fisher man – Chandrika Daily https://www.chandrikadaily.com Sat, 31 May 2025 15:24:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg fisher man – Chandrika Daily https://www.chandrikadaily.com 32 32 വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി https://www.chandrikadaily.com/the-missing-fishermen-were-found-from-vizhinjam.html https://www.chandrikadaily.com/the-missing-fishermen-were-found-from-vizhinjam.html#respond Sat, 31 May 2025 15:24:43 +0000 https://www.chandrikadaily.com/?p=343170 തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

]]>
https://www.chandrikadaily.com/the-missing-fishermen-were-found-from-vizhinjam.html/feed 0
കോഴിക്കോട് വെള്ളയില്‍ പുലിമുട്ടില്‍ ഇടിച്ച് വള്ളം മറിഞ്ഞു; ഒരു മരണം https://www.chandrikadaily.com/1a-boat-overturned-after-hitting-a-weir-in-vella-kozhikode.html https://www.chandrikadaily.com/1a-boat-overturned-after-hitting-a-weir-in-vella-kozhikode.html#respond Tue, 20 May 2025 07:26:14 +0000 https://www.chandrikadaily.com/?p=341820 കോഴിക്കോട് വെള്ളയില്‍ പുലിമുട്ടില്‍ ഇടിച്ച് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് വെള്ളയില്‍ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഹംസക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിമുട്ടില്‍ ഇടിച്ചാണ് ഫൈബര്‍ വള്ളം മറിഞ്ഞതെന്നാണ് വിവരം.

]]>
https://www.chandrikadaily.com/1a-boat-overturned-after-hitting-a-weir-in-vella-kozhikode.html/feed 0
വള്ളത്തിന് എന്‍ജിന്‍ തകരാര്‍; കടലില്‍ കുടുങ്ങിയ 40 തൊഴിലാളികളെയും രക്ഷപ്പെടുത്തി https://www.chandrikadaily.com/1boat-engine-failure-40-workers-trapped-in-the-sea-were-also-rescued-stranded-10-nautical-miles-away.html https://www.chandrikadaily.com/1boat-engine-failure-40-workers-trapped-in-the-sea-were-also-rescued-stranded-10-nautical-miles-away.html#respond Mon, 19 Jun 2023 07:05:38 +0000 https://www.chandrikadaily.com/?p=260062 എൻജിൻ തകരാറിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യബന്ധനവള്ളവും 40 തൊഴിലാളികളെയും പൊന്നാനി ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ് കരയിലെത്തിച്ചു. ഞായറാഴ്ച കൂട്ടായിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നിഷാദിന്റെ ഉടമസ്‌ഥതയിലുള്ള ‘അല്‍ റഹ്മാൻ’ ഇൻബോര്‍ഡ് വള്ളമാണ് 10 നോട്ടിക്കല്‍ മൈല്‍ അകലെ എൻജിൻ തകരാര്‍ മൂലം കടലില്‍ കുടുങ്ങിയത്.

പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം മറൈൻ എൻഫോഴ്‌സ്മെന്റും റസ്ക്യു ഗാര്‍ഡും വള്ളത്തെയും മത്സ്യതൊഴിലാളികളെയും സുരക്ഷിതമായി പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ഇവരെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചത്. മറൈൻ എൻഫോഴ്‌സമെന്റ് വിഭാഗം ഉദ്യോഗസ്ഥർ, റസ്ക്യു ഗാര്‍ഡുമാര്‍ തുടങ്ങിയവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃതം നല്‍കി. പ്രതികൂല കാലാവസ്ഥയായതിനാല്‍ കടലില്‍ പോവുന്ന വള്ളങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും ലൈഫ് ബോയയും ജാക്കറ്റും നിര്‍ബന്ധമായും കൊണ്ടുപോകണമെന്നും പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍.

]]>
https://www.chandrikadaily.com/1boat-engine-failure-40-workers-trapped-in-the-sea-were-also-rescued-stranded-10-nautical-miles-away.html/feed 0