Florida – Chandrika Daily https://www.chandrikadaily.com Sun, 21 Apr 2024 06:27:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Florida – Chandrika Daily https://www.chandrikadaily.com 32 32 ‘കമ്യൂണിസത്തിന്റെ അപകടങ്ങള്‍’ കുട്ടികളെ പഠിപ്പിക്കാനൊരുങ്ങി ഫ്‌ളോറിഡ; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും https://www.chandrikadaily.com/florida-set-to-teach-kids-dangers-of-communism-will-be-included-in-the-curriculum.html https://www.chandrikadaily.com/florida-set-to-teach-kids-dangers-of-communism-will-be-included-in-the-curriculum.html#respond Sun, 21 Apr 2024 06:27:50 +0000 https://www.chandrikadaily.com/?p=295727 കിന്റര്‍ഗാര്‍ഡണ്‍ മുതലുള്ള വിദ്യാര്‍ത്ഥികളെ കമ്യൂണിസത്തിന്റെ അപകടങ്ങളെ കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ഫ്ളോറിഡ. ഇത് സംബന്ധിച്ച ബില്ലില്‍ ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ ബില്ല് പ്രാപല്യത്തില്‍ വരും. 2026-27 അധ്യായന വര്‍ഷം എല്ലാ വിദ്യാലയങ്ങളിലും ഇത് നടപ്പിലാക്കും. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിനനുസരിച്ച് കമ്യൂണിസത്തിന്റെ ചരിത്രം പഠിപ്പിക്കണമെന്നാണ് ബില്ലില്‍ പറയുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ക്രൂരതകള്‍, ചരിത്രം, വ്യാപനം എന്നിവ സംബന്ധിച്ചെല്ലാം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും ബില്ല് പറയുന്നു. മാത്രവുമല്ല, 20ാം നൂറ്റാണ്ടില്‍ യു.എസിലും സഖ്യ കക്ഷികളും കമ്യൂണിസം ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കണമെന്നും പുതിയ ബില്ലില്‍ പറയുന്നു.

കോളജുകളിലും സര്‍വകലാശാലകളിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ചേരുന്നതിനെ തടയുക, കോളേജുകളില്‍ നടക്കുന്ന കമ്യൂണിസ്റ്റ് പ്രബോധനങ്ങളെ പ്രതിരോധിക്കുക തുടങ്ങിയവയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് ഫ്ളോറിഡ ഗവര്‍ണറുടെ ഓഫീസ് പുറത്തിറിക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

‘ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ അജ്ഞതയില്‍ ജീവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, കമ്യൂണിസത്തിന്റെ തിന്മകളെയും അപകടങ്ങളെയും കുറിച്ച് ഫ്ളോറിഡയിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയില്‍ കമ്യൂണിസത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ഫ്ളോറിഡ സ്റ്റേറ്റ് വിദ്യാഭ്യാസ കമ്മീഷണര്‍ മാന്നി ഡയസും വ്യക്തമാക്കി. 1961ലെ ബേ പിഗ്സിന്റെ 63ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്ളോറിഡ പുതിയ വിദ്യാഭ്യാസ ബില്ല് തയ്യാറാക്കിയത്. ശീതയുദ്ധ കാലത്ത് ക്യൂബയില്‍ നിന്ന് ഫിദല്‍കാസ്ട്രോയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനായി അമേരിക്ക നടത്തിയ പരജായപ്പെട്ട ശ്രമമായിരുന്നു ബേ ഓഫ് പിഗ്സ്.

 

]]>
https://www.chandrikadaily.com/florida-set-to-teach-kids-dangers-of-communism-will-be-included-in-the-curriculum.html/feed 0
ഫ്‌ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകന്നു; ആറ് പേര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/florida-flee.html https://www.chandrikadaily.com/florida-flee.html#respond Fri, 16 Mar 2018 15:17:01 +0000 http://www.chandrikadaily.com/?p=75181 മയാമി: ഫ്‌ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്ന് വീണ് ആറ് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും പാലത്തിനടിയില്‍പെട്ട് തകര്‍ന്നടിഞ്ഞു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
പടിഞ്ഞാറന്‍ മയാമി ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നടപ്പാലമാണ് തകര്‍ന്നു വീണത്. ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി യൂണിവേഴ്‌സിറ്റിയെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് പാലം തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വരി പാതയ്ക്ക് മുകളിലൂടെയാണ് 174 അടി നീളമുള്ള പാലം നിര്‍മിച്ചിരിക്കുന്നത്. 14.2 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച പാലം കാറ്റഗറി അഞ്ചില്‍ പെടുന്നതാണെന്നും കൊടുങ്കാറ്റിനെ പോലും തടയാന്‍ കഴിയുന്നതാണെന്നും 100 വര്‍ഷത്തെ ആയുസുണ്ടെന്നുമായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ ഓഗസ്റ്റില്‍ റോഡ് മുറിച്ചു കടക്കവെ ഒരു വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ ആറ് മണിക്കൂര്‍ കൊണ്ടാണ് പാലം നിര്‍മിച്ചതെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.

]]>
https://www.chandrikadaily.com/florida-flee.html/feed 0