Emerging Stars Asia Cup – Chandrika Daily https://www.chandrikadaily.com Tue, 18 Nov 2025 18:21:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Emerging Stars Asia Cup – Chandrika Daily https://www.chandrikadaily.com 32 32 എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ https://www.chandrikadaily.com/india-beat-oman-in-emerging-stars-asia-cup.html https://www.chandrikadaily.com/india-beat-oman-in-emerging-stars-asia-cup.html#respond Tue, 18 Nov 2025 18:21:15 +0000 https://www.chandrikadaily.com/?p=364243 എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 135 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ബാറ്റര്‍ വസിം അലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍ജ്പ്നീത് സിങ്, സുയാഷ് ശര്‍മ എന്നിവര്‍ രണ്ടും ഹര്‍ഷ് ദുബെ, വൈശാഖ് വിജയകുമാര്‍, നമാന്‍ ദിര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്‍ ദിര്‍ വൈഭവ് സൂര്യവന്‍ശിയുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്‌കോര്‍ 12 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സ് നേടി.

]]>
https://www.chandrikadaily.com/india-beat-oman-in-emerging-stars-asia-cup.html/feed 0