kaafir screenshot – Chandrika Daily
വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് ഗ്രൂപ്പ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
12.08.2024 ന് കേരളം ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ കാഫിർ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ തങ്ങൾ പോസ്റ്റ് ചെയ്തുവെന്നും പ്രചരിപ്പിച്ചുവെന്നും ഇവരെല്ലാം സമ്മദിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോരാളി ഷാജി ഗ്രൂപ്പിൽ നിന്നും നീക്കാം ചെയ്യാത്തതിന് ഫേസ്ബുക്ക് അധികൃതരെ പ്രതി ചേർത്തിട്ടുണ്ടെന്നും റിബേഷിന് അത് എവിടെ നിന്ന് കിട്ടിയെന്ന് ചോദ്യം ചെയ്യലിൽ റിബേഷ് പറഞ്ഞില്ല എന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടും നാളിതുവരെ ഇവരെ ആരെയും പ്രതി ചേർത്തിട്ടില്ല എന്ന് വ്യാജ സ്‌ക്രീൻഷോട്ട് കേസിലെ ഇരയായ മുഹമ്മദ് കാസിമിന് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.
ഇരയായ കാസിമിനെ തെറ്റായി പ്രതി ചേർത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചു തന്നത് എന്ന് വെളുപ്പെടുത്താത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതാണെന്നും അങ്ങനെ ചെയ്യാത്ത പോലീസ് ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറയാൻ സാധിക്കില്ല എന്നും മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ വാദിച്ചു.
വ്യാജ സ്‌ക്രീൻഷോട്ട് കേസിലെ കേസ് ഡയറി ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കി. ഹൈക്കോടതി ഉത്തരവ് നൽകിയ ശേഷം പോലീസ് ആകെ ചെയ്തത് ഫേസ്ബുക്കിന്റെ രേഖകൾ ഹാജരാക്കുന്നതിനായി കോടതിയിൽ ഒരു അപേക്ഷ കൊടുക്കുകയും ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനായി ഒരു കത്ത് കൊടുക്കുക മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചു. 3 ആഴ്ചക്കകം ഫോറൻസിക് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് വൈകിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് പോലീസ് സ്വീകരിച്ച് വരുന്നതെന്നും സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമ്മിച്ച ആൾ ഈ സമൂഹത്തിൽ ഉണ്ടെന്നും ആ ആളെ കണ്ടെത്തൽ പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും അല്ലെങ്കിൽ മതസ്പർദ്ധ വളർത്തുന്ന പ്രവർത്തനങ്ങൾ അയാൾ തുടരുമെന്നും മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞത്. തുടർ റിപ്പോർട്ടിനായി കേസ് ഡിസംബർ 20ലേക്ക് മാറ്റി. കേസിൽ നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല വ്യക്തമാക്കി.
വടകരയിൽ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വർഗ്ഗീയത ഊതിക്കത്തിക്കുന്ന തരത്തിൽ സി.പി.എമ്മുകാർ നിർമ്മിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പോലീസിന് അന്ത്യശാസനവുമായി കോടതി. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.
നേരത്തേ കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപെട്ടിട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി പൊലീസിന് അന്ത്യശാസനം നൽകിയത്. ”അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട് യുവർ ഓണർ..” എന്ന ഒറ്റവരി മറുപടിയാണ് പ്രൊസിക്യൂഷൻ നൽകിയത്. കുറെ കാലമായി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ വാചകങ്ങളാണ്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പോലീസ്-സിപിഎം തിരക്കഥയിൽ എട്ട് മാസമായി ”പുരോഗമിക്കുന്ന” അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയും പൊതുജനവും അറിയട്ടെ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പ്രതികരിച്ചു.
വടകര വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വ്യാജ രേഖ ചമ്മച്ചതിനുള്ള 468, 471 ഐ.പി.സി എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്തതായി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തന്റെ പേരിൽ വ്യാജ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര പോലീസിന് പരാതി നൽകിയിരുന്നെങ്കിലും വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകൾ ചേർക്കാതെയായിരുന്നു വടകര പോലീസ് കേസ് എടുത്തിരുന്നത്.
ഇത് മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് വകുപ്പുകൾ ചേർക്കാത്തതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു. അതിനെ തുടർന്നാണ് വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തതായി കാണിച്ചു കൊണ്ട് വടകര പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ മുഹമ്മദ് കാസിമിന്റെ പേരിൽ വ്യാജ രേഖ ചമച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ എന്ത് കൊണ്ട് കാസിമിനെ വാദിയായി കാണിച്ചില്ല എന്നതിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ ഇന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
വടകര വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഹൈക്കോടതി മുമ്പാകെ വടകര പോലീസ് കേസ് ഡയറി ഹാജരാക്കി. കേസ് ഡയറി ഹാജരാക്കാൻ 29.07.2024 തിയ്യതി ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വടകര പോലീസ് ഹൈക്കോടതിയിൽ കേസ് ഡയറി ഹാജരാക്കിയത്.
Crime No. 410/2024, Crime No. 411/2024 എന്നീ രണ്ട് കേസുകളിലും വടകര പോലീസ് കേസ് ഡയറി ഹാജരാക്കിയിട്ടുണ്ട്. കേസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും വാട്സാപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച റിബേഷ് രാമകൃഷ്ണൻ എന്നയാളിൽ അന്വേഷണം എത്തി നിൽക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ വാദിച്ചു.
ഹരജിക്കാരനായ പി.കെ മുഹമ്മദ് കാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് 10.06.2024 തിയ്യതി ഹൈക്കോടതിയിൽ ഫയലാക്കിയ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബോധിപ്പിച്ച സാഹചര്യത്തിൽ കേസന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത് എന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. എന്നാൽ താൻ ഈ കേസിൽ ഇരയാണെന്നും തന്റെ പേരിലാണ് വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി പ്രചരിപ്പിച്ചിട്ടുള്ളതെന്നും വ്യാജ രേഖ ചമച്ചതിനും അതുപയോഗിച്ച് മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനുമുള്ള IPC 153-A, 465, 469 എന്നീ വകുപ്പുകൾ ചേർക്കാത്തത് ഗുരുതര വീഴ്ചയായെന്നും വ്യാജ സ്ക്രീൻഷോട്ട് ഇപ്പോളും ഫേസ്ബുക്കിൽ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹരജിക്കാരന് വേണ്ടി അഡ്വ മുഹമ്മദ് ഷാ മറുപടി നൽകി. കേസ് വിശദമായ വാദം കേൾക്കുന്നതിന് വേണ്ടി സെപ്റ്റംബർ 29ലേക്ക് മാറ്റിവച്ചിട്ടുണ്ട്.