JanaNaayakan – Chandrika Daily https://www.chandrikadaily.com Fri, 09 Jan 2026 05:58:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg JanaNaayakan – Chandrika Daily https://www.chandrikadaily.com 32 32 ‘ജനനായകന്’ പ്രദര്‍ശനാനുമതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ് https://www.chandrikadaily.com/jananaayakan-has-permission-to-show-madras-high-court-orders-to-issue-censor-certificate.html https://www.chandrikadaily.com/jananaayakan-has-permission-to-show-madras-high-court-orders-to-issue-censor-certificate.html#respond Fri, 09 Jan 2026 05:57:33 +0000 https://www.chandrikadaily.com/?p=373242 ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുടെ അവസാന സിനിമയായ ‘ജനനായകന്’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. യു/ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കത്ത് ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം യു/എ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും ഉത്തരവ്.

സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാന്‍ കഴിയാതിരുന്നത്. ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോര്‍ഡിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശന്‍ ഹാജരായി.

അതേസമയം, ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കി. എന്നാല്‍, വിജയ് ആരാധകര്‍ക്കു ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന പ്രദര്‍ശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണു വെട്ടിലായത്. സിനിമ എന്നു റിലീസായാലും ആദ്യ ഷോ കാണാന്‍ സൗകര്യമൊരുക്കാമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ ഇവരെ അറിയിച്ചിരിക്കുന്നത്.

]]>
https://www.chandrikadaily.com/jananaayakan-has-permission-to-show-madras-high-court-orders-to-issue-censor-certificate.html/feed 0