hadiya case – Chandrika Daily https://www.chandrikadaily.com Sat, 13 Feb 2021 11:40:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg hadiya case – Chandrika Daily https://www.chandrikadaily.com 32 32 ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി https://www.chandrikadaily.com/hadiya-met-parents.html https://www.chandrikadaily.com/hadiya-met-parents.html#respond Sat, 13 Feb 2021 11:40:36 +0000 http://www.chandrikadaily.com/?p=179618 മലപ്പുറം: ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി. ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്. ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഹാദിയയുമായി അകന്നത്.

ഹാദിയ ഇസ്‌ലാം സ്വീകരിച്ച് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഹൈക്കോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയക്ക് നീതി ലഭിച്ചത്.

ഇതിനു ശേഷം പഠനം പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര്.

 

]]>
https://www.chandrikadaily.com/hadiya-met-parents.html/feed 0
‘പഠിച്ച് മിടുക്കിയാവണമെന്ന് അന്ന് സുപ്രീംകോടതി ഉപദേശിച്ചു’; ഡോക്ടര്‍ ഹാദിയയുടെ ഹോമിയോപ്പതിക് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി https://www.chandrikadaily.com/hadiyas-homeopadik-clinic-starting-news.html https://www.chandrikadaily.com/hadiyas-homeopadik-clinic-starting-news.html#respond Sat, 06 Jul 2019 03:58:46 +0000 http://www.chandrikadaily.com/?p=132214 മലപ്പുറം: വിവാദങ്ങള്‍ക്ക് വിടനല്‍കി ഹോമിയോപ്പതിക് ക്ലിനിക് തുടങ്ങി ഡോക്ടര്‍ ഹാദിയ. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹാദിയയുടെ ഹോമിയോപതി ക്ലിനിക്ക്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. പിന്നീട് നിരവധി പേര്‍ ഹാദിയക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

മതംമാറ്റവും വിവാഹവും ഏറെ വിവാദമായിരുന്നു. സുപ്രീംകോടതി വരെ എത്തിയായിരുന്നു നിയമപോരാട്ടം. വിവാഹം അംഗീകരിച്ചുകിട്ടുവാന്‍ സുപ്രീംകോടതിയിലെത്തിയപ്പോള്‍ സുപ്രീംകോടതി ഒരു ഉപദേശം നല്‍കിയിരുന്നു. പഠിച്ച് മിടുക്കിയാവണമെന്ന്. മാസങ്ങള്‍ക്കിപ്പുറം പഠിച്ച് മിടുക്കിയായി ഒരു ഹോമിയോപ്പതി ക്ലിനിക് തുടങ്ങിയിരിക്കുകയാണ് ഹാദിയയിപ്പോള്‍. ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഫേസ്ബുക്കിലൂടെ വിവരം പുറത്തറിയിച്ചതോടെ ആശംസകളുമായി നിരപേരെത്തുകയായിരുന്നു.

]]>
https://www.chandrikadaily.com/hadiyas-homeopadik-clinic-starting-news.html/feed 0
‘ഡോ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’; ഷെഫിന്‍ ജഹാന്‍ https://www.chandrikadaily.com/shefin-jahan-dr-hadiya-news.html https://www.chandrikadaily.com/shefin-jahan-dr-hadiya-news.html#respond Tue, 26 Feb 2019 10:41:42 +0000 http://www.chandrikadaily.com/?p=119791 ഡോക്ടര്‍ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഹിദായയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഇതൊരു തിളങ്ങുന്ന വിജയമാണെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ഹാദിയയുടെ പുതിയ ചിത്രത്തിനോടൊപ്പമാണ് ഹാദിയ ഡോക്ടറായ വിവരം ഷെഫിന്‍ പങ്കുവെച്ചിരിക്കുന്നത്.

ഏറെ നീണ്ട പ്രാര്‍ത്ഥനകളുടേയും സ്‌നേഹത്തിന്റേയും ക്ഷമയുടേയും പ്രതിഫലനമാണിത്. ദൈവത്തിന് സ്തുതി. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നുവെന്നും നിന്നെ ഡോക്ടറെന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

മതംമാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കപ്പെട്ട ഹാദിയ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ഷെഫിനൊപ്പം ജീവിതത്തിലേക്ക് കടന്നത്. സേലത്ത് ഹോമിയോപ്പതിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോഴായിരുന്നു സുപ്രീംകോടതിവിധി വരുന്നത്. വിധി അനുസരിച്ച് ഹാദിയയെ ഷെഫിനൊപ്പം വിടുകയായിരുന്നു.

]]>
https://www.chandrikadaily.com/shefin-jahan-dr-hadiya-news.html/feed 0
‘ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്’; കൂടെ നിന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഹാദിയ https://www.chandrikadaily.com/hadiya-about-nia-enquiry-closed-case-kerala-news.html https://www.chandrikadaily.com/hadiya-about-nia-enquiry-closed-case-kerala-news.html#respond Sat, 20 Oct 2018 05:39:04 +0000 http://www.chandrikadaily.com/?p=107510 കൊല്ലം: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഹാദിയ രംഗത്ത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ കൂടെ നിന്നവര്‍ക്ക് ഹാദിയ നന്ദി രേഖപ്പെടുത്തി. തനിക്ക് ശരി എന്ന് തോന്നിയ വഴിയാണ് തെരഞ്ഞെടുത്തതെന്നും പൗരയെന്ന നിലയില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശപ്പെടുത്തിയെന്നും ഹാദിയ പറഞ്ഞു.

കൂടെ നിന്ന് സഹായിച്ചവരും പ്രാര്‍ത്ഥിച്ചവരുമുണ്ട്. അവരോട് താന്‍ ഒരിക്കല്‍കൂടി കടപ്പാട് അറിയിക്കുകയാണ്. മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് തനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്. പക്ഷേ എല്ലാം തരണം ചെയ്യാന്‍ കരുത്തും ഊര്‍ജ്ജവും ആയത് തന്റെ വിശ്വാസമായിരുന്നുവെന്ന് ഹാദിയ പറഞ്ഞു. ഹാദിയ അശോകന്‍ എന്ന പേരിലുള്ള പേജിലൂടെയാണ് ഹാദിയയുടെ പ്രതികരണം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലെന്ന് വ്യക്തമായതോടെ ഹാദിയാ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു. ഷെഫിന്‍ ജഹാന്‍ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. മതം മാറി വിവാഹം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 11 കേസുകളിലും എന്‍ഐഎ അന്വേഷണം അവസാനിപ്പിച്ചു.

ഇത്തരത്തില്‍ 89 വിവാഹങ്ങള്‍ നടന്നതില്‍ നിന്നും 11 എണ്ണമാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലൗ ജിഹാദിന്റെയോ, നിര്‍ബന്ധപൂര്‍വ്വമുളള മതപരിവര്‍ത്തനത്തിന്റെ ഇടപെടലോ, തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്‌നമില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ ഇത്തരം മതപരിവര്‍ത്തന വിവാഹത്തിന് സഹായിച്ചതായി കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നതിന് തെളിവില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാന്‍ തെരഞ്ഞെടുത്തപ്പോള്‍ ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നല്‍കിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി. അവര്‍ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.

അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നില്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കല്‍ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.

പക്ഷെ എല്ലാം തരണം ചെയ്യാന്‍ എനിക്ക് കരുത്തും ഊര്‍ജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ച് നില്‍ക്കുകയും ചെയ്താല്‍ വിജയിപ്പിക്കല്‍ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നില്‍ക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായതെന്നത് നീതിക്കൊപ്പം നില്‍ക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.

ഹാദിയ അശോകന്‍

]]>
https://www.chandrikadaily.com/hadiya-about-nia-enquiry-closed-case-kerala-news.html/feed 0
ഹാദിയാ കേസ് ലൗ ജിഹാദാക്കിമാറ്റി ജെ.എന്‍.യുവില്‍ ഡോക്യുമെന്ററി പ്രദര്‍ശനം: വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം https://www.chandrikadaily.com/film-screening-on-love-jihad-disrupted-at-jnu.html https://www.chandrikadaily.com/film-screening-on-love-jihad-disrupted-at-jnu.html#respond Sat, 28 Apr 2018 12:16:17 +0000 http://www.chandrikadaily.com/?p=82389 ന്യൂഡല്‍ഹി: കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണന്നും ഹാദിയ കേസ് ലൗ ജിഹാദാക്കി മാറ്റിയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി), ഇടതുപക്ഷ സംഘടനകളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വിവേകാനന്ദ വിചാര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ഇന്‍ ദി നെയിം ഒഫ് ലവ് മെലങ്കലി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രം വര്‍ഗീയ വിദ്വേഷം പരത്തുന്നതാണെന്ന് ആരോപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്.

ലൗ ജിഹാദ് വിഷയത്തെ ആസ്പദമാക്കി എടുത്ത ഡോക്യുമെന്ററിയില്‍ കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണെന്നും ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള ബന്ധം ലൗ ജിഹാദായി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഹാദിയ കേസ് ലൗ ജിഹാദ് അല്ലെന്ന് രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടും ഇത്തരത്തില്‍ അവതരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചാണ് പ്രദര്‍ശനം നിര്‍ത്തണമെന്നാവശ്യപ്പെട്ടത്.

അതേസമയം പ്രതിഷേധിച്ചവര്‍ക്കെതിരെ എ.ബി.വി.പി ആക്രമണ നടത്തി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ മുന്‍ അധ്യക്ഷന്‍ മോഹിത് പാണ്ഡേയെ കയ്യേറ്റം ചെയ്തു. മോഹിത് പാണ്ഡെ സഞ്ചരിച്ച കാറിനു നേരെയും ആക്രമണമുണ്ടായി സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുതകയാണ്. ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ അവരുടെ അസഹിഷ്ണുത പ്രകടമാക്കിയതുവഴി സുരക്ഷാ വലയങ്ങള്‍ തകര്‍ന്നു എന്ന് വിവേകാനന്ദ മഞ്ചിന്റെ കണ്‍വീനര്‍ ഉമേഷ് കുമാര്‍ ഖൂട്ട് കുറ്റപ്പെടുത്തി. ലൗ ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ടീയത്തിനെതിരെ വെള്ളിയാഴ്ച ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായ പ്രകടനത്തിന് നേരെ മുട്ടയും കല്ലും ഉപോയാഗിച്ച് സംഘപരിവാര്‍ ശക്തികള്‍ ആക്രമിച്ചെന്ന് ഇടതുപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

]]>
https://www.chandrikadaily.com/film-screening-on-love-jihad-disrupted-at-jnu.html/feed 0
വിവാഹം പുനസ്ഥാപിക്കണം : ഹാദിയ അപേക്ഷ നല്‍കി https://www.chandrikadaily.com/hadiya-requested-to-approve-her-marriage-with-shefin.html https://www.chandrikadaily.com/hadiya-requested-to-approve-her-marriage-with-shefin.html#respond Sat, 31 Mar 2018 13:08:47 +0000 http://www.chandrikadaily.com/?p=77856 മലപ്പുറം: ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്‍കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദില്‍വെച്ചായിരുന്നു ഹദിയയുടേയും ഷെഫീന്‍ ജഹാന്റേയും വിവാഹം നടന്നത്.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ 2017 മെയ് 24 കേസ് ഹൈക്കോടതി വിവാഹം അസാധുവാക്കുകയും, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 മാര്‍ച്ച് 8ന് ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഇഷ്ടമുള്ള വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍ഐഎക്ക് അന്വേഷണം തുടരാമെന്നും സുപ്രീം കോടതി വിധിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഹാദിയ വിവാഹ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്.

]]>
https://www.chandrikadaily.com/hadiya-requested-to-approve-her-marriage-with-shefin.html/feed 0
ഇനിയെങ്കിലും ജീവിക്കണം; എന്റെ പേരില്‍ വിവാദമുണ്ടാക്കരുത്: ഹാദിയ രാഹുല്‍ ഈശ്വര്‍ പൊലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു https://www.chandrikadaily.com/hadiya-shefin-jahan-news.html https://www.chandrikadaily.com/hadiya-shefin-jahan-news.html#respond Mon, 12 Mar 2018 10:07:54 +0000 http://www.chandrikadaily.com/?p=74391 ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ദേശ വിരുദ്ധ ശക്തികളുടെ പിടിയിലായതിനാലാണ് തന്റെ അച്ഛനും അമ്മയും തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാറിനോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും ഹാദിയ. സുപ്രീം കോടതി വിധിക്ക് ശേഷം ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍.

ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം പീഡിപ്പിക്കപ്പെടുന്നത് ശരിക്കും കഷ്ടമല്ലേ. എനിക്ക് തടഞ്ഞുവച്ചിരുന്ന രണ്ട് സ്വാതന്ത്രങ്ങള്‍ക്കു വേണ്ടിയാണ് എനിക്കിത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നത്. ഒന്നാമത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും മറ്റൊന്ന് ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്ത് ഒന്നിച്ചു കഴിയാനും. രണ്ടും പരമോന്നത നീതിപീഠം സാധ്യമാക്കിത്തന്നു. ഇതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. ഏതെങ്കലും ഒരു സംഘടനയുടേയോ വ്യക്തികളുടെയോ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. പലരും പലവിധത്തില്‍ സഹായിച്ചിട്ടുണ്ട്. സംഘടനകള്‍, സാഹ്യത്യകാരന്മാര്‍, കവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരുമുണ്ട്. നോമ്പ് നോറ്റ് പ്രാര്‍ത്ഥിച്ച ഉമ്മമാരും കുട്ടികളും ഉള്‍പ്പെടെ എല്ലാവരോടും നന്ദിയുണ്ട്. എന്റെ പേരില്‍ ഇനിയും വിവാദം ഉണ്ടാക്കരുത്.

വിവാഹം കഴിക്കാനല്ല മതം മാറിയത്. ദേശ വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണവര്‍. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരെ അവര്‍ ചിത്രീകരിച്ചു. കൗണ്‍സിലിങ്ങിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവര്‍ ആരോപിച്ചു. താനറിയുന്ന അച്ഛനും അമ്മയും ഇതല്ല. ഒരാളെ എങ്ങനെ വേണമെങ്കിലും ചിത്രീകരിക്കാം. അതില്‍ എത്രത്തോളം സത്യമുണ്ട് എന്നൊന്നും ആര്‍ക്കും അറിയേണ്ട. എന്റെ മാതാപിതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ഉപയോഗപ്പെടുത്തുകയാണ്. നല്ല മുസ്്‌ലിം മത വിശ്വാസിയായി ജീവിക്കണമെന്നാണ് ആഗ്രഹം. അച്ഛനും അമ്മക്കും ഒപ്പം ജീവിക്കണമെന്നും അവരെ നോക്കണമെന്നുമുള്ളത് തന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. വൈകാതെ അവര്‍ തന്നെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.

പുറത്ത് എനിക്കായി കാര്യങ്ങള്‍ നടക്കുന്നുവെന്ന് പോലും ആറു മാസം അറിഞ്ഞില്ല. പൊലീസ് പീഡിപ്പിക്കാന്‍ കൂട്ടു നിന്നു. തന്നെ കാണാന്‍ വന്നവരുടെ പൊലീസ് രജിസ്റ്റര്‍ നോക്കിയാല്‍ അറിയാം ആരൊക്കെയാണെന്ന്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടിലും ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എല്ലാം.
എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. മാതാപിതാക്കള്‍ മോശമായി പെരുമാറിയപ്പോള്‍ മാത്രമാണ് അവരില്‍ നിന്ന് മാറി നിന്നത്. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവര്‍ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്.

2013 ജനുവരിയിലാണ് ശരിക്കും ഇസ്‌ലാം സ്വീകരിച്ചത്. അതിനുശേഷമാണ് ഷെഫിനുമായുള്ള ബന്ധം തുടങ്ങുന്നത്. ഇസ്്‌ലാം പൂര്‍ണമായും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. 24കാരിയാണെന്ന പരിഗണന നല്‍കാതെയാണ് ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായത്. ഒരു നിയമ വ്യവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറയുന്നതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/hadiya-shefin-jahan-news.html/feed 0
ഹാദിയയെ എന്തിനാണ് ഇത്ര ചെറുതാക്കിയത് https://www.chandrikadaily.com/hadiya-case-why-like-so-nasar-faisy-koodathayi.html https://www.chandrikadaily.com/hadiya-case-why-like-so-nasar-faisy-koodathayi.html#respond Mon, 12 Mar 2018 07:23:29 +0000 http://www.chandrikadaily.com/?p=74352 നാസര്‍ ഫൈസി കൂടത്തായി

ജീവിത പീഡനത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും ഹാദിയ അവരുടെ അവകാശം നേടിയെടുത്തു. അതിന് അവരെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്. എല്ലാം ശ്രേഷ്ഠകരമാണ്. മുസ്‌ലിമായി ജീവിക്കാനുള്ള അവകാശം, പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാം നേടുന്നതിന് അതിന്റേതായ മേഖലകളില്‍ സഹായിച്ചവരും പിന്തുണച്ചവരുമുണ്ട്. കേരളത്തിന്റെ മതേതര മുഖം ഹാദിയ ക്കൊപ്പമായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് തീവ്രവാദ ആരോപണ വിധേയമായ ഒരു സംഘടനയുടെ മുന്‍നിര പ്രചാരകനായിട്ടും നീതി ലഭിച്ചാലും ഹാദിയ ആ സംഘടനയുടെ തടവറയിലായിരിക്കും എന്നറിയാമായിരുന്നിട്ടും ഹാദിയയുടെ പക്ഷത്ത് മാത്രം നിന്ന് പിന്തുണച്ചവരാണ് എല്ലാവരും. ഉറച്ച മനോധൈര്യവും വിശ്വാസത്തിലെ കളങ്കമില്ലായ്മയും ഹാദിയക്ക് നീതി നല്‍കി.അതിന്ന് അവരെ പിന്തുണച്ചവരോടെല്ലാം ഹാദിയക്ക് വേണമെങ്കില്‍ നന്ദി പറയാം. പറയാതെ തന്നെ അവരുടെ നിശ്ചയദാര്‍ഢ്യം തന്നെ മതി കൂടെ നിന്നവര്‍ക്ക് തൃപ്തിയാവാന്‍. സംഘ് പരിവാറിന്റേയും പൊലീസിലെ സങ്കിപക്ഷത്തിന്റേയും നിരന്തര വേട്ടക്ക് മുമ്പില്‍ ഇരയായി അമരേണ്ട ഹാദിയ നെഞ്ചുറപ്പോടെ നിന്നു. അതിനാല്‍ പരമോന്നത നീതിപീഠം കടമ നിര്‍വ്വഹിച്ചു. എന്നാല്‍ ഇതിന്റെ മൊത്തം അവകാശവാദം പോപ്പുലര്‍ ഫ്രണ്ട് പതിച്ചു വാങ്ങാന്‍ അവരെക്കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിപ്പറയിപ്പിച്ചത് ഹാദിയയോടുള്ള ബാധ്യതാ നിര്‍വ്വഹണമാണോ? അതോ അവരെ ബലിയാടാക്കുകയാണോ? പോപ്പുലര്‍ ഫ്രണ്ട് അവരെ സഹായിച്ചിട്ടുണ്ടാവാം കാരണം ഷിഫിന്‍ ജഹാന്‍ എന്ന ഭര്‍ത്താവ് ആ സംഘടനയില്‍ മുന്‍നിരയിലാണത്രെ! അതുകൊണ്ടും അല്ലാതെയും അവരുടെ സഹായം ലഭ്യമാവും. ജീവിത പങ്കാളിത്തം നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഷിഫിന്‍ ജഹാനോടും അദ്ദേഹത്തിന്റെ സംഘടനയോടും ഹാദിയക്ക് കടപ്പാടും വിധേയത്വവുമുണ്ടാവാം. സ്വന്തം ജീവിതത്തിന് അടിസ്ഥാനമുണ്ടാക്കുന്ന പെടാപ്പാടില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് കൂടുതല്‍ പഠിക്കാനൊന്നും ഹാദിയക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഷിഫിന്‍ ജഹാന്റെ കൂടെ നിന്ന് അവര്‍ക്ക് പറയാന്‍ മാത്രമല്ല വിലയിരുത്താന്‍ പോലും പരിമിതികളുണ്ടാവും. അത് മനസ്സിലാക്കാന്‍ കേരളീയര്‍ക്കും കഴിയും. പക്ഷേ ഹാദിയയും ഷിഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണക്കുന്ന ‘സാംസ്‌കാരിക ‘ പരിവേഷം സ്വയം പതിച്ചെടുത്തവരും അറിയേണ്ട ചിലതുണ്ട്. അന്താരാഷ്ട്ര തലം ഉറ്റുനോക്കിയ ഒന്നാണ് ഹാദിയ കേസ്. ഹാദിയക്ക് നീതി ലഭിക്കുമ്പോള്‍ ഇവിടെ പരാജയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ഹാദിയയെ തങ്ങള്‍ക്ക് തന്നെ കിട്ടണമെന്ന് സൃഷ്ടിച്ചെടുത്ത വാശിയാണെങ്കിലും അതിനായി നിയമ പോരാട്ടം നടത്തിയ മാതാപിതാക്കള്‍. ഇസ്‌ലാം മത വിശ്വാസത്തെ ലൗ ജിഹാദെന്ന് പേരിട്ട് ഹാദിയക്കെതിരെ ഗര്‍വാപ്പസിയും നിയമപോരാട്ടവും നടത്തിയ സംഘ് പരിവാര്‍. ഈ വിധിയില്‍ അവര്‍ പൂര്‍ണ്ണ നിരാശരായിരിക്കും. ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന ഫാസിസ്റ്റ് വല്‍ക്കരണം, കേന്ദ്രത്തിന്റെ ഏത് ഇംഗിതത്തിനും കൂട്ടുനില്‍ക്കുന്ന കേരള സര്‍ക്കാര്‍. ഇതെല്ലാം ചേര്‍ത്ത് നിര്‍ത്തി എരിതീയില്‍ എണ്ണ ഒഴിക്കാനല്ല, കെടുത്താനാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. സൗഹൃദത്തിന്റെ കേരളീയ പരിസരത്ത് കലാപം വിതക്കാനാണ് സംഘ് പരിവാര്‍ ശ്രമിക്കുക. ഞങ്ങളുണ്ടിവിടെ, എതിര്‍പ്പുകള്‍ ഞങ്ങള്‍ നെഞ്ചുറപ്പോടെ നേരിടും അതിനാല്‍ ഹാദിയയെ ഞങ്ങള്‍ ആഘോഷിക്കും എന്ന അവകാശവാദമാണെങ്കില്‍ അവരോട് പറയാനുള്ളത് ഇത്തരം ചെയ്തികള്‍ക്ക് വില നല്‍കപ്പെടേണ്ടി വരുന്നത് നിങ്ങളല്ല; നിരപരാധികളായ ജനങ്ങളാണ്. മഅ്ദനി മുതല്‍ അക്ബര്‍ വരെ ഇരകളാണ്. മതേത്വം പോലും അമാന്തിച്ച് നില്‍ക്കുന്നു.
മാറാടും പുന്നാടും തിരിച്ചടി നല്‍കിയവര്‍ കടലില്‍ ബോട്ട് മാര്‍ഗ്ഗവും കാട്ടില്‍ ഒളിച്ചിരുന്നും രക്ഷ നേടി ആഘോഷിച്ചപ്പോള്‍ സങ്കിപ്പടയുടെ അക്രമത്തിന് ഇരയായി എല്ലാം നഷ്ടപ്പെട്ടത് പാവം മുസ്‌ലിംകള്‍ക്കായിരുന്നു. തിരിച്ചടി ഓപ്പറേഷന്‍ നടത്തിയവര്‍ ആരും മാറോടോ പുന്നാടോ നെഞ്ചുറപ്പോടെ നിന്ന് ‘ജിഹാദ്’ നടത്താന്‍ നിന്നില്ല. ഇസ്‌ലാമും ഭരണഘടനയും അനുവദിക്കുന്ന പ്രതിരോധം പോലും സാധ്യമാക്കിയില്ല. കലാപം വിതച്ചവര്‍ ആഘോഷിച്ചു. തിരിച്ചടിച്ച് അഭിമാനിച്ചവര്‍ രക്ഷപ്പെട്ടു.നിരപരാധികള്‍ അനുഭവിച്ചു. ഹാദിയക്ക് അനുകൂല വിധി ലഭിച്ചാല്‍ എല്ലാം നേടി എന്ന് ധരിക്കുന്നത് മൗഢ്യമാണ്.ഒന്നാമതായി അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കണം, ഇനിയും ഹാദിയ മാര്‍ കടന്നു വരണം. സന്തോഷാധിക്യത്താല്‍ എന്തൊക്കെയോ പറയണമെന്നു ഹാദിയക്കുണ്ടാവും. അത് പറയിക്കുന്നിടത്തല്ല ഷിഫിന്‍ വിജയിക്കേണ്ടത്, ഹാദിയക്ക് സുരക്ഷിത ജീവിതം കൊടുക്കുന്നിടത്താണ്.
തന്നെ സഹായിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് മാത്രമാണെന്നാണ് ഹാദിയയെ ധരിപ്പിച്ചത്.അതിനാല്‍ അതിന്റെ മാത്രം നേതൃത്വത്തോട് ഹാദിയക്ക് നന്ദി പറയാം. പക്ഷേ അതിന് വേണ്ടി കോഴിക്കോട്ടെത്തിച്ച് സകല ചാനലുകളയും ക്ഷണിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താ സമ്മേളനം നടത്തി, മറ്റെല്ലാ മുസ്‌ലിം സംഘടനകളേയും തള്ളിപ്പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം ഉയര്‍ത്തിക്കാട്ടി അവതരിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇതാര്‍ക്ക് വേണ്ടിയാണ് ഹാദിയക്ക് വേണ്ടിയോ അതോ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടിയോ? ഹാദിയയെ എന്തിനാണ് ഇത്ര ചെറുതാക്കിയത്? നേരത്തെ പൊതു സമൂഹത്തിന് മുമ്പില്‍ ധീരയായ ഹാദിയയെ ഈ വാര്‍ത്താ സമ്മേളനത്തോടെ മാറ്റിമറിക്കേണ്ടിയിരുന്നോ?
തന്നെ ഒരു മുസ്‌ലിം സംഘടനയും സഹായിച്ചില്ലെന്ന് ഹാദിയയെ കൊണ്ട് പറയിക്കുന്നു. കോഴിക്കോട് തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭയില്‍ നിന്നാണ് ഹാദിയ ഇസ്‌ലാം സ്വീകരിച്ചതും മത മാറ്റ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതും. കേസ് സംബന്ധിയായ ആവശ്യമായ രേഖയെല്ലാം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് തര്‍ബിയ്യത്തില്‍ നിന്നാണ്.തര്‍ബിയത്ത് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായതിനാല്‍ കേസില്‍ ഹാദിയക്ക് അനുകൂലമായി ഇതും നിലകൊണ്ടു.തീവ്രവാദ ബന്ധആരോപണത്തെ ചെറുക്കാനായതും തര്‍ബിയത്തിലെ രേഖകളാണ്.82 വര്‍ഷം മുമ്പ് സമസ്ത മുശാവറ അംഗം സയ്യിദ് അലി ഇമ്പിച്ചിക്കോയ തങ്ങള്‍ സ്ഥാപിച്ചതും ഇപ്പോള്‍ സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഹംസ ബാഫഖി തങ്ങള്‍ ജന.സെക്രട്ടറി യും ഉമ്മര്‍ ഫൈസി മുക്കം സെക്രട്ടറിയും ഈ ലേഖകനടക്കമുള്ളവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് ഇപ്പോള്‍ തര്‍ബിയത്ത് നടത്തുന്നത്. മതം മാറിയെത്തുന്ന അനേകം സ്ത്രീ പുരുഷന്മാര്‍ കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്ലാം സഭ വഴിയും പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ വഴിയും തുടര്‍ പഠനം നടത്തി വരുന്നു. ചര്‍ച്ചയാകുന്നത് പോലും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. ഹാദിയ തര്‍ബിയത്തില്‍ വന്നതിലും പഠിച്ചതിലും ആക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ല. തര്‍ബിയത്ത് വിട്ട് പിന്നീട് പോപ്പുലര്‍ ഫ്രണ്ടുകാരനായ ഷിഫിനുമായുള്ള ബന്ധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.ഈ തര്‍ബിയത്തിനെ പോലും നിരാകരിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ പറയാന്‍ ഹാദിയയെ നിര്‍ബന്ധിച്ചവരുടെ താല്പര്യം സംഘടനാ സങ്കുചിതത്വം മാത്രമാണ്. കേസ് നടത്താന്‍ ഫണ്ട് ശേഖരിച്ചപ്പോള്‍ ആരാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞും അറിയാതെയും സഹായം നല്‍കിയവര്‍ ഹാദിയക്ക് നീതി കിട്ടണം എന്ന് മാത്രമാണ് കരുതിയത്. അവരെക്കൂടിയാണ് ഹാദിയ വേദനിപ്പിച്ചത്.അല്ല അവരെ കൊണ്ട് ചെയ്യിപ്പിച്ചത്. കോടതി വിധി വന്ന ഉടനെ ഇങ്ങിനെ ഹാദിയയെ സംഘടന വളര്‍ത്താനുള്ള പ്രദര്‍ശനമാക്കുന്നവര്‍ ഒരു സംഘത്തിന്റെ വ്രണത്തിലാണ് കുത്തുന്നത്. ആത്മാഭിമാനം പോലെ ധരിക്കപ്പെട്ട ഒരു വിഷയത്തില്‍ പരാജയം നേരിടുമ്പോള്‍ പിന്നീട് അവരെ പ്രകോപിപ്പിക്കുന്നത് വിഷയം വഷളാക്കുകയേയുള്ളൂ. ഇത്തരം കാര്യങ്ങള്‍ സാഹചര്യം നോക്കാതെ ആഘോഷിച്ച് പ്രകടിപ്പിക്കേണ്ടതല്ല. കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു ദുരന്തമാണ് മാറാട് കലാപം .ഹൈന്ദവ സമുദായത്തില്‍പ്പെട്ട 8 ആളുകള്‍ കൊലചെയ്യപ്പെട്ട ദിവസം 2003 മെയ് 2ന് തന്നെ ന്യൂനപക്ഷ സമുദായത്തിന്റെ അന്തസ്സ് ഉയര്‍ത്തിയ ഒരു സംഭവം നടന്നിരുന്നു.എസ്.കെ .എസ് .എസ് .എഫിന്റെ സ്‌കോളര്‍ഷിപ്പില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐ.എ.എസ് ലഭിച്ചു.ഒരു ജനത വ്രണപ്പെട്ടിരിക്കുമ്പോള്‍ അതിനെ ആഘോഷമാക്കുന്നത് ശരിയല്ലെന്ന് സംഘടന തിരിച്ചറിഞ്ഞു.അതേക്കുറിച്ച് പ്രമുഖ എഴുത്തുകാരന്‍ റഹീം മേച്ചേരി എഴുതിയത് ഇങ്ങിനെയാണ്: ‘വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും അര ശതാബ്ദത്തിലേറെയായി സേവനം ചെയ്യുന്ന സംഘടനകള്‍ വരെ നമുക്കുണ്ട്. എന്നാല്‍ ആ സംഘടനകളുടെ സേവനങ്ങള്‍ ഇപ്പോഴും അര്‍ഹിക്കുന്ന ആളുകളില്‍ എത്തിച്ചേരുന്നില്ല. പത്തു രൂപയുടെ സേവനത്തിന് പതിനായിരം രൂപയുടെ പ്രസിദ്ധീകരണമെന്നതാണ് നമ്മുടെ പതിവ് രീതി.ഈ രീതിയില്‍ നിന്ന് വ്യത്യസ്തമായി നിശ്ശബ്ദ സേവനം ചെയ്ത ഒരു സംഘടനയുടെ പ്രവര്‍ത്തനം മൂലം കേരളത്തിലെ മാപ്പിള സമുദായത്തില്‍ നിന്ന് രണ്ട് ഐ .എ.എസുകാരുണ്ടായിരിക്കുന്നു. ഇവരെ സ്‌കോളര്‍ഷിപ്പ് നല്‍കി സഹായിച്ച വിവരം ആ സംഘടന ഒരിക്കലും പത്ര കോളങ്ങളിലൂടെ വിളിച്ചറിയിച്ചതുമില്ല.എസ്.കെ.എസ്.എസ്.എഫ് കാണിച്ച ഈ മാതൃക വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ സേവന കഥ പറയുന്ന സംഘടനകള്‍ക്കെല്ലാം ഒരു പാഠമാണ്. ഡോക്ടറോ എഞ്ചിനിയറോ അല്ലാത്ത സാമൂഹ്യ വിഷയങ്ങള്‍ പഠിക്കുന്ന ആര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ട് ഫലമില്ല എന്ന് വിശ്വസിക്കുന്ന സമുദായത്തിലെ വിദ്യാഭ്യാസ സേവകന്മാര്‍ക്ക് മറുപടിയായി ഇതാ ജാഫറും സിദ്ദീഖും. എസ്.കെ.എസ്.എസ്.എഫ് അര്‍പ്പിച്ച സേവനത്തിന്റെ തൂക്കം മറ്റെല്ലാവരുടെ സേവനങ്ങളുടെ ത്രാസുകളെക്കാളും കനം തൂങ്ങുന്നതാണ്. കാല്‍ നൂറ്റാണ്ടിന് മുമ്പ് വണ്ടൂരിലെ സാധാരണ കുടുംബാംഗമായ ഹക്കീം കൈവരിച്ച നേട്ടത്തിന് ശേഷം ആദ്യമായിതാ മലബാറിലെ രണ്ട് മാപ്പിളമാര്‍ സിവില്‍ സര്‍വ്വീസിന്റെ കടമ്പകള്‍ കടന്നിരിക്കുന്നു. അങ്ങിനെ ഒരു ചരിത്ര സംഭവത്തിന് എസ്.കെ.എസ്.എസ്.എഫ് നിമിത്തമായിരിക്കുന്നു’. (ചന്ദ്രിക ദിനപ്പത്രം, 12-5-2003)
ഐ.എ.എസ് ഫലപ്രഖ്യാപനം നടന്ന ദിവസം മാറാട് സംഭവത്തെ പരിഗണിച്ചു കൊണ്ടാണ് അന്നോ തുടര്‍ന്ന ദിവസങ്ങളിലോ ഐ.എ.എസുകാരെ പ്രദര്‍ശിപ്പിച്ച് ഒരു വാര്‍ത്താ സമ്മേളനം പോലും സംഘടന നടത്താതിരുന്നത്. ഇതാവട്ടെ മറ്റൊരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതല്ലാതിരുന്നിട്ടും മാറാട് സംഭവത്തെ പരിഗണിക്കുകയാണുണ്ടായത്. ഹാദിയ കേസിലെ വിജയാഹ്ലാദവും അവകാശവാദവും വ്രണപ്പെട്ട ഒരു സംഘത്തെ നോവിപ്പിക്കുമെന്ന തിരിച്ചറിവ് ഭീരുത്വമല്ല; വിവേകമാണ്. ഹാദിയയെ ഇനിയെങ്കിലും ഇതിന്റെ പേരില്‍ പ്രദര്‍ശിപ്പിക്കാതിരിക്കണം. മരിക്കാനും കൊല്ലാനുമല്ല, ഇസ്‌ലാമിന് വേണ്ടി ജീവിക്കാനാണ് നാം കരുതിവെപ്പ് നടത്തേണ്ടത്.

]]>
https://www.chandrikadaily.com/hadiya-case-why-like-so-nasar-faisy-koodathayi.html/feed 0
‘മുസ്‌ലിം ആയി മതംമാറിയതു കൊണ്ടാണ് എന്റെ വിവാഹം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത്’; ഹാദിയയുടെ വാര്‍ത്താസമ്മേളനം https://www.chandrikadaily.com/pressmeet-hadiya-and-shafin-jahan.html https://www.chandrikadaily.com/pressmeet-hadiya-and-shafin-jahan.html#respond Sat, 10 Mar 2018 03:46:15 +0000 http://www.chandrikadaily.com/?p=73971 കോഴിക്കോട്: സാധാരണക്കാരിയായ തന്റെ വിവാഹം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടത് മുസ്‌ലിമായി മതം മാറിയതു കൊണ്ടാണെന്ന് ഹാദിയ.

വിവാഹം സാധുവാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ടെത്തിയ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

മതംമാറുന്ന എല്ലാവര്‍ക്കും സമൂഹം ഇത്രയധികം ദുരിതം സമ്മാനിക്കാറുണ്ടോയെന്നും ഹാദിയ ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ചതില്‍ അത്യന്തം സന്തോഷമുണ്ടെന്നും സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താന്‍ പിന്തുണ നല്‍കിയവരോട് നന്ദി അറിയിക്കുന്നതായും ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഇ.അബൂബക്കറിനെ സന്ദര്‍ശിച്ച ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.

മാതാപിതാക്കളെയും ബന്ധുക്കളെയും കാണുന്നതിന് നാട്ടിലേക്ക് തിരിക്കുകയാണെന്നും മറ്റന്നാള്‍ വിശദമായ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് കേസിനെക്കുറിച്ച് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും ഹാദിയ പ്രതികരിച്ചു.
ഇന്നലെയാണ് സേലത്തെ കോളജില്‍ നിന്നും ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തിയത്.

]]>
https://www.chandrikadaily.com/pressmeet-hadiya-and-shafin-jahan.html/feed 0
ഹാദിയ കേസ്; പിന്നിട്ട വഴികള്‍ https://www.chandrikadaily.com/hadiya-case-on-upto-dates.html https://www.chandrikadaily.com/hadiya-case-on-upto-dates.html#respond Fri, 09 Mar 2018 09:11:02 +0000 http://www.chandrikadaily.com/?p=73858 ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്‍ പിതാവ് അശോകന്‍ രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം.
ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോ ര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. 25ന് ഹൈക്കോടതിയില്‍ ഹാജരായ ഹാദിയ, താന്‍ സ്വമേധയാ വീടു വിട്ടിറങ്ങിയതാണെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹാദിയയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. 2016 ഓഗസ്റ്റ് 16ന് അശോകന്‍ ഹൈക്കോടതി മുമ്പാകെ രണ്ടാമതും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഓഗസ്റ്റ് 22, സെപ്തംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ ഹാദിയ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി. സെപ്തംബര്‍ 27ന് ഹാദിയയെ തല്‍ക്കാലത്തേക്ക് സത്യസരണി ഭാരവാഹിക്കൊപ്പം വിട്ടു. ഡിസംബര്‍ 21ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19ന് വിവാഹം നടന്നതായി ഹാദിയ കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടന്ന വിവാഹത്തിന്റെ വിശദ വിവരം അന്വേഷിക്കാന്‍ സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.
2017 മെയ് 24ന് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാനും കോടതി ഉത്തരവിട്ടു. ഇതിനിടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹാദിയയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും കേസ്് എന്‍.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകനും കേസില്‍ കക്ഷി ചേര്‍ന്നു.
കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു. സംസ്ഥാന സര്‍ക്കാറും എതിര്‍ത്തില്ല. ഇതോടെ സുപ്രീംകോടതി ബെഞ്ച് ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുകയും ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനാവുകയും ചെയ്തു. കേസിന്റെ തുടര്‍ വാദത്തിനിടെ രണ്ടു വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം ഏര്‍പ്പെട്ട വിവാഹബന്ധം അസാധുവാക്കാനുള്ള ഹൈക്കോടതിയുടെ അധികാരത്തെ സുപ്രീംകോടതി പലതവണ ചോദ്യം ചെയ്തു. ഹാദിയക്ക് പറയാനുള്ളത് കൂടി കേള്‍ക്കുമെന്ന് പറഞ്ഞ കോടതി, 2017 നവംബര്‍ 27ന് ഹാദിയയെ നേരിട്ടു വിളിച്ചു വരുത്തി.
ഇസ്്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ സുപ്രീംകോടതി മുമ്പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച കോടതി, സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി പഠനം തുടരാന്‍ അയച്ചു. കോളജിന്റെയും ഹോസ്റ്റലിന്റെയും നിയമങ്ങള്‍ അനുസരിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ സ്വന്തം വിശ്വാസപ്രകാരമുള്ള മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹാദിയക്ക് അനുവദിച്ചു കിട്ടി. രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായാല്‍ കോടതിക്കു പോലും ഇടപെടാന്‍ അധികാരമില്ലെന്ന് നിരീക്ഷിച്ച കോടതി, എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹബന്ധം ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശം നല്‍കി.
ഇതിനിടെ വൈക്കത്തെ വീട്ടില്‍ കഴിയവെ ക്രൂരമായ പീഡനത്തിനിരയായെന്നും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പലരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും ആരോപിച്ച് ഹാദിയ സുപ്രീംകോടതിയെ സമീപിച്ചു. എന്‍.ഐ.എക്കെതിരെയും ഇതില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കോടതി പിതാവ് അശോകന്റെയും എന്‍.ഐ.എയുടേയും വിശദീകരണം തേടി. മകള്‍ മുസ്്‌ലിമായി ജീവിക്കുന്നതിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം അംഗീകരിക്കില്ലെന്നുമായിരുന്നു അശോകന്‍ നല്‍കിയ സത്യവാങ്മൂലം. ഹാദിയയുടെ മതപരിവര്‍ത്തനത്തിനും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിനും പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന പഴയ പല്ലവി തന്നെ എന്‍.ഐ.എയും ആവര്‍ത്തിച്ചു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരവും സാധുവുമാണെന്ന സുപ്രീംകോടതി വിധി.

]]>
https://www.chandrikadaily.com/hadiya-case-on-upto-dates.html/feed 0