hungerstrike – Chandrika Daily https://www.chandrikadaily.com Fri, 05 Sep 2025 11:12:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg hungerstrike – Chandrika Daily https://www.chandrikadaily.com 32 32 തിരുവോണ ദിനത്തില്‍ മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ പട്ടിണി സമരം നടത്തി നിലമ്പൂരിലെ ആദിവാസി ജനത https://www.chandrikadaily.com/the-tribal-people-of-nilambur-staged-a-hunger-strike-in-front-of-the-malappuram-collectorate-on-thiruvona-day.html https://www.chandrikadaily.com/the-tribal-people-of-nilambur-staged-a-hunger-strike-in-front-of-the-malappuram-collectorate-on-thiruvona-day.html#respond Fri, 05 Sep 2025 11:12:50 +0000 https://www.chandrikadaily.com/?p=352912 മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ തിരുവോണ ദിനത്തില്‍ പട്ടിണി സമരം നടത്തി നിലമ്പൂരിലെ ആദിവാസികള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവര്‍ കലക്ടറേറ്റിനു മുന്നില്‍ സമരത്തിലാണ്.

കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന 2009ലെ സുപ്രിംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2018 മുതല്‍ നിലമ്പൂരിലെ 60 ആദിവാസി കുടുംബങ്ങള്‍ സമരം നടത്തിയിരുന്നു. 2023 മെയ് 10 മുതല്‍ നിലമ്പൂര്‍ ഐടിഡിപിക്ക് മുന്നിലേക്ക് സമരം മാറ്റി.

2014 മാര്‍ച്ചില്‍ നടത്തിയ ചര്‍ച്ചയില്‍ ഓരോ കുടുംബത്തിനും 50 സെന്റ് വീതം ആറുമാസത്തിനകം നല്‍കാമെന്ന് കളക്ടര്‍ രേഖാമൂലം ഉറപ്പുനല്‍കി. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് കലക്ടറേറ്റിനു മുന്നില്‍ ആദിവാസി ജനത രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുന്നത്.

]]>
https://www.chandrikadaily.com/the-tribal-people-of-nilambur-staged-a-hunger-strike-in-front-of-the-malappuram-collectorate-on-thiruvona-day.html/feed 0
ഐസക്കിന്റെ ഭക്ഷണശാലയുടെ വിളിപ്പാട് അകലെ ഇടത് തൊഴിലാളികളുടെ നേതൃത്വത്തില്‍  പട്ടിണി റാലി https://www.chandrikadaily.com/thomas-isaac-food-shutter.html https://www.chandrikadaily.com/thomas-isaac-food-shutter.html#respond Mon, 05 Mar 2018 06:52:16 +0000 http://www.chandrikadaily.com/?p=72988 ആലപ്പുഴ : കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെ  ഒഴിഞ്ഞ പാത്രങ്ങളുടെ തൊഴിലാളികളുടെ പട്ടിണി റാലി. സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ ഇടത് സംഘടനകളുടെയും മറ്റും തൊഴിലാളി യൂണിയനുകള്‍ക്കും കീഴില്‍ കലവൂര്‍ എക്‌സല്‍ ഗ്ലാസ് ഫാക്ടറിയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളാണ് പട്ടിണി റാലിയുമായി രംഗത്ത് എത്തിയത്.
ധനകാര്യമന്ത്രിയും ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായിരുന്ന ടി.എം.തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എക്‌സല്‍ ഗ്ലാസിന്റെ പുനപ്രവര്‍ത്തനം സാദ്ധ്യമാക്കല്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം കേന്ദ്രകമ്മറ്റിയംഗം കൂടിയായ ഐസക്ക് ഈ സ്ഥാപനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നാണ് സി.ഐ.ടി.യു യൂണിയനില്‍പ്പെട്ടവര്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്നത്. ആയിരത്തോളം തൊളിലാളി കുടുംമ്പങ്ങളുടെ ആശ്രയകേന്ദ്രം ഇത്രയും കാലം അടച്ചുപൂട്ടിയിട്ടും തൊഴിലാളികളുടെ ദൈന്യത കാണാന്‍ ആരും മുന്നോട്ടുവരുന്നില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.
ആറ് വര്‍ഷകാലമായി അടഞ്ഞുകിടക്കുന്ന ജില്ലയിലെ പ്രധാന വ്യവസായശാല തുറക്കാനായി സര്‍ക്കാര്‍ മുന്‍കൈയ്യില്‍ ഒരു ശ്രമവും നാളിതുവരെ നടത്തിയിട്ടില്ല. അനുബന്ധയൂണിറ്റിലും താല്‍കാലിക തൊഴിലാളികളുമായി ആയിരത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന സ്ഥാപനത്തോട് സര്‍ക്കാരിന് നിസ്സഗതയാണെന്ന് സമരസമിതി ആരോപിച്ചു.
തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരും സിപിഐയുടെ പ്രദേശിക നേതാക്കളും ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.
]]>
https://www.chandrikadaily.com/thomas-isaac-food-shutter.html/feed 0
‘നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്’; സുധാകരനൊപ്പം അനന്യയും നിരാഹാരത്തിലാണ് https://www.chandrikadaily.com/shuhaibs-murder-ananya-with-congress-leader-k-sudhakaran-s-hunger-strike.html https://www.chandrikadaily.com/shuhaibs-murder-ananya-with-congress-leader-k-sudhakaran-s-hunger-strike.html#respond Sat, 24 Feb 2018 11:09:13 +0000 http://www.chandrikadaily.com/?p=71622 ഫൈസല്‍ മാടായി

കണ്ണൂര്‍: ‘നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്’. അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്‍ കുറിച്ചതും കൊലപാതകത്തിനെതിരെയുള്ള വരികളാണ്.
രാഷ്ട്രീയ കുടിപകയില്‍ ഇനിയാരുടെയും ജീവന്‍ നഷ്ടപ്പെടരുത്. അനാഥമാകരുത് ഒരു കുടുംബവും. താനും ചേരുകയാണ് നിരാഹാര സമരത്തില്‍.

ദൃഡനിശ്്ചയത്തിലെ കരുത്താണ് ഇരിട്ടിയില്‍ നിന്ന് അനന്യയെ കെ.സുധാകരന്റെ നിരാഹാര വേദിയില്‍ എത്തിച്ചത്. ഷുഹൈബിന്റെ ജീവനെടുത്ത കിരാത അക്രമത്തിന്റെ ചിത്ര-ദൃശ്യങ്ങള്‍ കണ്ടും വാര്‍ത്തകള്‍ വായിച്ചും അറിഞ്ഞത് മുതല്‍ തേങ്ങുകയായിരുന്നു അവളുടെ ഉള്ളവും.
കണ്ണൂരില്‍ നിരാഹാരം കിടക്കുന്ന നേതാവിനെ കുറിച്ച് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. മാതാപിതാക്കളായ സുരേഷ്് ബാബുവിനോടും ഷീബയോടും തനിക്കും നിരാഹാരം കിടക്കണമെന്ന ആഗ്രഹം അറിയിച്ചു. മാതാപിതാക്കള്‍ അതത്ര കാര്യമാക്കിയില്ല. നാട്ടില്‍ ഇനിയാരും കൊല്ലപ്പെടരുതെന്ന ചിന്തയില്‍ അനന്യയെന്ന പന്ത്രണ്ടുകാരിയുടെ ആഗ്രഹം വാശിയായി വളര്‍ന്നു. അങ്ങിനെയാണ് ഇരിട്ടി മീത്തലെ പുന്നാട് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അനന്യ സുധാകരന്റെ സമര പന്തലിലെത്തിയത്.

സുധാകരനെ നേരില്‍ കാണുന്നത് ആദ്യം. 2002ല്‍ വിവാഹിതരായ മാതാപിതാക്കളുടെ വിവാഹ ആല്‍ബത്തില്‍ കണ്ട പരിചയമേയുള്ളൂ സുധാകരനെ. വിവാഹ സമയത്ത് സുധാകരന്‍ വനം വകുപ്പ് മന്ത്രിയായിരുന്നുവെന്ന് പിതാവ് സുരേഷ് ബാബു അവള്‍ക്ക് പറഞ്ഞ് കൊടുത്തിരുന്നു. സണ്ണിജോസഫ് എം.എല്‍.എയുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബു മകളുടെ ആഗ്രഹമറിയിച്ചത്.

സമര പന്തലിലെത്തിയ അനന്യയും സുധാകരനൊപ്പം നിരാഹാര സമരത്തിനൊരുങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ ആവേശത്തോടെയാണ് സദസ് സ്വീകരിച്ചത്. രാഷ്ട്രീയ പരമായ അറിവൊന്നുമില്ലെങ്കിലും പൊതുകാര്യങ്ങളെ കുറിച്ച് മാതാപിതാക്കളുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആ മിടുക്കിയെ ത്രിവര്‍ണ്ണാങ്കിത ഷാളണിയിച്ചാണ് നേതാക്കള്‍ സ്വീകരിച്ചത്. എതിരാളിയുടെ ജീവനെടുക്കുന്ന രാഷ്ട്രീയം ഇവിടെ വേണ്ടെന്നും കൊലകത്തി താഴെവെക്കണമെന്ന അഭ്യര്‍ത്ഥനയില്‍ ആശങ്കാകുലരായ ബാല്യങ്ങളുടെ ശബ്ദമായി മാറും അനന്യയുടെ നിരാഹാരം.

]]>
https://www.chandrikadaily.com/shuhaibs-murder-ananya-with-congress-leader-k-sudhakaran-s-hunger-strike.html/feed 0
ശ്രീജിത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍ ടൊവിനോ തോമസും സമരപന്തലിലെത്തി https://www.chandrikadaily.com/justice-for-srijith.html https://www.chandrikadaily.com/justice-for-srijith.html#respond Sun, 14 Jan 2018 07:57:05 +0000 http://www.chandrikadaily.com/?p=64920  

ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. സഹോദരന്‍ ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കിയാണ് ടൊവിനോ എത്തിയത്. താന്‍ വന്നതുകൊണ്ട് സമരത്തെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുമെങ്കില്‍ സന്തോഷമേ ഉള്ളു എന്നും ടോവിനോ പറഞ്ഞു. ശ്രീജിത്തിന്റെ കാര്യങ്ങള്‍ കേട്ട് മനസ്സിലാക്കിയ ടോവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ നിവിന്‍ പോളി, ജൂഡ് ആന്റണി, ജോയ് മാത്യു എന്നിവരും ശ്രീജിത്തിന് പിന്തുണയറിച്ച് ഫെയ്‌സ്ബുക്കിലൂടെ രമഗത്തെത്തിയിരുന്നു.

അതേസമയം തുടര്‍ച്ചയായ സമരവും നിരാഹാരവും മൂലം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. അതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

]]>
https://www.chandrikadaily.com/justice-for-srijith.html/feed 0