goldrate toda – Chandrika Daily https://www.chandrikadaily.com Sat, 27 Sep 2025 05:52:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg goldrate toda – Chandrika Daily https://www.chandrikadaily.com 32 32 സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 440 രൂപ https://www.chandrikadaily.com/440-1rupees-increase-in-gold-price.html https://www.chandrikadaily.com/440-1rupees-increase-in-gold-price.html#respond Sat, 27 Sep 2025 05:48:29 +0000 https://www.chandrikadaily.com/?p=355745 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 440 രൂപ കൂടിയതോടെ നിരക്ക് 84,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കൂടി 10,585 രൂപയിലെത്തി. സെപ്റ്റംബര്‍ 23നാണ് മാസത്തിലെ ഉയര്‍ന്ന നിരക്കായ 84,840 രൂപ രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 11,548 രൂപയും പവന് 92,384 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റിന് ഗ്രാമിന് 8,661 രൂപയും പവന് 69,288 രൂപയുമാണ്. വെള്ളി ഗ്രാമിന് 159 രൂപയും കിലോഗ്രാമിന് 1,59,000 രൂപയുമാണ്.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം, ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടങ്ങിയവയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണങ്ങള്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഉപഭോക്തൃ ആവശ്യം കൂടിയതും നിരക്ക് ഉയര്‍ന്നതിന് കാരണമായി.

]]>
https://www.chandrikadaily.com/440-1rupees-increase-in-gold-price.html/feed 0
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന https://www.chandrikadaily.com/another-increase-in-gold-prices-in-the-state-3.html https://www.chandrikadaily.com/another-increase-in-gold-prices-in-the-state-3.html#respond Sat, 08 Mar 2025 04:52:46 +0000 https://www.chandrikadaily.com/?p=333040 സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 22 കാരറ്റില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 64,320 രൂപയായി മാറി. വെള്ളിയാഴ്ച ഗ്രാമിന് 7,990 രൂപയും പവന് 63920 രൂപയുമായിരുന്നു വില.

അതേസമയം 24 കാരറ്റില്‍ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. പവന് 70,186 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റില്‍ പവന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. പവന് 52624 രൂപയാണ് പുതിയ നിരക്ക്.

 

]]>
https://www.chandrikadaily.com/another-increase-in-gold-prices-in-the-state-3.html/feed 0