help line – Chandrika Daily https://www.chandrikadaily.com Fri, 07 Nov 2025 17:44:58 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg help line – Chandrika Daily https://www.chandrikadaily.com 32 32 ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ് https://www.chandrikadaily.com/police-bad-experience-on-train-report-on-whatsapp-call-112.html https://www.chandrikadaily.com/police-bad-experience-on-train-report-on-whatsapp-call-112.html#respond Fri, 07 Nov 2025 17:44:12 +0000 https://www.chandrikadaily.com/?p=362458 തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

]]>
https://www.chandrikadaily.com/police-bad-experience-on-train-report-on-whatsapp-call-112.html/feed 0
ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി; പരാതികൾ പൊലീസിനെ വാട്സ്ആപ്പിൽ അറിയിക്കാം https://www.chandrikadaily.com/sexual-harassment-complaints-can-be-reported-to-the-police-on-whatsapp.html https://www.chandrikadaily.com/sexual-harassment-complaints-can-be-reported-to-the-police-on-whatsapp.html#respond Fri, 20 Oct 2023 14:45:13 +0000 https://www.chandrikadaily.com/?p=280094 വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളറിയിക്കാൻ വാട്സ്അപ്പ് നമ്പറുമായി പൊലീസ്. 94 97 98 09 00 എന്ന നമ്പരിൽ പരാതികൾ അറിയിക്കാം.

ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറിൽഅറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

]]>
https://www.chandrikadaily.com/sexual-harassment-complaints-can-be-reported-to-the-police-on-whatsapp.html/feed 0