.chandrikadaily.com/elathurtrainincident.html#respond Wed, 05 Apr 2023 10:37:09 +0000 https://www.chandrikadaily.com/?p=246418 എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്ക് അല്ലെങ്കിൽ കുടുംബത്തിനാണ് തുക നൽകുക.

]]>
https://www.chandrikadaily.com/elathurtrainincident.html/feed 0
എലത്തൂർ ട്രെയിൻ സംഭവം: ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈൽ ഫോൺ https://www.chandrikadaily.com/elathurtrainincidentmobilephone.html https://www.chandrikadaily.com/elathurtrainincidentmobilephone.html#respond Wed, 05 Apr 2023 08:55:44 +0000 https://www.chandrikadaily.com/?p=246408 പല പ്രമാദ കേസുകളിലും പൊലീസിന് പിടിവള്ളി പ്രതികളുടെ മൊബൈൽ ആണ്. എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയതും മൊബൈൽ. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈൽ ഫോൺ, രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് ഓൺ ചെയ്തിരുന്നു. ഇതോടുകൂടിയാണ് ഇയാൾ ഇവിടെയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മനസ്സിലാക്കിയത്.തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ടവര്‍ ലൊക്കേഷനും മറ്റു വിവരങ്ങളും മഹാരാഷ്ട്ര എടിഎസിന് കൈമാറുകയായിരുന്നു . രത്‌നഗിരിയില്‍ നിന്ന് പ്രതി ഷാരൂഖ് സെയ്ഫിയെയും കൊണ്ട് പോലീസ് കേരളത്തിലേക്ക് പുറപ്പെട്ടു.

]]>
https://www.chandrikadaily.com/elathurtrainincidentmobilephone.html/feed 0
ട്രെയിനിലെ അക്രമം: അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ https://www.chandrikadaily.com/elathurtrainincidentcmpinarayivijayan.html https://www.chandrikadaily.com/elathurtrainincidentcmpinarayivijayan.html#respond Wed, 05 Apr 2023 08:14:05 +0000 https://www.chandrikadaily.com/?p=246403 കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

]]>
https://www.chandrikadaily.com/elathurtrainincidentcmpinarayivijayan.html/feed 0
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി https://www.chandrikadaily.com/elathurtrainincidentdgpbreafing.html https://www.chandrikadaily.com/elathurtrainincidentdgpbreafing.html#respond Wed, 05 Apr 2023 07:11:27 +0000 https://www.chandrikadaily.com/?p=246396 എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. പ്രതി പിടിയിലായത് സ്ഥിരീകരിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ഡിജിപി അനിൽകാന്ത്. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി പറഞ്ഞു. മഹാരാഷ്ട്ര പോലീസിന്റെയും എടിഎസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടാൻ ആയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അനിൽ കാന്ത് പറഞ്ഞു

]]>
https://www.chandrikadaily.com/elathurtrainincidentdgpbreafing.html/feed 0