fareedabad – Chandrika Daily https://www.chandrikadaily.com Tue, 11 Nov 2025 02:10:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg fareedabad – Chandrika Daily https://www.chandrikadaily.com 32 32 നടുക്കം മാറാതെ രാജ്യം; ഭീകരാക്രമണമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം https://www.chandrikadaily.com/the-country-does-not-change-the-investigation-team-concluded-that-it-was-a-terrorist-attack.html https://www.chandrikadaily.com/the-country-does-not-change-the-investigation-team-concluded-that-it-was-a-terrorist-attack.html#respond Tue, 11 Nov 2025 02:10:04 +0000 https://www.chandrikadaily.com/?p=363065 ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ നടുക്കം മാറാതെ രാജ്യം. നടന്നത് ചാവേര്‍ ആക്രമണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് നിഗമനം.

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ജെയ്ഷെ ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിച്ചു വരുകയാണ്. ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് വാങ്ങിയ കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നു. സ്ഫോടക വസ്തു നിറച്ച് യാത്ര ചെയ്തെന്നാണ് നിഗമനം. എന്നാല്‍ ചെങ്കോട്ടക്ക് സമീപം കാര്‍ മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്തു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തി. സിസിടിവി കേന്ദ്രീകരിച്ച് ആന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.52നാണ് കാറില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഭീകരവിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും സ്ഥലത്തുണ്ട്

ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ജമ്മു കശ്മീര്‍ പൊലീസ് കണ്ടെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ റാത്തറില്‍ നിന്ന് മാരകമായ ബോംബാക്കി മാറ്റാന്‍ കഴിയുന്ന 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.

]]>
https://www.chandrikadaily.com/the-country-does-not-change-the-investigation-team-concluded-that-it-was-a-terrorist-attack.html/feed 0
ഫരീദാബാദില്‍ ബീഫിന്റെ പേരില്‍ മര്‍ദനം: മൂന്നു പേര്‍ അറസ്റ്റില്‍ https://www.chandrikadaily.com/accused-of-carrying-beef-thrashed-in-faridabad-near-delhi-case-against-them.html https://www.chandrikadaily.com/accused-of-carrying-beef-thrashed-in-faridabad-near-delhi-case-against-them.html#respond Sun, 15 Oct 2017 15:05:44 +0000 http://www.chandrikadaily.com/?p=48004 ഫരീദാബാദ്: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഫരീദാബാദില്‍ അഞ്ചു മുസ്്‌ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കേസില്‍ പിടികിട്ടാത്ത പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇരുപക്ഷത്തുമായി 15 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാംകിഷോര്‍ (21), ദിലിപ് (19), ലഖാന്‍ (24) എന്നിവരാണ് അറസ്റ്റിലായവര്‍.

ശനിയാഴ്ച രാവിലെയാണ് സംഭവം. സഹോദരന്മാരാരായ മുഹമ്മദ് ഇസാന്‍, ഷഹ്‌സാദ് ഇസാന്‍, ശക്കീല്‍, ആസാദ് മുഹമ്മദ് എന്നിവരെയാണ് പശുഭീകരര്‍ ആക്രമിച്ചിരുന്നത്. എല്ലാവരും ഫരീദാബാദ് സ്വദേശികളാണ്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അക്രമികള്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. അതേസമയം, ഇവരുടെ കൈവശമുണ്ടായിരുന്നത് ഗോമാംസമല്ലെന്നും പോത്തിറച്ചിയായിരുന്നു എന്ന പരിശോധനാ ഫലവും പുറത്തുവന്നിട്ടുണ്ട്.

വാഹനം തടഞ്ഞു വെച്ച ശേഷം ഭാരത് മാതാ കീ ജെയ്, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ ഇവര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. ഇയാളെ ബോധരഹിതനായാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പോലീസ് നോക്കി നില്‍ക്കെയാണ് തങ്ങളെ ജനക്കൂട്ടം തല്ലിച്ചതച്ചതെന്നും മര്‍ദ്ദനത്തിനെതിരെ ഒന്നും ചെയ്യാതെ ഓട്ടോയില്‍ ബീഫുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും ഇരകള്‍ പറയുന്നു. മര്‍ദനമേറ്റവര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്നാണ് അക്രമികള്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തിടുക്കത്തില്‍ തയാറായത്. പശുസംരക്ഷണത്തിനായുള്ള 2015ലെ ഗോംശവര്‍ധന്‍ നിയമപ്രകാരമാണ് ഇരകള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പശുഭീകരതക്കെതിരെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് താക്കീത് നല്‍കിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

മരിച്ചവരില്‍ 86 ശതമാനവും മുസ്‌ലിംകള്‍

2010-2017 കാലയളവില്‍ കൊല്ലപ്പെട്ടവര്‍ – 28
മുസ്‌ലിംകള്‍ – 86% (24)
അക്രമസംഭവങ്ങള്‍ – 63
2017 ല്‍ മാത്രം – 20
ഈ സംഭവങ്ങളില്‍ 97 ശതമാനവും മോദി അധികാരത്തിലെത്തിയ ശേഷം
63 കേസില്‍ 32 ഉം ബി.ജെ.പി ഭരിക്കുന്ന
സംസ്ഥാനങ്ങളില്‍
അക്രമങ്ങള്‍ പാതിയിലേറെ (52%) ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍

]]>
https://www.chandrikadaily.com/accused-of-carrying-beef-thrashed-in-faridabad-near-delhi-case-against-them.html/feed 0