Fefka – Chandrika Daily https://www.chandrikadaily.com Fri, 06 Jun 2025 09:23:59 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Fefka – Chandrika Daily https://www.chandrikadaily.com 32 32 സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു https://www.chandrikadaily.com/death-threats-against-saandra-thomas-renee-joseph-was-suspended.html https://www.chandrikadaily.com/death-threats-against-saandra-thomas-renee-joseph-was-suspended.html#respond Fri, 06 Jun 2025 09:23:11 +0000 https://www.chandrikadaily.com/?p=343808 സാന്ദ്രാ തോമസിനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

നിര്‍മ്മാതാവിന് വധഭീഷണി യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു. അതേസമയം മദ്യലഹരിയിലാണ് റെനി ഗ്രൂപ്പിലിട്ടതെന്നും ഇയാള്‍ നേതൃത്വത്തിലുള്ള പലരെയും വിളിച്ച് അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം അന്വേഷണത്തില്‍ ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് ഫെഫ്ക പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ശബ്ദസന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും സന്ദേശത്തില്‍ പറയുന്നു. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

]]>
https://www.chandrikadaily.com/death-threats-against-saandra-thomas-renee-joseph-was-suspended.html/feed 0
കഞ്ചാവ് കേസ്; ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഫെഫ്ക സസ്‌പെൻഡ് ചെയ്തു https://www.chandrikadaily.com/cannabis-case-fefka-suspends-khalid-rahman-and-ashraf-hamza.html https://www.chandrikadaily.com/cannabis-case-fefka-suspends-khalid-rahman-and-ashraf-hamza.html#respond Sun, 27 Apr 2025 06:28:18 +0000 https://www.chandrikadaily.com/?p=339211 കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക സസ്പെൻഡ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംവിധായകരെയും സുഹൃത്ത് ഷാലിഫ് മുഹമ്മദിനെയും ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒന്നര ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ മൂവരെയും ജാമ്യത്തില്‍ വിട്ടിരുന്നു.

അതേസമയം,സംഭവത്തില്‍ എക്സൈസും നടപടി കടുപ്പിച്ചു. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നാണ് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും പിടികൂടിയത്. കേസില്‍ സമീർ താഹിറിനും എക്സൈസ് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഈ ഫ്ളാറ്റില്‍ ഇടക്കിടക്ക് വരാറുണ്ടെന്നാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസിന് നല്‍കിയ മൊഴി.

ഫ്‌ളാറ്റിലുള്ളത് സംവിധായകരാണെന്ന് അറിയാതെയാണ് എക്‌സൈസ് പരിശോധനയ്ക്ക് എത്തിയത്.പ്രവാസി മലയാളിയായ ഷാലിഫ് മുഹമ്മദിനെ തേടിയായിരുന്നു എക്സൈസ് എത്തിയത്. ഇയാള്‍ ആസ്‌ത്രേലിയൻ മലയാളിയാണ്.ഒരുമാസം മുമ്പാണ് ഇയാൾ അവധിക്കായി കേരളത്തിലെത്തിയത്.

കൂടെയുണ്ടായിരുന്ന അഷ്‌റഫ് ഹംസയെയും ഖാലിദ് റഹ്മാനെയും എക്‌സൈസിന് തിരിച്ചറിയാൻ സാധിച്ചില്ല. എന്തു ചെയ്യുന്നെന്ന് ചോദിച്ചപ്പോൾ സിനിമയിലാണെന്നും ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നുമാണ് ഖാലിദ് റഹ്മാൻ മറുപടി നൽകിയത്.

‘ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/cannabis-case-fefka-suspends-khalid-rahman-and-ashraf-hamza.html/feed 0
ഒരവസരം കൂടി വേണമെന്ന് ഷൈൻ ടോം ചാക്കോ; പെരുമാറ്റ ദുഷ്യമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഫെഫ്ക https://www.chandrikadaily.com/1shine-tom-chacko-wants-another-chance-fefka-says-it-is-difficult-to-cooperate-with-people-with-bad-behavior.html https://www.chandrikadaily.com/1shine-tom-chacko-wants-another-chance-fefka-says-it-is-difficult-to-cooperate-with-people-with-bad-behavior.html#respond Tue, 22 Apr 2025 13:36:46 +0000 https://www.chandrikadaily.com/?p=338939 ഷൈന്‍ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘‘സിനിമാനിർമാണം നടക്കുന്ന എല്ലാ ലൊക്കേഷനിലും ക്യാംപ് നടത്തും. പൊതു സമൂഹം ഇപ്പോൾ എടുക്കുന്ന നിലപാട് കേരളം ലഹരി വിമുക്തമാകണമെന്നാണ്. അതിനൊപ്പമാണ് ഫെഫ്ക. നിശ്ചയദാർഢ്യത്തോടെ സിനിമയെന്ന തൊഴിലിടത്തെ ലഹരിവിമുക്തമാക്കുന്നതിന് തയ്യാറാണ് സംഘടന. ആത്മാർഥതയോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകും. ഞങ്ങൾ ഐ.സി റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. വിൻസിയുടെ മേൽ ഒരു തരത്തിലുള്ള സ്വാധീനവും ഒരു സംഘടനയും നടത്തിയിട്ടില്ല. ഐ.സി റിപ്പോർട്ട് പ്രകാരമുള്ള നടപടി എടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറാണ്. അവർക്കൊപ്പമാണ് ഫെഫ്ക.’’ – ബി. ഉണ്ണികൃഷ്ൻ അറിയിച്ചു.

 

]]>
https://www.chandrikadaily.com/1shine-tom-chacko-wants-another-chance-fefka-says-it-is-difficult-to-cooperate-with-people-with-bad-behavior.html/feed 0
ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ജാഗ്രതാ സമിതി രൂപികരിക്കാനൊരുങ്ങി ഫെഫ്ക https://www.chandrikadaily.com/fefca-is-set-to-form-a-vigilance-committee-to-prevent-the-spread-of-drug-abuse-in-the-film-sector.html https://www.chandrikadaily.com/fefca-is-set-to-form-a-vigilance-committee-to-prevent-the-spread-of-drug-abuse-in-the-film-sector.html#respond Wed, 26 Mar 2025 10:59:25 +0000 https://www.chandrikadaily.com/?p=335888 ലഹരിവ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയാന്‍ ഏഴംഗ ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി ഫെഫ്ക. മലയാള സിനിമയുടെ വിവിധ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാനാണ് നീക്കം.

നിരോധിത ലഹരിയുടെ വ്യാപനം സിനിമ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഓരോ സിനിമ സെറ്റുകളിലും രൂപവത്കരിക്കുന്ന ജാഗ്രതാ സമിതിയില്‍ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍ബന്ധമായും അംഗങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി പരിപാടിക്കിടെയാണ് സിറ്റി എക്‌സൈസ് കമ്മിഷണറുടെ സാനിധ്യത്തില്‍ വെച്ച് ബി. ഉണ്ണികൃഷ്ണന്‍ ജാഗ്രതാ സമിതി രൂപികരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനുമുന്നോടിയായി ഫെഫ്ക ഭാരവാഹികള്‍ നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.

മലയാള സിനിമാ മേഘലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെതിനു പിന്നാലെയാണ് ഈ നീക്കം. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാനായ രഞ്ജിത്ത് ഗോപിനാഥ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ ഫെഫ്ക രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/fefca-is-set-to-form-a-vigilance-committee-to-prevent-the-spread-of-drug-abuse-in-the-film-sector.html/feed 0
കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക https://www.chandrikadaily.com/1fefca-suspends-make-up-man-ranjith-gopinath-caught-with-ganja.html https://www.chandrikadaily.com/1fefca-suspends-make-up-man-ranjith-gopinath-caught-with-ganja.html#respond Sun, 09 Mar 2025 14:36:04 +0000 https://www.chandrikadaily.com/?p=333232 ഇടുക്കി മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമാ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥിനെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇടുക്കി മൂലമറ്റത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് യൂബര്‍ ടാക്‌സിയിലെത്തിയ രഞ്ജിത്ത് പിടിയിലായത്. ഇയാളെ എക്‌സൈസ് ചോദ്യം ചെയ്തു വരികയാണ്. ‘ആവേശം’,’പൈങ്കിളി’,’സൂക്ഷ്മദര്‍ശിനി’,’രോമാഞ്ചം’ തുടങ്ങിയ സിനിമകളിലെ മേക്കപ്പ് മാനാണ് രഞ്ജിത്ത് ഗോപിനാഥ്.

]]>
https://www.chandrikadaily.com/1fefca-suspends-make-up-man-ranjith-gopinath-caught-with-ganja.html/feed 0
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക https://www.chandrikadaily.com/fefca-with-toll-free-number-to-report-problems-faced-by-women-in-the-film-industry.html https://www.chandrikadaily.com/fefca-with-toll-free-number-to-report-problems-faced-by-women-in-the-film-industry.html#respond Wed, 25 Sep 2024 05:39:57 +0000 https://www.chandrikadaily.com/?p=310800 സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനുവേണ്ടി ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക്ക. പരാതി അറിയിക്കുന്നതിനുവേണ്ടിയുള്ള 24 മണിക്കൂര്‍ സേവനം ഇന്ന് മുതല്‍ ആരംഭിക്കും. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ പുതിയ സേവനം. സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക.

ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക പറഞ്ഞു. സ്ത്രീകള്‍ തന്നെ ആയിരിക്കും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതും പരിഹരിക്കുന്നും. ഇന്ന് വൈകുന്നേരം ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി. 8590599946 നമ്പറിലെ സേവനം 24 മണിക്കൂറും ലഭ്യമാകും.

ഗുരുതര സ്വഭാവമുള്ള പരാതിയാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ വേണമെന്ന് ഫെഫ്കയിലെ എല്ലാ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഫെഫ്ക പുതിയ സേവനവുമായു മുന്നോട്ട് വന്നത്.

 

 

]]>
https://www.chandrikadaily.com/fefca-with-toll-free-number-to-report-problems-faced-by-women-in-the-film-industry.html/feed 0
സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു https://www.chandrikadaily.com/b-unnikrishnan-also-resigned-from-the-film-policy-making-committee1.html https://www.chandrikadaily.com/b-unnikrishnan-also-resigned-from-the-film-policy-making-committee1.html#respond Fri, 13 Sep 2024 05:33:56 +0000 https://www.chandrikadaily.com/?p=309252 സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സമിതിയുടെ അടുത്ത ചര്‍ച്ച ഫെഫ്‌കെയുമായാണ്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിര്‍ദേശിച്ചിരിക്കുന്നത്.

റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്നും നയരൂപീകരണ സമിതി അംഗമായിരുന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം തന്നെ സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമിതില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകന്‍ വിനയന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/b-unnikrishnan-also-resigned-from-the-film-policy-making-committee1.html/feed 0
സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ട്; ഫെഫ്ക https://www.chandrikadaily.com/there-is-sexual-violence-in-the-film-industry-fefka.html https://www.chandrikadaily.com/there-is-sexual-violence-in-the-film-industry-fefka.html#respond Thu, 12 Sep 2024 07:43:49 +0000 https://www.chandrikadaily.com/?p=309191 സിനിമയില്‍ ലൈംഗികാതിക്രമം ഉണ്ടെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേര് പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച ഫെഫ്ക കമ്മിറ്റിയെ വിമര്‍ശിച്ചുക്കൊണ്ടും രംഗത്തുവന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമ വഴി തേടും.

15 അംഗ പവര്‍ഗ്രൂപ്പിന്റെ പേര് പുറത്തുവിടണം. ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് നേരെ ഇത് പ്ലാന്റ് ചെയ്തതാണെന്നും ഫെഫ്ക ആരോപിച്ചു.അതേസമയം സിനിമയില്‍നിന്നും വിലക്കിയെന്ന നടി പാര്‍വ്വതി തിരുവോത്തിന്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക കൂട്ടിച്ചേര്‍ത്തു. പ്രോജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി.

]]>
https://www.chandrikadaily.com/there-is-sexual-violence-in-the-film-industry-fefka.html/feed 0
ഫെഫ്കയിൽ നിന്നും ആഷിക് അബു രാജി വെച്ചു https://www.chandrikadaily.com/ashiq-abu-resigned-from-fefka.html https://www.chandrikadaily.com/ashiq-abu-resigned-from-fefka.html#respond Fri, 30 Aug 2024 08:15:01 +0000 https://www.chandrikadaily.com/?p=307933 കൊച്ചി: മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന്  രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫെഫ്ക നേതൃത്വത്തിനെതിനെതിരെ ഗുരുതര പരാതി ഉന്നയിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് ആഷിക് ആരോപിച്ചു. 20 ശതമാനം  കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചു. താനും സിബി മലയിലും തമ്മിൽ വാക് തർക്കം ഉണ്ടായി. നിർബന്ധ പൂർവ്വം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നുവെന്നും ആഷിക് അബു വ്യക്തമാക്കി.

]]>
https://www.chandrikadaily.com/ashiq-abu-resigned-from-fefka.html/feed 0
കുറ്റംതെളിഞ്ഞാല്‍ വലിപ്പചെറുപ്പമില്ലാതെ നടപടി, അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ഫെഫ്ക https://www.chandrikadaily.com/if-found-guilty-action-will-be-taken-regardless-of-size-fefca-will-provide-legal-aid-to-the-victims.html https://www.chandrikadaily.com/if-found-guilty-action-will-be-taken-regardless-of-size-fefca-will-provide-legal-aid-to-the-victims.html#respond Wed, 28 Aug 2024 06:13:19 +0000 https://www.chandrikadaily.com/?p=307694 കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്, ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെ എന്നും ഫെഫ്ക വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും നിയമ നടപടികള്‍ തുടങ്ങി വെക്കാനുമുള്ള അതിജീവിതമാരുടെ ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിന്‍സ്റ്റ് സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ സംഘടനാപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.

]]>
https://www.chandrikadaily.com/if-found-guilty-action-will-be-taken-regardless-of-size-fefca-will-provide-legal-aid-to-the-victims.html/feed 0