Flora Fantasia Amusement Park – Chandrika Daily

ഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്കിന് ദക്ഷിണേന്ത്യയിലെ പ്രകൃതിസുഹൃദ പാർക്കിനുള്ള എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്
മലപ്പുറം: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ പാർക്കിനുള്ള പുരസ്കാരമായ എപിജെ അബ്ദുൽ കലാം നാഷണൽ അവാർഡ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്കിന്. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിൽ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ അവാർഡ് ഏറ്റുവാങ്ങി. ചെന്നൈ ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് വിവിധ മേഖലയിലുള്ളവർക്ക് അവാർഡ് നൽകിവരുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ 14 വർഷങ്ങളുടെ അഭിമാനകരമായ യാത്ര പൂർത്തിയാക്കി ഇന്ന് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്ക്. മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ വെങ്ങാട് തൂതപ്പുഴയുടെ മനോഹര തീരത്ത്, 200 അടിയോളം ഉയരമുള്ള കുന്നിൻ ചെരുവിനെ പ്രകൃതിസൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിച്ച് അതിന് ഇണങ്ങുന്ന രീതിയിലാണ് ഫ്ലോറയുടെ നിർമാണംപൂർത്തിയാക്കിരിക്കുന്നത്. പുതുതായി എത്തിയ അത്യാധുനിക സൈക്ലോൺ കോസ്റ്റർ, ആഴക്കടലിന്റെ അത്ഭുതങ്ങൾ നിറഞ്ഞ ഫ്ലോറ ആക്വേറിയം,ആവേശം നിറക്കുന്ന ഡ്രൈ വാട്ടർ റൈഡുകൾ ഉൾപ്പെടെ 50-ൽ അധികം വേൾഡ് ക്ലാസ് റൈഡുകളാണ് പാർക്കിലുള്ളത്.

ഓരോ റൈഡും ഓരോ അനുഭവമാണ്.

ഇത്തരത്തിൽ ഒരു വലിയ നേട്ടം നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പാർക്ക് മാനേജിംഗ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് അഭിമാന നിമിഷമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ഫ്ലോറയെ

ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു.മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്താണ് പാർക്കിന് പദവി നൽകിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർക്ക് ഈ വേറിട്ട നേട്ടം കരസ്ഥമാക്കിയത്

ചെന്നൈ രായപുരം റംജാൻ മഹലിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ പുരസ്കാര സമർപ്പണവും ഉദ്ഘാടനവും നിർവ്വഹിച്ചു. മുൻ എം.എൽ.എ കെ.എ.എം മുഹമ്മദ് അബൂബക്കർ സാഹിബ് അധ്യക്ഷത വഹിച്ചു.തമിഴ്‌നാട് പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രി ആധവ് അർജുന, ന്യൂനപക്ഷ ക്ഷേമ-വഖഫ് ബോർഡ് മന്ത്രി എ.എം ഷാജഹാൻ, ഐ.യു.എം.എൽ ( ദേശീയ പ്രസിഡന്റും മുൻ എം.പിയുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ ,എം.എൽ.എമാരായ കെ.വി. വിജയ് ദാമു, ജമാൽ മുഹമ്മദ് യൂനസ്, അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അവാർഡ് പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ : അവാർഡ് ഫ്ലോറ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകരിൽ നിന്ന് ഏറ്റുവാങ്ങുന്നു.