explosives – Chandrika Daily https://www.chandrikadaily.com Mon, 10 Nov 2025 10:05:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg explosives – Chandrika Daily https://www.chandrikadaily.com 32 32 ഹരിയാനയില്‍ ഡോക്ടര്‍മാരുടെ വീട്ടില്‍ ആയുധശേഖരം; 360 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ പിടികൂടി https://www.chandrikadaily.com/arms-stockpile-in-doctors-house-in-haryana-360-kg-of-ammonium-nitrate-was-seized.html https://www.chandrikadaily.com/arms-stockpile-in-doctors-house-in-haryana-360-kg-of-ammonium-nitrate-was-seized.html#respond Mon, 10 Nov 2025 10:05:01 +0000 https://www.chandrikadaily.com/?p=362933 ചണ്ഡീഗഢ്: ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും വന്‍ തോതില്‍ ആയുധശേഖരം പിടികൂടി. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകള്‍, വെടിയുണ്ടകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയാണ് പൊലീസിന് കിട്ടിയത്.

സംഭവത്തില്‍ അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായി. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് രാസവസ്തുക്കള്‍ കണ്ടെത്തിയത്. അതേ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറില്‍ നിന്നും തോക്കും പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡോക്ടര്‍ മുസമ്മിലിന്റെ ഫരീദാബാദ് ധോജ് പ്രദേശത്തുള്ള വാടകവീട്ടില്‍ അമോണിയം നൈട്രേറ്റ് എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ഏകദേശം 15 ദിവസം മുമ്പാണ് ഈ രാസവസ്തു എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളാണ് മുസമ്മിലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനും അറസ്റ്റിനും വഴിവച്ചത്. കൂടാതെ മുസമ്മിലുമായി സ്ഥിരബന്ധം പുലര്‍ത്തിയിരുന്ന പള്ളി ഇമാം ഇഷ്തിയാഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിരച്ചിലില്‍ പൊലീസിന് വെടിയുണ്ടകള്‍, ഹെവി മെറ്റല്‍, ടൈമറുകള്‍ (20 എണ്ണം), റിമോട്ട് കണ്‍ട്രോളുകള്‍ (24 എണ്ണം), വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിങ് തുടങ്ങിയ നിരോധിത വസ്തുക്കളും ലഭിച്ചു.

അറസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നിരവധി അറസ്റ്റുകള്‍ക്കും ഈ അന്വേഷണവുമായി ബന്ധമുണ്ട്.

പൊലീസിന്റെ പ്രാഥമിക നിഗമനം പ്രകാരം, ‘വൈറ്റ് കോളര്‍ ഭീകര ആവാസവ്യവസ്ഥ’ എന്ന രീതിയില്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും വിദേശ ബന്ധങ്ങളും ഉള്ള ഒരു ശൃംഖലയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവര്‍ ഫണ്ടുകള്‍ സ്വരൂപിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

പ്രതികള്‍ക്കെതിരെ ആയുധനിയമം സെക്ഷന്‍ 7, 25, കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം പ്രകാരമുള്ള സെക്ഷന്‍ 13, 28, 38, 39 എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/arms-stockpile-in-doctors-house-in-haryana-360-kg-of-ammonium-nitrate-was-seized.html/feed 0
പാലക്കാട് വന്‍ സ്‌ഫോടക ശേഖരം പിടികൂടി https://www.chandrikadaily.com/huge-stockpile-of-explosives-seized-in-palakkad.html https://www.chandrikadaily.com/huge-stockpile-of-explosives-seized-in-palakkad.html#respond Sat, 13 Sep 2025 16:00:20 +0000 https://www.chandrikadaily.com/?p=354045 പാലക്കാട്: മണ്ണാര്‍ക്കാട് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ആനമൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

തച്ചമ്പാറ സ്വദേശിയായ സന്ദീപ് ഓട്ടോറിക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോയിരുന്നത്. 405 ജലാറ്റിന്‍സ്റ്റിക്കുകള്‍ , 399 ഡിറ്റനേറ്ററുകള്‍ എന്നിവയാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടിയിലെ പുതൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

]]>
https://www.chandrikadaily.com/huge-stockpile-of-explosives-seized-in-palakkad.html/feed 0
കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി https://www.chandrikadaily.com/steel-bombs-were-found-in-an-abandoned-field-in-koothuparmu.html https://www.chandrikadaily.com/steel-bombs-were-found-in-an-abandoned-field-in-koothuparmu.html#respond Tue, 01 Jul 2025 10:58:32 +0000 https://www.chandrikadaily.com/?p=346407 കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ നേരത്തെ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമായിരുന്നു സംഭവം നടന്നത്. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/steel-bombs-were-found-in-an-abandoned-field-in-koothuparmu.html/feed 0
തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; 4 മരണം https://www.chandrikadaily.com/fireworks-blast-in-tamil-nadu-4-death.html https://www.chandrikadaily.com/fireworks-blast-in-tamil-nadu-4-death.html#respond Sat, 29 Jun 2024 05:21:00 +0000 https://www.chandrikadaily.com/?p=301305 തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ​ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു.

മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നു സാത്തൂർ പൊലീസ് അറിയിച്ചു. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

]]>
https://www.chandrikadaily.com/fireworks-blast-in-tamil-nadu-4-death.html/feed 0
കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി https://www.chandrikadaily.com/bomb-found-again-in-kannur.html https://www.chandrikadaily.com/bomb-found-again-in-kannur.html#respond Sat, 22 Jun 2024 09:20:17 +0000 https://www.chandrikadaily.com/?p=300762 കണ്ണൂർ: കൂത്തുപറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ.

എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

]]>
https://www.chandrikadaily.com/bomb-found-again-in-kannur.html/feed 0
കുന്നംകുളത്ത് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു കണ്ടെത്തി; വെടിക്കെട്ടിന് ഉപയോഗിക്കുന്നതെന്ന് നിഗമനം https://www.chandrikadaily.com/explosive-device-found-in-kunnamkulam-school-premises-it-is-concluded-that-it-is-used-for-fireworks.html https://www.chandrikadaily.com/explosive-device-found-in-kunnamkulam-school-premises-it-is-concluded-that-it-is-used-for-fireworks.html#respond Thu, 11 Apr 2024 08:45:53 +0000 https://www.chandrikadaily.com/?p=295016 തൃശൂർ ∙ കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിനു സമീപം പാടത്തുനിന്ന് സ്ഫോടക വസ്തു കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ലഭിച്ചതെന്ന് നാട്ടകാർ പറയുന്നു. ഇയാൾ സ്കൂളിന് സമീപത്തേക്ക് സ്ഫോടകവസ്തു എത്തിക്കുകയായിരുന്നു.

കുഴിമിന്നലിനോട് സാമ്യമുള്ള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനമാണ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വ‌ഡിനെ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയാണ്.

ഉത്സവ സീസണായതിനാൽ പലയിടത്തും ലൈസന്‍സികൾ വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്നുണ്ട്. ആരെങ്കിലും കൗതുകത്തിന് എടുത്തുകൊണ്ടുവന്നതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/explosive-device-found-in-kunnamkulam-school-premises-it-is-concluded-that-it-is-used-for-fireworks.html/feed 0
മലപ്പുറത്ത് പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ തീപ്പിടിത്തം https://www.chandrikadaily.com/a-fire-broke-out-while-defusing-the-explosives-seized-by-the-police-in-malappuram.html https://www.chandrikadaily.com/a-fire-broke-out-while-defusing-the-explosives-seized-by-the-police-in-malappuram.html#respond Mon, 01 Apr 2024 06:43:57 +0000 https://www.chandrikadaily.com/?p=294198 മലപ്പുറം: മേല്‍മുറി പടിഞ്ഞാറേമുക്കില്‍ പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടയില്‍ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തമുണ്ടായത്. പൊലീസ് പിടികൂടിയ പടക്ക ശേഖരമുള്‍പ്പെടെ സ്വകാര്യ വ്യക്തിയുടെ പറമ്ബിലെത്തിച്ച് നിര്‍വീര്യമാക്കുകയായിരുന്ന സമയത്താണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.

]]>
https://www.chandrikadaily.com/a-fire-broke-out-while-defusing-the-explosives-seized-by-the-police-in-malappuram.html/feed 0
ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി https://www.chandrikadaily.com/1a-cache-of-770-kg-of-explosives-was-seized-from-the-rss-leaders-house.html https://www.chandrikadaily.com/1a-cache-of-770-kg-of-explosives-was-seized-from-the-rss-leaders-house.html#respond Sat, 30 Mar 2024 05:43:01 +0000 https://www.chandrikadaily.com/?p=294002 കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

]]>
https://www.chandrikadaily.com/1a-cache-of-770-kg-of-explosives-was-seized-from-the-rss-leaders-house.html/feed 0
മഹാരാഷ്ട്രയിലെ സ്ഫോടകവസ്തു നിര്‍മാണ കമ്പനിയില്‍ പൊട്ടിത്തെറി; ഒമ്പത് തൊഴിലാളികള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക് https://www.chandrikadaily.com/blast-at-explosives-manufacturing-company-in-maharashtra-nine-workers-died-and-three-were-injured.html https://www.chandrikadaily.com/blast-at-explosives-manufacturing-company-in-maharashtra-nine-workers-died-and-three-were-injured.html#respond Sun, 17 Dec 2023 10:21:10 +0000 https://www.chandrikadaily.com/?p=285886 മഹാരാഷ്ട്രയിലെ സ്ഫോകടവസ്തു നിര്‍മാണ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. നാഗ്പുരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബസര്‍ഗാവ് ഗ്രാമത്തിലെ സോളാര്‍ എക്സ്പ്ലോസീവ്‌സ് ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ്‌ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സ്ഫോടനം നടക്കുമ്പോള്‍ കമ്പനിയില്‍ 12 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്താണ് സ്ഫോടനത്തിന് ഇടയാക്കിയതെന്ന കാര്യം വ്യക്തമായിട്ടില്ല.

പ്രതിരോധന സേനയ്ക്കുവേണ്ടി സ്ഫോടകവസ്തുക്കളും ഡ്രോണുകളും നിര്‍മിക്കുന്ന കമ്പനിയാണിത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നല്‍കും.

 

]]>
https://www.chandrikadaily.com/blast-at-explosives-manufacturing-company-in-maharashtra-nine-workers-died-and-three-were-injured.html/feed 0
കാസർഗോഡ് 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു ; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ https://www.chandrikadaily.com/kasargodeexplosivefound1arrested.html https://www.chandrikadaily.com/kasargodeexplosivefound1arrested.html#respond Tue, 30 May 2023 05:37:45 +0000 https://www.chandrikadaily.com/?p=256675 കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. 13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്.ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിലായി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച . ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
https://www.chandrikadaily.com/kasargodeexplosivefound1arrested.html/feed 0