H.D DeveGowda – Chandrika Daily https://www.chandrikadaily.com Mon, 29 Apr 2024 05:26:00 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg H.D DeveGowda – Chandrika Daily https://www.chandrikadaily.com 32 32 എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട് https://www.chandrikadaily.com/h-d-case-against-deve-gowdas-grandson-for-sexual-assault-mp-is-reported-to-have-left-the-country.html https://www.chandrikadaily.com/h-d-case-against-deve-gowdas-grandson-for-sexual-assault-mp-is-reported-to-have-left-the-country.html#respond Mon, 29 Apr 2024 05:26:00 +0000 https://www.chandrikadaily.com/?p=296236 ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

]]>
https://www.chandrikadaily.com/h-d-case-against-deve-gowdas-grandson-for-sexual-assault-mp-is-reported-to-have-left-the-country.html/feed 0
കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടുമെന്ന് ജെഡിഎസ് https://www.chandrikadaily.com/no-alliance-with-bjp-in-karnataka-says-jds-devgowda.html https://www.chandrikadaily.com/no-alliance-with-bjp-in-karnataka-says-jds-devgowda.html#respond Sun, 28 Jul 2019 04:30:24 +0000 http://www.chandrikadaily.com/?p=134613 കര്‍ണാടകയില്‍ അധികാരം നഷ്ടമായി നാലു ദിവസം പിന്നിടുമ്പോഴേക്കും ജെ.ഡി.എസില്‍ രൂപപ്പെട്ട കടുത്ത ഭിന്നതക്ക് വിരാമം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപിച്ച് ജനതാദള്‍ എസ് രംഗത്തെത്തി. ജെഡിഎസ് ബിജെപി സര്‍ക്കാരിനെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് നിലപാട് പരസ്യമായി പ്രഖ്യാപിച്ച് എച്ച് ഡി ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയത്. ബിജെപിക്കൊപ്പം നില്‍ക്കുകയെന്നാല്‍ ജനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുക എന്നതാണെന്നു പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ടതായി മുതിര്‍ന്ന നേതാവ് ജി ടി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ സ്വാഗതം ചെയ്ത ബിജെപി, ജെഡിഎസ് ഔദ്യോഗികമായി പിന്തുണ അറിയിച്ചാല്‍ പരിഗണിക്കമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസിന്റെ പ്രസ്താവന.

കുമാരസ്വാമി സര്‍ക്കാറിനെ മറിച്ചിട്ട യെദിയൂരപ്പ നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാറിനെ പുറത്ത് നിന്നും പിന്തുണക്കണമെന്നായിരുന്നു ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാരുടെ ആവശ്യം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി കുമാരസ്വാമിയെ നിയോഗിച്ചതായി മുന്‍മന്ത്രി ജി.ടി ദേവഗൗഡ തന്നെ അറിയിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അടുത്ത നടപടി എന്തെന്ന് ചര്‍ച്ച ചെയ്യുന്നതിനായി കുമാരസ്വാമി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഒരു വിഭാഗം എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാറിനെ പിന്തുണക്കണമെന്ന് ആവശ്യമുന്നയിച്ചത്.

അതേ സമയം ബി.ജെ.പിയെ ശക്തമായി നേരിടുമെന്നും ഒരു തരത്തിലും യെദിയൂരപ്പ സര്‍ക്കാറിനെ പിന്തുണക്കില്ലെന്നും ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കിടയില്‍ ഭിന്നതയില്ലെന്നും കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് നിന്ന് ബി.ജെ.പി സര്‍ക്കാറിനെ നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസ വോട്ട് തേടുന്നത്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നിനു വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിസഭാ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കുമെന്നാണു കരുതുന്നത്. വിശ്വാസവോട്ട് തേടുന്നതിനോടൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടു വരാനും ബിജെപി ആലോചിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/no-alliance-with-bjp-in-karnataka-says-jds-devgowda.html/feed 0
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്‍ജിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദേവഗൗഡ https://www.chandrikadaily.com/devagouda-support-mamatha-as-pm.html https://www.chandrikadaily.com/devagouda-support-mamatha-as-pm.html#respond Sun, 05 Aug 2018 11:36:17 +0000 http://www.chandrikadaily.com/?p=97645 ബെംഗളൂരു: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനര്‍ജിയെ പിന്തുണക്കാന്‍ തയ്യാറെന്ന് ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മമതാ ബാനര്‍ജി മത്സരിച്ചാല്‍ അവരെ പിന്തുണക്കും. പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും പ്രധാനമന്ത്രിയായി മത്സരിക്കാം. 17 വര്‍ഷം ഇന്ത്യ ഭരിച്ച നേതാവാണ് ഇന്ദിരാ ഗാന്ധി. പിന്നെ എന്തുകൊണ്ട് മമതക്കും മായാവതിക്കും പ്രധാനമന്ത്രിയായി മത്സരിച്ചുകൂടാ-ദേവഗൗഡ ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് നിര്‍ണായക നീക്കങ്ങളാണ് മമതാ ബാനര്‍ജി നടത്തുന്നത്. കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയും മറ്റു പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രമാണ് മമത പയറ്റുന്നത്. ഇതിനായി നിരവധി പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജനുവരിയില്‍ കൊല്‍ക്കത്തയില്‍ പ്രതിപക്ഷ ഐക്യനിരയുടെ റാലിയും മമത സംഘടിപ്പിക്കുന്നുണ്ട്. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/devagouda-support-mamatha-as-pm.html/feed 0
കര്‍ണാടക ഗവര്‍ണറുടേത് പ്രതികാര നടപടി; 22 വര്‍ഷം മുമ്പ് വാജുഭായി വാലയെ ചൊടിപ്പിച്ച പിന്നാമ്പുറക്കഥ ഇങ്ങനെ https://www.chandrikadaily.com/karnataka-governor-issue-before-22-years.html https://www.chandrikadaily.com/karnataka-governor-issue-before-22-years.html#respond Thu, 17 May 2018 08:18:05 +0000 http://www.chandrikadaily.com/?p=85547 ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ബി.ജെ.പിക്കനുകൂലമായ നീക്കം. എന്നാല്‍ നിഷ്പക്ഷമായി പ്രതികരിക്കേണ്ട ഗവര്‍ണര്‍ ഇത്തരത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിന് പിന്നില്‍ 22 വര്‍ഷം മുമ്പ് വാജുഭായ്‌ക്കേറ്റ മുറിവിന്റെ തിരിച്ചടിയാണ്. ആ സംഭവത്തിനു കാരണമായതാവട്ടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത കുമാരസ്വാമിയുടെ പിതാവ് എച്ച്.ഡി ദേവഗൗഡയും.

22 വര്‍ഷം മുമ്പത്തെ സംഭവം ഇങ്ങനെ:

ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാജുഭായ് വാല ഗുജറാത്തിലെ ബി.ജെ.പി അധ്യക്ഷനായിരുന്നു. ഈ സമയത്ത് ബി.ജെ.പി നേതാവ് സുരേഷ് മെഹ്തയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.

ബി.ജെ.പി നേതാവായിരുന്ന ശങ്കര്‍ സിങ് വഗേല പാര്‍ട്ടി വിമതനായി തനിക്ക് 40 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി സുരേഷ് മെഹ്തയോട് ഗുജറാത്ത് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയായിരുന്നു.

ഭൂരിപക്ഷം തെളിയിക്കാന്‍ സഭ സമ്മേളിച്ചപ്പോള്‍ പ്രക്ഷുബ്ധമായിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി സര്‍ക്കാറിനെ പിരിച്ചുവിട്ട് ഉത്തരവിറക്കി. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ദേവഗൗഡയായിരുന്നു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലക്ക് വാജുഭായ്‌ക്കേറ്റ കനത്ത പ്രഹരമായിരുന്നു സര്‍ക്കാറിന്റെ പിരിച്ചുവിടല്‍. ഇതാണ് നിലവില്‍ കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചതിന്റെ കാരണമായി പരക്കെ ചൂണ്ടിക്കാട്ടുന്നത്.

]]>
https://www.chandrikadaily.com/karnataka-governor-issue-before-22-years.html/feed 0