hajj – Chandrika Daily https://www.chandrikadaily.com Wed, 20 Aug 2025 08:53:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg hajj – Chandrika Daily https://www.chandrikadaily.com 32 32 വിമാനാപകടത്തിന് ശേഷം 5 വര്‍ഷം: സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് തിരിച്ചെത്തും https://www.chandrikadaily.com/5-years-after-plane-crash-saudi-airlines-to-return-to-karipur.html https://www.chandrikadaily.com/5-years-after-plane-crash-saudi-airlines-to-return-to-karipur.html#respond Wed, 20 Aug 2025 08:53:53 +0000 https://www.chandrikadaily.com/?p=351026 കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്. അഞ്ച് വര്‍ഷം മുന്‍പ് വിമാനാപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ സൗദി എയര്‍ലൈന്‍സ്, ഒക്ടോബര്‍ 27 മുതല്‍ റിയാദ്‌കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തിയാല്‍ ഹജ് സര്‍വീസിനുള്ള ടെന്‍ഡറിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് വര്‍ഷമായി കരിപ്പൂരില്‍ നിന്നുള്ള ഹജ് സര്‍വീസിന് ടെന്‍ഡറില്‍ പങ്കെടുത്തത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായിരുന്നു. ഇതു കാരണം, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രയ്ക്ക് 40,000 രൂപ അധികമായി വന്നിരുന്നു.

വലിയ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതാണ് കരിപ്പൂരിലെ പ്രധാന പ്രശ്‌നം. എന്നാല്‍ കരാറുപ്രകാരം ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികള്‍ക്കേ ഹജ് സര്‍വീസ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ വലിയ വിമാനങ്ങളുമായി സര്‍വീസ് നടത്തിയിരുന്ന സൗദി എയര്‍ലൈന്‍സ്, ഇപ്പോള്‍ ഏകദേശം 200 യാത്രക്കാരെ കൊണ്ടുപോകാനാകുന്ന എയര്‍ബസ് 321 ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിരക്ക് കൂടിയതുകൊണ്ട് ഇത്തവണ ഭൂരിപക്ഷം തീര്‍ത്ഥാടകര്‍ കരിപ്പൂരിനെ ഒഴിവാക്കിയിട്ടുണ്ട്. അവസരം ലഭിച്ചവരില്‍ വെറും 636 പേര്‍ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുമെങ്കില്‍ നിരക്ക് കുറയാനാണ് സാധ്യത.

തീയതി നീട്ടണമെന്ന് ഹജ് കമ്മിറ്റി
കരിപ്പൂര്‍ വഴി ഹജ് പോകാന്‍ തെരഞ്ഞെടുത്തവര്‍ ആദ്യ ഗഡുവായി 1,52,300 രൂപ അടയ്ക്കേണ്ട അവസാന തീയതി ഇന്നാണ്. ഇത് നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി, കേന്ദ്ര ഹജ് കമ്മിറ്റിക്ക് കത്ത് അയച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/5-years-after-plane-crash-saudi-airlines-to-return-to-karipur.html/feed 0
ഹജ്ജ് അപേക്ഷാ തീയതി ആഗസ്റ്റ് ഏഴ് വരെ നീട്ടി; ആദ്യ ഗഡു 20നകം അടയ്ക്കണം https://www.chandrikadaily.com/hajj-application-date-extended-to-august-7-first-installment-to-be-paid-by-august-20.html https://www.chandrikadaily.com/hajj-application-date-extended-to-august-7-first-installment-to-be-paid-by-august-20.html#respond Thu, 31 Jul 2025 15:47:58 +0000 https://www.chandrikadaily.com/?p=349130 മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളിൽ അടയ്ക്കണം. ജൂലൈ ഏഴിനാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളിൽ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറൽ കാറ്റഗറിയിൽ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജിൽ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്കാണ് മുൻഗണന ലഭിച്ചത്.

അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവർ നമ്പർ നൽകുന്ന നടപടി ഹജ്ജ് ഹൗസിൽ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

]]>
https://www.chandrikadaily.com/hajj-application-date-extended-to-august-7-first-installment-to-be-paid-by-august-20.html/feed 0
ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു https://www.chandrikadaily.com/registration-for-hajj-has-started.html https://www.chandrikadaily.com/registration-for-hajj-has-started.html#respond Tue, 08 Jul 2025 14:15:28 +0000 https://www.chandrikadaily.com/?p=347062 ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകൾ സമർപ്പിക്കാം. ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാനാവും.

]]>
https://www.chandrikadaily.com/registration-for-hajj-has-started.html/feed 0
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം https://www.chandrikadaily.com/ffake-propaganda-thatt-keralaa-haj-committee-is-giving-surprise-gifts-to-pilgrims.html https://www.chandrikadaily.com/ffake-propaganda-thatt-keralaa-haj-committee-is-giving-surprise-gifts-to-pilgrims.html#respond Fri, 06 Jun 2025 08:54:13 +0000 https://www.chandrikadaily.com/?p=343804 തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചാരണം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹാജിമാര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയില്‍ കട്ടര്‍, ചെരിപ്പ്, മുസല്ല, കുട, വാട്ടര്‍ ബോട്ടില്‍, വാട്ടര്‍ സ്‌പ്രേ തുടങ്ങിയവ കാണിച്ച് ഇതൊക്കെ കേരള സര്‍ക്കാര്‍ കൊടുക്കുന്നതാണെന്ന മട്ടിലാണ് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ദുയൂഫുല്‍ ബൈത് അഥവാ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ മുതവിഫ് അവരുടെ ഹാജിമാര്‍ക്ക് കൊടുത്തതാണിത്. ഇന്ത്യാ ഗവണ്‍മെന്റോ കേരള ഗവണ്‍മെന്റോ സൗദി ഗവണ്‍മെന്റോ ഇങ്ങനെയൊരു സമ്മാനം കൊടുക്കുന്നില്ല. പിണറായിസം തുടരും എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ നിര്‍മ്മിതി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സി.പി.എം സൈബര്‍ ഹാന്‍ഡിലുകളാണ് ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

]]>
https://www.chandrikadaily.com/ffake-propaganda-thatt-keralaa-haj-committee-is-giving-surprise-gifts-to-pilgrims.html/feed 0
കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം ഹജ്ജ് യാത്രയയപ്പും സ്വീകരണവും സംഘടിപ്പിച്ചു https://www.chandrikadaily.com/kmcc-qatar-nadapuram-mandal-organized-hajj-send-off-and-reception.html https://www.chandrikadaily.com/kmcc-qatar-nadapuram-mandal-organized-hajj-send-off-and-reception.html#respond Sun, 27 Apr 2025 05:59:38 +0000 https://www.chandrikadaily.com/?p=339208 ഹജ്ജിനു പുറപ്പെടുന്ന കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് എ ടി ഫൈസൽ , ഗ്രീൻ അക്കാദമി ചെയർമാൻ യാസർ തെക്കയിൽ എന്നിവർക്കുള്ള യാത്രയയപ്പും സന്ദർശനാർഥം ദോഹയിൽ എത്തിയ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും യു ഡി എഫ് ജില്ലാ കൺവീനറുമായ അഹമ്മദ് പുന്നക്കൽ,
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം പി സൂപ്പി സാഹിബ്,

പ്രമുഖ വ്യവസായിയും മുൻകാല കെഎംസിസി പ്രവർത്തകനുമായ ഇ എം കുഞ്ഞമ്മദ് സാഹിബ് എന്നിവർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങ് സി കെ ഉബൈദിന്റെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി ഉത്ഘാടനം ചെയ്തു. മുഹമ്മദ് കള്ളാട് ഖിറാഅത്ത് നടത്തി.

പി വി മുഹമ്മദ് മൗലവി, കെ കെ ബഷീർ, സൈഫുദ്ധീൻ കാവിലുംപാറ എന്നിവർ നേതാക്കൾക്ക് ഷാളണിയിച്ചു. മണ്ഡലം എസ് എസ് പി ചെയർമാൻ നൗഷാദ് കാഞ്ഞായി ക്യാമ്പയിൻ പ്രഖ്യാപനം നടത്തി, സഫീർ എടച്ചേരി സാന്നിധ്യമായി. ലത്തീഫ് പാതിരിപ്പറ്റ സ്വാഗതവും സമീർ തൊടുവയിൽ നന്ദിയും പറഞ്ഞു.

വിശ്വസ്തതയോടെ,
സി കെ ഉബൈദ്
+974 -50333234

]]>
https://www.chandrikadaily.com/kmcc-qatar-nadapuram-mandal-organized-hajj-send-off-and-reception.html/feed 0
തണുപ്പിക്കുന്ന ഇഹ്റാം വസ്ത്രവുമായി സൗദിയ; കൊടും ചൂടിലും കൂളായി ഹജും ഉംറയും ചെയ്യാം https://www.chandrikadaily.com/saudi-arabia-introduces-cooling-ihram-clothes-hajj-and-umrah-can-be-performed-coolly-even-in-the-scorching-heat.html https://www.chandrikadaily.com/saudi-arabia-introduces-cooling-ihram-clothes-hajj-and-umrah-can-be-performed-coolly-even-in-the-scorching-heat.html#respond Sat, 26 Apr 2025 05:20:40 +0000 https://www.chandrikadaily.com/?p=339168 ജിദ്ദ: കൊടും ചൂടിലും ഹജും ഉംറയും ചെയ്യാനെത്തുന്ന തീർത്ഥാടകർക്ക് ഇനി കൂളായി കർമങ്ങൾ നിർവഹിക്കാം. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ മക്കയിലേക്ക് വരുന്ന തീർത്ഥാടകർക്കായി ശരീരം തണുപ്പിക്കുന്ന പ്രത്യേക കൂളർ ഇറ്ഹാം വസ്ത്രം അവതരിപ്പിച്ചു. സൗദിയ വിമാനങ്ങളിൽ തീർത്ഥാടനത്തിന് വരുന്നവർക്ക് ജൂൺ മുതൽ ഹൈടെക്ക് കൂളർ ഇഹ്റാം വസ്ത്രങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. വേൾഡ് ക്രിയേറ്റിവിറ്റി ആന്റ് ഇനൊവേഷൻ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഈ നൂതന ഇഹ്റാം വസ്ത്രം ദുബായിൽ ഈ മാസം 28ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025ലായിരിക്കും ആദ്യമായി പ്രദർശനത്തിനെത്തുക. കൂളർ ഇഹ്റാം വസ്ത്രത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി അവിടെ പ്രഖ്യാപിച്ചേക്കും.

എന്താണ് കൂളർ ഇഹ്റാം?

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന യുപിഎഫ് 50+ പ്രൊട്ടക്ഷനാണ് കൂളർ ഇഹ്റാമിന്റെ സവിശേഷത. അത്ലറ്റിക് ഗുണമേന്മയിലുള്ള ഈ വസ്ത്രം ശരീരത്തോട് ചേർന്ന് കിടക്കുമ്പോൾ തണുപ്പുള്ള കാലാവസ്ഥ സൃഷ്ടിക്കുന്നു. തണുപ്പിക്കുന്ന ധാതുക്കൾ ഉപയോഗിച്ചാണ് ഈ ഇഹ്റാം തുണി നെയ്തിരിക്കുന്നത്. വേഗത്തിൽ ഉണങ്ങാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ചൂടുള്ള കാലാവസ്ഥയിലും ഈ വസ്ത്രത്തിന് ശരീര താപനിലയുടെ രണ്ടു ഡിഗ്രി സെൽഷ്യൽ വരെ കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇത് കാലാവസ്ഥയേയും ധരിക്കുന്നവരുടെ ശരീരപ്രകൃതിയേയും ആശ്രയിച്ചിരിക്കും.

അമേരിക്കൻ കമ്പനികളായ ലാൻഡർ, ബ്ർ എന്നിവരുമായി ചേർന്നാണ് സൗദിയ കൂളർ ഇഹ്റാം വികസിപ്പിച്ചത്. ഹജ് ഉംറ സേവന രംഗത്ത് നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിൽ സൗദിയയുടെ സ്ഥാനം മുൻനിരയിൽ തന്നെ ഉറപ്പിക്കുകയാണ് ഈ സവിശേഷ ഉൽപ്പന്നം പുറത്തിറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കെയാണ് നൂതന ഇഹ്റാം വസ്ത്രം പുറത്തിറക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഹജ് തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിക്കുന്നതിൽ മുൻ നിരയിലുള്ള സൗദിയ തീർത്ഥാടകർക്ക് പുതിയൊരു അനുഭവമാണ് ഇതുവഴി നൽകുന്നത്. 2030ഓടെ പ്രതിവർഷം 60 ലക്ഷം ഹജ്ജ് തീർത്ഥാടകരെയും മൂന്നു കോടി ഉംറ തീർത്ഥാടകരെയും സ്വാഗതം ചെയ്യാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്കുള്ള പിന്തുണ കൂടി ആണിതെന്ന് സൗദിയ മാർക്കറിംഗ്
വൈസ് പ്രസിഡണ്ട് ഉഖാം അശുൻഭായ് പറഞ്ഞു

]]>
https://www.chandrikadaily.com/saudi-arabia-introduces-cooling-ihram-clothes-hajj-and-umrah-can-be-performed-coolly-even-in-the-scorching-heat.html/feed 0
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍ https://www.chandrikadaily.com/passport-verification-centres-new-circular-hits-back-at-non-resident-hajj-pilgrims.html https://www.chandrikadaily.com/passport-verification-centres-new-circular-hits-back-at-non-resident-hajj-pilgrims.html#respond Fri, 18 Apr 2025 17:33:54 +0000 https://www.chandrikadaily.com/?p=338535 കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.

പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

 

]]>
https://www.chandrikadaily.com/passport-verification-centres-new-circular-hits-back-at-non-resident-hajj-pilgrims.html/feed 0
ഉംറ തീർഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി https://www.chandrikadaily.com/a-malappuram-native-who-had-arrived-for-umrah-pilgrimage-died-in-jeddah.html https://www.chandrikadaily.com/a-malappuram-native-who-had-arrived-for-umrah-pilgrimage-died-in-jeddah.html#respond Fri, 18 Apr 2025 06:28:20 +0000 https://www.chandrikadaily.com/?p=338462 ജിദ്ദ: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശിയും കടമേരി റഹ്മാനിയ അറബിക് കോളജിലെ സീനിയർ അധ്യാപകനുമായ യൂസഫ് ആണ് ബുധനാഴ്ച ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

കടമേരി റഹ്മാനിയ കോളജിൽ 17 വർഷം അധ്യാപകനാണ്. മഞ്ചേരി തുറക്കൽ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും നേരത്തേ ജോലി ചെയ്തിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്റ, ആബിദ, സാജിദ, ഉമ്മുസൽമ.

മരുമക്കൾ: അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫൽ, നഫീസത്തുൽ നസ്റിയ. ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

]]>
https://www.chandrikadaily.com/a-malappuram-native-who-had-arrived-for-umrah-pilgrimage-died-in-jeddah.html/feed 0
ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് കത്തെഴുതി സാദിഖലി ശിഹാബ് തങ്ങൾ https://www.chandrikadaily.com/hajj-quota-should-be-restored-sadiqali-shihab-thangal-writes-to-the-prime-minister.html https://www.chandrikadaily.com/hajj-quota-should-be-restored-sadiqali-shihab-thangal-writes-to-the-prime-minister.html#respond Thu, 17 Apr 2025 15:18:15 +0000 https://www.chandrikadaily.com/?p=338443 കോഴിക്കോട്: ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യരപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താൻ തങ്ങൾ അഭ്യർത്ഥിച്ചു. 2025-ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ്ണ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇസ്ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഈ പുണ്യ തീർത്ഥാടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളുണ്ട്. ക്വാട്ടയിലെ കുറവ് ഈ ആത്മീയ ബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയ്യാറെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ദുരിതത്തിന് കാരണമായിട്ടുണ്ട്.

സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ദീർഘകാലവും ബഹുമുഖവുമായ പങ്കാളിത്തമാണ് ഇന്ത്യയും സൗദി അറേബ്യയും പങ്കിടുന്നത്. ഈ വിഷയം അഭിസംബോധന ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മതവികാരങ്ങളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യും.- തങ്ങൾ കത്തിൽ പറഞ്ഞു.

]]>
https://www.chandrikadaily.com/hajj-quota-should-be-restored-sadiqali-shihab-thangal-writes-to-the-prime-minister.html/feed 0
ഹജ്ജിനെ കവച്ചുവെച്ച തിരക്ക് ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി   മക്കയില്‍ 30 ലക്ഷത്തിലേറെ പേർ https://www.chandrikadaily.com/1crowds-surpass-hajj-more-than-3-million-people-in-mecca-seeking-the-virtues-of-the-27th-night.html https://www.chandrikadaily.com/1crowds-surpass-hajj-more-than-3-million-people-in-mecca-seeking-the-virtues-of-the-27th-night.html#respond Wed, 26 Mar 2025 04:04:33 +0000 https://www.chandrikadaily.com/?p=335796 റസാഖ് ഒരുമനയൂര്‍
മക്ക: വിശ്വാസി മനസ്സുകള്‍ ഭക്തിയുടെ പരമോന്നതിയില്‍ എത്തിനില്‍ക്കുന്ന പുണ്യമാസത്തിന്റെ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടി പുണ്യഗേഹത്തില്‍  മുപ്പത് ലക്ഷത്തിലേറെ പേരാണ് എത്തിയിട്ടുള്ളത്.
ഇന്ന് രാത്രിയാണ് ഇരുപത്തിയേഴാം രാവ്. ലൈലലത്തുൽ ഖദറിന്റെ പുണ്യ രാവിൽ ലക്ഷങ്ങൾ പ്രാർത്ഥനയുമായി കഴിയും
ചരിത്രത്തില്‍ ആദ്യമായാ ണ് ഇത്രയും പേര്‍ റമദാനില്‍ ഒത്തുകൂടുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി അവസാന പത്തില്‍ ഉംറ നിര്‍വ്വഹിക്കാനായാണ് ഇത്രയും പേര്‍ ഒഴുകിയെത്തിയത്. പരിശുദ്ധ ഹറമില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി കഴിയുകയാണ്.
ഓരോവര്‍ഷവും വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് വന്‍സജ്ജീകരണങ്ങളും വിപുലമായ ഒരുക്കങ്ങളുമാണ് അധികൃതര്‍ നടത്തിയിട്ടുള്ളതെങ്കിലും നോക്കെത്താദൂരത്തോളം വിശ്വാസികള്‍ നിറഞ്ഞൊഴുകയാണ്. ഹറമിലേക്കുള്ള ചെറുതും വലുതുമായ ഓരോ വഴികളും ഇരുപത്തിനാല് മണിക്കൂറും നിറഞ്ഞൊഴുകുകയാണ്. മതാഫിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും മതാഫും പരിസരവും സദാസമയവും ജനനിബിഢമാണ്.
നേരത്തെ എല്ലാവര്‍ക്കും മതാഫിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇഹ്‌റാം വേഷത്തിലുള്ളവരെ മാത്രമെ മതാഫിലേക്ക് കടത്തിവിടുന്നുള്ളു. എന്നിട്ടും മതാഫ് നിറഞ്ഞൊഴുകുകയാണ്.
ഉംറ നിര്‍വ്വഹിക്കാനെത്തുന്നവര്‍ക്ക് അഞ്ചുനേരത്തെ നമസ്‌കാരശേഷവും തവാഫ് ചെയ്യാന്‍ നേര ത്തെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഉംറ നിര്‍വ്വ ഹിക്കുന്നതിനായി ഇഹ്‌റാം വസ്ത്രം ധരിച്ചവരെ മാത്രം മതാഫിലേക്ക് പ്രവേശനം അനുവദിക്കുന്ന രീതി ആരംഭിച്ചത്. എന്നിട്ടും തിരക്കിന്റെ കാര്യത്തില്‍ യാതൊരുകുറവും ഉണ്ടായിട്ടില്ല.
ഹറം പള്ളിയുടെ പുറത്ത  ഏറെ ദുരം നീളുന്ന തരത്തിലാണ് തറാവീഹ് നമസ്‌കാരത്തിനും മറ്റും വിശ്വാസികള്‍ അണിചേരുന്നത്.  ഏറ്റവും പവിത്രമായ ഇരുപത്തിയേഴാം രാവില്‍ പുണ്യഗേഹത്തില്‍ എത്തിയവരെ സ്വീകരിക്കുവാന്‍ വന്‍സജ്ജീകരണങ്ങളാണ് മക്കയില്‍ ഒരുക്കിയിട്ടുള്ളത്. മുപ്പത് ലക്ഷം പേര്‍ക്ക് നോമ്പ് തുറക്കുന്നതിനുള്ള വിവിധ വിഭവങ്ങള്‍ അടങ്ങിയ പാക്കറ്റുകളാണ് ഹറമില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
]]>
https://www.chandrikadaily.com/1crowds-surpass-hajj-more-than-3-million-people-in-mecca-seeking-the-virtues-of-the-27th-night.html/feed 0