iffk – Chandrika Daily https://www.chandrikadaily.com Fri, 19 Dec 2025 04:19:00 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg iffk – Chandrika Daily https://www.chandrikadaily.com 32 32 30-ാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപനം https://www.chandrikadaily.com/the-30th-international-film-festival-concludes-today.html https://www.chandrikadaily.com/the-30th-international-film-festival-concludes-today.html#respond Fri, 19 Dec 2025 04:19:00 +0000 https://www.chandrikadaily.com/?p=369506 തിരുവനന്തപുരം: 30-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഇന്ന് സമാപിക്കും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രമുഖ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ചടങ്ങിൽ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനെയും മുഖ്യമന്ത്രി ആദരിക്കും.

മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. പ്രേക്ഷക അവാർഡ്, തിയറ്റർ അവാർഡ്, മാധ്യമ അവാർഡ് എന്നിവയും കൈമാറും. സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അക്കാദമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

]]>
https://www.chandrikadaily.com/the-30th-international-film-festival-concludes-today.html/feed 0
കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു; ഐഎഫ്എഫ്കെ വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ https://www.chandrikadaily.com/kerala-bans-song-when-center-bans-film-chandi-oommen-protested-by-singing-a-parody-on-the-iffk-stage.html https://www.chandrikadaily.com/kerala-bans-song-when-center-bans-film-chandi-oommen-protested-by-singing-a-parody-on-the-iffk-stage.html#respond Thu, 18 Dec 2025 09:26:16 +0000 https://www.chandrikadaily.com/?p=369412 തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയില്‍ പോറ്റിയേ കേറ്റിയേ പാട്ടുപാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം. കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെ. പാട്ട് പാടിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘ഇവിടെ ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? ഒരു പാട്ടിനെതിരെ വ്യാപകമായി കേസെടുക്കുന്നു, അത് പിന്‍വലിക്കണമെന്ന് പറയുന്നു. ആ പാട്ടുപാടാന്‍ അനുവദിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു. പലസ്തീന്‍ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കിയപ്പോള്‍ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. കൊച്ചുകുട്ടി മുതല്‍ ഈ പാട്ട് പാടുന്നുണ്ട്. എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടുത്തെ ജയിലുകള്‍ പോരാതെ വരും’: ചാണ്ടി ഉമ്മന്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/kerala-bans-song-when-center-bans-film-chandi-oommen-protested-by-singing-a-parody-on-the-iffk-stage.html/feed 0
ഫെസ്റ്റിവൽ ലോഗോ, ബേഡ്‌ എന്നിവയുടെ ചരിത്രമറിയാം https://www.chandrikadaily.com/know-the-history-of-the-festival-logo-and-the-bird.html https://www.chandrikadaily.com/know-the-history-of-the-festival-logo-and-the-bird.html#respond Wed, 17 Dec 2025 13:27:26 +0000 https://www.chandrikadaily.com/?p=369241 കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ലോഗോയും ഫെസ്റ്റിവൽ ബേഡും ചലച്ചിത്ര മേളയുടെ സാംസ്കാരിക അടയാളങ്ങളാണ്. 1998 ലെ സിഗ്നേച്ചർ ഫിലിം ഉൾപ്പെടെയുള്ള നിരവധി പ്രത്യേകതകളാണ് ഇതിലുള്ളത്.

1994 ൽ കോഴിക്കോട് നിന്ന് തുടങ്ങിയ മേള യാത്രയുടെ 30 വർഷങ്ങൾ ടാഗോറിൽ നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

സി എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’ എന്ന നാടകത്തിൽ നിന്നാണ് തോൽപ്പാവകൂത്ത് മാതൃകയിൽ ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ ചലച്ചിത്രമേളയുടെ ലോഗോ രൂപകൽപ്പന ചെയ്തത്.

ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) പനോരമ വിഭാഗത്തിനു വേണ്ടി വരച്ച ഈ ലോഗോ 1998-ലെ ഐഎഫ്എഫ്കെയുടെ മൂന്നാം പതിപ്പിൽ ലോഗോയായി ഉപയോഗിച്ചു തുടങ്ങി.

1999-ൽ നാലാമത് ഐഎഫ്എഫ് കെയ്ക്കായി അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ആനന്ദ് അമലും സംഘവും ചേർന്ന് ഇന്നത്തെ രൂപത്തിലേക്ക് ഇത് മാറ്റി.

മേളയുടെ പക്ഷിയായി ചകോരം എന്ന ആശയം കൊണ്ടുവന്നത് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണാണ്. ആനിമേഷൻ ആർട്ടിസ്റ്റ്, പ്രകാശ് മൂർത്തിയാണ് ആദ്യത്തെ സ്കെച്ച് നിർമ്മിച്ചത്. ഡിസൈനർ ഗോഡ്ഫ്രെ ദാസാണ് ഇത് ഇന്നത്തെ രൂപത്തിലേക്ക് പരിഷ്കരിച്ചത്.

എല്ലാ വർഷവും അനുയോജ്യമായ നിറങ്ങളും സിഗ്നേച്ചർ ഫിലിമുകളും മേളക്കായി തെരഞ്ഞെടുക്കുന്നു. സാമൂഹികപ്രസക്തിയുള്ള പ്രമേയങ്ങളാണ് എല്ലാ വർഷത്തെയും സിഗ്നേച്ചർ ഫിലിമുകളുടെ അടിസ്ഥാനം.

നിലവിലുളള ഏറ്റവും പഴക്കമുള്ള സിഗ്നേച്ചർ ഫിലിം ഈ വർഷം റീസ്റ്റൊറേഷൻ ചെയ്ത 1998 ലെ ചലച്ചിത്രമേളയുടേതാണ്.

]]>
https://www.chandrikadaily.com/know-the-history-of-the-festival-logo-and-the-bird.html/feed 0
ഐഎഫ്എഫ്‌കെ 2025; ഫലസ്തീന്‍ 36 ഉള്‍പ്പടെ 12 ചിത്രങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്രം https://www.chandrikadaily.com/iff-k-2025-center-has-given-permission-to-12-films-including-palestine-36.html https://www.chandrikadaily.com/iff-k-2025-center-has-given-permission-to-12-films-including-palestine-36.html#respond Wed, 17 Dec 2025 07:07:52 +0000 https://www.chandrikadaily.com/?p=369177 ഐഎഫ്എഫ്‌കെയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കേന്ദ്രം കൂടുതല്‍ സിനിമകള്‍ക്ക് അനുമതി നല്‍കി. ഇന്നലെ രാത്രിയോടെ ഒമ്പത് സിനിമകള്‍ക്കും ഇന്ന് മൂന്ന് സിനിമകള്‍ക്കും അനുമതി ലഭിച്ചു. ഫലസ്തീന്‍ 36 ഉള്‍പ്പടെ മൊത്തം 12 ചിത്രങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. മൊത്തം 19 സിനിമകള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ അനുമതി ലഭിച്ച സിനിമകള്‍ക്ക് പുറമെ ഏഴ് സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്.

അതേസമയം, നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയമായ ലക്ഷ്യങ്ങളായി തെറ്റായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതില്‍ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സിനിമ പ്രവര്‍ത്തകയായിട്ടുള്ള ദീപിക സുശീലന്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമക്കായി കൃത്യ സമയത്ത് അനുമതിക്കായി സമര്‍പ്പിച്ചില്ല എന്നാണ് ദീപിക സുശീലന്‍ ഉന്നയിക്കുന്ന വിമര്‍ശനം. എന്നാല്‍ മുന്‍പും ഡോക്യുമെന്ററികള്‍ വിലക്കുന്ന പതിവ് സര്‍ക്കാരിന് ഉണ്ടായിരുന്നതായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/iff-k-2025-center-has-given-permission-to-12-films-including-palestine-36.html/feed 0
ഐഎഫ്എഫ്‌കെ സിനിമാ വിലക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് റസൂല്‍ പൂക്കുട്ടി https://www.chandrikadaily.com/iffk-cinema-ban-rasul-pookkutty-said-that-banning-freedom-of-expression-is-unacceptable.html https://www.chandrikadaily.com/iffk-cinema-ban-rasul-pookkutty-said-that-banning-freedom-of-expression-is-unacceptable.html#respond Wed, 17 Dec 2025 05:17:17 +0000 https://www.chandrikadaily.com/?p=369136 ഐഎഫ്എഫ്‌കെയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരമാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

ഒന്‍പത് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തരില്ലെന്നുള്ള കേന്ദ്രത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ചലച്ചിത്രമേള ഒരു അക്കാദമിക് ആക്റ്റിവിറ്റിയാണ്. അവിടെ ക്യുറേറ്റ് ചെയ്യപ്പെടുന്ന സിനിമകളെല്ലാം കാണിക്കണം. അതിനുള്ള അവസരം ഉണ്ടാകണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ല – അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് തനിക്ക് ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

]]>
https://www.chandrikadaily.com/iffk-cinema-ban-rasul-pookkutty-said-that-banning-freedom-of-expression-is-unacceptable.html/feed 0
കേരളത്തിലെ ഫുട്‌ബോള്‍ ആവേശം അസാധാരണം; മെസി വരേണ്ടത് ഇവിടെയെന്ന് സിനിമ ക്യൂറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രെന്നര്‍ https://www.chandrikadaily.com/football-enthusiasm-in-kerala-is-extraordinary-messi-should-come-here-says-film-curator-fernando-brenner.html https://www.chandrikadaily.com/football-enthusiasm-in-kerala-is-extraordinary-messi-should-come-here-says-film-curator-fernando-brenner.html#respond Tue, 16 Dec 2025 06:23:16 +0000 https://www.chandrikadaily.com/?p=368965 തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമവും ലയണല്‍ മെസിയോടുള്ള ആരാധനയും തന്നെ അതീവ അത്ഭുതപ്പെടുത്തിയതായി അര്‍ജന്റീനിയന്‍ സിനിമാ നിരൂപകനും ക്യൂറേറ്ററും സിനിമ കണ്‍സള്‍ട്ടന്റുമായ ഫെര്‍ണാണ്ടോ ബ്രെന്നര്‍. ‘അര്‍ജന്റീനയില്‍ മെസി ഇപ്പോഴും അത്യന്തം പ്രാധാന്യമുള്ള വ്യക്തിയാണ്. എന്നാല്‍ കേരളത്തില്‍ മെസിക്കായി ഇത്ര വലിയ ആരാധന കാണുമെന്ന് കരുതിയില്ല. ഇവിടത്തെ ഫുട്‌ബോള്‍ ആവേശം അസാധാരണമാണ്.

മെസി ശരിക്കും വരേണ്ടിയിരുന്നത് കേരളത്തിലാണ്,’ ബ്രെന്നര്‍ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) 30ാം പതിപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്യുന്നതിനായി ചലച്ചിത്ര അക്കാദമിയെ സഹായിക്കാനെത്തിയതായിരുന്നു ബ്രെന്നര്‍. ഫുട്‌ബോളിനോടുള്ള തന്റെ പ്രിയം പങ്കുവെക്കുന്നതിനൊപ്പം ലാറ്റിന്‍ അമേരിക്കന്‍ സിനിമകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മേളയില്‍ തെരഞ്ഞെടുത്ത ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ പലതും കുടിയേറ്റത്തെ ആസ്പദമാക്കിയവയാണെന്ന് ബ്രെന്നര്‍ വ്യക്തമാക്കി. ഈ പാക്കേജിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ‘എല്‍ഡര്‍ സണ്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാറ്റിന്‍ അമേരിക്കന്‍ സിനിമയുടെ ചരിത്രത്തെക്കുറിച്ചും ബ്രെന്നര്‍ വിലയിരുത്തല്‍ നടത്തി. ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശക്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു അവിടുത്തെ സിനിമകള്‍. പിന്നീട് അവ മൂര്‍ച്ചകുറഞ്ഞ ഫാന്റസി കഥകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന സിനിമയിലെ നിര്‍ണായക വഴിത്തിരിവായി 1990കളുടെ മധ്യത്തില്‍ ആരംഭിച്ച ‘നൂവോ സിനെ അര്‍ജന്റീനോ’ പ്രസ്ഥാനത്തെയും ബ്രെന്നര്‍ പരാമര്‍ശിച്ചു.

കുറഞ്ഞ ബജറ്റുകളും പ്രൊഫഷണല്‍ അല്ലാത്ത അഭിനേതാക്കളെയും സ്വീകരിച്ചതിലൂടെ ഈ പ്രസ്ഥാനം അര്‍ജന്റീന സിനിമയുടെ മുഖം തന്നെ മാറ്റിയതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശന അനുഭവങ്ങളും ബ്രെന്നര്‍ പങ്കുവെച്ചു. തന്റെ സഹപ്രവര്‍ത്തകര്‍ ഇന്ത്യയെ പലപ്പോഴും ബോളിവുഡ് കേന്ദ്രീകൃതമായ വാര്‍പ്പു മാതൃകയിലാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സുഗന്ധവ്യഞ്ജനങ്ങള്‍, ബോളിവുഡ്, മലിനമായ വെള്ളമുള്ള സ്ഥലം എന്നിങ്ങനെയാണ് ഇന്ത്യയെക്കുറിച്ച് അവര്‍ പറയുന്നത്. എന്നാല്‍ ഇവിടെയുള്ള സിനിമ യഥാര്‍ത്ഥത്തില്‍ എന്താണെന്നും ഐഎഫ്എഫ്‌കെ എന്താണ് പ്രതിനിധീകരിക്കുന്നതെന്നും എനിക്ക് വ്യക്തമായി അറിയാം,’ ബ്രെന്നര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/football-enthusiasm-in-kerala-is-extraordinary-messi-should-come-here-says-film-curator-fernando-brenner.html/feed 0
ഐഎഫ്എഫ്‌കെയില്‍ പ്രതിസന്ധി രൂക്ഷം; 19 സിനിമകള്‍ ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം https://www.chandrikadaily.com/crisis-deepens-iffk-protests-strong-central-proposal-exclude-19-films.html https://www.chandrikadaily.com/crisis-deepens-iffk-protests-strong-central-proposal-exclude-19-films.html#respond Tue, 16 Dec 2025 05:37:42 +0000 https://www.chandrikadaily.com/?p=368950 തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കി. കൂടുതല്‍ ചിത്രങ്ങളുടെ സ്‌ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി.

ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനം ഒഴിവാക്കിയതായി അറിയിപ്പ് നല്‍കി. വിവിധ തിയറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളില്‍ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതല്‍ സിനിമകള്‍ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്.

പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തത്. A poet: unconcealed poetry,All That’s Left of You,Bamako,Battleship Potemkin,Beef,Clash,Eagles of The Republic,Heart of The Wolf,once upon A Time In Gaza,palestine 36,Red Rain,Reverstone,The Hour Of The Furnaces,Tunnels:Sun In The Dark,Yes,Flames,Timbuktu,Wajib,Santosh എന്നി സിനിമകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.

]]>
https://www.chandrikadaily.com/crisis-deepens-iffk-protests-strong-central-proposal-exclude-19-films.html/feed 0
ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം ചർച്ചയായി https://www.chandrikadaily.com/patriarchy-in-indian-cinema-was-discussed-at-the-iffk-open-forum-hgff.html https://www.chandrikadaily.com/patriarchy-in-indian-cinema-was-discussed-at-the-iffk-open-forum-hgff.html#respond Mon, 15 Dec 2025 05:47:21 +0000 https://www.chandrikadaily.com/?p=368764 തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ‘ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം’ എന്ന ഓപ്പൺ ഫോറത്തിൽ സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നതായിരുന്നു മുഖ്യ ചർച്ചാവിഷയം. സ്ത്രീകേന്ദ്രിത സിനിമകൾ വിജയിക്കുമ്പോൾ അത് കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത നേട്ടമായി സാധാരണവൽക്കരിക്കപ്പെടുന്ന പ്രവണത ഫോറം ചൂണ്ടിക്കാട്ടി.

സ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര എഡിറ്ററും മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീന പോൾ, ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗവേഷക ഡോ. രേഖ രാജ്, സംവിധായിക ഐ.ജി. മിനി, ചലച്ചിത്ര നിരൂപക ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.

കലാരംഗങ്ങളിലെയും സൃഷ്ടിപരമായ ഇടങ്ങളിലെയും സ്ത്രീകളുടെ നേതൃത്വവും സൃഷ്ടിപരമായ നിർദേശങ്ങളും അംഗീകരിക്കാൻ സമൂഹം പഠിക്കേണ്ടതിന്റെ ആവശ്യകത സംവിധായിക ഐ.ജി. മിനി ഊന്നിപ്പറഞ്ഞു. സിനിമയിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്നും, ചില കൂട്ടായ്മകൾ പ്രചരിപ്പിക്കുന്ന മാധ്യമ തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ഈ രംഗത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസിനെ പരാമർശിച്ച ഭാഗ്യലക്ഷ്മി, സംഭവത്തിന്റെ തുടക്കത്തിൽ അതിജീവിതയായ നടിക്ക് സിനിമാ വ്യവസായത്തിനുള്ളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും, അവൾ ഒറ്റയ്ക്കാണ് അതിനെതിരെ പോരാടേണ്ടിവന്നതെന്നും പറഞ്ഞു. ഇത് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അവർ വ്യക്തമാക്കി.

പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തരത്തിലുള്ള ആഘോഷവും അംഗീകാരവും സ്ത്രീ അഭിനേതാക്കൾക്ക് ലഭിക്കുന്നില്ലെന്നതും ഫോറത്തിൽ ചർച്ചയായി. ‘ജനപ്രിയ നായകൻ’ പോലുള്ള വിശേഷണങ്ങൾ കൂടുതലായി പുരുഷ അഭിനേതാക്കൾക്കായി മാത്രം ഉപയോഗിക്കപ്പെടുന്നതായും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പുരുഷ–സ്ത്രീ വേതന വ്യത്യാസം സമൂഹത്തിലെ വ്യാപകമായ അസമത്വത്തിന്റെ പ്രതിഫലനമാണെന്ന് ജി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

സെഷന്റെ ഭാഗമായി ഗവേഷക ഡോ. രേഖ രാജ് രചിച്ച ‘പെൺതിര’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.

]]>
https://www.chandrikadaily.com/patriarchy-in-indian-cinema-was-discussed-at-the-iffk-open-forum-hgff.html/feed 0
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി https://www.chandrikadaily.com/filmmaker-lodges-complaint-with-chief-minister-against-prominent-director-for-assaulting-her-at-hotel-during-iffk-screening.html https://www.chandrikadaily.com/filmmaker-lodges-complaint-with-chief-minister-against-prominent-director-for-assaulting-her-at-hotel-during-iffk-screening.html#respond Mon, 08 Dec 2025 14:03:43 +0000 https://www.chandrikadaily.com/?p=367561 തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.

സ്‌ക്രീനിങുമായി ബന്ധപ്പെട്ട് ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും റൂമിലെത്തിയതിന് പിന്നാലെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു.
]]>
https://www.chandrikadaily.com/filmmaker-lodges-complaint-with-chief-minister-against-prominent-director-for-assaulting-her-at-hotel-during-iffk-screening.html/feed 0
30-ാമത് ഐ.എഫ്.എഫ്.കെ ഉദ്ഘാടനചിത്രം ‘പലസ്തീന്‍ 36’ https://www.chandrikadaily.com/30th-iffk-inaugural-film-palestine-36.html https://www.chandrikadaily.com/30th-iffk-inaugural-film-palestine-36.html#respond Sun, 07 Dec 2025 11:51:13 +0000 https://www.chandrikadaily.com/?p=367322 തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.

1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന്‍ കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.

വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്‍മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.

]]>
https://www.chandrikadaily.com/30th-iffk-inaugural-film-palestine-36.html/feed 0