EXAMS – Chandrika Daily https://www.chandrikadaily.com Thu, 05 Mar 2026 02:14:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg EXAMS – Chandrika Daily https://www.chandrikadaily.com 32 32 സംസ്ഥാനത്ത് ഇന്ന് മുതൽ SSLC, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം; 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും https://www.chandrikadaily.com/sslc-higher-secondary-exams-begin-in-state-from-today-more-13-lakh-students-will-appear-for-exam.html https://www.chandrikadaily.com/sslc-higher-secondary-exams-begin-in-state-from-today-more-13-lakh-students-will-appear-for-exam.html#respond Thu, 05 Mar 2026 02:12:55 +0000 https://www.chandrikadaily.com/?p=379371 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരീക്ഷ ചൂട്. ഇന്ന് മുതൽ SSLCയും ഹയർ സെക്കൻഡറി പരീക്ഷകളും ആരംഭിക്കുന്നു. ഈ വർഷം 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി പരീക്ഷ എഴുതുന്നത്. മലയാളം ഉൾപ്പെടെയുള്ള ആദ്യഭാഷാ വിഷയങ്ങളാണ് ഇന്ന് SSLCയിൽ നടക്കുന്നത്. ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ ഇംഗ്ലീഷ് വിഷയത്തോടെ ആരംഭിക്കും.

സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം ആകെ 4,18,516 വിദ്യാർത്ഥികളാണ് ഇന്ന് SSLC പരീക്ഷ എഴുതുന്നത്. മലയാളം, തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാംഭാഷാ വിഷയങ്ങളുടെ പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംവർഷ പരീക്ഷയ്ക്ക് 4,37,854 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. 4,79,263 വിദ്യാർത്ഥികളാണ് രണ്ടാംവർഷ പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 1977 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇൻവിജിലേറ്റർമാരായി ഏകദേശം 29,000 അധ്യാപകരെ നിയോഗിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SSLC പരീക്ഷകളുടെ മൂല്യനിർണയം 26,000ത്തോളം അധ്യാപകരെ നിയോഗിച്ച് ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തിയാക്കും. ഫലം മേയ് 8ന് പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെ പോലെ സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ ആരംഭിച്ച് മേയ് 22ന് ഫലപ്രഖ്യാപനം നടത്തും.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ നടത്താനിരുന്ന പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

]]>
https://www.chandrikadaily.com/sslc-higher-secondary-exams-begin-in-state-from-today-more-13-lakh-students-will-appear-for-exam.html/feed 0
കോവിഡ് കാലത്തെ സര്‍വകലാശാല പരീക്ഷകള്‍ പ്രതിസന്ധിയില്‍ https://www.chandrikadaily.com/covid-university-degree-examinations.html https://www.chandrikadaily.com/covid-university-degree-examinations.html#respond Mon, 24 May 2021 07:45:41 +0000 https://www.chandrikadaily.com/?p=188234 കോവിഡ് മൂന്നാം തരംഗം ഭീതി ജനിപ്പിച്ചു വരുമെന്ന പ്രഖ്യാപനത്തിനിടയിലും സര്‍വകലാശാല പരീക്ഷകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിനോ സര്‍ക്കാരിനോ പ്രത്യേകിച്ചൊരു തീരുമാനവുമില്ല. കോളജുകളിലെ ഡിഗ്രി – പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ കൃത്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ മുടക്കമില്ലാതെ തീര്‍ക്കുന്നുണ്ട്. ക്ലാസുകള്‍ തീര്‍ക്കുന്നതല്ലാതെ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേകിച്ചൊരു മാര്‍ഗരേഖയുമിറക്കി സര്‍വകലാശാലകള്‍ക്കെത്തിച്ചിട്ടില്ല.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളില്‍ ഡിഗ്രി ആറാം സെമസ്റ്റര്‍ ക്ലാസുകള്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല. കാലിക്കറ്റിനു കീഴിലെ ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ ഡിഗ്രിയിലേക്കു കടന്നവരുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളും, ഇപ്പോള്‍ അഞ്ചാം സെമസ്റ്ററിലേക്കു കടന്നവരുടെ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകളും എന്നാണു നടക്കുകയെന്ന് സര്‍വകലാശാലയിലുള്ളവര്‍ക്കുപോലുമറിയില്ല. അവസാനം വിവിധ സെമസ്റ്റര്‍ പരീക്ഷകള്‍ ഒന്നിച്ചെഴുതേണ്ടിയും വരും. ഇതുപോലെ പി.ജി കോഴ്‌സുകളുടെ വിവിധ പരീക്ഷകളും മുടങ്ങിക്കിടക്കുകയാണ്.

കോവി ഡ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. എന്നിട്ടും കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഭാവി ജീവിതം കരുപ്പിടിപ്പിക്കണമെങ്കില്‍ പരീക്ഷ എഴുതി വിജയിക്കണം. ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മേനി നടിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ ഒരു വര്‍ഷമായി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈന്‍ വഴി നടത്തി ഫലം നല്‍കാമായിരുന്നു.

ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നടത്തേണ്ടിയിരുന്നു. ഇതും ഇത്ര കാലമായിട്ടും ചെയ്തിട്ടില്ല. പൂനെ സര്‍വകലാശാല അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഓണ്‍ലൈനില്‍ നടത്തി ഫലം നല്‍കിക്കഴിഞ്ഞു. കുസാറ്റിലും ടെക്‌നിക്കല്‍ സര്‍വകലാശാലയിലും ഈ രീതി പരീക്ഷിച്ചു കഴിഞ്ഞു. എം.ജിയില്‍ വാഴ്‌സിറ്റി ആസ്ഥാനത്ത് ഒരു കോടി രൂപ മുടക്കി കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളുമൊരുക്കി ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ സ്ഥാപിച്ചു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ എം.ജി ഓണ്‍ലൈന്‍ വഴി നടത്തി വിജയിച്ചു. ഇനി എം.ജി ആസ്ഥാനത്തെ ഡിപ്പാര്‍ട്ടുമെന്റുകളിലാണ് ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ്. അതു കഴിഞ്ഞ് അഫിലിയേറ്റഡ് കോളജുകളില്‍ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് സജ്ജമായി കഴിഞ്ഞു. ഇതെല്ലാം നേരത്തേയുള്ള മുന്നൊരുക്കങ്ങളിലൂടെയാണ് എം.ജി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയാണ് സംസ്ഥാനത്ത് അഫിലിയേറ്റഡ് കോളജുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലും കൂടുതല്‍ പഠിതാക്കളുള്ള സര്‍വകലാശാല. ഇവരുടെ പരീക്ഷാ നടത്തിപ്പിനെ പറ്റി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഒന്നും പറയുന്നില്ല.

ഓണ്‍ലൈന്‍ പരീക്ഷ അല്ലാതെ മറ്റു രീതിയില്‍ അടുത്ത കാലത്തൊന്നും പരീക്ഷ നടത്താന്‍ കാലിക്കറ്റെന്നല്ല ഒരു സര്‍വകലാശാലക്കുമാകില്ല. കാലിക്കറ്റ് വാഴ്‌സിറ്റി ആസ്ഥാനത്തെ ഡിപാര്‍ട്ടുമെന്റുകളിലെ പി.ജി പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്താനാണ് വി.സിക്കും വാഴ്‌സിറ്റിയിലെ അധ്യാപകര്‍ക്കും താല്‍പര്യം. എന്നാല്‍ ഇത്തരമൊരു തീരുമാനം സിന്‍ഡിക്കേറ്റോ പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റിയോ അറിയാതെ നടക്കില്ലെന്ന തീരുമാനത്തിലാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍. ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെങ്കില്‍ വിദ്യാര്‍ത്ഥി – അധ്യാപക സംഘടനകളുമായും ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തണം.

സാങ്കേതിക മേഖലയില്‍ വിദഗ്ധരെ ഉപയോഗിച്ച് വിപുലമായ പദ്ധതികള്‍ തയാറാക്കി സൗകര്യങ്ങള്‍ ഒരുക്കണം. ഇതെല്ലാം ഇനിയെന്നാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു കാര്യം ഉറപ്പായി. ഇങ്ങനെ പോയാല്‍ കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന് കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

]]>
https://www.chandrikadaily.com/covid-university-degree-examinations.html/feed 0
കോവിഡ്; പരീക്ഷാ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി https://www.chandrikadaily.com/authorities-to-provide-masks-sanitisers-to-students-sitting-for-exams-says-centre-in-sop.html https://www.chandrikadaily.com/authorities-to-provide-masks-sanitisers-to-students-sitting-for-exams-says-centre-in-sop.html#respond Wed, 02 Sep 2020 13:34:52 +0000 https://www.chandrikadaily.com/?p=149831 ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പരീക്ഷാ നടത്തിപ്പിന് ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക.

ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍ ക്രമീകരിക്കേണ്ടതെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കണം. കണ്ടൈന്‍മെന്റ് സോണില്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക്കരുത്. കണ്ടൈന്‍മെന്റ് സോണിലുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. സ്‌കൂള്‍ പരിസരത്ത് തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ ഐഐടി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇക്ക് ഇന്നലെ തുടക്കമായിരുന്നു. ഈ മാസം ആറ് വരെയാണ് പരീക്ഷ നടക്കുക.

]]>
https://www.chandrikadaily.com/authorities-to-provide-masks-sanitisers-to-students-sitting-for-exams-says-centre-in-sop.html/feed 0