gold robbery – Chandrika Daily https://www.chandrikadaily.com Fri, 03 Oct 2025 07:32:24 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg gold robbery – Chandrika Daily https://www.chandrikadaily.com 32 32 സ്വര്‍ണം നഷ്ടപ്പെട്ടിട്ടും സംഭവം മറച്ചുവച്ചു; ഉത്തരവാദികളെ ശിക്ഷിക്കണം വി.ഡി സതീശന്‍ https://www.chandrikadaily.com/1even-though-the-gold-was-lost-the-incident-should-be-covered-up-and-those-responsible-should-be-punished-vd-satheesan.html https://www.chandrikadaily.com/1even-though-the-gold-was-lost-the-incident-should-be-covered-up-and-those-responsible-should-be-punished-vd-satheesan.html#respond Fri, 03 Oct 2025 07:32:02 +0000 https://www.chandrikadaily.com/?p=356649 ഇടുക്കി: ശബരിമലയിലെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ സ്വര്‍ണപാളി മോഷ്ടിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സ്വര്‍ണം നഷ്ടപ്പെട്ടിട്ടും സംഭവത്തെ മറച്ചുവച്ചുവെന്നും നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ ദ്വാരപാലക ശില്‍പങ്ങള്‍ എത്താന്‍ സമയമെടുത്തു. സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത് ആരാണ്? ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാന്‍ പറ്റുന്ന സാങ്കേതിക വിദ്യയിലാണ് സ്വര്‍ണം പൂശിയിരുന്നത്. ചെമ്പുപാളികളാണ് സ്വര്‍ണം പൂശാനായി എത്തിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ സ്വര്‍ണം അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ദേവസ്വം വിജിലന്‍സ് മാത്രം അന്വേഷണത്തിന് പോര, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കം രാജി വെച്ച് പുറത്തുപോകണം. ജി. സുധാരനും അനന്ത ഗോപന്റെയും പ്രതികരണങ്ങള്‍ നോക്കിയാല്‍ കുറ്റവാളികള്‍ വ്യക്തമായിരിക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/1even-though-the-gold-was-lost-the-incident-should-be-covered-up-and-those-responsible-should-be-punished-vd-satheesan.html/feed 0
സ്വര്‍ണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു https://www.chandrikadaily.com/1a-gold-dealer-was-hit-by-a-car-and-robbed-of-two-kilos-of-gold.html https://www.chandrikadaily.com/1a-gold-dealer-was-hit-by-a-car-and-robbed-of-two-kilos-of-gold.html#respond Thu, 28 Nov 2024 05:32:12 +0000 https://www.chandrikadaily.com/?p=319295 കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു. കോഴിക്കോട് കൊടുവള്ളിയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സ്വര്‍ണ്ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കല്‍ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. റോഡില്‍ തെറിച്ച് വീണ ബൈജുവിന്റെ ബാഗില്‍ ഉണ്ടായിരുന്ന സ്വര്‍ണവുമായി സംഘം കടന്ന് കളയുകയായിരുന്നു. അപകടത്തില്‍ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്.

ജീവന്‍ തിരിച്ചുകിട്ടയത് ഭാഗ്യമെന്ന് ബൈജു പറഞ്ഞു. ബൈജുവിന്റെ വീടിന് 150 മീറ്റര്‍ മാത്രം അകലെവെച്ചാണ് സംഭവം നടന്നത്.കവര്‍ച്ചാ സംഘത്തെ കണ്ടാല്‍ തിരിച്ചറിയാനാകും. മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും ബൈജു ആവശ്യപ്പെട്ടു. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതായി കൊടുവള്ളി പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന പൊലീസ് ശക്തമാക്കി.

 

]]>
https://www.chandrikadaily.com/1a-gold-dealer-was-hit-by-a-car-and-robbed-of-two-kilos-of-gold.html/feed 0
സേലത്ത് വന്‍ സ്വര്‍ണവേട്ട; 36 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി https://www.chandrikadaily.com/gold-siezed-news-selam.html https://www.chandrikadaily.com/gold-siezed-news-selam.html#respond Sun, 14 Mar 2021 03:59:43 +0000 http://www.chandrikadaily.com/?p=182289 ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വന്‍ സ്വര്‍ണവേട്ട. 36 കോടി രൂപ വില വരുന്ന 273 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധന നടത്തുന്ന ഫ്‌ലയിങ് സ്‌ക്വാഡാണ് ഇന്നലെ രാത്രി രേഖകളില്ലാത്ത സ്വര്‍ണ കൂമ്പാരം പിടികൂടിയത്.

ചെന്നൈയില്‍നിന്ന് സേലത്തേക്കു വരികയായിരുന്ന വാന്‍ ജില്ലാ അതിര്‍ത്തിയായ മുമ്മുണ്ടി ചെക്പോസ്റ്റില്‍ വച്ചു ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. വാഹനത്തില്‍ സ്വര്‍ണത്തിന്റെ രേഖകള്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കും സഹായിക്കും സ്വര്‍ണം സംബന്ധിച്ച് കൃത്യമായ വിവരവും ഇല്ലായിരുന്നു.

തുടര്‍ന്നു ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി സ്വര്‍ണവും വാനും ഗാംഗവല്ലി താലൂക്ക് ഓഫിസിലേക്കു മാറ്റി. പ്രമുഖ ജ്വല്ലറിയുടെ ചെന്നൈ ഓഫിസില്‍ നിന്നും സേലത്തെ ഷോറൂമിലേക്കു കൊണ്ടുപോവുകയിരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്നാണ് വിവരം.

 

]]>
https://www.chandrikadaily.com/gold-siezed-news-selam.html/feed 0
പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്തി ദമ്പതികള്‍; സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ പിടിയില്‍ https://www.chandrikadaily.com/coimbatore-couple-arrested-for-smuggling-in-gold-paste-worth-%e2%82%b9-1-15-crore.html https://www.chandrikadaily.com/coimbatore-couple-arrested-for-smuggling-in-gold-paste-worth-%e2%82%b9-1-15-crore.html#respond Thu, 27 Aug 2020 07:29:53 +0000 https://www.chandrikadaily.com/?p=148110 കോയമ്പത്തൂര്‍: പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ദമ്പതികള്‍ പിടിയിലായി. കൊവിഡ് കാലത്തെ പ്രത്യേക വിമാന സര്‍വീസായ വന്ദേ ഭാരത് ഫ്ളൈറ്റില്‍ ദുബായില്‍ നിന്ന് എത്തിയ ദമ്പതികളാണ് പിടിയിലായത്. വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരേയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. 1.15 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വ്യക്തമാക്കി.

വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്. പിടിയിലായ പ്രതികള്‍ നിലവില്‍ ക്വറന്റൈനിലാണെന്നും ഇതിന്റെ സമയം അവസാനിച്ചാല്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

 

]]>
https://www.chandrikadaily.com/coimbatore-couple-arrested-for-smuggling-in-gold-paste-worth-%e2%82%b9-1-15-crore.html/feed 0
ജ്വല്ലറി കുത്തിത്തുറന്ന് ആറ് കിലോ സ്വര്‍ണം കവര്‍ന്നു https://www.chandrikadaily.com/gold-robbery-news.html https://www.chandrikadaily.com/gold-robbery-news.html#respond Wed, 04 Sep 2019 08:03:26 +0000 http://www.chandrikadaily.com/?p=138130 കാസര്‍കോട്: ജ്വല്ലറി കുത്തിത്തുറന്ന് ആറുകിലോ സ്വര്‍ണം കവര്‍ന്നു. മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. കഴിഞ്ഞ രണ്ട് ദിവസം അവധിയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അവധിക്കുശേഷം ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്.

ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ലോക്കര്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും കവരുകയായിരുന്നു. ജ്വല്ലറിയുടെ പുറകുവശത്ത് ഗ്യാസ് കട്ടറും ഹൈഡ്രോളിക് ജാക്കിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സിറ്റി െ്രെകംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

]]>
https://www.chandrikadaily.com/gold-robbery-news.html/feed 0
കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച;ഒരാള്‍ പിടിയില്‍; സി.സി ടി.വി ദൃശ്യം പുറത്ത് https://www.chandrikadaily.com/kozhikode-ommessery-jwellery-robbery-new-one.html https://www.chandrikadaily.com/kozhikode-ommessery-jwellery-robbery-new-one.html#respond Sat, 13 Jul 2019 15:17:14 +0000 http://www.chandrikadaily.com/?p=133039 കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന്‍ പിടിയിലായി. രണ്ട് പേര്‍ രക്ഷപ്പെട്ടു.

വൈകിട്ട് ഏഴരയോടെയാണ് സംഭവം. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന സ്വര്‍ണാഭരണ വില്‍പന ശാലയിലാണ് തോക്കു ചൂണ്ടിയുള്ള കവര്‍ച്ച നടന്നത്.  ജ്വല്ലറി അടച്ച് സ്‌റ്റോക്ക് ചെക്ക് ചെയ്യാന്‍ പോകുമ്പോഴാണ് മൂന്നംഗ സംഘം തോക്ക് ചൂണ്ടി എത്തിയത്. 15 ഓളം സ്വര്‍ണ വളകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വളകളുമായി കടക്കുന്നതിനിടെ ഒരാളെ ജ്വല്ലറിയിലെ ജീവനക്കാര്‍ കീഴടക്കുകയായിരുന്നു.

കവര്‍ച്ചാ സംഘത്തിന് കവര്‍ച്ചക്കിടെ സംഭവിച്ച ചെറിയ അശ്രദ്ധ അവസരത്തിനൊത്ത് മുതലെടുത്തായിരുന്നു ജ്വല്ലറിയിലെ ജീവനക്കാരുടെ സാഹസികമായ കീഴ്‌പ്പെടുത്തല്‍. റിസപ്ഷനിലെ കസേരയെടുത്താണ് സംഘത്തെ നേരിട്ടത്. കീഴ്പ്പെടുത്തുന്നതിനിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഓമശ്ശേരി ടൗണിലെ തിരക്കൊഴിഞ്ഞ ഭാഗത്തായാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇത് മനസ്സിലാക്കിയാണ് കവർച്ചാ സംഘം കടയടക്കാൻ ഷട്ടറുകൾ താഴ്ത്തിയ സമയത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ജ്വല്ലറിയുടെ പിറക് വശത്തെ റോഡിലൂടെയാണ് ഇവർ മുഖം മറച്ച് എത്തിയത്. സ്വർണാഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നിടെയാണ് ഒരാളെ ജീവനക്കാർ കീഴ്പ്പെടുത്തിയത്. രക്ഷപെട്ടവർ പന്ത്രണ്ടര പവൻ വരുന്ന 14 വളകളാണ് കവർന്നത്. പിടിയിലായ ആൾ അബോധാവസ്ഥയിലായതിനാൽ പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കൈയ്യിൽ നിന്നും ഒരു കത്തിയും പിടിച്ചെടുത്തു.
രക്ഷപെട്ടവർക്കായി പ്രദേശത്ത് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയാണ്. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് ഇവർ.

]]>
https://www.chandrikadaily.com/kozhikode-ommessery-jwellery-robbery-new-one.html/feed 0
കൊച്ചിയില്‍ ആറു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു കവര്‍ന്നത് 25 കിലോ സ്വര്‍ണ്ണം; നാലു പേര്‍ കസ്റ്റഡിയില്‍ https://www.chandrikadaily.com/robbery.html https://www.chandrikadaily.com/robbery.html#respond Sat, 11 May 2019 03:45:08 +0000 http://www.chandrikadaily.com/?p=126874
കൊച്ചി: സ്വര്‍ണ കമ്പനിയിലേക്ക് ശുദ്ധീകരണത്തിന് കൊണ്ടു പോവുകയായിരുന്ന 25 കിലോ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ കമ്പനിയിലേക്ക് കൊണ്ട് പോയ ആറു കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. നഗരത്തിലെ ഏഴു ജ്വല്ലറികളില്‍ നിന്നുള്ള സ്വര്‍ണമാണിത്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കാര്‍ മാര്‍ഗം ആലുവ ഇടയാറിലെ സിആര്‍ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. കാറിന്റെ പിന്നില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം സിആര്‍ജി മെറ്റല്‍സ് കമ്പനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവ സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ കമ്പനി ജീവനക്കാര്‍ തടഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ പരസ്പര വിരുദ്ധമായാണ് ഇവര്‍ മൊഴി നല്‍കുന്നതെന്നാണ് പൊലീസ് വിശദീകരണം. കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ്വര്‍ണം കാറില്‍ കൊണ്ടുവരുന്നുണ്ടെന്ന് രണ്ടംഗ സംഘത്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ഫാക്ടറിയിലേക്ക് കാര്‍ വരുന്ന വഴിയില്‍ രണ്ടുപേര്‍ ബൈക്കില്‍ കാത്തുനിന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണം കൈക്കലാക്കിയശേഷം രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇരുവരും ആ സമയത്ത് മദ്യപിച്ചശേഷം വലിച്ചെറിഞ്ഞ ബിയര്‍ കുപ്പികള്‍ പൊലീസ് പരിശോധനയില്‍ കണ്ടെടുത്തു. മദ്യകുപ്പിയിലെയും അക്രമികള്‍ തകര്‍ത്ത കാറിലെയും വിരലടയാളങ്ങള്‍ ഒന്നുതന്നെയാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ വാഹനത്തിലുളളവര്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ ലക്ഷണങ്ങളില്ല. തങ്ങള്‍ക്കു നേരെ കുരുമുളക് സ്‌പ്രേ തളിച്ചെന്നാണ് ഇവരുടെ മൊഴി.
സ്വര്‍ണക്കമ്പനിയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ കൃത്യമായി പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ സ്വര്‍ണവുമായി ബൈക്കില്‍ അധികദൂരം പോയിട്ടില്ലെന്നും വഴിയില്‍വച്ച് സ്വര്‍ണം മറ്റാര്‍ക്കോ കൈമാറിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് കരുതുന്നു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സംസ്‌കരിച്ചെടുക്കുന്ന ഈ ശുദ്ധീകരണശാലയെകുറിച്ച് പൊലീസിനും കാര്യമായ അറിവുണ്ടായിരുന്നില്ല. സ്വര്‍ണത്തിന്റെ സ്രോതസ് അടക്കമുളള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കമ്പനിയുടെ മുന്നില്‍ വെച്ച് നടന്ന കവര്‍ച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് സംശയിക്കുന്നു. ഇതേ തുടര്‍ന്ന് സിആര്‍ജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

]]>
https://www.chandrikadaily.com/robbery.html/feed 0