GaroHillsAutonomousDistrictCouncilelections – Chandrika Daily https://www.chandrikadaily.com Fri, 13 Mar 2026 10:27:27 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg GaroHillsAutonomousDistrictCouncilelections – Chandrika Daily https://www.chandrikadaily.com 32 32 മേഘാലയയിൽ സംഘർഷം; രണ്ട് മുസ്‌ലീം യുവാക്കൾ കൊല്ലപ്പെട്ടു https://www.chandrikadaily.com/conflict-in-meghalaya-two-muslim-youths-were-killed.html https://www.chandrikadaily.com/conflict-in-meghalaya-two-muslim-youths-were-killed.html#respond Fri, 13 Mar 2026 10:27:27 +0000 https://www.chandrikadaily.com/?p=380016 മേഘാലയയില്‍ നടക്കാനിരിക്കുന്ന ഗാരോ ഹില്‍സ് സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മുസ്‌ലീം യുവാക്കള്‍ കൊല്ലപ്പെട്ടു. ഗോത്രവര്‍ഗക്കാരല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധമാണ് പിന്നീട് അക്രമത്തിലേക്ക് മാറിയത്.

ഗാരോ ഹില്‍സ് മേഖലയിലെ ഷിബിനാങ് ഗ്രാമത്തിലാണ് അക്രമസംഭവം ഉണ്ടായത്. ഖൈറുല്‍ ഇസ്ലാം, അഷ്റഫുല്‍ ഇസ്ലാം എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മൂര്‍ച്ചയേറിയ ആയുധങ്ങളും തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ഷത്തിനിടെ പ്രദേശത്തെ മുസ്ലീം ജുമാ മസ്ജിദും ജനക്കൂട്ടം ആക്രമിച്ചു. പള്ളിയിലേക്കുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

 

]]>
https://www.chandrikadaily.com/conflict-in-meghalaya-two-muslim-youths-were-killed.html/feed 0