founder day – Chandrika Daily https://www.chandrikadaily.com Mon, 10 Mar 2025 03:46:41 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg founder day – Chandrika Daily https://www.chandrikadaily.com 32 32 മുസ്‌ലിം ലീഗ് സ്ഥാപകദിന സമ്മേളനവും ഹൈദരലി തങ്ങള്‍ അനുസ്മരണവും ഇന്ന്‌ https://www.chandrikadaily.com/muslim-league-founders-day-conference-and-hyder-ali-thangal-commemoration-today.html https://www.chandrikadaily.com/muslim-league-founders-day-conference-and-hyder-ali-thangal-commemoration-today.html#respond Mon, 10 Mar 2025 03:46:41 +0000 https://www.chandrikadaily.com/?p=333295 കോഴിക്കോട്: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മുസ്‌ലിംലീഗ് സ്ഥാപക ദിന സമ്മേളനവും ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. അഹമ്മദ് കുട്ടി ഉണ്ണികുളം രചിച്ച ‘ഖാഇദെ മില്ലത്ത് ജീവിത വഴികള്‍’ പുസ്തക പ്ര കാശനവും ചടങ്ങില്‍ നടക്കും. മുസ്‌ലിം ലീഗ് നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സ്ഥാപകദിന പ്രഭാഷണം നിര്‍വഹിക്കും.

ദേശീയ ജന റല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷ ണം നിര്‍വഹിക്കും. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.എ.എം അബൂബക്കര്‍, ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

പ്രാദേശിക കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാപക ദിനമായ ഇന്ന് രാവിലെ 8 മണിക്ക് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്ര ധാന കവലകളില്‍ പതാക ഉയര്‍ത്തുകയും സ്ഥാപകദിന സന്ദേശം കൈമാറുകയും ചെയ്യും. അതതു പ്രദേശങ്ങളിലെ മുതിര്‍ന്ന നേതാക്കളും കാരണവന്മാരും പങ്കെടുക്കും. മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി കള്‍ ഇത് സംബന്ധിച്ച നിര്‍ദേശം ശാഖാ കമ്മിറ്റികള്‍ക്ക് കൈമാറിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/muslim-league-founders-day-conference-and-hyder-ali-thangal-commemoration-today.html/feed 0