jainamma murder case – Chandrika Daily https://www.chandrikadaily.com Mon, 04 Aug 2025 02:38:20 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg jainamma murder case – Chandrika Daily https://www.chandrikadaily.com 32 32 ജെയ്‌നമ്മ കൊലക്കേസ്; പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടത്തും https://www.chandrikadaily.com/1jainamma-murder-case-evidence-will-be-taken-today-with-accused-sebastian.html https://www.chandrikadaily.com/1jainamma-murder-case-evidence-will-be-taken-today-with-accused-sebastian.html#respond Mon, 04 Aug 2025 02:37:12 +0000 https://www.chandrikadaily.com/?p=349335 ആലപ്പുഴ ഏറ്റുമാനൂര്‍ ജെയ്‌നമ്മ കൊലക്കേസില്‍ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തിയ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കോട്ടയത്ത് നിന്നുള്ള ക്രൈബ്രാഞ്ച് സംഘം ആണ് തെളിവെടുപ്പ് നടത്തുക.

നിരവധി ദുരൂഹതയുള്ളയിടമാണ് തെളിവെടുപ്പ് നടക്കാന്‍ പോകുന്ന വീട്. പുതുതായി ഗ്രാനൈറ്റ് പാകിയ സ്ഥലവും രണ്ടേകാല്‍ ഏക്കറില്‍ കാടുപിടിച്ച പറമ്പിലും പരിശോധനയുണ്ടാകും. ആര്‍ഡിഒ അനുമതി ലഭിച്ചാല്‍ ഗ്രാനൈറ്റ് പൊളിച്ചുള്ള പരിശോധനയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കഴിഞ്ഞദിവസം ജെയ്‌നമ്മയുടെ സ്വര്‍ണ്ണം വിറ്റതും പണയം വെച്ചതുമായ സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

ജെയ്‌നമ്മക്ക് പുറമെ ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ തിരോധാന കേസുകളിലും സെബാസ്റ്റ്യന്‍ പ്രതിയാണ്. മൃതദേഹാവശിഷ്ടം കണ്ടെത്തിയെങ്കിലും ഡിഎന്‍എ ഫലം ലഭിക്കാത്തതിനാല്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

]]>
https://www.chandrikadaily.com/1jainamma-murder-case-evidence-will-be-taken-today-with-accused-sebastian.html/feed 0