India Open Badminton – Chandrika Daily

ഇന്ത്യാ ഓപ്പൺ ബാഡ്മിന്റൺ: ഡൽഹിയിലെ മോശം സാഹചര്യങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്
ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ അനാരോഗ്യകരമായ സാഹചര്യങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ്. മത്സര വേദിയിലെ സാഹചര്യം ‘അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതും’ ആണെന്ന് അവർ തുറന്നടിച്ചു.

‘ഇവിടെ ഒരു ലോക ചാമ്പ്യൻഷിപ്പ് എങ്ങനെ നടത്താൻ കഴിയുമെന്ന് മനസിലാക്കാൻ തന്നെ ബുദ്ധിമുട്ടാണ്’ എന്നായിരുന്നു ബ്ലിച്ച്ഫെൽഡിന്റെ പ്രതികരണം. കളി നടക്കുന്ന വേദിയിലെ മോശം സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അവർ വിമർശനം ഉന്നയിച്ചത്.

കടുത്ത വായുമലിനീകരണം, സ്റ്റാൻഡുകളിൽ കുരങ്ങുകളുടെ സാന്നിധ്യം, പക്ഷി കാഷ്ഠം മൂലം മത്സരം തടസ്സപ്പെടുന്ന സാഹചര്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് താരങ്ങൾ ഉന്നയിക്കുന്നത്. ആഗസ്റ്റിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യമായി നടക്കുന്ന സൂപ്പർ 750 ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസത്തിൽ തന്നെ ലോക 20-ാം നമ്പർ താരമായ ബ്ലിച്ച്ഫെൽഡ് ഈ വിമർശനം ഉന്നയിച്ചിരുന്നു.

ഡൽഹിയിലെ ഗുരുതരമായ വായുമലിനീകരണം ചൂണ്ടിക്കാട്ടി ലോക മൂന്നാം നമ്പർ താരം ആൻഡേഴ്‌സ് ആന്റൺസെൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ബ്ലിച്ച്ഫെൽഡിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായത്.

‘ഇന്ത്യയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ കഠിനമായിരുന്നു. പ്രതീക്ഷിച്ചതിലും മോശം. വീണ്ടും ഏറ്റവും മോശം അവസ്ഥയ്ക്ക് ഞാൻ തയ്യാറായിരുന്നു. എന്നാൽ ചുറ്റുമുള്ള സാഹചര്യം അസ്വീകാര്യവും ഒട്ടും പ്രൊഫഷണലല്ലാത്തതുമാണ്’ എന്ന് ബ്ലിച്ച്ഫെൽഡ് കുറിച്ചു.

‘കോർട്ടിനകത്തും പുറത്തും മികച്ച പ്രകടനത്തിനായാണ് ഞങ്ങൾ ഇവിടെ എത്തുന്നത്. പക്ഷേ, ഈ സാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. സൂപ്പർ 750 വേൾഡ് ടൂർ ഇവന്റിൽ പങ്കെടുക്കുന്ന എല്ലാവരും സമ്മർദ്ദത്തിലും നിരാശയിലുമാണ്. ഇത് തമാശയോ ന്യായമോ അല്ല’ എന്നും അവർ വ്യക്തമാക്കി.

അതേസമയം, ഇതേ കാരണത്താൽ ആൻഡേഴ്‌സ് ആന്റൺസെൻ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ ഓപ്പൺ ഒഴിവാക്കി. നാല് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ആന്റൺസെൻ, ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ 5,000 ഡോളർ പിഴ ചുമത്തിയതായും വെളിപ്പെടുത്തി.

‘തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറിയതിൽ പലർക്കും സംശയമുണ്ട്. ഡൽഹിയിലെ കടുത്ത മലിനീകരണം കാരണം ഇത് ഇപ്പോൾ ഒരു ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ അനുയോജ്യമായ സ്ഥലമെന്ന് ഞാൻ കരുതുന്നില്ല’ എന്നും ആൻഡേഴ്‌സ് ആന്റൺസെൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.