ILAYARAJA – Chandrika Daily https://www.chandrikadaily.com Thu, 23 Oct 2025 04:16:40 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ILAYARAJA – Chandrika Daily https://www.chandrikadaily.com 32 32 ‘ഡ്യൂഡി’യില്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിന് നേരെ നടപടി https://www.chandrikadaily.com/action-against-use-of-song-in-dudy-without-permission.html https://www.chandrikadaily.com/action-against-use-of-song-in-dudy-without-permission.html#respond Thu, 23 Oct 2025 04:16:40 +0000 https://www.chandrikadaily.com/?p=359836 മുഹൂര്‍ത്ത സംഗീത സംവിധായകന്‍ ഇളയരാജ് തന്റെ പ്രശസ്ത ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് തുടര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പ്രശ്‌നം ഉള്ളത് പ്രദീപ് രംഗനാഥന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡി’ ആണ്. 1991-ലെ ഭാരതിരാജ സംവിധാനം ചെയ്ത ‘പുതു നെല്ലു പുതു നാട്’ സിനിമയിലെ ‘കറുത്തമച്ചാ’ ഗാനം അനുമതിയില്ലാതെ ചിത്രംയില്‍ ഉപയോഗിച്ചതായാണ് ഇളയരാജയുടെ പരാതി.

ചിത്രത്തില്‍ പ്രദീപ് രംഗനാഥനും മമിത ബൈജുവും അഭിനയിക്കുന്ന വിവാഹ നൃത്തരംഗം അടങ്ങിയ സീനിലാണ് ഗാനം ഉപയോഗിച്ചിരിക്കുന്നത്. ബോക്സ് ഓഫീസില്‍ അഞ്ചാം ദിവസം 50 കോടി രൂപ കലക്ഷന്‍ നേടിയ ‘ഡ്യൂഡി’യില്‍ ഇളയരാജയുടെ ഗാനം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

ഇളയരാജ സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റ് ഇന്ത്യ, എക്കോ റെക്കോര്‍ഡിങ് കമ്പനി, ഓറിയന്റല്‍ റെക്കോര്‍ഡ്‌സ് എന്നിവരെയും കേസ് ല്‍ ഉള്‍പ്പെടുത്തി. മദ്രാസ് ഹൈകോടതിയില്‍ ജഡ്ജി എന്‍. സെന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ വാദം കേള്‍ക്കലാണ് നടന്നത്. ഇളയരാജയുടെ വാദപ്രകാരം, സോണി ഇതുവരെ പ്രതികരിച്ചിട്ടില്ല, കൂടാതെ ചിത്രത്തില്‍ ഗാനം ഇപ്പോഴും ഉപയോഗിക്കുന്നതായി കാണുന്നു.

അടുത്ത വാദം മെയ് 19ന് നടക്കും. ഇത് മുമ്പ് ഇളയരാജ ‘ഗുഡ് ബാഡ് അഗ്ലി’ ചിത്രത്തിലും തന്റെ ഗാനം നീക്കം ചെയ്യണമെന്നും കോടതി സമീപിച്ചതിനുള്ള സംഭവത്തെ അനുസ്മരിക്കുന്നു; അതിന് ശേഷമാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ പിന്‍വലിക്കുകയും ഗാനങ്ങള്‍ ഒഴിവാക്കി വീണ്ടും സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തത്.

 

]]>
https://www.chandrikadaily.com/action-against-use-of-song-in-dudy-without-permission.html/feed 0
ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു https://www.chandrikadaily.com/ilayarajas-daughter-and-singer-bhavatharini-passed-away.html https://www.chandrikadaily.com/ilayarajas-daughter-and-singer-bhavatharini-passed-away.html#respond Thu, 25 Jan 2024 17:00:37 +0000 https://www.chandrikadaily.com/?p=288885 ഗായികയും സംഗീത സംവിധായകയുമായ ഭവതരിണി ഇളയരാജ (47) അന്തരിച്ചു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിലാണ് അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലെത്തിക്കും.

ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി.

1995ല്‍ ഇളയരാജ സംഗീതസംവിധാനം ചെയ്ത രാസയ്യ എന്ന ചിത്രത്തിലെ ‘മസ്താന മസ്താന’ എന്ന ഗാനത്തിലൂടെയാണ് ഭവതരിണിയുടെ അരങ്ങേറ്റം. ഇളയരാജ തന്നെ സംഗീതം നല്‍കിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.നടി രേവതിയുടെ ആദ്യ സംവിധാന സംരംഭമായ ‘മിത്ര്: മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ഭവതരിണി സംഗീതം നല്‍കി. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭവതരിണി.

]]>
https://www.chandrikadaily.com/ilayarajas-daughter-and-singer-bhavatharini-passed-away.html/feed 0
സംഗീതജ്ഞനായ ഇളയരാജയുടെ ജീവിതം സിനിമയായി ഒരുങ്ങുന്നു https://www.chandrikadaily.com/musician-ilayarajas-life-is-being-made-into-a-movie.html https://www.chandrikadaily.com/musician-ilayarajas-life-is-being-made-into-a-movie.html#respond Wed, 01 Nov 2023 07:10:12 +0000 https://www.chandrikadaily.com/?p=281498 സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നു. തമിഴ് നടന്‍ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്ന് റിപ്പോര്‍ട്ടുണ്ട്. ബയോപ്പിക്കില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റന്‍ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരനാണ്.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്.

]]>
https://www.chandrikadaily.com/musician-ilayarajas-life-is-being-made-into-a-movie.html/feed 0
കണ്ഠമിടറി ഇളയരാജ വിളിച്ചു; തിരികെ വരാതെ ബാലു https://www.chandrikadaily.com/ilayaraja-praying-video-for-spb-health-viral.html https://www.chandrikadaily.com/ilayaraja-praying-video-for-spb-health-viral.html#respond Fri, 25 Sep 2020 11:46:21 +0000 https://www.chandrikadaily.com/?p=156489 കോവിഡ് 19 ബാധിച്ച് ചികിത്സില്‍ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതോടെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ഥനയിലായിന്നു രാജ്യം മുഴുവന്‍. എന്നാല്‍ തലമുറകളെ വിസ്മയിപ്പിച്ച ആ അതുല്ല്യ പ്രതിഭ ഇനിയില്ല. അതീവ ഗുരുതരാവസ്ഥയില്‍ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചപ്പോഴും അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി പ്രാര്‍ഥനയിലായിരുന്നു ആരാധകരും സിനിമാ ലോകവും. ആ പ്രാര്‍ഥനകളെ അസ്ഥാനത്താക്കിയാണ് അദ്ദേഹത്തിന്റെ ചേതനയറ്റ യാത്ര.

നേരിയ കോവിഡ് ലക്ഷണങ്ങളോടെ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ചെന്നൈ എം ജി എം കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അദ്ദേഹംതന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു. ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്‍മാര്‍ പറഞ്ഞത് വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. ഏതാണ്ട് ഇങ്ങനെയാണ് ആഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്.

രണ്ടോ മൂന്നോ ദിവസത്തിനകം മടങ്ങാം എന്നായിരിക്കാം അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.

ഇതിനിടെ സെപ്റ്റംബര്‍ എട്ടിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നില്ല. ഇതോടെ എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച് എ ആര്‍ റഹ്മാന്‍, കെ എസ് ചിത്ര, കമല്‍ഹാസന്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഉറ്റ സുഹൃത്തായ സംഗീത സംവിധായകന്‍ ഇളയരാജ കണ്ഠമിടറിയാണ് പ്രാര്‍ഥനയുമായി എത്തിയത്. എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാന്‍ പറയുന്ന ഒരു വീഡിയോയും ഇളയരാജ പുറത്തുവിട്ടിരുന്നു.

https://www.facebook.com/Ilaiyaraaja/posts/3411647065546483

ബാലൂ.. പെട്ടെന്നു തിരിച്ചുവരൂ.. നിനക്കായ് കാത്തിരിക്കുകയാണ്…നമ്മുടെ ജീവിതം സിനിമയോടെ അവസാനിക്കുന്നതല്ല. സിനിമയിലൂടെയല്ല തുടങ്ങിയതും. കച്ചേരികളിലൂടെയും പാട്ടുവേദികളിലൂടെയും തുടങ്ങിയ സംഗീതമാണ്. അത് നമ്മുടെ ജീവനാണ്. ജീവിച്ചിരിക്കുന്നതിന്റെ കാരണമാണ്. ഈണം സ്വരങ്ങളുമായി കൂടിച്ചേര്‍ന്ന് പിരിയാതെ നിലകൊള്ളുന്ന പോലെ നമ്മുടെ സൗഹൃദവും ഒരു കാലത്തും മുറിഞ്ഞു പോയിട്ടില്ല. നമ്മള്‍ തമ്മില്‍ വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും നമുക്കുള്ളിലെ സൗഹൃദം എന്നും അവിടെയുണ്ട്. അതിനാല്‍ നീ എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ… വേഗം വാ…

പക്ഷേ, ഇളയരാജയുടെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കാതെ ശബ്ദം ലോകത്തിന് ബാക്കിയാക്കി യാത്രയായിരിക്കുകയാണ് എസ് പി ബി. ഇളയരാജയുടെ സംഗീതത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലിപ്പിച്ച സംഗീതഞ്ജൻ എസ്പിബിയാണ്. രാജ ഇണമിട്ട 2000 ൽ അധികം ഗാനങ്ങളാണ് എസ്പിബി പാടിയത്. ഇവയെല്ലാം എവർഗ്രീൻഹിറ്റ് ഗാനങ്ങളുമാണ്.

പാട്ടിലും ജീവിതത്തിലും കൈകോര്‍ത്തുനടന്ന ഇരുവര്‍ക്കുമിടയിലെ രസചരട് ഒരിക്കല്‍പൊട്ടിയിരുന്നു. പാട്ടുകളുടെ പകര്‍പ്പവകാശത്തെ ചൊല്ലിയുള്ള ആ വിവാദങ്ങള്‍ വലിയ വാര്‍ത്തകളുമായിരുന്നു. പക്ഷേ, എസ്പിബിയുടെ സ്‌നേഹത്തിനുമുന്നില്‍ പിണക്കം തുടരാന്‍ ഇളയരാജയ്ക്കുകഴിഞ്ഞിരുന്നില്ല. രണ്ടുവര്‍ഷത്തോളം നീണ്ട പിണക്കത്തിന് 76ാംപിറന്നാളില്‍ വിരാമമായി. എസ്പിബിയുടെ മടക്കം ഇളയരാജയുടെ ഈണത്തെക്കൂടിയാണ് അനാഥമാക്കുന്നത്.

]]>
https://www.chandrikadaily.com/ilayaraja-praying-video-for-spb-health-viral.html/feed 0
പത്മയില്‍ മലയാളി തിളക്കം; എം.എസ് ധോണിക്ക് പത്മഭൂഷന്‍ https://www.chandrikadaily.com/ms-dhoni-pankaj-advani-conferred-with-padma-bhushan-complete-list.html https://www.chandrikadaily.com/ms-dhoni-pankaj-advani-conferred-with-padma-bhushan-complete-list.html#respond Thu, 25 Jan 2018 16:57:07 +0000 http://www.chandrikadaily.com/?p=66876 ന്യൂഡല്‍ഹി: 2018ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജക്കും പത്മ വിഭൂഷണ്‍ പുരസ്‌കാരവും മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്.ധോണിയും പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖവും ആര്‍.എസ്.എസിന്റെ മുതിര്‍ന്ന പ്രചാരകനുമാണ് ആലപ്പുഴ സ്വദേശിയായ പി പരമേശ്വരന്‍. 1999 മുതല്‍ 2007 വരെ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായിരുന്ന മെത്രപൊലീത്ത 2007ല്‍ സ്ഥാനത്യാഗം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് ക്രിസ്റ്റോസ്റ്റം തിരുമേനി 100-ാം ജന്മദിനം ആഘോഷിച്ചിരുന്നു. രണ്ട് മലയാളികള്‍ പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി. നാട്ടു വൈദ്യത്തില്‍ വിതുര സ്വദേശി ലക്ഷ്മിക്കുട്ടിയും സാന്ത്വന ചിക്തിസയില്‍ എം. ആര്‍ രാജഗോപാലുമാണ് പത്മ ശ്രീ നേടിയത്. പാലിയേറ്റം എന്ന സംഘടനയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശിയായ ഡോ. എം.ആര്‍ രാജഗോപാല്‍ 23 വര്‍ഷമായി സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് അശോക ചക്രം
ന്യൂഡല്‍ഹി: കശ്മീരില്‍ കഴിഞ്ഞ നവംബറില്‍ ആറു തീവ്രവാദികളെ വകവരുത്താന്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കമാന്റോ കോര്‍പറല്‍ ജ്യോതി പ്രകാശ് നിരാലക്ക് മരണാനന്തര ബഹുമതിയായി അശോക ചക്രം സമ്മാനിക്കും. ഐ.എ.എഫ് ചരിത്രത്തില്‍ അശോക ചക്രം നേടുന്ന മൂന്നാമത്തെയാളാണ് നിരാല. നിരാലയുടെ അശോക ചക്രം ഉള്‍പ്പെടെ 390 ധീരത പുരസ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. മേജര്‍ വിജയന്ത് ബിസ്തിന് കീര്‍ത്തി ചക്രയും മേജര്‍ അഖില്‍ രാജ്, ക്യാപ്റ്റന്‍മാരായ രോഹിത് ശുക്ല, അഭിനവ് ശുക്ല, പ്രദീപ് ശൗര്യ ആര്യ, ഹവില്‍ദാര്‍ മുബാറക് അലി, ഹവില്‍ദാര്‍ രബ്രീന്ദ്ര ഥാപ്പ, നായിക് നരേന്ദര്‍ സിങ്, ലാന്‍സ് നായിക് ബദര്‍ ഹുസൈന്‍, പാരാട്രൂപ്പര്‍ മഞ്ചു, കോര്‍പറല്‍ നിലേശ് കുമാര്‍ നായന്‍ (മരണാനന്തരം), സര്‍ജന്റ് കൈര്‍നര്‍ മിലിന്ദ് കിശോര്‍ (മരണാനന്തരം), കോര്‍പറല്‍ ദേവേന്ദ്ര മെഹ്ത എന്നിവര്‍ക്ക് ശൗര്യ ചക്ര പുരസ്‌കാരവും സമ്മാനിക്കും.

]]>
https://www.chandrikadaily.com/ms-dhoni-pankaj-advani-conferred-with-padma-bhushan-complete-list.html/feed 0