hearttranspant – Chandrika Daily https://www.chandrikadaily.com Fri, 23 Jan 2026 04:53:13 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg hearttranspant – Chandrika Daily https://www.chandrikadaily.com 32 32 ഹൃദയമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ മരണം; ദുര്‍ഗയുടെ സംസ്‌കാരം ഇന്ന് https://www.chandrikadaily.com/death-after-heart-transplant-durgas-funeral-today.html https://www.chandrikadaily.com/death-after-heart-transplant-durgas-funeral-today.html#respond Fri, 23 Jan 2026 04:53:13 +0000 https://www.chandrikadaily.com/?p=375076 കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ചികിത്സക്കിടെ മരിച്ച നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്. 12 മണിക്ക് കളമശേരി സഭ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞമാസം 22നാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗയ്ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റി ശസ്ത്രക്രിയ നടന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി ദുര്‍ഗകാമിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

മരിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗാമിക്ക് മാറ്റിവെച്ചിരുന്നത്. ഒരു വര്‍ഷത്തോളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ദുര്‍ഗകാമിയുടെ ചികിത്സ. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയയും. എന്നാല്‍ ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടത്തിവരുകയായിരുന്നു.

]]>
https://www.chandrikadaily.com/death-after-heart-transplant-durgas-funeral-today.html/feed 0