kaafir post – Chandrika Daily https://www.chandrikadaily.com Thu, 15 Aug 2024 07:13:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kaafir post – Chandrika Daily https://www.chandrikadaily.com 32 32 ‘കാഫിര്‍ പരാമര്‍ശം സിപിഎം നേതാക്കളുടെ അറിവോടെ, പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം’: കെ സുധാകരന്‍ https://www.chandrikadaily.com/kafir-remark-with-the-knowledge-of-cpm-leaders-those-behind-it-should-be-found-k-sudhakaran.html https://www.chandrikadaily.com/kafir-remark-with-the-knowledge-of-cpm-leaders-those-behind-it-should-be-found-k-sudhakaran.html#respond Thu, 15 Aug 2024 07:13:54 +0000 https://www.chandrikadaily.com/?p=306314 കണ്ണൂര്‍: കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപ്രവര്‍ത്തകരാണ് കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. നേതാക്കള്‍ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങളാരും അല്ലല്ലോ പൊലീസിനെ ഭരിക്കുന്നത്. ഇടതുപക്ഷമല്ലേ?. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു. പൊലിസിന്റെ അഭിപ്രായം അംഗീകരിക്കണോ, അതോ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ അഭിപ്രായം അംഗീകരിക്കണമോ?. നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണ് എന്നതില്‍ കൂടി അന്വേഷണം നടത്തണം. നേതാക്കള്‍ അറിയാതെ സാധാരണ ഗതിയില്‍ ഈ സര്‍ക്കിളില്‍ നിന്ന് ഒരിക്കലും മറ്റൊരു കമന്റ്‌സ് വരില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇതുണ്ടായത്’- സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഹീനമായ നയം പിന്തുടരുന്ന സിപിഎമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീര്‍ണതയും സിപിഎമ്മിനെ വര്‍ഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാര്‍ത്ഥ രാഷ്ട്രീയനേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവര്‍ഗീയത പ്രചരിപ്പിച്ച സിപിഎം കേരളീയസമൂഹത്തോടു മാപ്പുപറയാന്‍ തയ്യാറാകണം.

]]>
https://www.chandrikadaily.com/kafir-remark-with-the-knowledge-of-cpm-leaders-those-behind-it-should-be-found-k-sudhakaran.html/feed 0
വ്യാജ കാഫിർ സിപിഎം സൃഷ്ടിയെന്നു വ്യക്തമായതിനൽ പ്രചരണം നയിച്ച കെ. കെ ഷൈലജ എം.എൽ.എ സ്ഥാനം രാജിവെക്കണം: എം.കെ മുനീർ https://www.chandrikadaily.com/k-led-the-campaign-as-it-was-clear-that-it-was-a-creation-of-fake-kafir-cpm-k-shailaja-should-resign-as-mla-mk-munir.html https://www.chandrikadaily.com/k-led-the-campaign-as-it-was-clear-that-it-was-a-creation-of-fake-kafir-cpm-k-shailaja-should-resign-as-mla-mk-munir.html#respond Wed, 14 Aug 2024 18:48:04 +0000 https://www.chandrikadaily.com/?p=306295 കോഴിക്കോട്: ലോകാസഭ തെരഞ്ഞെടുപ്പിന് തലേന്ന് വർഗീയ വിഭജനം ലാക്കാക്കി സൃഷ്‌ടിച്ച വ്യാജ കാഫിർ പോസ്റ്റിനു പിന്നിൽ സിപിഎം ആണെന്ന് വ്യക്തമായ സ്ഥിതിക്ക് പ്രചാരണത്തിനു ചുക്കാൻ പിടിച്ച എൽഡിഎഫ് സ്ഥാനാർഥി കെ. കെ ശൈലജ എം. എൽ. എ സ്ഥാനം രാജിവെക്കണമെന്ന് മുസ്ലിം ലീഗ് നിയമസഭ പാർട്ടി ഉപ നേതാവ് ഡോ.എം.കെ മുനീർ എംഎൽഎ. എതിരാളിയെ ഇത്ര ഹീനമായി വേട്ടയാടിയ ശൈലജക്കു ജനപ്രതിനിധിയായി ഇരിക്കാൻ യോഗ്യത കഷ്ടപെട്ടു.

സിപിഎം ഗൂഢാലോചന പുറത്തു വരുമ്പോൾ കൂടുതൽ ഉന്നത സിപിഎം നേതാക്കൾ കുടുങ്ങും എന്ന് ഉറപ്പാണ്. എൽ. ഡി. എഫ് ഹീനകൃത്യത്തെ കുറിച്ച്
ഹൈക്കോടതിയിൽ സത്യസന്ധമായി റിപ്പോർട്ട്‌ നൽകിയ പോലീസ് ഓഫീസറെ സ്ഥലം മാറ്റിയാൽ എല്ലാം അവസാനിപ്പിക്കാമെന്നത് വർഗീയ പ്രചാര വേല ചെയ്തവരുടെ വ്യാമോഹം മാത്രമാണ്. വ്യാജ കാഫിർ പോസ്റ്റ്‌ ഉണ്ടാക്കി അതു പ്രചരിപ്പിച്ചവരെ സാക്ഷികൾ മാത്രമാക്കുന്ന പിണറായി പോലീസിന് രാജ്യത്തെ കോടതികൾ തന്നെ വൈകാതെ നിയമം പഠിപ്പിക്കും.

വ്യാജ കാഫിർ സന്ദേശത്തിന് പിന്നിൽ ഇടത് വാട്സ്ആപ്പ് ഗ്രൂപ്പുകളാണെന്ന പോലീസ് റിപ്പോർട്ട് നിരന്തര നിയമപോരാട്ടത്തിന്റെ വിജയമാണ്. വടകര ലോകസഭ മണ്ഡലം തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സിപിഎം ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയാണ് എല്ലാം തയ്യാറാക്കിയത്.

ഫെയ്സ്ബുക്കിൽ ഇത് പ്രചരിപ്പിച്ച അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിന്റെ അഡ്മിന് പ്രസ്തുത പോസ്റ്റ്‌ ലഭിക്കുന്നത് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ്. ആ ഗ്രൂപ്പിലേക്ക് ഇതെത്തിയത് റെഡ് എൻകൗണ്ടർ എന്ന മറ്റൊരു സിപിഎം അനുകൂല വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണെന്നും ആ ഗ്രൂപ്പിൽ ഇത് പങ്ക് വെച്ച റിബേഷ് എന്ന വ്യക്തിക്ക് വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം വ്യകതമാക്കാൻ കഴിയാത്തതിനാൽ പ്രസ്തുത വ്യക്തിയുടെ ഫോൺ വിദഗ്ദ പരിശോധനക്ക് നൽകിയിരിക്കുന്നുവെന്നുമാണ് പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്‌.

എല്ലാം അവിടംകൊണ്ട് അവസാനിപ്പിക്കാൻ സിപിഎമ്മും പോലീസും എത്ര ഒത്തു കളിച്ചാലും രക്ഷപെടാൻ അനുവദിക്കില്ല. അല്പമെങ്കിലും മാന്യത അവശേഷിക്കുന്നെങ്കിൽ സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയാനും പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാനും തയ്യാറാവണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/k-led-the-campaign-as-it-was-clear-that-it-was-a-creation-of-fake-kafir-cpm-k-shailaja-should-resign-as-mla-mk-munir.html/feed 0
കാഫിർ സ്ക്രീൻ ഷോർട്ട്: കുറ്റക്കാരെ അറസ്റ്റ് ചെയുക, യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു https://www.chandrikadaily.com/1kafir-screen-short-arrest-the-criminals-the-youth-league-blocked-the-road.html https://www.chandrikadaily.com/1kafir-screen-short-arrest-the-criminals-the-youth-league-blocked-the-road.html#respond Wed, 14 Aug 2024 13:32:50 +0000 https://www.chandrikadaily.com/?p=306271 കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് ആർ.എസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ ജ്വാല നടത്തി. കമ്മീഷണർ ഓഫീസിന് മുൻപിൽ ദേശീയ പാത പ്രവർത്തകർ ഉപരോധിച്ചു.

വടകരയിൽ വർഗീയ കാർഡിറക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റ കൃത്യമാണ്. അതിന് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ടു വരുമെന്ന് നേതാക്കൾ പറഞ്ഞു . ഒരോ ദിവസങ്ങൾ കഴിയും തോറും കൂടുതൽ സി.പി.എം നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണ്. പ്രതികളെ ചോദ്യം ചെയ്താൽ ഇതിന്റെ പിന്നിലുള്ള വലിയ കണ്ണികളെ കണ്ടെത്താൻ കഴിയും. വ്യാജ സ്ക്രീൻ ഷോട്ട് മുൻകാലങ്ങളിലും സി.പി.എം പ്രചരിച്ചിട്ടുണ്ട്. സംഘ പരിവാര ശൈലിയിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന മുഴുവൻ ഗൂഢ സംഘങ്ങളെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരും വരെ വിശ്രമിക്കില്ലെന്ന് ജില്ലാ കമ്മിറ്റി പ്രസ്ഥാവിച്ചു.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, ട്രഷറർ കെ.എം.എ റഷീദ്, ജില്ലാ ഭാരവാഹികളായ ഒ എം നൗഷാദ്, വി അബ്ദുൽ ജലീൽ, എ ഷിജിത്ത് ഖാൻ, എം പി ഷാജഹാൻ, ഷഫീക് അരക്കിണർ, എം. എസ്. എഫ് ജില്ല പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം നസീഫ്, സി കെ കുഞ്ഞിമരക്കാർ, റിഷാദ് പുതിയങ്ങാടി, കെ കെ റിയാസ്, സിദ്ധീക്ക് തെക്കയിൽ, നിസാർ തോപ്പയിൽ, സാബിത്ത് മായനാട് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. സമരക്കാരെ പോലീസ് അറസ്സ്റ്റ് ചെയ്തു നീക്കി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

]]>
https://www.chandrikadaily.com/1kafir-screen-short-arrest-the-criminals-the-youth-league-blocked-the-road.html/feed 0