gstreforms – Chandrika Daily https://www.chandrikadaily.com Mon, 22 Sep 2025 01:28:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg gstreforms – Chandrika Daily https://www.chandrikadaily.com 32 32 ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍; ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു https://www.chandrikadaily.com/gst-reform-in-effect-the-price-of-products-has-decreased.html https://www.chandrikadaily.com/gst-reform-in-effect-the-price-of-products-has-decreased.html#respond Mon, 22 Sep 2025 01:28:35 +0000 https://www.chandrikadaily.com/?p=355137 രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വന്നു. നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.

5,18 എന്നിങ്ങനെ നികുതി സ്ലാബുകള്‍ ചുരുങ്ങിയതോടെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ഗുണമുണ്ടായെന്നാണ് സര്‍ക്കാര്‍ വാദം. വെണ്ണ, നെയ്, പനീര്‍ ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളുടെയും ചെറുകാറുകള്‍, ബൈക്കുകള്‍, എയര്‍കണ്ടീഷന്‍ എന്നിവയുടെ വിലയും കുറഞ്ഞു.

ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങള്‍, ഷാംപൂ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളുടെ വിലയിലെ മാറ്റം എത്ര നാള്‍ നിലനില്‍ക്കുമെന്നതാണ് പ്രധാന ചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടര്‍ച്ചയായി കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

]]>
https://www.chandrikadaily.com/gst-reform-in-effect-the-price-of-products-has-decreased.html/feed 0