galacticos – Chandrika Daily

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചതി; ബാഴ്‌സലോണയുടെ രാജകുമാരൻ റയലിന്റെ വെള്ള ജേഴ്സിയിട്ട ആ കറുത്ത രാത്രി
വർഷം 2000. പോർച്ചുഗലിൻ്റെ ലൂയിസ് ഫിഗോ അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ എല്ലാമെല്ലാമായിരുന്നു. അവരുടെ ക്യാപ്റ്റൻ, അവരുടെ ആത്മാവ്, അവരുടെ രാജാവ്. ബാഴ്‌സലോണയെ കുറിച്ച് പറയുമ്പോൾ ഫിഗോയെ ഒഴിവാക്കാനാകില്ല. ഫിഗോയെ കുറിച്ച് പറയുമ്പോൾ ബാഴ്‌സലോണയേയും. എന്നാൽ ഒരു രാത്രി കൊണ്ട് എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട്, ഒരേയൊരു ഒപ്പുകൊണ്ട് ക്യാമ്പ് നൗവിന്റെ ഹൃദയമിടിപ്പിൽ നിന്ന് അയാൾ കാറ്റലോണിയക്കാർക്ക് വെറുക്കപ്പെട്ടവനായി.

കാറ്റലോണിയയിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ ഒറ്റരാത്രികൊണ്ട് ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറി. 30 വെള്ളിക്കാശിനു വേണ്ടി കർത്താവിനെ ഒറ്റിയ യൂദാസിനേക്കാൾ വെറുക്കപ്പെട്ടവൻ. ബ്ലൗഗ്രാന ജേഴ്‌സിയിൽ അയാളെക്കണ്ട് ആവേശംകൊണ്ടിരുന്ന ഫുട്ബോൾ ലോകത്തിനു മുന്നിൽ അയാൾ ബാഴ്സയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡിന്റെ ജേഴ്സി ഉയർത്തിപ്പിടിക്കുന്നത് കണ്ട് എല്ലാവരും ഞെട്ടി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ‘വഞ്ചന’ എന്നാണ് പലരും ഈ ട്രാൻസ്ഫറിനെ വിശേഷിപ്പിച്ചത്.

2000 ജൂലായ് 24. സ്‌പാനിഷ് ഫുട്ബോളിൻ്റെ ചരിത്രത്തിൽ ആ തീയതി വെറുമൊരു ട്രാൻസ്‌ഫറിൻ്റെ തീയതി മാത്രമല്ല. കാറ്റലോണിയക്കാർ പിന്നീട് ഒരുകാലത്തും മറക്കാത്ത ഒരു ചതിയുടെ കഥകൂടി ആ ദിവസത്തിന് പറയാനുണ്ടായിരുന്നു. ബാഴ്‌സയുടെ മുഖമായിരുന്ന ലൂയിസ് ഫിഗോ അന്ന് റെക്കോഡ് ട്രാൻസ്‌ഫർ തുകയ്ക്ക് ബദ്ധവൈരികളായ റയൽ മാഡ്രിഡിൽ ചേർന്നു. ഫുട്ബോൾ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഇന്ന് കോടികൾ കേൾക്കുമ്പോൾ നമ്മൾ അദ്ഭുതപ്പെടാറില്ല. എന്നാൽ 2000-ൽ 62 മില്യൺ യൂറോ എന്നത് ഫുട്ബോൾ ചരിത്രം അന്നേവരെ കണ്ടിട്ടുള്ളതിൽവെച്ച് ആരും ഞെട്ടിപ്പോകുന്ന തുകയായിരുന്നു.

ബാഴ്സ‌ലോണയുടെ പോർച്ചുഗീസ് രാജകുമാരൻ

1995-ൽ പോർച്ചുഗലിലെ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് ബാഴ്സലോണയിലെത്തുമ്പോൾ ഫിഗോയ്ക്ക് പ്രായം വെറും 22. സ്പെയിനിലെത്തും മുമ്പേ യുവന്റസുമായും പാർമയുമായും ഫിഗോ കരാറുകളിൽ ഒപ്പുവെച്ചിരുന്നത് വലിയ വിവാദമായിരുന്നു. ഒരേസമയം രണ്ട് ക്ലബ്ബുകളുമായി കരാറിലൊപ്പിട്ടതിന് ഇറ്റലിയിൽ കളിക്കുന്നതിൽ നിന്ന് വിലക്കും നേരിട്ടു.

ആദ്യ സീസണിൽ തന്നെ ഫിഗോയുടെ കളി ബാഴ്‌സ ആരാധകരെ വിസ്മ‌യിപ്പിച്ചു. വലതു വിങ്ങിലൂടെയുള്ള അതിവേഗ കുതിപ്പും അസാധാരണ ബോൾ കൺട്രോളും കൊണ്ട് കാറ്റലോണിയക്കാർക്ക് പ്രിയപ്പെട്ടവനായി മാറാൻ ഫിഗോയ്ക്ക് അധിക സമയം വേണ്ടിവന്നില്ല. റൊണാൾഡോ നസാരിയോ, റിവാൾഡോ, ലൂയിസ് എൻറിക്കെ, പെപ്പ് ഗ്വാർഡിയോള തുടങ്ങിയവരോടൊപ്പം കളിച്ച ഫിഗോ വളരെ വേഗം ടീമിന്റെ പ്രധാന താരമായി മാറി. ബാഴ്സ‌ലോണ ആരാധകർക്ക് അയാൾ വെറുമൊരു ഫുട്‌ബോൾ താരമായിരുന്നില്ല, അവരുടെ അഭിമാനമായിരുന്നു.

‘മോർ ദാൻ എ ക്ലബ്ബ്’ എന്ന കാറ്റലോണിയയുടെ സ്വത്വം പൂർണ്ണമായും ഉൾക്കൊണ്ട താരം. 1997-98, 1998-99 സീസണുകളിൽ ബാഴ്സലോണ തുടർച്ചയായി ലാ ലിഗ കിരീടം നേടുമ്പോൾ ആക്രമണങ്ങളുടെ എൻജിൻ ഫിഗോയായിരുന്നു. 1999-ഓടെ റൊണാൾഡോ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ പോയതോടെ പുതിയ തലമുറയെ നയിക്കാനുള്ള ചുമതല ഫിഗോയ്ക്ക് ലഭിച്ചു. അയാൾ ക്ലബ്ബിന്റെ ക്യാപ്റ്റനുമായി.

പെരസിന്റെ മാസ്റ്റർപ്ലാൻ

അക്കാലത്ത് റയൽ മാഡ്രിഡിൽ കാര്യങ്ങൾ ശുഭകരമായിരുന്നില്ല. ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്ന റയൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഫ്ളോറൻ്റിനോ പെരെസ് മത്സരിച്ചു. ജനപ്രീതി കുറവായിരുന്ന പെരെസ് ജയിക്കാൻ അസാധാരണമായ ഒരു വഴി കണ്ടെത്തി; “ഞാൻ വിജയിച്ചാൽ ലൂയിസ് ഫിഗോ റയൽ മാഡ്രിഡിൽ കളിക്കും.”

അന്ന് ബാഴ്‌സലോണ സാമ്പത്തികമായി ശക്തമായിരുന്നില്ല. താരങ്ങളുടെ കരാർ പുതുക്കുന്നതിലെ കാലതാമസവും മാനേജ്‌മെന്റുമായുള്ള അസംതൃപ്തിയും ഫിഗോയെയും ബാധിച്ചിരുന്നു. ഈ സാഹചര്യം പെരെസ് മുതലെടുത്തു. ഫിഗോയുടെ ഏജന്റായ ജോസ് വെയ്‌ഗയെ വമ്പൻ കമ്മീഷൻ വാഗ്ദാനം നൽകി പെരെസ് കൂടെക്കൂട്ടി. ഫിഗോയുടെ അറിവോടെയല്ലാതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിൽ വെയ്ഗയും പെരസും ചേർന്ന് ഒരു പ്രീ-കോൺട്രാക്ടിൽ ഒപ്പുവെച്ചു. പെരസ് തോൽക്കുമെന്നും, ബാഴ്സയിൽ നിന്ന് മെച്ചപ്പെട്ട കരാർ വാങ്ങാൻ ഇത് ഉപയോഗിക്കാമെന്നുമായിരുന്നു ഫിഗോ കരുതിയത്. എന്നാൽ ആ കണക്കുകൂട്ടൽ തെറ്റി.

നാടകീയമായ കൂടുമാറ്റം

പെരെസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയം ആയുധമാക്കി. വാർത്ത പുറത്തുവന്നതോടെ ഫിഗോയ്ക്കു മുന്നിൽ കരാറിൽ നിന്ന് പിൻമാറാനുള്ള എല്ലാ വഴികളും അടഞ്ഞു. ബാഴ്സ പ്രസിഡൻ്റ് ജൊവാൻ ഗാസ്പാർട്ടിനെ വിളിച്ച് സഹായം തേടിയെങ്കിലും, നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും വേണമെങ്കിൽ മാഡ്രിഡിലേക്ക് പൊയ്ക്കൊള്ളാനും അദ്ദേഹം പറഞ്ഞു.

2000 ജൂലൈ 16-ന് നടന്ന തിരഞ്ഞെടുപ്പിൽ പെരെസ് വിജയിച്ചു. തുടർന്ന് 62 മില്യൺ യൂറോയുടെ റെക്കോർഡ് റിലീസ് ക്ലോസ് നൽകി റയൽ മാഡ്രിഡ് ഫിഗോയെ സ്വന്തമാക്കി. ജൂലൈ 24-ന് ഫിഗോ റയൽ താരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടിവിറച്ച നിമിഷമായിരുന്നു അത്.

ക്യാമ്പ് നൗവിലെ നരകയാതന

റയലിലെത്തിയ ഫിഗോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചതെങ്കിലും, പിന്നീട് ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തിയപ്പോഴുള്ള അനുഭവം ഭീകരമായിരുന്നു. 2000 ഒക്ടോബറിൽ റയൽ ജേഴ്‌സിയണിഞ്ഞ് ആദ്യമായി ക്യാമ്പ് നൗവിൽ കാലുകുത്തിയ ഫിഗോയ്ക്ക് നേരെ ‘വഞ്ചകൻ’ എന്ന വിളികളുമായാണ് ആരാധകർ എതിരേറ്റത്. കോർണർ എടുക്കാൻ പോകുമ്പോഴെല്ലാം പ്ലാസ്റ്റിക് കുപ്പികളും ലൈറ്ററുകളും നാണയങ്ങളും അയാൾക്ക് നേരെ വർഷിക്കപ്പെട്ടു.

2002 നവംബറിലെ എൽ ക്ലാസിക്കോ ഇതിലും ഭീകരമായിരുന്നു. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചവനായാണ് ബാഴ്സ ആരാധകർ ഫിഗോയെ കണ്ടത്.

റയലിൽ പിൽക്കാലത്ത് ഗലാക്റ്റിക്കോസ് യുഗത്തിന് തുടക്കം കുറിച്ച ഫിഗോ, 2001-ൽ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരവും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കി. ഫിഗോയുടെ മടക്കം ബാഴ്സലോണയെ തകർച്ചയിലേക്ക് നയിച്ചെങ്കിലും, ആ പ്രതിസന്ധിയാണ് പിന്നീട് റൊണാൾഡീന്യോയിലൂടെയും മെസ്സിയിലൂടെയും പുതിയൊരു സുവർണ്ണ കാലഘട്ടത്തെ സൃഷ്ടിക്കാൻ ക്ലബ്ബിനെ പ്രേരിപ്പിച്ചത്. എങ്കിലും, രണ്ടരപ്പതിറ്റാണ്ടിനു ശേഷവും കാറ്റലോണിയക്കാർ ഫിഗോയുടെ ആ ചതി മറന്നിട്ടില്ല.