fake account – Chandrika Daily https://www.chandrikadaily.com Tue, 25 Mar 2025 06:19:40 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg fake account – Chandrika Daily https://www.chandrikadaily.com 32 32 കെ.സി.വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം; പോലീസില്‍ പരാതി നല്‍കി എംപി ഓഫീസ് https://www.chandrikadaily.com/attempt-to-defraud-by-creating-a-fake-facebook-account-in-the-name-of-kc-venugopal-mps-office-lodged-a-complaint-with-the-police.html https://www.chandrikadaily.com/attempt-to-defraud-by-creating-a-fake-facebook-account-in-the-name-of-kc-venugopal-mps-office-lodged-a-complaint-with-the-police.html#respond Tue, 25 Mar 2025 06:19:40 +0000 https://www.chandrikadaily.com/?p=335610 കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി നല്‍കി. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപിയുടെ സെക്രട്ടറി കെ.ശരത് ചന്ദ്രനാണ് എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/attempt-to-defraud-by-creating-a-fake-facebook-account-in-the-name-of-kc-venugopal-mps-office-lodged-a-complaint-with-the-police.html/feed 0
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍ https://www.chandrikadaily.com/fake-social-media-account-the-man-who-made-bomb-threats-against-the-planes-was-arrested.html https://www.chandrikadaily.com/fake-social-media-account-the-man-who-made-bomb-threats-against-the-planes-was-arrested.html#respond Wed, 16 Oct 2024 14:00:03 +0000 https://www.chandrikadaily.com/?p=313668 നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ മുംബൈയില്‍ പിടിയില്‍. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനുവേണ്ടി എക്സില്‍ ഇയാള്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. പിന്നാലെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്കുനേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്.

ഇന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനു നേരെയും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനു നേരെയും ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

 

]]>
https://www.chandrikadaily.com/fake-social-media-account-the-man-who-made-bomb-threats-against-the-planes-was-arrested.html/feed 0