intercontinental cup – Chandrika Daily https://www.chandrikadaily.com Thu, 19 Dec 2024 06:18:59 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg intercontinental cup – Chandrika Daily https://www.chandrikadaily.com 32 32 ‘റോയല്‍ മാഡ്രിഡ്’; പ്രഥമ ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടത്തില്‍ മുത്തമിട്ട് റയല്‍ https://www.chandrikadaily.com/royal-madrid-muthamitt-royal-in-the-first-intercontinental-title.html https://www.chandrikadaily.com/royal-madrid-muthamitt-royal-in-the-first-intercontinental-title.html#respond Thu, 19 Dec 2024 06:18:59 +0000 https://www.chandrikadaily.com/?p=322381 ദോഹ: ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലില്‍ മെക്‌സിക്കോ ക്ലബ് പച്ചുക്കയെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ റയലിനായി ഗോളകള്‍ അടിച്ചെടുത്തു.

മത്സരത്തിന്റെ സമ്പൂര്‍ണ ആധിപത്യം റയലിന്റെ കൈവശമായിരുന്നു. 37ാം മിനിറ്റില്‍ എംബാപ്പെയാണ് ഗോളടി ആരംഭിച്ചത്. വിനിഷ്യസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. അവസാന രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറവിയെടുത്തത്.

53ാം മിനിറ്റില്‍ ഫ്രഞ്ച് സൂപ്പര്‍ താരത്തിന്റെ പാസില്‍ നിന്നു റോഡ്രിഗോയാണ് ഗോള്‍ നേടിയത്. വാര്‍ പരിശോധനയിലാണ് ഗോള്‍ അനുവദിച്ചത്. ഒടുവില്‍ 83ാം മിനിറ്റില്‍ റയലിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് മൂന്നാം ഗോള്‍.

റയല്‍ താരം ലുക്കാസ് വാസ്‌ക്വസിനെ പച്ചുക്ക താരം ഇദ്രിസി ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഏറെ നേരത്തെ വാര്‍ പരിശോധനയ്‌ക്കൊടുവിലാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത വിനിഷ്യസിനു പിഴച്ചില്ല.

]]>
https://www.chandrikadaily.com/royal-madrid-muthamitt-royal-in-the-first-intercontinental-title.html/feed 0
ഇന്‍ര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍; കിരീടം ഇന്ത്യക്ക്‌ https://www.chandrikadaily.com/intra-continental-cup-football-the-crown-goes-to-india.html https://www.chandrikadaily.com/intra-continental-cup-football-the-crown-goes-to-india.html#respond Sun, 18 Jun 2023 17:33:27 +0000 https://www.chandrikadaily.com/?p=259996 ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് കിരീടം നേടി ഇന്ത്യ. സുനില്‍ ഛേത്രിക്ക് പിന്നാലെ ലാലിയന്‍സ്വാല ചാങ്‌തെയായിരുന്നു ഇന്ത്യക്കായി ഗോൾ നേടിയത്. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

ചില ആശയക്കുഴപ്പങ്ങളും നിസാര പിഴവുകളുമാണ് ഒന്നാം പകുതിയില്‍ ഇന്ത്യയുടെ വഴിയടച്ചത്. പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. എന്നാൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചത്.

രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്‌തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയില്‍ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനിറ്റിലെ തകര്‍പ്പന്‍ പ്രകടനം ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍ക്ക് കപ്പ് സമ്മാനിക്കുകയായിരുന്നു

]]>
https://www.chandrikadaily.com/intra-continental-cup-football-the-crown-goes-to-india.html/feed 0
സിറിയയെ സമനിലയില്‍ തളച്ച് ഇന്ത്യ https://www.chandrikadaily.com/intercontinental-cup-india-syria.html https://www.chandrikadaily.com/intercontinental-cup-india-syria.html#respond Tue, 16 Jul 2019 16:59:28 +0000 http://www.chandrikadaily.com/?p=133380

ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ-സിറിയ മത്സരം സമനിലയില്‍ പിരിഞ്ഞു. നേരത്തെ താജികിസ്ഥാനോടും ഉത്തര കൊറിയയോടും തോറ്റ് പുറത്തായ ഇന്ത്യക്ക് ഇതോടെ ആശ്വസിക്കാവുന്ന ഒരു ഫലം ലഭിച്ചു. മത്സരത്തിന്റെ 70ാം മിനുട്ടില്‍ നരേന്ദ്ര ഗെലോട്ട് നേടിയ ഗോളില്‍ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറോടെ ആയിരുന്നു ഗെലോട്ടിന്റെ ഗോള്‍. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജെറി വഴങ്ങിയ പെനാല്‍ട്ടി ഇന്ത്യക്ക് വിനയായി. ഇത് ഗോളാക്കിയ സിറിയ ഇന്ത്യയോട് പരാജയം ഒഴിവാക്കുകയായിരുന്നു. ഇതോടെ മത്സരം 1-1 സ്‌കോറില്‍ അവസാനിച്ചു.

എന്നാല്‍ ഈ സമനില സിറിയയുടെ ഫൈനല്‍ മോഹം തകര്‍ത്തു. ഫൈനലില്‍ താജികിസ്ഥാനും ഡി.പി.ആര്‍ കൊറിയയുമാകും ഏറ്റുമുട്ടുക.

]]>
https://www.chandrikadaily.com/intercontinental-cup-india-syria.html/feed 0
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ; അവസാന മത്സരത്തില്‍ ഇന്ത്യ നാളെ സിറിയയെ നേരിടും https://www.chandrikadaily.com/intercontinental-cup-indias-last-match.html https://www.chandrikadaily.com/intercontinental-cup-indias-last-match.html#respond Mon, 15 Jul 2019 15:38:56 +0000 http://www.chandrikadaily.com/?p=133292 ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. സിറിയയാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

നേരത്തേ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന താജിക്കിസഥാന്‍ ഉത്തര കൊറിയയെ മത്സരത്തിലെ വിജയത്തിനെ അടിസ്ഥാനമാക്കിയാവും ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രതീക്ഷകള്‍. മത്സരത്തില്‍ ഉത്തരകൊറിയ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് വിദൂരമായെങ്കിലും സാധ്യതയുണ്ട്. എന്നാല്‍ മത്സരത്തില്‍ ഉത്തരകൊറിയ ജയിച്ചാല്‍ ഇന്ത്യ പുറത്താവും.

]]>
https://www.chandrikadaily.com/intercontinental-cup-indias-last-match.html/feed 0