india cricket – Chandrika Daily https://www.chandrikadaily.com Wed, 12 May 2021 05:18:56 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg india cricket – Chandrika Daily https://www.chandrikadaily.com 32 32 വാക്‌സിനെടുത്ത് കോലിയും സംഘവും https://www.chandrikadaily.com/virat-kohli-gets-covid-19-shot.html https://www.chandrikadaily.com/virat-kohli-gets-covid-19-shot.html#respond Wed, 12 May 2021 05:18:56 +0000 https://www.chandrikadaily.com/?p=186980 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരവെ വിരാത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ടീമിലെ എല്ലാവരും വാക്‌സിനേഷന്‍ നടത്തിയത്. സതാംപ്ടണില്‍ നടക്കുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ തങ്ങുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലും കളിക്കുന്നുണ്ട്. രാജ്യം കോവിഡ് മഹാമാരിയില്‍ തകര്‍ന്ന വേളയില്‍ ഐ.പി.എല്‍ മല്‍്‌സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ലോക ക്രിക്കറ്റര്‍മാര്‍. ആറ് ഇന്ത്യന്‍ നഗരങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പ് ഒടുവില്‍ കോവിഡ് കാരണം തന്നെ നിര്‍ത്തേണ്ടി വന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ടീമിലെ പലരും കോവിഡ് ബാധിതരായതോടെ മല്‍സരത്തിന്റെ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അനിശ്ചിതമായി കളി നിര്‍ത്തി വെക്കുകയായിരുന്നു. മല്‍സരങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുവെങ്കിലും വേദിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ വേദികളില്‍ എന്തായാലും മല്‍സരങ്ങള്‍ തുടരില്ല. പോയ സീസണില്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയായ യു.എ.ഇ തന്നെയാണ് പ്രധാന ബദല്‍ വേദി. മെല്‍ബണില്‍ കളി നടത്താനാവുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താല്‍പ്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ മല്‍സരങ്ങള്‍ നടത്താന്‍ അവരും താല്‍പ്പര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്ത മാസം മുതല്‍ രാജ്യാന്തര ക്രിക്കറ്റ് സജീവമാവുന്നതിനാല്‍ പെട്ടെന്ന് അനുയോജ്യമായ തിയ്യതികള്‍ ലഭിക്കാന്‍ സാധ്യതയില്ല.
ഇന്നലെ വാക്‌സിന്‍ എടുത്ത് പുറത്തിറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാത് കോലി എല്ലാവരോടും വാക്‌സിനെടുക്കാനുള്ള അഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയ വഴി നടത്തി. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ നേടണം. അത് മാത്രമാണ് മഹാമാരിയെ തടയാനുള്ള മരുന്ന്- കോലി പറഞ്ഞു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനേ, ഇഷാന്ത് ശര്‍മ തുടങ്ങിയവരെല്ലാം വാക്‌സിനെടുത്തു. പലരും വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോവിഡ് മഹാമാരിയെ തടയാന്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഴുവന്‍ ക്രിക്കറ്റര്‍മാരും ആഹ്വാനം ചെയ്തു.

]]>
https://www.chandrikadaily.com/virat-kohli-gets-covid-19-shot.html/feed 0
വീണ്ടും മഴ കളിക്കുന്നു ; ഇന്ത്യ – ന്യൂസിലാന്റ് മത്സരം വൈകും https://www.chandrikadaily.com/india-newzeland-match-delayed-to-rain.html https://www.chandrikadaily.com/india-newzeland-match-delayed-to-rain.html#respond Thu, 13 Jun 2019 09:50:39 +0000 http://www.chandrikadaily.com/?p=130032 ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം വൈകുമെന്നാണ് അറിയിപ്പ് . മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അത്ര തെളിഞ്ഞ ആകാശമല്ല നോട്ടിംഗ്ഹാമിലേത്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്‌തേക്കാമെന്ന അവസ്ഥയുമുണ്ട്.

3.30 നാണ് അടുത്ത പിച്ച് പരിശോധന അംമ്പയര്‍മാര്‍ നടത്തുക. തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നില്‍ക്കുകയാണ്. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറഞ്ഞിട്ടുമുണ്ട്.

തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്.

]]>
https://www.chandrikadaily.com/india-newzeland-match-delayed-to-rain.html/feed 0
ത്രിരാഷ്ട്ര ടി20 പരമ്പര : കുശാല്‍ പെരേര മിന്നി , ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം https://www.chandrikadaily.com/sri-lanka-beats-india-by-five-wickets-in-tri-series-in-opening-match.html https://www.chandrikadaily.com/sri-lanka-beats-india-by-five-wickets-in-tri-series-in-opening-match.html#respond Tue, 06 Mar 2018 17:37:28 +0000 http://www.chandrikadaily.com/?p=73304  

കൊളംബോ : ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഓപണര്‍ ശിഖര്‍ധാവ(49 പന്തില്‍ 90 )ന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ 175 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ 37 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 66 റണ്‍സെടുത്ത കുശാല്‍ പെരേര ലങ്കക്ക് ഒമ്പതു പന്തും അഞ്ചു വിക്കറ്റും ബാക്കുി നില്‍്‌ക്കെ തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.

വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുെട അടുത്ത മല്‍സരം.

 

]]>
https://www.chandrikadaily.com/sri-lanka-beats-india-by-five-wickets-in-tri-series-in-opening-match.html/feed 0
മധുവിന്റെ കൊലപാതകം: മുസ്‌ലിം വിദ്വേഷ ട്വീറ്റുമായി സെവാഗ് https://www.chandrikadaily.com/tribal-man-madhu-murder-sehwang-tweet-against-muslims.html https://www.chandrikadaily.com/tribal-man-madhu-murder-sehwang-tweet-against-muslims.html#respond Sat, 24 Feb 2018 13:06:23 +0000 http://www.chandrikadaily.com/?p=71639 കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്ത്.

പാവപ്പെട്ട ആദിവാസി യുവാവ് മധു ഒരു കിലോ അരികിലോ മോഷ്ടിച്ചതിന് ഉബൈദ് , ഹുസൈന്‍ , അബ്ദുല്‍കരീം എന്നിവരുടെ മര്‍ദ്ദനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. പ്രബുദ്ധ സമൂഹത്തിന് ഇത് അപമാനമാണ്, എനിക്ക് ലജ്ജ തോന്നുന്നു. ഒരു വ്യത്യാസവുമില്ല. സെവാഗ് ട്വീറ്റ് ചെയ്തു.

 

മധുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല്‍പതോളം പേര്‍ പങ്കെടുത്തെന്നും അതില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കെയാണ് ആക്രമണ സംഘത്തിലെ മൂന്നു മുസലിം പേരുകള്‍ മാത്രം പരാമര്‍ശിച്ചിട്ടുള്ള സെവാഗിന്റെ മുസ്‌ലിം വിരുദ്ധത തുറന്നു കാട്ടുന്ന ട്വീറ്റ്. നേരത്തെ കാശ്മീര്‍ വിഷയങ്ങളിലടക്കം സംഘ് പരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചു വരുന്ന താരത്തിന്റെ മുസ്‌ലിം വിരുദ്ധത ഒരിക്കല്‍ കൂടി മറനീങ്ങി പുറത്തുവന്നിരിക്കുകയാണ്.

സെവാഗിന്റെ ട്വീറ്റ് ഏറ്റുപിടിച്ച ചിലര്‍ മുസ്‌ലികള്‍ മധുവിനെ കൊന്നു എന്ന ഹാഷ് ടാഗുകളുമായി ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ക്രൂരതയിലും വര്‍ഗീയത പ്രചരിപ്പിക്കുന്ന താരത്തിനോട് കള്ളം പറയുന്നത് നിര്‍ത്തൂ എന്നുള്ള മറുപടികളും ചിലര്‍ കുറിച്ചു. ആരെ തൃപ്തിപ്പെടുത്താനാണ് ഈ വര്‍ഗീയ വിദ്വേഷ ശ്രമമെന്നാണ് ചിലരുടെ ചോദ്യം.

മധു കൊലപ്പെട്ട സംഭവത്തില്‍ കഷി-മത-രാഷ്ട്രീയ ഭേദമന്യ കേരള ജനത ഒരേ സ്വരത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നും മധുവിന് നീതി ഉറപ്പാക്കണമെന്നാവിശ്യവുമായി രംഗത്തെത്തുമ്പോള്‍ സംഘ് പരിവാര്‍ പേജുകളും ഗ്രൂപ്പുകളും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് തുടരുകയാണ്.

]]>
https://www.chandrikadaily.com/tribal-man-madhu-murder-sehwang-tweet-against-muslims.html/feed 0
ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി: ഡി വില്ലിയേഴ്‌സ് ഏകദിനങ്ങള്‍ക്കില്ല https://www.chandrikadaily.com/ab-de-villiers-ruled-out-of-first-three-odis-against-india-due-to-finger-injury.html https://www.chandrikadaily.com/ab-de-villiers-ruled-out-of-first-three-odis-against-india-due-to-finger-injury.html#respond Tue, 30 Jan 2018 19:23:56 +0000 http://www.chandrikadaily.com/?p=67538  

ജൊഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ആറ് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സ് കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ കൈവിരലിനേറ്റ പരുക്ക് കാരണമാണ് ഡി വില്ലിയേഴ്‌സ് മാറി നില്‍ക്കുന്നത്. രണ്ടാഴ്ച്ചയാണ് അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നാലാം ഏകദിനത്തില്‍ കളിക്കാനാണ് സാധ്യത. ഡി വില്ലിയേഴ്‌സിന് പകരം ആരെയും ടീമില്‍ എടുത്തിട്ടില്ല. കായ സോന്‍ഡോക്ക് ഏകദിന അരങ്ങേറ്റത്തിന് ടീം അവസരം നല്‍കും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോം പ്രകടപ്പിപ്പിച്ചിരുന്നു സോന്‍ഡോ. ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലെ വിജയം വഴി വലിയ പ്രതീക്ഷയാണ് ഏകദിന പരമ്പരയില്‍.

]]>
https://www.chandrikadaily.com/ab-de-villiers-ruled-out-of-first-three-odis-against-india-due-to-finger-injury.html/feed 0
അണ്ടര്‍ 19: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം; സെമിയില്‍ പാകിസ്താനെതിരെ https://www.chandrikadaily.com/under-19-world-cup-india-thrash-bangladesh-by-131-runs-to-set-up-semi-clash-against-pakistan.html https://www.chandrikadaily.com/under-19-world-cup-india-thrash-bangladesh-by-131-runs-to-set-up-semi-clash-against-pakistan.html#respond Fri, 26 Jan 2018 06:47:08 +0000 http://www.chandrikadaily.com/?p=66899 ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. നേരത്തെ സെമിയില്‍ കടന്ന പാക്കിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 134 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കമലേഷ് നാഗര്‍കൊട്ടി 3 വിക്കറ്റും ശിവം മാവി, അഭിഷേക് ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

ബാറ്റിങില്‍ ഇന്ത്യക്കായി സുബ്മാന്‍ ഗില്ലില്‍ (86), അഭിഷേക് ശര്‍മ (50), ക്യാപ്റ്റന്‍ പൃഥ്വി ഷാ(40) എന്നിവര്‍ നടത്തിയ മികച്ച പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 43 റണ്‍സെടുത്ത പിനക് ഘോഷ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ജനുവരി 30 നാണ് ഇന്ത്യപാക്കിസ്ഥാന്‍ സെമിഫൈനല്‍ പോരാട്ടം.

]]>
https://www.chandrikadaily.com/under-19-world-cup-india-thrash-bangladesh-by-131-runs-to-set-up-semi-clash-against-pakistan.html/feed 0
സെഞ്ചൂറിയനിയില്‍ അംല ഷോ; ദക്ഷിണാഫ്രിക്ക 6ന് 269 https://www.chandrikadaily.com/as-it-happened-india-vs-south-africa-2nd-test-day-1.html https://www.chandrikadaily.com/as-it-happened-india-vs-south-africa-2nd-test-day-1.html#respond Sat, 13 Jan 2018 19:29:34 +0000 http://www.chandrikadaily.com/?p=64896 സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആവേശകരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന പിച്ചില്‍ രവിചന്ദ്രന്‍ അശ്വിന്റെ മൂന്നു വിക്കറ്റ് പ്രകടനവും രണ്ട് റണ്ണൗട്ടുകളുമാണ് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഫാഫ് ഡുപ്ലസ്സിയും (24) കേശവ് മഹാരാജും (10) ആണ് ക്രീസില്‍. ഓപണര്‍ എയ്ഡന്‍ മാര്‍ക്രം (94), ഹാഷിം അംല (82) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയര്‍ക്ക് കരുത്തായത്.
കേപ്ടൗണ്‍ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ പ്ലെയിങ് ഇലവനെ ഇറക്കിയത്. ഓപണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ, പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം യഥാക്രമം ലോകേഷ് രാഹുല്‍, പാര്‍ത്ഥിവ് പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവര്‍ക്ക് അവസരം ലഭിച്ചു. വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെക്ക് ഒരിക്കല്‍ക്കൂടി പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പരിക്കേറ്റ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനു പകരം 21-കാരന്‍ ലുങ്കിസാനി എന്‍ഗിഡിക്ക് ദക്ഷിണാഫ്രിക്ക അരങ്ങേറ്റത്തിന് അവസരം നല്‍കി.ഡീന്‍ എല്‍ഗറും (31) മാര്‍ക്രമും ചേര്‍ന്ന ഒാപണിങ് വിക്കറ്റ് സഖ്യം ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മുപ്പതാം ഓവര്‍ വരെ ക്രീസില്‍ നിന്ന് 85 റണ്‍സ് ചേര്‍ത്ത കൂട്ടുകെട്ട് തകര്‍ത്തത് എല്‍ഗറെ പുറത്താക്കി അശ്വിനാണ്. ക്രീസില്‍ നിന്നു പുറത്തിറങ്ങി പന്ത് പ്രഹരിക്കാനുള്ള ശ്രമം തൊട്ടരികില്‍ കാത്തുനിന്ന മുരളി വിജയിന്റെ വയറില്‍ തട്ടി കൈകളില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ അംലക്കൊപ്പം ആത്മവിശ്വാസത്തോടെ കളിച്ച മാര്‍ക്രം കന്നി സെഞ്ച്വറിക്ക് ആറു റണ്‍സരികെ വീണു. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചായിരുന്നു യുവതാരത്തിന്റെ മടക്കം. എ.ബി ഡിവില്ലിയേഴ്‌സിനെ (20) ഇശാന്ത് ശര്‍മയും മടക്കി.
സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച അംല ഡുപ്ലസ്സിയുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായതോടെയാണ് ഇന്ത്യയുടെ ഭാഗ്യം തെളിഞ്ഞത്. അശ്വിന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ വിരാത് കോലി ഡികോക്കിനെ (0) മടക്കിയതിനു പിന്നാലെ ഇല്ലാത്ത റണ്ണിനോടി വെര്‍നന്‍ ഫിലാന്റര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. ആദ്യ മൂന്നു വിക്കറ്റിനിടെ 199 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കക്ക് പിന്നീട് മൂന്നാളുകളെ നഷ്ടമായത് വെറും 52 റണ്‍സിനിടെയാണ്.

]]>
https://www.chandrikadaily.com/as-it-happened-india-vs-south-africa-2nd-test-day-1.html/feed 0
ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ധവാന് സെഞ്ചുറി https://www.chandrikadaily.com/team-india-won-srilanka.html https://www.chandrikadaily.com/team-india-won-srilanka.html#respond Sun, 20 Aug 2017 15:40:41 +0000 http://www.chandrikadaily.com/?p=41070 ധാംബുള്ള: ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവര്‍ത്തിച്ച് ടീം ഇന്ത്യ. ധാംബുള്ളയിലെ ആദ്യ ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ലങ്ക ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം 21 ഓവര്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 90 പന്തില്‍ ശിഖര്‍ ധവാന്‍ 132 (20 ഫോറും മൂന്ന് സിക്‌സും) റണ്‍സെടുത്തു. 70 പന്തില്‍ വിരാട് കോഹ്‌ലി 82 (10 ഫോറും ഒരു സിക്‌സും) നേടി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 197 റണ്‍െസടുത്തു.രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 197 റണ്‍െസടുത്തു. നാല് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.

Dambulla ODI

നേരത്തേ, 43.2 ഓവറില്‍ ശ്രീലങ്കയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 139 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ലങ്ക. 64 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയും 35 റണ്‍സെടുത്ത ഗുണതിലകയും ഓപ്പണിങ് വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് കൂടി പുറത്തായതോടെ ശ്രീലങ്കയുടെ തകര്‍ച്ച ആരംഭിച്ചു. ഇന്ത്യയ്ക്കു വേണ്ടി അക്‌സര്‍ പട്ടേല്‍ മൂന്നു വിക്കറ്റും കേദാര്‍ ജാദവും യുസവേന്ദ്ര ചഹലും ബുമ്രയും രണ്ടു വിക്കറ്റും വീഴ്ത്തി.

]]>
https://www.chandrikadaily.com/team-india-won-srilanka.html/feed 0