harmanpreethkour – Chandrika Daily https://www.chandrikadaily.com Fri, 09 Jan 2026 05:25:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg harmanpreethkour – Chandrika Daily https://www.chandrikadaily.com 32 32 ഇനി ആവേശ പോരാട്ടം; വനിത പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം https://www.chandrikadaily.com/no-more-passionate-fighting-womens-premier-league-starts-today.html https://www.chandrikadaily.com/no-more-passionate-fighting-womens-premier-league-starts-today.html#respond Fri, 09 Jan 2026 05:24:04 +0000 https://www.chandrikadaily.com/?p=373238 നവി മുംബൈ: വനിത പ്രീമിയര്‍ ലീഗ് നാലാം പതിപ്പിന് ഇന്ന് തുടക്കം. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. രണ്ട് മാസം മുമ്പ് ഇതേ വേദിയില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും നേര്‍ക്കുനേര്‍ വരുന്ന മത്സരംകൂടിയാണിത്.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈയില്‍ മലയാളിതാരം സജന സജീവനും അമേലിയ കെറും ഹെയ്ലി മാത്യൂസും അമന്‍ജോത് കൗറുമുണ്ട്. സ്മൃതി നയിക്കുന്ന ആര്‍സിബിയില്‍ അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകര്‍, രാധാ യാദവ്, റിച്ച ഘോഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

മലയാളി സാന്നിധ്യമായി ഓള്‍ റൗണ്ടര്‍മാരായ ആശ ശോഭനയും മിന്നു മണിയും സജന സജീവനും മത്സരത്തിന് മാറ്റുകൂട്ടാനുണ്ട്. ലെഗ് സ്പിന്നറായി മികവ് തെളിയിച്ച തിരുവനന്തപുരത്തുകാരി ആശയെ 1.10 കോടി രൂപക്കാണ് താരലേലത്തില്‍ യു.പി വാരിയേഴ്‌സ് സ്വന്തമാക്കിയത്. വനിത താരലേലത്തിലെ ആദ്യ മലയാളി കോടിപതിയായി ആശ. വയനാട്ടുകാരായ മിന്നു ഡല്‍ഹി കാപിറ്റല്‍സിന്റെയും സജന മുംബൈ ഇന്ത്യന്‍സിന്റെയും ഭാഗമാണ്.

വനിതാ പ്രീമിയര്‍ ലീഗില്‍ കിരീടം മുംബൈയും ആര്‍സിബിയും മാത്രമാണ് ഇതുവരെ കിരീടം നേടിയ രണ്ട് ടീമുകള്‍. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് ആര്‍സിബിക്ക് മേല്‍ നേരിയ മുന്‍തൂക്കമുണ്ട്. പരസ്പരം കളിച്ച ഏഴ് കളികളില്‍ നാലെണ്ണത്തില്‍ മുംബൈയും മൂന്നെണ്ണത്തില്‍ ആര്‍സിബിയും ജയിച്ചു.

അഞ്ച് ടീമുകള്‍ നയിക്കുന്ന പോരാട്ടങ്ങള്‍ക്ക് രണ്ടു വേദികളാണുള്ളത്. മുംബൈക്കും ബംഗളൂരുവിനും പുറമെ, യു.പി വാരിയേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗസാണ് ഡല്‍ഹി നായിക. ആസ്‌ട്രേലിയക്കാരായ ആഷ്ലി ഗാര്‍ഡ്‌നര്‍ ഗുജറാത്തിനെയും മെഗ് ലാനിങ് യു.പിയെയും നയിക്കും. ഡബിള്‍ റൗണ്ട് റോബിന്‍, പ്ലേ ഓഫ് ഫോര്‍മാറ്റിലായി ആകെ 22 മത്സരങ്ങളുണ്ടാവും.

ആദ്യ റൗണ്ട് ജനുവരി 17വരെ നവി മുംബൈയിലും രണ്ടാം റൗണ്ട് ഫെബ്രുവരി ഒന്നുവരെ വഡോദര കൊടംബി സ്റ്റേഡിയത്തിലും നടക്കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടി കലാശക്കളിക്ക് ടിക്കറ്റെടുക്കും. എലിമിനേറ്റര്‍ ഫെബ്രുവരി മൂന്നിനും ഫൈനല്‍ അഞ്ചിനും വഡോദരയില്‍ അരങ്ങേറും.

]]>
https://www.chandrikadaily.com/no-more-passionate-fighting-womens-premier-league-starts-today.html/feed 0