Jayarajan – Chandrika Daily https://www.chandrikadaily.com Sat, 07 Oct 2023 11:55:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Jayarajan – Chandrika Daily https://www.chandrikadaily.com 32 32 അരിയിൽ ഷുക്കൂർ വധകേസ്: ജയരാജന്റെ വിടുതൽ ഹരജിയിൽ പ്രോസീക്യൂഷൻ വാദം പൂർത്തിയായി https://www.chandrikadaily.com/ariyil-shukur-murder-case-prosecutions-case-in-jayarajans-release-plea-completed.html https://www.chandrikadaily.com/ariyil-shukur-murder-case-prosecutions-case-in-jayarajans-release-plea-completed.html#respond Sat, 07 Oct 2023 11:55:05 +0000 https://www.chandrikadaily.com/?p=278225 മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂർ വധകേസിലെ പ്രതികളായ പി. ജയരാജനും, ടി. വി രാജേഷും നൽകിയ വിടുതൽ ഹരജിയിൽ പ്രോസിക്യൂഷൻ വാദം ഇന്ന് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതിയിൽ പൂർത്തിയായി. സി.ബി.ഐക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ നേരത്തെ കക്ഷി ചേർന്ന അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്കക്ക് വേണ്ടി അഡ്വ. മുഹമ്മദ്‌ ഷായുമാണ് ഇന്ന് വിടുതൽ ഹരജിയെ എതിർത്ത് കൊണ്ട് വാദങ്ങൾ നിരത്തിയത്.

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതികളായ പി. ജയരാജനും ടി വി രാജേഷും വിടുതൽ ഹരജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗുഡാലോചന തുടങ്ങിയ വകുപ്പുകളാണ് പി. ജയരാജനും ടി വി രാജേഷിനും എതിരെ സിബിഐ ആരോപിച്ചിരിക്കുന്നത്. കേസിൽ പി ജയരാജനും ടി.വി രാജേഷിനും എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും വിടുതൽ ഹരജി തള്ളിക്കളയണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പി ജയരാജനും ടി.വി രാജേഷും ഷുക്കൂറിനെ വധിക്കാനുള്ള ക്രിമിനൽ ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഗൂഡാലോചനയിൽ പങ്കെടുത്ത പ്രതികളിൽ ചിലർ കൊലപാതകത്തിലും പങ്കെടുത്തിട്ടുണ്ടെന്നും ഗൂഡാലോചന തെളിയിക്കാനാവശ്യമായ ദൃക്‌സാക്ഷി മൊഴികളും രേഖകളും ഫോൺ റെക്കോഡുകളും സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്നും ക്രിമിനൽ ഗൂഡാലോചന കുറ്റം പ്രഥമ ദൃഷ്ട്യ നിലനിൽക്കുന്നതിനാൽ വിടുതൽ ഹരജിക്ക് നിയമ സാധുതയില്ലെന്നും ആത്തിക്കയുടെ അഭിഭാഷകൻ അഡ്വ. മുഹമ്മദ്‌ ഷാ വാദിച്ചു. പ്രതിഭാഗം വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 20ന് വീണ്ടും പരിഗണിക്കും. കേസിൽ കൂടുതൽ വാദങ്ങൾ നിരത്താൻ ആത്തിക്കയുടെ അഭിഭാഷകന് കോടതി അനുമതി നൽകിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/ariyil-shukur-murder-case-prosecutions-case-in-jayarajans-release-plea-completed.html/feed 0
ഷുക്കൂര്‍ വധം: ക്രിമിനല്‍ ഗൂഡാലോചനയും പൊലീസിന്റെ അന്വേഷണ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html#respond Sun, 29 Jul 2018 17:27:19 +0000 http://www.chandrikadaily.com/?p=96643 ന്യൂഡല്‍ഹി: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന അരിയില്‍ അബ്ദുല്‍ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ. ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കേസിലെ ഒന്നാം പ്രതി കെ പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കുന്നതായി സി.ബി.ഐ വെളിപ്പെടുത്തിയിരിക്കുന്നത്.

കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചില്ലെന്ന് ഷുക്കൂറിന്റെ മാതാവ് നേരത്തെ ആരോപിച്ചിരുന്നു. കേസിലെ മുഴുവന്‍ പ്രതികളും പി ജയരാജന്‍, ടിവി രാജേഷ് എം.എല്‍.എ എന്നിവര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും തല്‍സ്ഥിതി റിപ്പോര്‍ട്ടിലുണ്ട്. ജയരായനും രാജേഷിനുമെതിരെ ശക്തമായ അന്വേഷണം നടന്നില്ലെന്നും ഇരുവര്‍ക്കുമെതിരെ വേണ്ടത്ര തെളിവുകള്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് ശേഖരിച്ചില്ലെന്നും ഷുക്കൂറിന്റെ മാതാവ് പരാതിപ്പെട്ടിരുന്നു. ഇരുവര്‍ക്കുമെതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികള്‍ക്കെതിരെ ശക്തവും നിഷ്പക്ഷവുമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്‍ കേരള പൊലീസിന്റെ പക്കല്‍ ഉണ്ടോ എന്ന കാര്യവും സി.ബി.ഐ അന്വേഷിക്കുന്നതായും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്തി കേന്ദ്രമായ കീഴറ വള്ളുവന്‍ കടവില്‍ വെച്ച് അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ച് വിചാരണ നടത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

]]>
https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html/feed 0
മനോജ് വധം: ജയരാജനെതിരെ യു.എ.പി.എ ശരിവെച്ചു https://www.chandrikadaily.com/uapa-charges-against-cpim-s-jayarajan-rss-man-murder-case-stay-kerala-hc.html https://www.chandrikadaily.com/uapa-charges-against-cpim-s-jayarajan-rss-man-murder-case-stay-kerala-hc.html#respond Thu, 15 Mar 2018 19:40:29 +0000 http://www.chandrikadaily.com/?p=75033 കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യക്തമാക്കി. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്തുന്നതിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു.
ആളുകളെ ഭയപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ യു.എ.പി.എ ചുമത്തിയതിനു എന്താണ് കുഴപ്പമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. ആളുകളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപ്പെടുത്താം, യു.എ.പി.എ പാടില്ല – കോടതി പരിഹസിച്ചു.
സംസ്ഥാനത്തിനകത്ത് നടന്ന കൊലപാതകമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി സി.പി.എംകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ചത്. മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് സംസ്ഥാന സര്‍ക്കാരാണ്. വീണ്ടും സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണെന്ന് അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശഠിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രതികളുടെ ഭാഗത്തു നിന്നും സംസാരിക്കുകയും സഹായിക്കുകയുമാണ്. യു.എ.പി.എ ചുമത്തിയതിനെതിരായി സത്യവാങ് മൂലം എങ്ങനെ നിലനില്‍ക്കും. സത്യവാങ് മൂലത്തില്‍ തന്നെ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട്. കേസില്‍ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന വി. ജയരാജന്റെ വാദം തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

]]>
https://www.chandrikadaily.com/uapa-charges-against-cpim-s-jayarajan-rss-man-murder-case-stay-kerala-hc.html/feed 0
ജയരാജന് എതിരായ നടപടി: ആര്‍.എസ്.എസുമായുള്ള ധാരണപ്രകാരമെന്ന് സി.പി ജോണ്‍ https://www.chandrikadaily.com/jayarajan-controversy-cp-john-says.html https://www.chandrikadaily.com/jayarajan-controversy-cp-john-says.html#respond Tue, 14 Nov 2017 15:34:29 +0000 http://www.chandrikadaily.com/?p=53958  

തിരുവനന്തപുരം: ആര്‍.എസ്.എസിന് എതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സി.പി.എം നേതാവ് പി.ജയരാജന് എതിരായ നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. ജയരാജന്റെ പേരില്‍ സംഗീത ആല്‍ബം ഇറങ്ങിയതിന്റെ പേരില്‍ അച്ചടക്കനടപടിയിലേക്ക് നീങ്ങുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം ആര്‍.എസ്.എസും തമ്മിലുള്ള പാക്കേജിന്റെ ഭാഗമായോണെന്ന് സംശയിക്കേണ്ടിരുക്കുന്നു. ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ സി.പി.എം കൊടിയ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോഴെല്ലാം ഇല്ലാതിരുന്ന രാഷ്ട്രീയ ബോധം പെട്ടെന്നെങ്ങനെ പുറത്ത് ചാടിയെന്ന് സി.പി.എം വ്യക്തമാക്കണം. ജയരാജന്റെ പ്രവര്‍ത്തനശൈലിയോട് സി.എം.പിക്ക് ഏറെ വിയോജിപ്പുണ്ട്. പക്ഷേ ആര്‍.എസ്.എസിന് എതിരായ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് പോന്നിട്ടുള്ള പി. ജയരാജന്‍ അവരുടെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട നേതാവാണ്. ജീവിക്കുന്ന രക്തസാക്ഷിയായിട്ടാണ് ജയരാജനെ ചിത്രീകരിക്കുന്നത്. കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള നേതാക്കളോട് പ്രത്യേകതരം മമതയും സ്‌നേഹവും അണികള്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിക്കുന്ന രക്തസാക്ഷിയായി സൈമണ്‍ബ്രിട്ടോയേയും എസ്.എഫ്.ഐയും സി.പി.എമ്മും ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. എത്രയോകാലം മുമ്പ് തന്നെ ബ്രിട്ടോയുടെ പേരില്‍ ഗാനങ്ങളും ലഘുചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/jayarajan-controversy-cp-john-says.html/feed 0