goldpriceupdates – Chandrika Daily https://www.chandrikadaily.com Mon, 16 Mar 2026 05:42:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg goldpriceupdates – Chandrika Daily https://www.chandrikadaily.com 32 32 സ്വർണവില വീണ്ടും താഴേക്ക്; ആറാം ദിവസവും ഇടിവ് https://www.chandrikadaily.com/gold-prices-down-again-sixth-day-of-decline.html https://www.chandrikadaily.com/gold-prices-down-again-sixth-day-of-decline.html#respond Mon, 16 Mar 2026 05:42:04 +0000 https://www.chandrikadaily.com/?p=380111 കേരളത്തിൽ സ്വർണവില തുടർച്ചയായി ആറാം ദിവസവും കുറഞ്ഞു. മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,16,720 രൂപയാണ് വില. ഗ്രാമിന് 14,590 രൂപയുമാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.

18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലക്കുറവുണ്ട്. ഒരു ഗ്രാമിന് 11,985 രൂപയും പവന് 95,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളി വിലയും ഇന്ന് താഴ്ന്ന നിലയിലാണ്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ വിപണിവില.

അതേസമയം, സ്വർണവിലയിലെ ഈ ഇടിവിനെ വലിയ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയുടെ നീക്കം പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.

സാധാരണയായി ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാറുണ്ട്. എന്നാൽ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളർ ശക്തിപ്പെടുകയും പണപ്പെരുപ്പ ഭയം ഉയരുകയും ചെയ്തതിനാലാണ് സ്വർണവിലയിൽ ഇടിവ് കാണുന്നത്.

വർഷാവസാനം എത്തുമ്പോഴേക്കും സ്വർണവില 1.50 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ പ്രയാസകരമാകാനിടയുണ്ട്.

]]>
https://www.chandrikadaily.com/gold-prices-down-again-sixth-day-of-decline.html/feed 0