humanitariancrisis – Chandrika Daily

ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത നൂറോളം പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത നൂറോളം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഫലസ്തീനികൾ സംസ്കരിച്ചു. ഇതിൽ 60 കുട്ടികളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ഗാസ നഗരത്തിലെ സെയ്തൂൺ പ്രദേശത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ഈ ദുരന്തപൂർണ്ണമായ കാഴ്ച.

സെയ്തൂണിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും കുടുംബാംഗങ്ങൾ കണ്ടെടുത്ത ഭൗതികാവശിഷ്ടങ്ങൾ മധ്യ ഗാസയിലെ അൽ-മഅ്മദാനി സെമിത്തേരിയിലെത്തിച്ചാണ് സംസ്കാര ചടങ്ങുകൾ നടത്തിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ വീടുകൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സിവിൽ ഡിഫൻസ് സംഘങ്ങളും കുടുംബാംഗങ്ങളും ആഴ്ചകളോളം വലിയ പരിശ്രമമാണ് നടത്തിയത്. ഇരകളിൽ ഭൂരിഭാഗവും മലാക്ക കുടുംബത്തിൽ നിന്നുള്ളവരാണ്. ഈ കുടുംബത്തിൽ നിന്ന് മാത്രം 55 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

നൂറുകണക്കിന് ആളുകളെ തങ്ങളുടെ കുടുംബ ഖബറുകളിൽ മാന്യമായി സംസ്കരിക്കാൻ മാസങ്ങളായി കാത്തിരിക്കുകയായിരുന്നു ഇവിടത്തെ ജനങ്ങൾ. എന്നാൽ ഇസ്രായേൽ സൈന്യം ഗാസയിലെ പല ശ്മശാനങ്ങളും തകർക്കുകയും കുഴിച്ചുതോണ്ടുകയും ചെയ്തതിനാൽ പലർക്കും ഈ അവശിഷ്ടങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ലഭിച്ചവ പൂർണ്ണമായ ശരീരങ്ങളായിരുന്നില്ലെന്നും, കുട്ടികളുടെതുൾപ്പെടെയുള്ള അസ്ഥികളുടെയും ശരീരഭാഗങ്ങളുടെയും ചെറിയ ശകലങ്ങൾ മാത്രമായിരുന്നുവെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നു.

ഗാസയിൽ യന്ത്രസാമഗ്രികളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും വലിയ കുറവുള്ളത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് സർവീസ് മേധാവി റായ്ദ് അൽ-ദഹ്ഷാൻ പറഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും 8,000-ത്തോളം മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ കൃത്യമായ യന്ത്രസാമഗ്രികൾ ലഭ്യമായാൽ 90 ദിവസത്തിനുള്ളിൽ ഈ തെരച്ചിൽ പൂർത്തിയാക്കാൻ കഴിയുമെന്നും, എന്നാൽ ഉപരോധം തുടർന്നാൽ ഈ ദുരിതം വർഷങ്ങളോളം നീളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുദ്ധത്തിൽ ഗാസയിലെ 70 ശതമാനത്തോളം പ്രദേശങ്ങളും ഇസ്രായേൽ സൈനിക നിയന്ത്രണത്തിലായതിനാൽ ഇത്തരം രക്ഷാപ്രവർത്തനങ്ങൾ അതീവ ദുഷ്കരമാണ്. ഒക്ടോബറിന് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 73,651-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,74,500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.