jodo yathra – Chandrika Daily https://www.chandrikadaily.com Mon, 30 Jan 2023 16:40:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg jodo yathra – Chandrika Daily https://www.chandrikadaily.com 32 32 സഫലമായ യാത്രയെന്ന് സയ്യിദ് സാദിഖലി തങ്ങള്‍ https://www.chandrikadaily.com/syed-sadiqali-thangal-said-it-was-a-successful-trip.html https://www.chandrikadaily.com/syed-sadiqali-thangal-said-it-was-a-successful-trip.html#respond Mon, 30 Jan 2023 16:40:35 +0000 https://www.chandrikadaily.com/?p=235227 ഭാരത് ജോഡോ യാത്ര സഫലമായെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഫലമായ ഒരു യാത്രയാണിത്. രാജ്യം ഹൃദയത്തില്‍ സ്വീകരിച്ച യാത്ര. ഭാരത് ജോഡോ യാത്ര.

രാഹുല്‍ ഗാന്ധിയെന്ന ഇച്ഛാശക്തിയുള്ള നേതാവിനെ രാജ്യം കണ്‍കുളിര്‍ക്കെ കണ്ട ദിവസങ്ങളാണ് കടന്നുപോയത്. 4080 കിലോമീറ്റര്‍, 146 ദിവസം. ചരിത്രത്തിലേക്കുള്ള നടത്തമായിരുന്നു അത്.

ഇത് രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റയാത്രയാണ്. രാജ്യത്തെ നയിക്കാന്‍ രാഹുലിന്റെ കരങ്ങള്‍ക്ക് കരുത്തുണ്ടെന്ന് തെളിയിച്ച യാത്ര. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ച യാത്ര. 2022 സെപ്തംബര്‍ ഏഴിന് തുടങ്ങി ഇന്ന് യാത്ര സമാപിക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും പ്രതീക്ഷകളിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ ഈ യാത്രക്ക് സാധിക്കുമെന്ന പ്രതീക്ഷ വളരെ വലുതാണ്. ഈ യാത്രയില്‍ അണിചേര്‍ന്ന് നടക്കാന്‍ സാധിച്ച നിമിഷങ്ങള്‍ ധന്യമായിരുന്നു.

പ്രിയപ്പെട്ട രാഹുല്‍ജി,
മതേതര ഇന്ത്യ അങ്ങയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ അങ്ങേക്ക് സാധിക്കുമെന്ന് ആഗ്രഹിക്കുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. യാത്രകള്‍ അവസാനിക്കുന്നില്ല. ജനാധിപത്യ മുന്നേറ്റത്തിന്റെ ജൈത്രയാത്രകള്‍ക്കായി നമുക്ക് കാത്തിരിക്കാം. തങ്ങള്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/syed-sadiqali-thangal-said-it-was-a-successful-trip.html/feed 0
ഭാരത് ജോഡോ യാത്രയ്ക്ക് പണക്കുടുക്ക കൈമാറി കുട്ടി; കെട്ടിപ്പിടിച്ച് രാഹുല്‍ ഗാന്ധി https://www.chandrikadaily.com/tybharat-jodo-yatra-handed-over-money-trap-hugging-rahul-gandhi223855.html https://www.chandrikadaily.com/tybharat-jodo-yatra-handed-over-money-trap-hugging-rahul-gandhi223855.html#respond Mon, 28 Nov 2022 05:26:42 +0000 https://www.chandrikadaily.com/?p=223855 കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പര്യടനം നടത്തി കൊണ്ടിരിക്കുകയാണ്. യാത്രയെ ആവേശം കൊള്ളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. ഒരു കുട്ടി തന്റെ പണം രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നതാണ് ദൃശ്യം. ഭാരത് ജോഡോ യാത്രയ്ക്കായി സ്വരുക്കൂട്ടിയ പണമാണ് കുട്ടി രാഹുല്‍ ഗന്ധിക്ക് നല്‍കുന്നത്. ചെറിയ തുകകള്‍ നീക്കിവെച്ചാണ് താന്‍ ഈ പണം സ്വരൂപിച്ചതെന്ന് കുട്ടി പറഞ്ഞു.

ഇതിന്റെ വീഡിയോ രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. യാത്ര തുടങ്ങിയതു മുതലാണ് കുട്ടി പണം സ്വരൂപിക്കാന്‍ തുടങ്ങിയത്. ഭാരത് ജോഡോ യാത്രയ്ക്ക് എന്തിനാണ് പണം സ്വരൂപിച്ചതെന്ന് ചോദിച്ചപ്പോള്‍ ‘എല്ലാവരേയും കൂടെ കൊണ്ടുപോകുന്ന രാഹുല്‍ സാറിനെ എനിക്ക് ഇഷ്ടമാണെന്ന്’ കുട്ടി വീഡിയോയില്‍ പറയുന്നു. ‘യാത്രയെക്കുറിച്ച് മനസ്സിലാക്കിയിടത്തോളം. മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ വഴക്കും തര്‍ക്കവുമുണ്ട്. ഈ അവസ്ഥ മാറ്റാനാണ് ഭാരത് ജോഡോയെന്ന് കുട്ടി പറഞ്ഞു.

കുട്ടിയില്‍ നിന്ന് പണക്കുടുക്ക സ്വീകരിച്ച ശേഷം രാഹുല്‍ ഗാന്ധി കുട്ടിയെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. ഈ പണം എനിക്ക് അമൂല്യമാണ്, അളവറ്റ സ്‌നേഹത്തിന്റെ നിധി’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

]]>
https://www.chandrikadaily.com/tybharat-jodo-yatra-handed-over-money-trap-hugging-rahul-gandhi223855.html/feed 0
ഭാരത് ജോഡോയാത്രയില്‍ പരിസ്ഥിതിപ്രവര്‍ത്തക മേധാപട്കറും https://www.chandrikadaily.com/bharathjodoyathra-medhapatkar.html https://www.chandrikadaily.com/bharathjodoyathra-medhapatkar.html#respond Sat, 19 Nov 2022 04:05:09 +0000 https://www.chandrikadaily.com/?p=222308 രാഹുല്‍ഗാന്ധി നയിക്കുന്ന മതമൈത്രിയ്ക്കായുള്ള ഭാരത് ജോഡോയാത്രയില്‍ മഹാരാഷ്ട്രയില്‍ വെച്ച്പങ്കുചേര്‍ന്ന് പ്രസിദ്ധ പരിസ്ഥിതിപ്രവര്‍ത്തക മേധാപട്കര്‍ . ഗുജറാത്തിലെ നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവായ മേധയുടെ പങ്കാളിത്തം ബി.ജെ.പിയെ ചൊടിപ്പിച്ചു. മേധയെ കൂട്ടുക വഴി ഗുജറാത്ത് ജനതയോട് രാഹുല്‍ഗാന്ധി പകവീട്ടുകയാണെന്നാണ ്ബി.ജെ.പിയുടെ പക്ഷം.

നര്‍മദ അണക്കെട്ട് ലക്ഷക്കണക്കിന് ആളുകളെ വെള്ളത്തില്‍മുക്കുമെന്ന പ്രചാരണമാണ് മേധ നടത്തുന്നത്.

മതമൈത്രിയോടൊപ്പം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്ന് മേധ ജോഡോയാത്രക്കിടെ പറഞ്ഞു. പ്രാദേശിക ഗ്രാമസഭകള്‍ക്കായിരിക്കും ഓരോ പദ്ധതിയുടെകാര്യത്തിലും അധികാരം. കേരളത്തില്‍ സില്‍വര്‍ലൈന്‍പദ്ധതിക്കെതിരെയും ഇവര്‍രംഗത്തെത്തിയിരുന്നു.
മേധയുടെ പങ്കാളിത്തം സന്തോഷകരമാണെന്ന് രാഹുല്‍ പ്രതികരിച്ചു.

]]>
https://www.chandrikadaily.com/bharathjodoyathra-medhapatkar.html/feed 0
ഹിമാചല്‍ പ്രദേശ് വിധിയെഴുതുമ്പോള്‍-എഡിറ്റോറിയല്‍ https://www.chandrikadaily.com/while-himachal-pradesh-judgment.html https://www.chandrikadaily.com/while-himachal-pradesh-judgment.html#respond Sat, 12 Nov 2022 12:27:53 +0000 https://www.chandrikadaily.com/?p=221537 ഒരുമാസത്തിലേറെ നീണ്ട ആവേശകരമായ പ്രചരണത്തിനൊടുവില്‍ ഹിമാചല്‍ പ്രദേശ് ഇന്ന് വിധിയെഴുതുകയാണ്. ഭരണത്തുടര്‍ച്ചക്ക് അവസരം നല്‍കുന്നത് ശീലമില്ലാത്ത സംസ്ഥാനത്തിന്റെ പതിവുമാറ്റിയെടുക്കാന്‍ കാടടച്ചുള്ള പ്രചരണമാണ് ബി.ജെ.പി നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ഏതാണ്ടെല്ലാ നേതാക്കളും സംസ്ഥാനത്തെത്തുകയുണ്ടായി. മറുഭാഗത്ത് അധികാരം തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ചുക്കാന്‍ പിടിച്ചത്. ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചരണം രംഗം ബി.ജി.പിയുടെയും കോണ്‍ഗ്രസിന്റെയും ഭരണസംവിധാനത്തോടുള്ള സമീപനത്തിന്റെ നഖചിത്രങ്ങളായി മാറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

അഞ്ചുവര്‍ഷക്കാലം അധികാരത്തിലിരുന്ന ഒരു പാര്‍ട്ടി വീണ്ടും ജനങ്ങളെ സമീപിക്കുമ്പോള്‍ നടപ്പില്‍വരുത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് സ്വാഭാവികമായും സംസാരിക്കേണ്ടത്. എന്നാല്‍ ബി.ജെ.പിയാകട്ടേ അതേക്കുറിച്ച് ഒരക്ഷരവും ഉരിയാടാതെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലേക്കുള്ള കുറുക്കുവഴി തേടാനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഭാഗമായി ഏക സിവില്‍കോഡെന്ന തങ്ങളുടെ തുറുപ്പുചീട്ട് അവര്‍ എടുത്തുപയോഗിക്കുകയും ചെയ്യുകയുണ്ടായി. പ്രചരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉയര്‍ത്തിയ ഈ വിഷയം അന്തിമ ഘട്ടത്തില്‍ മുഖ്യ വിഷയമാക്കി മാറ്റുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം വെറുംവാക്കല്ലെന്ന വരുത്തിത്തീര്‍ക്കാനെന്നോണം തിടുക്കപ്പെട്ട് കേന്ദ്ര നിയമ കമ്മീഷനെ പുനസംഘടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 21 ാം നിയമ കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പി.ബി സാവന്ത് വിരമിച്ച് നാലുവര്‍ഷം പിന്നിട്ടിട്ടും നിയമ കമ്മീഷന്‍ പുനസംഘടിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല. കമ്മീഷന്‍ പുനഃസംഘടിപ്പിക്കാത്തതിനെതിരെ സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി വരെ എത്തുകയുണ്ടായി.

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ നിയമ കമ്മീഷന്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും യു.സി.സി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഹിമാചലിലും ഗുജറാത്തിലും അപ്രതീക്ഷിതമായി വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോള്‍ ഏക സിവില്‍കോഡിനെ കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള അപകടകരമായ ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.

പ്രചരണ രംഗത്ത് കോണ്‍ഗ്രസ് കാഴ്ച്ചവെച്ച പ്രകടനം പ്രതീക്ഷാ നിര്‍ഭരവും ആ പാര്‍ട്ടിയെ അവിശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന മതേതര വിശ്വാസികളുടെ വാദങ്ങള്‍ക്ക് കരുത്തുപകരുന്നതുമാണ്. നീണ്ട ഇടവേളക്കു ശേഷം തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനുണ്ടായതും ചിന്തന്‍ ശിബിരിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആവേശവും ഹിമാചലില്‍ പ്രതികരിച്ചുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. കാര്‍ഖെ സംസ്ഥാനത്തെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം ഇതിന്റെ തെളിവാണ്. മാത്രവുമല്ല പാര്‍ട്ടി നടത്തിയ വികസനം എന്ന അജണ്ടയിലൂന്നിയ പ്രചരണം ജനങ്ങളില്‍ ഏറെ സ്വീകാര്യതയുണ്ടാക്കുകയും ചെയ്തു. സമ്മേളനങ്ങളിലും റാലികളിലുമെല്ലാം തടിച്ചുകൂടിയ ജനാവലി ഇതാണ് സൂചിപ്പിക്കുന്നത്. രാജ്യ ഭരണത്തിന്റെ പിന്‍ബലത്തിലുള്ള ബി.ജെ.പിയുടെ പണക്കൊഴുപ്പിനെ ജനകീയ അടിത്തറകൊണ്ടു കോണ്‍ഗ്രസ് പ്രതിരോധിച്ചത് ആത്മവിശ്വാസം നല്‍കുന്ന ഒന്നായിരുന്നു. വിവിധ സര്‍വേകള്‍ പ്രവചിക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടവും ഇതിന്റെ ഫലമാണ്. ഇതേ ഏജന്‍സികള്‍ തന്നെ മാസങ്ങള്‍ക്കുമുമ്പ് നടത്തിയ സര്‍വേ ഫലങ്ങള്‍ ബി.ജെ.പിക്ക് ഏക പക്ഷീയമായ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പ്രവചിക്കപ്പെട്ട ഈ തുല്യത തിരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന സൂചന ന്യായമായും നല്‍കുന്നു.

ഹിമാചല്‍ പ്രദേശിന്റെ വിധിയെഴുത്തിന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ്മുഖത്തുവെച്ച് രൂപപ്പെടുത്തിയെടുക്കുന്ന വര്‍ഗീയ ധ്രുവീകരണങ്ങളിലൂടെ അവയെല്ലാം നിഷ്പ്രയാസം മറികടക്കുന്ന ബി.ജെ.പിയുടെ രീതിക്ക് ഇവിടെ അന്ത്യമാകുമോ എന്നതിനാണ് ഹിമാചല്‍ ഉത്തരം നല്‍കാന്‍പോകുന്നത്. സംസ്ഥാനത്തെ സാഹചര്യങ്ങളും സര്‍വേ ഫലങ്ങളുമെല്ലാം സംഘ്പരിവാരത്തിന്റെ ഹിഡന്‍ അജണ്ടകള്‍ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അങ്ങിനെയെങ്കില്‍ ഗുജറാത്തുള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളും 2024 ല്‍ നക്കുന്ന പൊതു തിരഞ്ഞെടുപ്പുമെല്ലാം പ്രത്യാശാഭരിതമായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. വര്‍ഗീയ ധ്രുവീകരണശ്രമങ്ങളും ഒളിയജണ്ടകളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്ന, വികസനവും മതേതരത്വവുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കാലത്തേക്ക് നമ്മുടെ രാജ്യം മടങ്ങിപ്പോകുന്നതിനുള്ള നാന്ദികുറിക്കലാവും കുന്നുകളുടെ നാടിന്റെ ജനവിധിയെന്ന നമുക്ക് പ്രത്യാശിക്കാം.

]]>
https://www.chandrikadaily.com/while-himachal-pradesh-judgment.html/feed 0
ഭാരത് ജോഡോയാത്ര നാളെ മഹാരാഷ്ട്രയില്‍: വന്‍ ഒരുക്കം https://www.chandrikadaily.com/jodo-yathra-rahul-maharashtra.html https://www.chandrikadaily.com/jodo-yathra-rahul-maharashtra.html#respond Sun, 06 Nov 2022 02:45:57 +0000 https://www.chandrikadaily.com/?p=220731 ഐക്യത്തിന്റെ സന്ദേശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി നയിക്കുന്ന 3500 കിലോമീറ്റര്‍ കാല്‍നടയാത്ര മഹാരാഷ്ട്രയില്‍ നാളെ പ്രവേശിക്കും.

നാളെ വൈകീട്ട് തെലുങ്കാനയിലെ പര്യടനത്തോടെ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും. സെപ്തംബര്‍ എഴിന് കന്യാകുമാരിയില്‍നിന്നാരംഭിച്ച യാത്രക്ക് ആക്ടിവിസ്റ്റുകളും പൊതുജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വലിയ പിന്തുണയാണ് നല്‍കിവരുന്നത്.

നാളെ വൈകീട്ട് നന്ദേദ് ജില്ലയിലേക്ക് എത്തുന്ന രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വലിയ ഒരുക്കമാണ് ചെയ്തിട്ടുള്ളത്. അതേസമയം കോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷന്‍ ആരിഫ് ഖാന്‍ വാഹനാപകടത്തില്‍ ചെറിയ പരിക്കേറ്റു. തെലുങ്കാനയില്‍ 12 ദിവസവും മാഹാരാഷ്ട്രയില്‍ 14 ദിവസവുമാണ് ജോഡോ യാത്ര.

]]>
https://www.chandrikadaily.com/jodo-yathra-rahul-maharashtra.html/feed 0
അവധി കഴിഞ്ഞു; ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു https://www.chandrikadaily.com/vacation-is-over-bharat-jodo-yatra-resumed.html https://www.chandrikadaily.com/vacation-is-over-bharat-jodo-yatra-resumed.html#respond Thu, 27 Oct 2022 10:15:14 +0000 https://www.chandrikadaily.com/?p=220053 ഹൈദരാബാദ്: മൂന്നുദിവസത്തെ ദീപാവലി  അവധിക്കുശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. തെലങ്കാനയിലെ മഖ്താല്‍ ജില്ലയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഗ്രാമീണര്‍ക്കൊപ്പം ഡ്രം കൊട്ടിയായിരുന്നു തുടക്കം.

ഇതുവരെ നാലു സംസ്ഥാനങ്ങളിലെ 18 ജില്ലകളില്‍ യാത്ര കടന്നു. ഏകദേശം 1230 കിലോമീറ്റര്‍ പിന്നിട്ടു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കടന്നാണ് തെലങ്കാനയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

തെലങ്കാനയിലെ പര്യടനം കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ യാത്ര പ്രവേശിക്കും. 11 ദിവസം കൊണ്ട് തെലങ്കാനയിലെ എട്ടു ജില്ലകളിലുടെ യാത്ര കടന്നു പോയി. സംസ്ഥാനത്തെ കര്‍ഷകരുമായി രാഹുല്‍ ഗാന്ധി സംസാരിക്കും.

]]>
https://www.chandrikadaily.com/vacation-is-over-bharat-jodo-yatra-resumed.html/feed 0
ഭാരത് ജോഡോ യാത്ര ഏഴിന് മഹാരാഷ്ട്രയില്‍; ഉദ്ദവും ശരത് പവാറും അണിചേരും https://www.chandrikadaily.com/bharat-jodo-yatra-on-7th-in-maharashtra-uddham-and-sharat-pawar-will-be-in-the-cast.html https://www.chandrikadaily.com/bharat-jodo-yatra-on-7th-in-maharashtra-uddham-and-sharat-pawar-will-be-in-the-cast.html#respond Thu, 27 Oct 2022 08:53:22 +0000 https://www.chandrikadaily.com/?p=220043 മുംബൈ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര അടുത്ത മാസം ഏഴിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്നതോടെ പദയാത്രയുടെ ഭാഗമാവാന്‍ എന്‍.സി.പിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും തയാറെടുക്കുന്നു. മഹാ വിഘാസ് അഗാഡിയുടെ ഭാഗമായിരുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയും 2024 ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദയാത്രക്കൊപ്പം ചേരുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പൊതു ഐക്യം സംസ്ഥാനത്ത് രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടികള്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ തീരുമാനമെടുത്തത്.

ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് നടത്തുന്ന പദയാത്രയാണ്. ഇത് സമൂഹത്തിലെ സൗഹാര്‍ദ്ദം നിലനിര്‍ത്താനായുള്ളതാണ്. മികച്ച നീക്കമാണത്. തങ്ങള്‍ വ്യത്യസ്ഥ പാര്‍ട്ടിയാണെങ്കിലും പാര്‍ട്ടിയുടെ ചില നേതാക്കന്‍മാര്‍ ഈ പദയാത്രക്കൊപ്പം എവിടെയൊക്കെ സാധ്യമാണോ അവിടെയാക്കെ ചേരുമെന്ന് എന്‍. സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു.

ശിവസേനയിലെ പിളര്‍പ്പിന് ശേഷം നഷ്ടപ്പെട്ടത് തിരിച്ചെടുക്കുക എന്നത് പാര്‍ട്ടിക്കു മുന്നിലെ വെല്ലുവിളിയാണ്. രാഹുലിന്റെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര അടുത്ത മാസം ഏഴിന് മഹാരാഷ്ട്രയില്‍ എത്തുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഇതില്‍ ഭാഗവാക്കാകുമെന്ന് ശിവസേന നേതാക്കള്‍ അറിയിച്ചു. 382 കിലോ മീറ്ററാണ് പദയാത്ര മഹാരാഷ്ട്രയിലൂടെ കടന്നു പോവുക. ശരത് പവാറിന്റെ മകളും ഭാരാമതി എം.പിയുമായ സുപ്രിയ സുലേ, ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ എന്നിവര്‍ പദയാത്രയുടെ ഭാഗമാകുമെന്ന് ഇതിനോടെകം വ്യക്തമാക്കിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രക്ക് വലിയ ലക്ഷ്യമാണുള്ളതെന്നും മതസൗഹാര്‍ദ്ദവും സാമൂഹിക സൗഹാര്‍ദ്ദവും പുനസ്ഥാപിക്കാനുള്ള യാത്രയില്‍ പവാറിനോടും പങ്കെടുക്കാനായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബാലാ സാഹെബ് തോറാത്, അശോക് ചവാന്‍ എന്നിവര്‍ അറിയിച്ചു. ഉദ്ദവും പവാറും യാത്രയിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

]]>
https://www.chandrikadaily.com/bharat-jodo-yatra-on-7th-in-maharashtra-uddham-and-sharat-pawar-will-be-in-the-cast.html/feed 0
ശരത് പവാറിനും ഉദ്ധവിനും ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് https://www.chandrikadaily.com/00congress-has-invited-sharat-pawar-and-uddhav-for-a-jodo-yatra219602.html https://www.chandrikadaily.com/00congress-has-invited-sharat-pawar-and-uddhav-for-a-jodo-yatra219602.html#respond Wed, 19 Oct 2022 07:25:36 +0000 https://www.chandrikadaily.com/?p=219602 മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാറിനെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര നവംബര്‍ ഏഴിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ സംഘം ഇരുനേതാക്കളെയും പദയാത്രയിലേക്ക് ക്ഷണിച്ചത്.

മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള എച്ച്.കെ പട്ടേല്‍, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ട്, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ്, നേതാക്കളായ വിശ്വജിത് കദം, അമര്‍ രാജൂര്‍കര്‍, നസീം ഖാന്‍, സന്ദീപ് തമ്പേ എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഉദ്ധവിനെയും പവാറിനെയും നേരിട്ടു കണ്ടാണ് യാത്രയിലേക്ക് ക്ഷണിച്ചത്. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമാണ് എന്‍.സി.പിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും.

]]>
https://www.chandrikadaily.com/00congress-has-invited-sharat-pawar-and-uddhav-for-a-jodo-yatra219602.html/feed 0