et – Chandrika Daily https://www.chandrikadaily.com Tue, 01 Aug 2023 06:36:18 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg et – Chandrika Daily https://www.chandrikadaily.com 32 32 വക്കം പുരുഷോത്തമന്‍ കരുത്തനായ ഭരണാധികാരി: ഇ.ടി മുഹമ്മദ് ബഷീര്‍ https://www.chandrikadaily.com/zvakkam-et.html https://www.chandrikadaily.com/zvakkam-et.html#respond Tue, 01 Aug 2023 06:34:23 +0000 https://www.chandrikadaily.com/?p=267513 അന്തരിച്ച മുന്‍സ്പീക്കറും ഗവര്‍ണറും മന്ത്രിയുമായ വക്കം പുരുഷോത്തമന്‍ കരുത്തനായ ഒരു ഭരണാധികാരി ആയിരുന്നുവെന്ന് മുസ്്‌ലിം ലീഗ് ദേശീയ ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ ഭരണപരമായ നൈപുണ്യം നേരിട്ട് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രി ആയിരുന്ന സമയത്ത് ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച എനിക്ക് തൊഴിലാളി പ്രശ്‌നങ്ങളില്‍ തീരുമാനം കൈകൊള്ളുന്ന കാര്യത്തില്‍ അദ്ദേഹം കാണിക്കുന്ന ജാഗ്രത അത്ഭുതപെടുത്തിയിരുന്നു. അദ്ദേഹം നിയമസഭ സ്പീക്കര്‍ ആയിരുന്ന കാലഘട്ടം സ്വഭാവികമായും തന്റെ സമീപന രീതിയിലെ ദൃഢമായ നിലപാട് മൂലം അദ്ദേഹം സ്വഭാവികമായും വിമര്‍ശിക്കപ്പെട്ടിരുന്നവെങ്കിലും ഒരു സ്പീക്കര്‍ കാണിക്കേണ്ട കൃത്യതയും വ്യക്തതയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഒന്നിച്ച് ഒരേ മന്ത്രിസഭയില്‍ അംഗമായിരിക്കാനും എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചടുലത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും കാണാന്‍ സാധിച്ചിരുന്നു . വക്കം പുരുഷോത്തമന്റെ കഴിവ് ഏറ്റവും പ്രകടമായി കാണുന്നത് എവിടെയാണെന്ന് ചോദിച്ചാല്‍ നല്‍കാന്‍ കഴിയുന്ന ആദ്യത്തെ ഉത്തരം അദ്ദേഹം ആന്തമാന്‍ ദ്വീപിലെ ഗവര്‍ണര്‍ ആയിരുന്ന കാലമായിരുന്നു.
ആന്തമാന്‍ ദ്വീപില്‍ ഓരോരുത്തരും അഭിമാനപുരസരം ഓര്‍ക്കുന്ന നാമമാണ് വക്കം പുരുഷോത്തമന്റേത്. കേരള രാഷ്ട്രീയത്തില്‍ കരുത്തിന്റെ പ്രതീകമായി അറിയപ്പെട്ടിരുന്ന പ്രിയങ്കരനായ ഒരു ഭരണാധികാരിയെന്ന നിലയില്‍ ഈ വിയോഗം തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ വേദന നല്‍കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.ഇ.ടി കുറിച്ചു.

 

]]>
https://www.chandrikadaily.com/zvakkam-et.html/feed 0
തിരൂർ താഴെപ്പാലം സമാന്തര പാലവും റോഡും ഉദ്ഘാടനം നിർവഹിച്ചു https://www.chandrikadaily.com/athiroor-roadbridge.html https://www.chandrikadaily.com/athiroor-roadbridge.html#respond Wed, 15 Feb 2023 14:12:37 +0000 https://www.chandrikadaily.com/?p=238165
തിരൂർ മണ്ഡലത്തിലെ തിരൂർ താഴെപ്പാലം സമാന്തര പാലവും റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, തിരൂർ മുൻ എംഎൽഎ. സി മമ്മുട്ടി, കുറുക്കോളി മൊയ്‌ദീൻ എം.എൽ. എ തുടങ്ങിയവര്‍ പങ്കെടുത്തു.പദ്ധതി യാഥാർത്ഥ്യമായതിലൂടെ തിരൂരിലെ വലിയ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.
]]>
https://www.chandrikadaily.com/athiroor-roadbridge.html/feed 0
സ്വത്ത് കണ്ടുകെട്ടല്‍ മാര്‍കിസിസ്റ്റ് ഭരണകൂടത്തിന്റെ തനിനിറം വെളിപ്പെടുത്തി: ഇ.ടി https://www.chandrikadaily.com/news-kerala-et.html https://www.chandrikadaily.com/news-kerala-et.html#respond Mon, 23 Jan 2023 15:49:50 +0000 https://www.chandrikadaily.com/?p=234221 കോഴിക്കോട്: പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയും ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ സ്വത്ത് കണ്ടു കെട്ടലും മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ തനിനിറം മറയില്ലാതെ തെളിയിക്കുന്നതാണെന്ന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ബിജെപിയോട് ചുവട് പിടിച്ച് ഒപ്പത്തിനൊപ്പം നീങ്ങുന്ന അവരുടെ പരിഹാസ്യമായ രാഷ്ട്രീയ സമീപനത്തിന്റെ കപട മുഖവുമാണ്. മുസ്്‌ലിം ലീഗ് പാര്‍ട്ടി ഏതുകാലത്തും മാര്‍ക്‌സിസ്റ്റ്, ഫാസിസ്റ്റ് രഹസ്യ ബന്ധങ്ങളെ തുറന്നു കാണിച്ചിട്ടുണ്ട്. അതിന് എതിരെയായി ഭൗതികപരമായതും ഭരണഘടനപരമായതും ആയ പോരാട്ടം നടത്തികൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഇങ്ങനെ നീങ്ങുമ്പോള്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന യക്ഷി കഥകള്‍ ഉണ്ടാക്കി മുസ്്‌ലിംലീഗിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിപിഎം ചെയ്തത്.

അതിനെ പേടിച്ച് ലീഗ് പിന്മാറില്ലെന്നു ചരിത്രമറിയുന്നവര്‍ക്ക് അറിയാം. നീതിക്കുവേണ്ടിയുള്ള മുസ്്‌ലിം ലീഗ് നേതാക്കന്മാരുടെ ശബ്ദങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റും കേരള അസംബ്ലിയും മുസ്്‌ലിംലീഗിനൊപ്പം അണിനിരന്ന അണികളും കാണിച്ചിട്ടുള്ള ശക്തമായ നിലപാടിനെ ഇകഴ്ത്തി കാണിക്കാനോ ക്ഷീണിപ്പിക്കാനോ ഈ രണ്ടു ഭരണകൂടങ്ങള്‍ക്കുമാകില്ല. പാര്‍ലമെന്റിലും അസംബ്ലിയിലും മുസ്്‌ലിം ലീഗ് നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ശക്തമായി ഇനിയും തുടരും.

പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കേസെടുക്കുന്നതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിചിത്രമായ നിലപാട് അവര്‍ കാണിക്കുന്ന ക്രൂരമായ രാഷ്ട്രീയമാണ്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് പൊതുമുതല്‍ നശിപ്പിക്കുക എന്നുള്ളത് അജണ്ടയായി എടുത്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ പൊതുസ്വത്ത് നശിപ്പിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകള്‍ എടുത്തു പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രധാന പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെയാണെന്ന് പറയാന്‍ നമ്മുടെ നാട്ടില്‍ നിത്യവും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്നെ തെളിവാണ്.
പൊതുസ്വത്ത് നശിപ്പിക്കുന്നത് എങ്ങനെയെന്ന് അസംബ്ലിയില്‍ വളരെ നാണക്കേട് ഉണ്ടാക്കുന്ന വിധത്തില്‍ പരസ്യപ്രദര്‍ശനം നടത്തിയവരാണ് അവര്‍. ഇപ്പോള്‍ അവര്‍ ഈ വിധത്തില്‍ ഒന്നും ചെയ്തിട്ടില്ലാത്തവരുടെ പേരില്‍ കള്ളക്കേസുണ്ടാക്കി തങ്ങളുടെ പൊതുസ്വത്ത് നശിപ്പിക്കുന്നതിലുള്ളതായ കുടിലതന്ത്രം പ്രയോഗിച്ച് കാണുമ്പോള്‍ സംസ്ഥാനത്തിന് അത് പരിഹാസമായി തന്നെ തോന്നുമെന്നതില്‍ സംശയമില്ല. പി.എഫ്.ഐക്കാരുടെ പേരില്‍ എന്ന രീതിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്വത്ത് കണ്ടുകട്ടല്‍ നടപടി വിചിത്രമായ ഒന്നാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപ്രമാണമാണ് തുല്യനീതി എന്നുള്ളത്. പാര്‍ട്ടികള്‍ ഏതായിരുന്നാലും സംഭവം എന്തുതന്നെയായിരന്നാലും നിയമത്തില്‍ തുല്യത ‘ഇക്വാലിറ്റി ബിഫോര്‍ ദി ലോ’ എന്നത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണമാണ്. ഇതിനെതിരെയായി നീക്കങ്ങള്‍ വരുന്ന സമയത്ത് പാര്‍ട്ടി തിരിച്ച് വ്യക്തികളെ തിരിച്ച് നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന നടപടിക്കെതിരെ മൗനം ദീക്ഷിക്കാന്‍ മുസ്്‌ലിം ലീഗിനാകില്ല.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളികളെ എതിര്‍ക്കുന്ന സമയത്ത് അവര്‍ കാണിക്കുന്ന വ്യാജ വേഷങ്ങള്‍ ധാരാളം കണ്ടിട്ടുള്ള ആളുകളുടെ മുമ്പില്‍ ഇതൊന്നും വിലപ്പോകില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ദുഷ്ടലാക്കിനേയും ലീഗ് ശക്തമായി എതിര്‍ക്കും. പാര്‍ലമെന്റില്‍ ബിജെപിക്കെതിരെയെ ന്നോണം കേരളത്തില്‍ സിപിഎമ്മിന്റെ നയങ്ങളെയും നഖശിഖാന്തം എതിര്‍ക്കുന്നതില്‍ നിന്ന് മുസ്ലിംലീഗിനെ പേടിപ്പിച്ചു നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ഇ.ടി മുന്നറിയിപ്പ് നല്‍കി.

]]>
https://www.chandrikadaily.com/news-kerala-et.html/feed 0
ഫാസിസത്തെ അതിജീവിക്കാന്‍ മുസ്‌ലിം ലീഗിനൊപ്പം അണിനിരക്കുക: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി https://www.chandrikadaily.com/et-in-jharkhand.html https://www.chandrikadaily.com/et-in-jharkhand.html#respond Sat, 13 Oct 2018 06:18:08 +0000 http://www.chandrikadaily.com/?p=106769  

ഗിരിഡി: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ജാര്‍ഖണ്ഡില്‍ നടത്തി വരുന്ന വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഗിരിഡി ജില്ലാ മുസ്‌ലിം ലീഗ് സമ്മേളന ഉദ്ഘാടനവും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിച്ചു.
ഇന്ത്യയില്‍ ഫാസിസ്റ്റ് കേന്ദ്രങ്ങള്‍ ശക്തിപ്രാപിക്കുന്ന കാലത്ത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണവും ഉന്നതിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കടമയാണ്. രാജ്യത്തെ മറ്റേത് സംഘങ്ങളേക്കാളും ഉത്തരവാദിത്വത്തോടെ പാര്‍ട്ടി അത് നിര്‍വ്വഹിച്ചു വരികയാണ്. ഉത്തരേന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനത മുസ്ലിം ലീഗിനൊപ്പം അണിനിരന്നാല്‍ ആ മാറ്റം അതിവേഗം സാധ്യമാകുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ഗിരിഡി ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന വിവിധ പദ്ധതികളായ ശിഹാബ് തങ്ങള്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ കീഴിലുള്ള രണ്ടാമത്തെ സ്‌കൂളിന്റെ ഉദ്ഘാടനം, ഇസ്ലാംപൂരിലെ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം, ഖത്തര്‍ കെഎംസിസിയുടെ സഹായത്താല്‍ നടപ്പിലാക്കുന്ന ശിഹാബ് തങ്ങള്‍ ഘര്‍ മരാമത്ത് യോജന പദ്ധതിയിലെ ആദ്യ നൂറു വീടുകളുടെ താക്കോല്‍ ദാനം, സഊദി അറേബ്യ കുന്‍ഫുദ കെഎംസിസി നിര്‍മ്മിച്ച ബൈതുറഹ്മ വീടിന്റെ സമര്‍പ്പണം, കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച കുഴല്‍ കിണറുകളുടെയും, ദുബായ് കോഴിക്കോട് ജില്ലാ കെഎംസിസി കുഴല്‍ കിണറുകളുടെയും അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി നിര്‍മ്മിച്ച കുഴല്‍ കിണറുകളുടെയും സമര്‍പ്പണം തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു. ഇന്ന് ഗോസംരക്ഷകരാല്‍ കൊല്ലപ്പെട്ട അലീമുദ്ദീന്റെ കുടുംബത്തിനുള്ള വാഹനം കൈമാറും.
മുഹമ്മദ് കോയ തിരുന്നാവായ, ഹമദ് മൂസ, എം.എസ്. അലവി, ഇസ്മായില്‍ എളമടത്തില്‍ അജ്മാന്‍ കെഎംസിസി, നിഅമത്തുല്ല കോട്ടക്കല്‍, ഇസ്മായില്‍ പൊയില്‍, സാദിഖ് പി.പി, വാജിദ് കൊയിലാണ്ടി, ലത്തീഫ് രാമനാട്ടുകര, മുഫ്തി സഈദ് ആലം, ഖുത്ബ് റഹ്മാന്‍, മുര്‍ഷിദ് ആലം,സര്‍ഫറാസ് അഹമ്മദ്, ലിയാഖത് അലി, മുഹമ്മദ് കാസിം അന്‍സാരി, ഷംസീര്‍ ഭറേറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

]]>
https://www.chandrikadaily.com/et-in-jharkhand.html/feed 0
ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി https://www.chandrikadaily.com/india-should-form-a-refugee-policy.html https://www.chandrikadaily.com/india-should-form-a-refugee-policy.html#respond Sat, 14 Apr 2018 14:01:48 +0000 http://www.chandrikadaily.com/?p=80395 ന്യൂഡല്‍ഹി: ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രക്ഷ തേടിയെത്തിയവര്‍ക്കെല്ലാം അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ മഹത്തായ പാരമ്പര്യം തുടരുന്നതിനു പകരം അഭയാര്‍ത്ഥികളെ കുത്തി നോവിക്കുന്ന പ്രാകൃതമായ നിലപാട് സ്വീകരിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ മവലാങ്കര്‍ ഹാളില്‍ നടന്ന അന്താരാഷ്ട്ര റോഹിംഗ്യന്‍ വംശഹത്യ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍ പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതയ്ക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് അവരുടെ സങ്കടപ്പാടില്‍ നെഞ്ച് ചേര്‍ത്ത് നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

നാടില്ലാത്ത, വീടില്ലാത്ത, ആര്‍ക്കും വേണ്ടാത്ത, ആരുടേതുമല്ലാത്ത, ജനതയാണിത്. അവരുടെ പ്രയാസങ്ങള്‍ നേരിട്ട്‌പോയി ഞങ്ങള്‍ കണ്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക അനുമതിയോടു കൂടി ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കോടി രൂപ എത്തിച്ചു. ജമ്മു, മേവാത്, ഫരീദാബാദ്, യു.പിയിലേയും ഹരിയാനയിലേയും ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും വസ്ത്രം, ഭക്ഷണം, പഠനസാമഗ്രികള്‍, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തുന്നതില്‍ പാര്‍ട്ടി സജീവമായി രംഗത്തുണ്ട്. ഇത്തരം ഇടപെടല്‍ കൊണ്ട് മാത്രം അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരം കാണാനാവില്ല എന്ന ബോധ്യമുണ്ട്. ഇനിയും ഞങ്ങള്‍ കൂടെയുണ്ടാകും. ദുരിതക്കയത്തില്‍ നില്‍ക്കുന്ന ഒരു ജനതയെ രാജ്യദ്രോഹികള്‍, തീവ്രവാദ ബന്ധമുള്ളവര്‍, വ്യാജരേഖ ഉണ്ടാക്കിയവര്‍, എന്നീ ആരോപണങ്ങള്‍ ചുമത്തി ഇവിടെനിന്ന് തിരിച്ച് വീണ്ടും മ്യാന്മറില്‍ തന്നെ കൊണ്ടുവിടുമെന്ന് പ്രസ്താവനയിറക്കാന്‍ ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രിപോലും തയ്യാറായത് ഞെട്ടിപ്പിക്കുന്നതാണ്. സമഗ്രമായ ഒരു അഭയാര്‍ത്ഥി നയം രൂപപ്പെടുത്തേണ്ടത് അനിവര്യമാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിില്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങളായി നടക്കുന്ന അന്തരാഷ്ട്ര റോഹിംഗ്യന്‍ വംശഹത്യ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സലാമ ട്രസ്റ്റ്, റോഹിംഗ്യന്‍ ഹ്യൂമന്‍ റൈറ്റ് ഇനീഷ്യേറ്റീവ്, ഡല്‍ഹി കെ.എം.സി.സി, ആള്‍ ഇന്ത്യ മജ്‌ലിസ് തമീര്‍ എ മില്ലത്ത്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. ഫാറൂഖ് അബ്ദുള്ള, പ്രശാന്ത് ഭൂഷണ്‍, സ്മൃതി സിംഗ്, അഡ്വ.ഹാരിസ് ബീരാന്‍, സ്വാമി അഗ്‌നിവേശ്, പ്രൊഫ. അപൂര്‍വാനന്ദ്, വജാഹത് ഹബീബുള്ള, സഫര്‍ മുഹമ്മദ് ഷാ , ജസിന്‍ ഫീല്‍ഡ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/india-should-form-a-refugee-policy.html/feed 0
ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ എ.എസ്.ഐക്ക് ആത്മാര്‍ത്ഥതയില്ല: ഇ.ടി https://www.chandrikadaily.com/et-on-archaeology-preservation.html https://www.chandrikadaily.com/et-on-archaeology-preservation.html#respond Tue, 02 Jan 2018 17:32:58 +0000 http://www.chandrikadaily.com/?p=62755  

ന്യൂഡല്‍ഹി: സാംസ്‌കാരിക പൈതൃകങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ആത്മാര്‍ത്ഥതയില്ലെന്ന് ഇ.ടി.
മുഹമ്മദ് ബഷീര്‍ എം.പി. ചില ഘട്ടങ്ങളില്‍ കയ്യേറ്റങ്ങള്‍ക്ക് എ.എസ്.ഐ ഒത്താശ ചെയ്യുന്നുണ്ടെന്നും ലോക്‌സഭയില്‍ പുരാവസ്തു സംരക്ഷണ ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ അദ്ദേഹം വ്യക്തമാക്കി. ദുരുപയോഗത്തിന് വഴിയൊരുക്കുന്ന നിയമമാണിത്. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ ചിഹ്നമായ താജ്മഹലടക്കം ഭീഷണി നേരിടുന്നു. അന്തരീക്ഷ മാലിന്യത്തിന്റെ ഭാഗമായുള്ള രാസവസ്തുക്കളുടെ സ്പര്‍ശനങ്ങള്‍, മനുഷ്യനാല്‍ തന്നെ ഉണ്ടാക്കുന്ന മറ്റു കായികമായ ഇടപെടലുകള്‍, വിള്ളലുകള്‍, ഭൂകമ്പങ്ങള്‍ എന്നിവയെല്ലാം തന്നെ ചരിത്ര സ്മാരകങ്ങളെ തകര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവക്ക് മുമ്പില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദാരമാക്കുന്ന ബില്ലിലെ വകുപ്പുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കച്ചവട കണ്ണോടെയുള്ള ഇടപെടലുകളും പുരാവസ്തു സംരക്ഷണത്തിന് ആഘാതമുണ്ടാക്കും. താജ്മഹലിന്റെ കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നുണ്ട്.
താജിനെ സംബന്ധിച്ച് ദേശീയ കള്‍ച്ചറല്‍ ഫണ്ടും താജ് ഗ്രൂപ്പ് ഓഫ് ഹോട്ടലുകളും ചേര്‍ന്ന് 2018ല്‍ പൂര്‍ത്തിയാക്കേണ്ട ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. അത് വേഗം പൂര്‍ത്തിയാക്കണം. ഡല്‍ഹിയിലെ മഹ്‌റോളി ആര്‍ക്കിയോളജി പാര്‍ക്കില്‍ എ.എസ്.ഐ കയ്യേറ്റക്കാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വഖഫ് ബോര്‍ഡിന്റെയും കേന്ദ്ര-സംസ്ഥാന പുരാവസ്തു സംരക്ഷണ ബോര്‍ഡുകളുടേയും നിയന്ത്രണത്തിലായിരുന്ന സ്ഥലങ്ങള്‍ വളച്ച് കെട്ടി വേലി സ്ഥാപിച്ചു.
ആരാധനക്ക് ഇത് വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. പുരാവസ്തു സംരക്ഷണ ബോര്‍ഡിനു കീഴില്‍ ഇന്ത്യയില്‍ 1076 ക്ഷേത്രങ്ങളും 250 പള്ളികളുമുണ്ട്. തെറ്റായ പ്രവണതയാണിത്. ഇന്ത്യയിലുള്ള ലോകപ്രസിദ്ധമായ ചരിത്ര സ്മാരകങ്ങള്‍ പാടെ അവഗണിക്കപ്പെടുകയാണെന്ന് സി.എ.ജി. നടത്തിയ പരാമര്‍ശനം ഗൗരവപരമായി കാണണം. പൈതൃക സമ്പത്ത് ബാക്കി നില്‍ക്കുന്ന നഗരങ്ങളും തെരുവുകളും തനിമ നിറുത്തി സൂക്ഷിക്കാന്‍ നടപടിവേണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/et-on-archaeology-preservation.html/feed 0
യു.എ.പി.എ ചുമത്താന്‍ കേന്ദ്രവും കേരളവും മത്സരിക്കുന്നു: ഇ.ടി https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html#respond Thu, 22 Dec 2016 17:36:38 +0000 http://www.chandrikadaily.com/?p=14088 ന്യൂഡല്‍ഹി: നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ ഇത്തരം നീക്കള്‍ സാധൂകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂര്‍ സ്വദേശിയായ ഹനീഫ മൗലവിയെ യു.എ.പി.എ ചുമത്തി മൂന്നു മാസമായി മുംബൈയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പടന്നയില്‍ നിന്നും ഒളിച്ചോടിയ കുട്ടികളില്‍ ഒരാളുടെ പിതാവ് മൗലവിക്കെതിരെ പരാതി നല്‍കി എന്ന കാരണത്താലാണ് ജയിലില്‍ അടച്ചത്. എന്നാല്‍, ഈ പരാതിയെ നിഷേധിച്ചു കുട്ടിയുടെ പിതാവ് തന്നെ രംഗത്തെത്തി. അത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ല എന്നായിരുന്നു പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിക്കു മതവിദ്യാഭ്യാസം നല്‍കിയതു മൗലവിയാണെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍ എന്‍ഐഎ അന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പ് ഇടീപ്പിക്കുകയായിരുന്നു. എന്‍ഐഎ തയാറാക്കിയ റിപ്പോര്‍ട്ട് വായിച്ചു നോക്കാന്‍ പോലുമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു എന്നും ഇ.ടി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. എന്‍ഐഎയുടെ വിശ്വാസത്യത ചോദ്യം ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങള്‍. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്രത്തെ നിഷേധിക്കാനും മതപ്രബോധകന്മാരെ ഭീകരപ്രവര്‍ത്തനത്തിന് പ്രരിപ്പിച്ചവരെന്നും തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നവരെന്നും മുദ്രകുത്താനുള്ള നീക്കവും നടക്കുന്നു.മുംബൈയില്‍ സാക്കിര്‍ നായിക്കിന് നേരെയും കേരളത്തില്‍ എം. എം അക്ബറിന് നേരെയും നടക്കുന്നത് ഇത്തരം നീക്കങ്ങളാണ്.

രാജ്യത്ത് സ്‌ഫോടനാത്മകമായ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വര്‍ഗീയത പരത്തുന്നവര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിക്കുന്നില്ല. യുഎപിഎ ചുമത്തുന്നതില്‍ കേരള സര്‍ക്കാരും അമിതാവേശം കാട്ടുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുകയും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥന്മാര്‍ ഇവിടെ പൊതുഅജണ്ഡ ഉണ്ടാക്കിയിട്ടുണ്ടൊ എന്ന് തോന്നും വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html/feed 0