Hajj in Karipur – Chandrika Daily https://www.chandrikadaily.com Sat, 27 Sep 2025 05:02:33 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Hajj in Karipur – Chandrika Daily https://www.chandrikadaily.com 32 32 ഹജ്ജ് യാത്ര: കരിപ്പൂരില്‍ നിരക്ക് കുറച്ചു, ഇത്തവണ 1.07 ലക്ഷം രൂപ https://www.chandrikadaily.com/hajj-yatra-fares-reduced-in-karipur-this-time-rs-1-07-lakh.html https://www.chandrikadaily.com/hajj-yatra-fares-reduced-in-karipur-this-time-rs-1-07-lakh.html#respond Sat, 27 Sep 2025 05:02:33 +0000 https://www.chandrikadaily.com/?p=355726 മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന യാത്രയ്ക്കായി വിമാനക്കമ്പനികളുമായി ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കരിപ്പൂരില്‍ നിന്നുള്ള നിരക്കില്‍ ഇളവ് ലഭിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ആകാശ എയറിന് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചു. 1.07 ലക്ഷം രൂപയാണ് ഇത്തവണത്തെ നിരക്ക്.

കൊച്ചിയില്‍ നിന്നുള്ള സര്‍വീസിന് സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസിനാണ് അനുമതി. 87,697 രൂപയാണ് കൊച്ചിയിലെ നിരക്ക്. കണ്ണൂരില്‍ നിന്നുള്ള സര്‍വീസ് സൗദി ബജറ്റ് എയര്‍ലൈന്‍സായ ഫ്‌ളൈഡീല്‍ നടത്തും. 89,737 രൂപയാണ് കണ്ണൂരില്‍ നിന്നുള്ള നിരക്ക്.

ആകാശ, ഫ്‌ളൈനാസ്, ഫ്‌ളൈഡീല്‍ എന്നിവയ്‌ക്കൊപ്പം എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കരിപ്പൂരില്‍ നിന്ന് 1.25 ലക്ഷം രൂപയായിരുന്ന നിരക്ക് ഇത്തവണ 18,000 മുതല്‍ 19,000 രൂപ വരെ കുറഞ്ഞു.

 

]]>
https://www.chandrikadaily.com/hajj-yatra-fares-reduced-in-karipur-this-time-rs-1-07-lakh.html/feed 0
വ്യാജ ബോംബ് ഭീഷണി കരിപ്പൂരിലും; മൂന്ന് വിമാനങ്ങളില്‍ പരിശോധന https://www.chandrikadaily.com/fake-bomb-threat-in-karipur-testing-in-three-aircraft.html https://www.chandrikadaily.com/fake-bomb-threat-in-karipur-testing-in-three-aircraft.html#respond Sun, 20 Oct 2024 14:49:48 +0000 https://www.chandrikadaily.com/?p=314210 കരിപ്പൂരിൽ ഇന്ന് മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ഇൻ്റിഗോ വിമാനത്തിനുമാണ് ഭീഷണി നേരിട്ടത്. ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നി എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനും ദോഹയിലേക്കുള്ള ഇൻ്റിഗോ-6E87 വിമാനത്തിനുമാണ് ഭീഷണിയുണ്ടായിരുന്നത്.

അതേസമയം രാവിലെ പത്ത്‌ മണിയോടെ പറന്നു ഉയർന്ന വിമാനങ്ങൾ ഇറങ്ങേണ്ട വിമാനത്താവളങ്ങളിൽ സുരക്ഷിതമായി ഇറങ്ങി. വ്യാജ ബോംബ് ഭീഷണി വിമാന സർവ്വീസുകളെ സാരമായി ബാധിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾക്കാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്.

ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാരെയും ജീവനക്കാരേയും ഒരുപോലെ കുഴപ്പിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ, കുറഞ്ഞത് 35 വിമാനങ്ങൾക്കെങ്കിലും ഇത്തരത്തില്‍ വ്യാജ ഭീഷണികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങളിലെ പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്നും ‘ഭീഷണികള്‍ക്ക്’ പിന്നില്‍ ഭൂരിഭാഗവും പ്രായപൂർത്തിയാവാത്തവരും തമാശയ്ക്ക് ചെയ്യുന്നവരും ആണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരത്തെ വ്യക്തമാക്കിയത്.

]]>
https://www.chandrikadaily.com/fake-bomb-threat-in-karipur-testing-in-three-aircraft.html/feed 0
കരിപ്പൂരിലെ ഹജ്ജ് യാത്ര; അമിത നിരക്ക് തടയാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം- പി.കെ കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/hajj-in-karipur-the-center-should-intervene-urgently-to-stop-excessive-fares-pk-kunhalikutty.html https://www.chandrikadaily.com/hajj-in-karipur-the-center-should-intervene-urgently-to-stop-excessive-fares-pk-kunhalikutty.html#respond Mon, 29 Jan 2024 06:14:58 +0000 https://www.chandrikadaily.com/?p=289128 ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള ഹ​ജ്ജ് യാ​ത്രി​ക​രി​ൽ​നി​ന്ന് അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ഹാ​ജി​മാ​ർ ഹ​ജ്ജി​നാ​യി പോ​കു​ന്ന ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ എം​ബാ​ർ​ക്കേ​ഷ​ൻ വി​ഷ​യം വ​ള​രെ ഗൗ​ര​വ​മാ​യെ​ടു​ക്കും.

പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും വി​ഷ​യം ഉ​യ​ർ​ത്തും. നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ട​ക്കം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ലി​യ വി​മാ​ന​ങ്ങ​ൾ വ​രു​ന്നി​ല്ല എ​ന്നു ക​രു​തി ഹാ​ജി​മാ​രെ ശി​ക്ഷി​ക്കാ​ൻ പാ​ടി​ല്ല​ല്ലോ. ഇ​​പ്പോ​ൾ നി​ര​ക്ക് കു​റ​ച്ചു​ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. ബാ​ക്കി കാ​ര്യ​ങ്ങ​ൾ പി​ന്നെ​യാ​ണ്. പോ​വാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​വ​രു​ടെ ഹ​ജ്ജ് മു​ട​ക്കാ​ൻ പാ​ടി​ല്ല. ഇ​ത്ര​യും ഭാ​രി​ച്ച ചെ​ല​വ് പ​ല​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇന്ത്യ മു​ന്ന​ണി​യി​ൽ​നി​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ പി​ന്മാ​റ്റം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്, അ​ദ്ദേ​ഹം എ​പ്പോ​ഴും എ​യ​റി​ൽ നി​ൽ​ക്കു​ന്ന​യാ​ള​ല്ലേ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

വേ​ലി​പ്പു​റ​ത്ത് സ്ഥി​ര​മാ​യി ഇ​രി​ക്കു​ന്ന അ​ദ്ദേ​ഹം എ​പ്പോ​ഴാ​ണ് എ​ങ്ങോ​ട്ടാ​ണ് ചാ​ടു​ക എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ട്ടം സം​ബ​ന്ധി​ച്ച് കു​റ​ച്ചു​ദി​വ​സ​മാ​യി കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്ഥി​ര​മാ​യി വേ​ലി​ചാ​ടു​ന്ന​വ​രെ ഇ​ത്ത​വ​ണ ജ​നം ശി​ക്ഷി​ക്കും. ബി​ഹാ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്. ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട നി​തീ​ഷ് കു​മാ​റാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​തു​കൊ​ണ്ട് ഇന്ത്യ മു​ന്ന​ണി​ക്ക് ഒ​രു കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റും ഗ​വ​ർ​ണ​റും മോ​ശം എ​ന്ന​താ​ണ് സ്ഥി​തി. ഭ​ര​ണം ന​ൽ​കേ​ണ്ട​വ​രു​ടെ നി​ല​വാ​രം താ​ഴ്ന്ന പ്ര​ക​ട​നം ജ​ന​ങ്ങ​ളെ മ​ടു​പ്പി​ക്കു​ന്നെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

]]>
https://www.chandrikadaily.com/hajj-in-karipur-the-center-should-intervene-urgently-to-stop-excessive-fares-pk-kunhalikutty.html/feed 0