Franco Mulakkal – Chandrika Daily https://www.chandrikadaily.com Wed, 23 Oct 2019 06:32:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Franco Mulakkal – Chandrika Daily https://www.chandrikadaily.com 32 32 കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകണം https://www.chandrikadaily.com/franco-mulakkal-court-notice-kerala-news.html https://www.chandrikadaily.com/franco-mulakkal-court-notice-kerala-news.html#respond Wed, 23 Oct 2019 06:29:21 +0000 http://www.chandrikadaily.com/?p=142328 കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയച്ചു. അടുത്തമാസം 11ന് നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാകേണ്ടത്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് കൈമാറുകയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ അപമാനിക്കുന്നുവെന്ന ആരോപണവുമായി പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാണ് പരാതി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

യൂടൂബ് ചാനലുകള്‍ വഴി തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും, ഫ്രാങ്കോയുടെ അനുയായികള്‍ നടത്തുന്ന ആക്ഷേപം തന്നെ മാനസികമായി തകര്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം മനഃപൂര്‍വ്വം വൈകിക്കുകയാണെന്നും കന്യാസ്ത്രീ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

]]>
https://www.chandrikadaily.com/franco-mulakkal-court-notice-kerala-news.html/feed 0
ലൈംഗിക പീഡനം: ഫ്രാങ്കോ മുളക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാവും https://www.chandrikadaily.com/franco-mulakkal-rape-case-news.html https://www.chandrikadaily.com/franco-mulakkal-rape-case-news.html#respond Fri, 10 May 2019 02:47:19 +0000 http://www.chandrikadaily.com/?p=126800 കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുക. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളാണുള്ളത്. നേരത്തെ കേസില്‍ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

തുടര്‍ നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് വീണ്ടും ജാമ്യമെടുക്കും. തുടര്‍ന്ന് കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. അതിനു ശേഷമാകും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടേയും പകര്‍പ്പും പ്രതിഭാഗത്തിന് നല്‍കുക.

]]>
https://www.chandrikadaily.com/franco-mulakkal-rape-case-news.html/feed 0
കസ്യാത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു https://www.chandrikadaily.com/jalender-bishop-charge-sheet-rape-case-news.html https://www.chandrikadaily.com/jalender-bishop-charge-sheet-rape-case-news.html#respond Tue, 09 Apr 2019 10:33:58 +0000 http://www.chandrikadaily.com/?p=123883 കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അഞ്ച് കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം നല്‍കി. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്. കോട്ടയം പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം. 2000 പേജുള്ള കുറ്റപത്രത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ട്.

10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

]]>
https://www.chandrikadaily.com/jalender-bishop-charge-sheet-rape-case-news.html/feed 0
ഫ്രാങ്കോ മുളയ്ക്കലിന് പോലീസിന്റെ അന്ത്യശാസനം https://www.chandrikadaily.com/police-direction-to-franco-mullakka.html https://www.chandrikadaily.com/police-direction-to-franco-mullakka.html#respond Sat, 27 Oct 2018 11:09:46 +0000 http://www.chandrikadaily.com/?p=108526  

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്‌ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്റെ പകയെന്നാണ് ബിഷപ്പിന്റെ വാദം. ഇന്നും ലാപ്‌ടോപ്പ് നല്‍കാന്‍ ബിഷപ്പ് തയ്യാറായില്ല. അഞ്ചാംതിയതിക്കകം ലാപ്‌ടോപ്പ് നല്‍കണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

2016ല്‍ ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയെന്നും ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകര്‍പ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയതിന് ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി.

ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാന്‍ ലാപ്‌ടോപ്പ് നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. 24 ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷമാണ് ബിഷപ്പ് ജാമ്യത്തിലിറങ്ങിയത്. കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

]]>
https://www.chandrikadaily.com/police-direction-to-franco-mullakka.html/feed 0
ജയിലിലെത്തി ഫ്രാങ്കോ മുളക്കലിന്റെ കൈമുത്തി വണങ്ങി എം.എല്‍.എയുടെ ഭക്തിപ്രകടനം https://www.chandrikadaily.com/mla-visits-frnaco-mulakkal-at-jail.html https://www.chandrikadaily.com/mla-visits-frnaco-mulakkal-at-jail.html#respond Wed, 26 Sep 2018 05:27:27 +0000 http://www.chandrikadaily.com/?p=104765 പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പി.സി ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചു. നിരപരാധിയായ ബിഷപ്പിനെ ജയിലിലടച്ചതിന് ശിക്ഷ ഇടിത്തീയായി വരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഫ്രാങ്കോ മുളക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുക്കാല്‍ മണിക്കൂറോളം പി.സി ജോര്‍ജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറ് ശതമാനം ബോധ്യമായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

ഇതിനിടെ തന്നെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി.സി. ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിനായി കോട്ടയം എസ്.പി വൈക്കം ഡി.വൈ.എസ്.പിക്ക് പരാതി കൈമാറി. പി.സി ജോര്‍ജിനെ കൂടാതെ പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍, രൂപത വക്താവ് മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവും കഴിഞ്ഞ ദിവസം ഫ്രാങ്കോയെ ജയിലിലെത്തി കണ്ടിരുന്നു.

]]>
https://www.chandrikadaily.com/mla-visits-frnaco-mulakkal-at-jail.html/feed 0
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് https://www.chandrikadaily.com/more-complaint-against-bishop-franco-mulakkal.html https://www.chandrikadaily.com/more-complaint-against-bishop-franco-mulakkal.html#respond Sat, 22 Sep 2018 09:10:15 +0000 http://www.chandrikadaily.com/?p=104244 കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിര കൂടുതല്‍ പീഡന പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി ബിഷപ്പിനെതിരെ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നരിക്കുന്നത്.

കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നാണ് വിവരം.

കേരളത്തില്‍ നിന്ന് പരാതി നല്‍കിയവരില്‍ ചിലര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കാനും കേസുമായി മുന്നോട്ടുപോകാനും തയ്യാറായിട്ടുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം മഠം വിട്ടവരും മഠത്തില്‍ ഇപ്പോള്‍ ഉള്ളവരും പരാതിക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്.

പരാതികള്‍ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിടരുതെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ എത്രപേര്‍ പരാതി നല്‍കിയെന്ന കാര്യം പോലും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം വിധിപറയും. പ്രതിഭാഗത്തിന്‍റെ ജാമ്യാപേക്ഷയും വിധി പറയാന്‍ മാറ്റി. കേസില്‍ വാദം കേട്ട ശേഷം ഫ്രാങ്കോ മുളയ്ക്കലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കെട്ടിച്ചമച്ച കേസാണെന്നും തന്‍റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/more-complaint-against-bishop-franco-mulakkal.html/feed 0
ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍ https://www.chandrikadaily.com/franco-mulakkal-in-arrest.html https://www.chandrikadaily.com/franco-mulakkal-in-arrest.html#respond Fri, 21 Sep 2018 14:26:21 +0000 http://www.chandrikadaily.com/?p=104169  

ബലാത്സംഗത്തിന് തെളിവ് കിട്ടയതായി പോലീസ്
നാളെ കോടതിയില്‍ ഹാജരാക്കും

മാസങ്ങള്‍ നീണ്ട ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലെത്തിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പം മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ കോടതിയില്‍ ആകും ബിഷപ്പിനെ ഹാജരാക്കുക. രണ്ടുദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും. ചോദ്യം ചെയ്യല്‍മുറിയില്‍ നിന്ന് ബിഷപ്പിനെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റുണ്ടാവുമെന്ന് ഇന്നലെത്തന്നെ ബിഷപ്പിനെ അന്വേഷണ സംഘം അറിയിച്ചിരുന്നതായാണ് വിവരം.

അറസ്റ്റ് അഭ്യൂഹം പരന്നതിന് പിന്നാലെ എല്ലാം പൊലീസ് പറയുമെന്ന വിശദീകരണവുമായി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി അന്വേഷണസംഘം വീണ്ടുമെടുത്തിരുന്നു. രണ്ടു ദിവസവും ഏഴു മണിക്കൂറും നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിരോധത്തിലായിരുന്നു. അന്വേഷണ സംഘത്തിന്റെ തെളിവുകള്‍. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.

ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ റജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 20-ാം നമ്പര്‍ മുറിയിലായിരുന്നു ബിഷപ്പിന്റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.

കുറവിലങ്ങാട് മഠത്തില്‍ ആറ് മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയാണ് ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മെയ് അഞ്ചിന് ബിഷപ്പ് എത്തിയത് റജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ്പ് ഇവിടെ തങ്ങിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ബിഷപ്പ് മഠത്തിലെത്തിയ ബിഎംഡബ്‌ള്യു കാറിന്റെ ഡ്രൈവറുടെ മൊഴിയാണ് മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. ഇതോടെ ബിഷപ്പ് നിരാശനായി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയ ബിഷപ്പ് മറുപടികളില്ലാതെ കുഴഞ്ഞു. ഒടുവില്‍ അച്ചടക്ക നടപടിയുടെ പ്രതികാരമാണ് പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു.ഇതോടെ അച്ചടക്ക നടപടിക്ക് മുന്‍പ് തന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകളും പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്റെ വഴികളെല്ലാം അടഞ്ഞു

]]>
https://www.chandrikadaily.com/franco-mulakkal-in-arrest.html/feed 0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും; മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ സാധ്യത https://www.chandrikadaily.com/nun-rape-case-bishop-franco-appeal-to-anticipation-bail.html https://www.chandrikadaily.com/nun-rape-case-bishop-franco-appeal-to-anticipation-bail.html#respond Tue, 18 Sep 2018 03:15:08 +0000 http://www.chandrikadaily.com/?p=103581 കോഴിക്കോട്‌: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും.
അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും സാധ്യതയുണ്ട്. ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യമുന്നയിക്കും.

രാവിലെ ഹര്‍ജി സമര്‍പ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചില്‍ കൊണ്ടുവരാനാണ് നീക്കം. കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ജാമ്യക്കാര്യത്തില്‍ നിര്‍ണായമാകും.

നാളെയാണ് ചോദ്യം ചെയ്യലിനായി ബിഷപ്പിനോട് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിന് നീക്കമുണ്ടായാല്‍ അത് തടയാനുളള വഴിയാണ് ബിഷപ്പ് തേടുന്നത്. അതേസമയം, ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷമേ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്ന കാര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം.

കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ട്, ഇക്കാര്യം പൊലീസ് തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്, ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട് എന്നീ വാദങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രികള്‍ അടക്കം കൊച്ചിയില്‍ തുടരുന്ന സമരം സര്‍ക്കാരിന് മേലുളള സമ്മര്‍ദ്ദതന്ത്രമാണെന്നും പൊലീസ് അതിന് വഴിപ്പെടുമെന്ന് ഭയമുണ്ടെന്നും കോടതിയെ അറിയിക്കും.

അതേസമയം, കന്യാസ്ത്രീയുടെ സഹോദരി നടത്തുന്ന നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. സഹോദരിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക പി ഗീതയും നിരാഹാരമിരിക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ കൊച്ചിയിലെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്

]]>
https://www.chandrikadaily.com/nun-rape-case-bishop-franco-appeal-to-anticipation-bail.html/feed 0
മൊഴികളില്‍ വൈരുദ്ധ്യം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ഹാജരാകണം https://www.chandrikadaily.com/bishop-franco-mulakkal-will-questioned.html https://www.chandrikadaily.com/bishop-franco-mulakkal-will-questioned.html#respond Wed, 12 Sep 2018 11:58:21 +0000 http://www.chandrikadaily.com/?p=102790  

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഈമാസം 19ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഐജി വിജയ് സാക്കറെ. ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. ചില കാര്യങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവ പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതനു സഹായകമാകുമെന്നും ഐജി വ്യക്തമാക്കി. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.

ഹാജരാകണമെന്നു വ്യക്തമാക്കി ബിഷപ്പിനു പൊലീസ് നോട്ടിസ് അയച്ചു. ഇമെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയുമാണ് നോട്ടിസ് അയച്ചത്. സിആര്‍പിസി 41എ വകുപ്പുപ്രകാരമാണു ബിഷപ്പിനു നോട്ടിസ് നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. മൊഴികളില്‍ വ്യക്തത വന്നശേഷം മാത്രമേ ശക്തമായ കുറ്റപത്രം നല്‍കാന്‍ കഴിയൂ. അന്വേഷണം നീണ്ടതു മൊഴിയിലെ വൈരുദ്ധ്യം പ്രതിക്ക് അനുകൂലമാകാതിരിക്കാനാണ്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

]]>
https://www.chandrikadaily.com/bishop-franco-mulakkal-will-questioned.html/feed 0
ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭയും നേരത്തെ രാജിവെക്കണമായിരുന്നു https://www.chandrikadaily.com/franco-mulakkal.html https://www.chandrikadaily.com/franco-mulakkal.html#respond Wed, 12 Sep 2018 10:30:22 +0000 http://www.chandrikadaily.com/?p=102768  

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭയു. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ വക്താവ് ഷാജി ജോര്‍ജ്ജ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയ്‌ക്കെതിരെ യുള്ളതാണെന്ന ബിഷപ്പിന്റെ വാദം തെറ്റാണ്. ഫ്രാങ്കോക്കെതിരായി ഉയര്‍ന്ന ആരോപണം തികച്ചും വ്യക്തിപരമാണ്. താനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത് കത്തോലിക്ക സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. രാജി നേരത്തെ തന്നെ വേണമായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിക്കുകയായിരുന്നു ബിഷപ്പ്‌ചെയ്യേണ്ടിയിരുന്നത്.

സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സഭാ പിതാവെന്ന നിലയില്‍ ബിഷപ്പ് ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികബോധവും നീതിബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം അധ്യക്ഷനായ സമിതിയാണ്‌കേരള റീജ്യണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍.

]]>
https://www.chandrikadaily.com/franco-mulakkal.html/feed 0