food – Chandrika Daily https://www.chandrikadaily.com Sat, 06 Dec 2025 04:40:30 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg food – Chandrika Daily https://www.chandrikadaily.com 32 32 ‘ഭക്ഷണത്തിന് രുചിയില്ല’ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍ https://www.chandrikadaily.com/the-young-man-who-stabbed-his-father-and-brother-to-food-has-no-taste-is-in-remand.html https://www.chandrikadaily.com/the-young-man-who-stabbed-his-father-and-brother-to-food-has-no-taste-is-in-remand.html#respond Sat, 06 Dec 2025 04:39:59 +0000 https://www.chandrikadaily.com/?p=367119 ആലപ്പുഴ: പട്ടണക്കാട് വെട്ടയ്ക്കല്‍ പുറത്താംകുഴിയില്‍ താമസിക്കുന്ന ആശാകുമാറിന്റെ മകന്‍ ഗോകുല്‍ (28) പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ചേര്‍ത്തല കോടതി റിമാന്‍ഡില്‍ അയച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയിലായ ഗോകുല്‍ വീട്ടില്‍ ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അസഭ്യം പറഞ്ഞത് തര്‍ക്കത്തിന് കാരണമായി.

ചോദ്യം ചെയ്ത പിതാവ് ആശാകുമാറിന്റെ തലയില്‍ ഗോകുല്‍ ഭക്ഷണ പ്ലേറ്റ് കൊണ്ട് അടിച്ചു. തര്‍ക്കം ശമിപ്പിക്കാന്‍ എത്തിയ സഹോദരന്‍ അനന്തുവിനെ കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു.നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആശാകുമാര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും അനന്തു തുറവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയില്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്യപിച്ച് ബഹളം സൃഷ്ടിക്കാറുള്ളത് ഗോകുലിന്റെ പതിവാണെന്നും പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/the-young-man-who-stabbed-his-father-and-brother-to-food-has-no-taste-is-in-remand.html/feed 0
ഹൃദയം ആരോഗ്യകരമാക്കാന്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളും പാനീയങ്ങളും https://www.chandrikadaily.com/key-foods-and-drinks-to-include-in-a-heart-healthy-routine.html https://www.chandrikadaily.com/key-foods-and-drinks-to-include-in-a-heart-healthy-routine.html#respond Thu, 04 Dec 2025 10:44:56 +0000 https://www.chandrikadaily.com/?p=366801 ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതിലാണ് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയും ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പ്രധാന പാനീയങ്ങളും ഭക്ഷണങ്ങളും ദിവസേന ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറെ സഹായിക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടിയിലുള്‍പ്പെട്ടിരിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും നല്ല കൊളെസ്റ്ററോളിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടിക്ക് കഴിവുണ്ട്. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായകമാണ്‌

]]>
https://www.chandrikadaily.com/key-foods-and-drinks-to-include-in-a-heart-healthy-routine.html/feed 0
കൊളസ്‌ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !! https://www.chandrikadaily.com/elevated-cholesterol-is-a-major-threat-to-heart-health-what-are-the-foods-that-help-to-reduce.html https://www.chandrikadaily.com/elevated-cholesterol-is-a-major-threat-to-heart-health-what-are-the-foods-that-help-to-reduce.html#respond Tue, 25 Nov 2025 11:39:37 +0000 https://www.chandrikadaily.com/?p=365302 ഇന്ത്യയില്‍ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടരുന്നതായി 2023ല്‍ പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. Cardiovascular disease (CVD) ഇന്ത്യക്കാരില്‍ മറ്റു രാജ്യങ്ങളേക്കാള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നതായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 81 ശതമാനത്തിലധികം പേരെ ബാധിച്ചിട്ടുണ്ടെന്നത് വലിയ ആശങ്കയാണ്. ഡിസ്‌ലിപിഡീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ മിക്കവാറും ലക്ഷണങ്ങളില്ലാതെ മാറുന്നതിനാല്‍ രോഗനില ഗുരുതരമാവുന്നത് വരെ പലര്‍ക്കും അത് തിരിച്ചറിയാനാകാതെ പോകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിലാണ് വിദഗ്ധര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. പൂരിത കൊഴുപ്പുകളുള്ള ഭക്ഷണം കുറയ്ക്കുകയും, നാരുകള്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണം സാധ്യമാകുമെന്ന് അവര്‍ പറയുന്നു. 2025 ഓഗസ്റ്റില്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, വാഴപ്പഴം, ബീറ്റ്, അവോക്കാഡോ പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത 24 ശതമാനം വരെ കുറയ്ക്കുമെന്ന് കണ്ടെത്തി. 2024 ഡിസംബറില്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പുറത്തിറക്കിയ പഠനത്തില്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത 19 ശതമാനം കുറയ്ക്കുകയും, കൊറോണറി ആര്‍ട്ടറി രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളെ ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ലയിക്കുന്ന നാരുകള്‍ സമൃദ്ധമായ ഓട്‌സ്, ബാര്‍ലി തുടങ്ങി തവിടുകൂടിയ ധാന്യങ്ങള്‍ എല്‍ഡിഎല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ‘ചീത്ത’ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകളും പ്രോട്ടീനും അടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളുടെ ഉപയോഗം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഭാരനിയന്ത്രണത്തിനും സഹായകമാണ്. ആപ്പിള്‍, മുന്തിരി, സിട്രസ് പഴങ്ങള്‍, വഴുതനങ്ങ, വെണ്ടക്ക എന്നീ പഴങ്ങളും പച്ചക്കറികളും പെക്റ്റിന്‍ അടങ്ങിയതിനാല്‍ ഹൃദയാരോഗ്യത്തെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു. ബദാം, വാല്‍നട്ട്, നിലക്കടല തുടങ്ങിയ നട്ട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതിനാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ഒലിവ്, സൂര്യകാന്തി, കനോല പോലുള്ള സസ്യ എണ്ണകള്‍ പൂരിത കൊഴുപ്പുകള്‍ കുറവായതിനാല്‍ സുരക്ഷിതമാണ്. സാല്‍മണ്‍, അയല, സാര്‍ഡിന്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ അടങ്ങിയ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, ചുവന്ന മാംസവും സംസ്‌കരിച്ച മാംസങ്ങളും, കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങളും, കേക്ക്, കുക്കീസ് പോലുള്ള ബേക്കറി ഉല്‍പ്പന്നങ്ങളും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള പൂരിതയും ട്രാന്‍സ് കൊഴുപ്പുകളും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയരാന്‍ പ്രധാന കാരണമാകുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ ശരിയായ ഭക്ഷണക്രമം നിര്‍ണായകമാണെന്നും, ഇത് ദീര്‍ഘകാല ഹൃദയാരോഗ്യം ഉറപ്പാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

]]>
https://www.chandrikadaily.com/elevated-cholesterol-is-a-major-threat-to-heart-health-what-are-the-foods-that-help-to-reduce.html/feed 0
വെജിന് പകരം നോൺ വെജ് ബിരിയാണി നൽ‍കിയതിന് ഹോട്ടൽ‍ ഉടമയെ വെടിവച്ച് കൊന്നു https://www.chandrikadaily.com/hotel-owner-shot-dead-for-serving-non-veg-biryani-instead-of-veg.html https://www.chandrikadaily.com/hotel-owner-shot-dead-for-serving-non-veg-biryani-instead-of-veg.html#respond Sun, 19 Oct 2025 13:43:13 +0000 https://www.chandrikadaily.com/?p=359262 റാഞ്ചി: ജാർഖണ്ഡിൽ വെജ് ബിരിയാണിക്ക് പകരം നോൺ വെജ് ബിരിയാണി നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ച് കൊന്നു. റാഞ്ചിയിലെ കാങ്കെ‌- പിത്തോറിയ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭിത്ത സ്വദേശിയും ഹോട്ടൽ ഉടമയുമായ വിജയ് കുമാർ നാ​ഗ് (47) ആണ് കൊല്ലപ്പെട്ടത്.

‘രാത്രി ഹോട്ടലിലെത്തിയെ ഒരാൾ വെജ് ബിരിയാണി ആവശ്യപ്പെടുകയും ഹോട്ടൽ‍ ജീവനക്കാർ പാഴ്സൽ‍ നൽ‍കുകയും ചെയ്തു. എന്നാൽ‍ കുറച്ചുസമയത്തിന് ശേഷം മറ്റു ചിലരേയും കൂട്ടി ഹോട്ടലിലെത്തിയ ഇയാൾ വെജ് ബിരിയാണിക്ക് പകരം തനിക്ക് നോൺ-വെജ് ബിരിയാണിയാണ് നൽകിയതെന്ന് പറഞ്ഞ് തർക്കത്തിലേർപ്പെടുകയായിരുന്നു’- എസ്പി പ്രവീൺ പുഷ്കർ പറഞ്ഞു.

ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉടമയായ വിജയ് കുമാർ നാഗ്. ഉടൻ ഇദ്ദേഹത്തിനരികിലേക്കെത്തിയ അക്രമികളിൽ ഒരാൾ വെടിയുതിർത്തു. വെടിയുണ്ട നെഞ്ചിൽ തുളച്ചു കയറി. ജീവനക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

വിജയ് കുമാറിന്റെ മൃതദേഹം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പ്രതികൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയതായും എസ്പി പറഞ്ഞു.

രോഷാകുലരായ നാട്ടുകാർ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ കാങ്കെ- പിത്തോറിയ റോഡ് ഉപരോധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് ഉപരോധം പിൻവലിച്ചതായി കാങ്കെ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പ്രകാശ് രജക് പറഞ്ഞു. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/hotel-owner-shot-dead-for-serving-non-veg-biryani-instead-of-veg.html/feed 0
വന്ദേഭാരതിലെ പരിപ്പുകറിയില്‍ പുഴു, വ്യാപക പരാതി; കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കാനാവാതെ റെയില്‍വേ https://www.chandrikadaily.com/widespread-complaints-of-worms-in-vande-bharat-curry-railways-unable-to-take-action-against-the-contract-company.html https://www.chandrikadaily.com/widespread-complaints-of-worms-in-vande-bharat-curry-railways-unable-to-take-action-against-the-contract-company.html#respond Wed, 08 Oct 2025 02:47:06 +0000 https://www.chandrikadaily.com/?p=357354 തിരുവനന്തപുരം:  കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച വ്യാപക പരാതി ഉയർന്നിട്ടും കരാർ റദ്ദാക്കാൻ കഴിയാതെ ദക്ഷിണ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതികളിൽ കരാറുകാരായ ബ്രന്ദാവൻ ഫുഡ്സിനെതിരെ നടപടിക്ക് ശ്രമിച്ചപ്പോൾ കരാർ കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു. കേസ് ഹൈക്കോടതിയിൽ തുടരുകയാണ്.

ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതൽ പരാതികൾ തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലാണ്. മുൻപ്, കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തത് പരാതിക്കിടയാക്കിയെങ്കിൽ ‌കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി. ദക്ഷിണ റെയിൽവേ കരാർ നൽകിയ ട്രെയിനുകളായതിനാൽ സോണൽ ഓഫിസ് നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് ഡിവിഷനുകൾ. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) തങ്ങളല്ല കരാർ നൽകിയതെന്ന നിലപാടിലാണ്.

വന്ദേഭാരതിലെ ഭക്ഷണം മെച്ചപ്പെടുകയും പരാതികൾ കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐആർസിടിസിയിൽനിന്നു മാറ്റി സോണൽ റെയിൽവേയെ കരാർ നടപടികൾ ഏൽപിച്ചത്. ‌എന്നാൽ, തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്നാണു തുടർച്ചയായ പരാതികൾ സൂചിപ്പിക്കുന്നത്. ഐആർസിടിസി തയാറാക്കിയ റെയിൽവേ കേറ്ററിങ് പോളിസി കരാർ കമ്പനികൾക്ക് അനുകൂലമായതിനാൽ സോണൽ റെയിൽവേക്കു നടപടികളെടുക്കാൻ പരിമിതിയുണ്ടെന്നാണ് ആക്ഷേപം. പിഴയായി ലക്ഷങ്ങളാണു കരാർ കമ്പനികൾ റെയിൽവേയിൽ അടയ്ക്കുന്നത്.

പിഴയ‌‌ടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭമെടുക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. കേരളത്തിലെ എംപിമാർ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

]]>
https://www.chandrikadaily.com/widespread-complaints-of-worms-in-vande-bharat-curry-railways-unable-to-take-action-against-the-contract-company.html/feed 0
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു https://www.chandrikadaily.com/special-shawarma-inspection-in-the-state-stale-meat-seized-45-establishments-suspended.html https://www.chandrikadaily.com/special-shawarma-inspection-in-the-state-stale-meat-seized-45-establishments-suspended.html#respond Fri, 08 Aug 2025 12:43:42 +0000 https://www.chandrikadaily.com/?p=349828

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന 45 സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 1557 പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് കടകൾ പൂട്ടിച്ചത്. ഓ​ഗസ്റ്റ് 5, 6 തീയതികളിൽ രാത്രികാലങ്ങളിലായി 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.

256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെയ്പ്പിച്ചത്. ഷവര്‍മ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

മാത്രമല്ല പാഴ്‌സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്എസ്എസ് ആക്ട് പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയത്.

 

]]>
https://www.chandrikadaily.com/special-shawarma-inspection-in-the-state-stale-meat-seized-45-establishments-suspended.html/feed 0
സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കാരം, പാചക തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കണം https://www.chandrikadaily.com/school-lunch-menu-reform-should-increase-the-number-of-culinary-workers.html https://www.chandrikadaily.com/school-lunch-menu-reform-should-increase-the-number-of-culinary-workers.html#respond Tue, 22 Jul 2025 02:43:04 +0000 https://www.chandrikadaily.com/?p=348126 സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കാരം സ്‌കൂള്‍ അധികൃതര്‍ നേരിടുന്നത് പ്രായോഗികവും സാമ്പത്തികവുമായി പ്രതിസന്ധികള്‍. മതിയായ തുക അനുവദിക്കുന്നില്ലെന്നതിന് പുറമെ ഭക്ഷണം പാകം ചെയ്യാന്‍ നിലവിലുള്ള പാചകത്തൊഴിലാളി തസ്തികകള്‍ കൊണ്ട് മാത്രം സാധിക്കില്ല. ഇപ്പോള്‍ അഞ്ഞൂറ് വിദ്യാര്‍ഥികളില്‍ കുറവുള്ള വിദ്യാലയങ്ങളില്‍ ഒരു പാചക തൊഴിലാളി മാത്രമാണുള്ളത്.

പുതുക്കിയ മെനു പ്രകാരമുള്ള ഭക്ഷണം മുഴുവന്‍ പാകം ചെയ്യാന്‍ ഇവരെകൊണ്ട് മാത്രം സാധിക്കില്ല. ആയതിനാല്‍ വിദ്യാര്‍ഥികളുടെയും പാചകത്തൊഴിലാളികളുടെ യും എണ്ണം സംബന്ധിച്ച അനുപാതം പ്രായോഗികമായി പരിഷ്‌കരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. കൂടാതെ പച്ചക്കറികളും മറ്റു വസ്തുക്കളും വാങ്ങുന്നതിന് ഭീമമായ തുക ആവശ്യമാണെന്നതിനാല്‍ പണം മുന്‍കൂറായി നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുന്നതിന് തിന് അവശ്യവസ്തുക്കള്‍ കടം വാങ്ങുകയായിരുന്നു പതിവ്. കൂടുതല്‍ സാധനങ്ങള്‍ വേണമെന്നതിനാല്‍ കടബാധ്യത വര്‍ധിക്കും.

ഇത് കടയുടമകള്‍ക്കും പ്രതിസന്ധിയാണ്. സര്‍ക്കാരില്‍ കൃത്യമായി പണം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇത്തരം പ്രതിസന്ധികളെ സംബന്ധിച്ച് പഠനം നടത്താതെയുള്ള സര്‍ക്കാര്‍ തീരുമാനം അധ്യാപകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും പ്രയാസകരമാണെന്നാണ് ഉയരുന്ന ആക്ഷേപം. വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച മെനു നിലവിലുള്ള സാഹചര്യത്തില്‍ പ്രയാസകരമാണ്. പ്രത്യേകിച്ച് ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ഫണ്ട് തിരെ കുറവാണ്. ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ആവശ്യമായ തുക അനുവദിക്കണം. ഈ തുക മുന്‍കൂട്ടി നല്‍കുന്ന രീതി സ്വീകരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഭേദപ്പെട്ട രൂപത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ കഴിയുകയുള്ളൂ. മാത്രമല്ല നിലവിലുള്ള അനുപാതത്തില്‍ പാചകക്കാരെ വെച്ച് ഇപ്പോള്‍ പറയുന്ന രീതിയില്‍ ഭക്ഷണം തയ്യാറാക്കി നല്‍കല്‍ അപ്രായോഗികമാണ്. പാചക തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണം.

]]>
https://www.chandrikadaily.com/school-lunch-menu-reform-should-increase-the-number-of-culinary-workers.html/feed 0
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി https://www.chandrikadaily.com/complaint-that-stale-food-was-distributed-again-in-vandebharat.html https://www.chandrikadaily.com/complaint-that-stale-food-was-distributed-again-in-vandebharat.html#respond Thu, 29 May 2025 11:54:55 +0000 https://www.chandrikadaily.com/?p=342932 വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി. വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിനിലാണ് കാലാവധി കഴിഞ്ഞ രണ്ട് മാസമായ ജ്യൂസ് വിതരണം ചെയ്തതായി പരാതി വന്നത്. മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

നേരത്തേയും വന്ദേഭാരത് ട്രെയിനില്‍ പഴകിയ ഭക്ഷണം യാത്രക്കാര്‍ക്ക് വിതരണം ചെയ്തതായുള്ള പരാതികള്‍ പുറത്ത വന്നിരുന്നു. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരമാണ് പുറത്തു വരുന്നത്.

അതേസമയം കൊച്ചിയില്‍ വന്ദേഭാരതിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ പുറത്തു വന്നിരുന്നു. ഭക്ഷണത്തിനടക്കം നല്ലൊരു തുകയാണ് വന്ദേഭാരത് യാത്രക്കാര്‍ക്കായി ചെലവാക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ ആരോഗ്യത്തിന് ഒരു വിലയും റെയില്‍വേ കല്‍പ്പിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

]]>
https://www.chandrikadaily.com/complaint-that-stale-food-was-distributed-again-in-vandebharat.html/feed 0
ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നിരവധി കുട്ടികള്‍ ആശുപത്രിയില്‍ https://www.chandrikadaily.com/1a-dead-snake-at-lunch-many-children-are-in-the-hospital.html https://www.chandrikadaily.com/1a-dead-snake-at-lunch-many-children-are-in-the-hospital.html#respond Fri, 02 May 2025 06:34:15 +0000 https://www.chandrikadaily.com/?p=339739 ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് വീണ ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പട്ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളിലെ ഭക്ഷണത്തിലാണ് ചത്ത നിലയില്‍ പാമ്പിനെ കിട്ടിയത്. കഴിഞ്ഞ 26-നാണ് സംഭവം. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കാനാണ് എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. 500 കുട്ടികള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.

]]>
https://www.chandrikadaily.com/1a-dead-snake-at-lunch-many-children-are-in-the-hospital.html/feed 0
‘ബീഫും പൊറോട്ടയും കിട്ടിയില്ല’; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം https://www.chandrikadaily.com/1couldnt-get-beef-or-gourd-youth-attempts-suicide-by-climbing-on-neighbors-house.html https://www.chandrikadaily.com/1couldnt-get-beef-or-gourd-youth-attempts-suicide-by-climbing-on-neighbors-house.html#respond Mon, 07 Apr 2025 08:52:14 +0000 https://www.chandrikadaily.com/?p=337254

കാസര്‍കോട്: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് സാഹസികമായി പിടികൂടി താഴെ എത്തിച്ചു. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്ഐ കെ വി പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്ന് ശ്രീധരന്‍ വാശി പിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ഇതിനിടയില്‍ എസ്ഐ കെ വി പ്രദീപനും സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/1couldnt-get-beef-or-gourd-youth-attempts-suicide-by-climbing-on-neighbors-house.html/feed 0