Kanhaiya Kumar – Chandrika Daily https://www.chandrikadaily.com Fri, 28 Mar 2025 05:33:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Kanhaiya Kumar – Chandrika Daily https://www.chandrikadaily.com 32 32 കനയ്യ കുമാർ കയറിയ ക്ഷേത്രം കഴുകി വൃത്തിയാക്കി; ബി.ജെ.പി ഇതര പാർട്ടിയെ അനുകൂലിക്കുന്നവരെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുകയാണോ, വിമർശനവുമായി കോൺഗ്രസ് https://www.chandrikadaily.com/the-temple-that-kanhaiya-kumar-entered-was-washed-and-cleaned-congress-criticizes-non-bjp-party-supporters-as-untouchables.html https://www.chandrikadaily.com/the-temple-that-kanhaiya-kumar-entered-was-washed-and-cleaned-congress-criticizes-non-bjp-party-supporters-as-untouchables.html#respond Fri, 28 Mar 2025 05:33:36 +0000 https://www.chandrikadaily.com/?p=336131 കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബിഹാറിലെ ക്ഷേത്രം കഴുകി ‘വൃത്തിയാക്കിയ’ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. ബിഹാറിലെ സഹർസ ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എത്തി. ബി.ജെ.പി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്ന വ്യക്തികളെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ബങ്കാവ് ഗ്രാമത്തിലെ ദുർഗാദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. (പാലയൻ റോക്കോ, നൗക്രി ദോ) കുടിയേറ്റം നിർത്തുക, തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്രക്കിടെ കനയ്യ കുമാർ ക്ഷേത്രം സന്ദർശിച്ചിരുന്നു.

ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.

ഈ വിഷയത്തിൽ കനയ്യ കുമാർ പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസ് വിമർശനവുമായെത്തിയിട്ടുണ്ട്. ‘ആർ‌.എസ്‌.എസ്സിനെയും ബി.ജെ.പിയെയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ? ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് ഞങ്ങൾക്ക് അറിയണം. അവർ ഇത്തരം നീചമായ പ്രവർത്തിയിലൂടെ ഭഗവാൻ പരശുരാമന്റെ പിൻഗാമികളെ അനാദരിച്ചു. ബി.ജെ.പി ഇതര പാർട്ടികളെയും, പിന്തുണയ്ക്കുന്നവരെയും തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ഒരു പുതിയ തീവ്ര സംസ്‌കൃതവൽക്കരണ ഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ?,’ കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത ചോദിച്ചു.

 

]]>
https://www.chandrikadaily.com/the-temple-that-kanhaiya-kumar-entered-was-washed-and-cleaned-congress-criticizes-non-bjp-party-supporters-as-untouchables.html/feed 0
ബിജെപിയില്‍ ഒരിക്കലും ചേരില്ല, ബിഹാര്‍ മാറ്റത്തിന്റെ തെരഞ്ഞെടുപ്പെന്ന് കനയ്യ കുമാര്‍ https://www.chandrikadaily.com/bihar-polls-are-election-of-change-wont-join-bjp-ever-says-kanhaiya-kumar.html https://www.chandrikadaily.com/bihar-polls-are-election-of-change-wont-join-bjp-ever-says-kanhaiya-kumar.html#respond Sat, 24 Oct 2020 08:06:53 +0000 https://www.chandrikadaily.com/?p=163860 പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി രാജ്യത്ത് പുതിയ മാറ്റം സംഭവിക്കുമെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍. ഇന്ത്യാ ടുഡേ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുവാക്കളുടെ തെരഞ്ഞെടുപ്പല്ല, മറിച്ച് മാറ്റമാണ്. ഒരു മാറ്റത്തിനായി ബിഹാറിലെ ജനങ്ങള്‍ മനസു വച്ചിട്ടുണ്ട്-കനയ്യ കുമാര്‍ പറഞ്ഞു. നേതൃത്വത്തെയും തെരഞ്ഞെടുപ്പിനെയും കുറിച്ചുള്ള തന്റെ ആശയങ്ങള്‍ കനയ്യ കുമാര്‍ വിശദീകരിച്ചു. രാഷ്ട്രീയത്തില്‍ തന്ത്രവും നയങ്ങളും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ചോദ്യം നേതാവിനെ കുറിച്ചാവരുത്, നയങ്ങളെ കുറിച്ചാവണം. മുഖത്തെ കുറിച്ച് ചോദിക്കുന്നതിനു പകരം ഉദ്ദേശ്യങ്ങളെ കുറിച്ച് ചോദിക്കണം-കനയ്യ കുമാര്‍ പറഞ്ഞു. ഒരു ടീമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. അതില്‍ ഒരു ക്യാപ്റ്റന്‍ മാത്രം പോരാ. ഒരു വിക്കറ്റ് കീപ്പറും ബൗളറും കൂടി വേണമെന്നും കനയ്യ കുമാര്‍.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും പാര്‍ട്ടി തീരുമാനിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞത് സര്‍ക്കാസമായി പറഞ്ഞതാണെന്നും വ്യക്തമാക്കി. തെറ്റായ നടപടികളെ പോലും വാഷിങ് മെഷിന്‍ പോലെ ഗുണകരമാക്കി അവതരിപ്പിക്കുന്ന പാര്‍ട്ടിയാണത്. ആര് ബിജെപിയില്‍ ചേര്‍ന്നാലും താന്‍ അതില്‍ ചേരില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/bihar-polls-are-election-of-change-wont-join-bjp-ever-says-kanhaiya-kumar.html/feed 0
കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ഹര്‍ജിക്കാരന് 25,000 രൂപ പിഴ https://www.chandrikadaily.com/court-verdict-news-about-kanhayya-kumar.html https://www.chandrikadaily.com/court-verdict-news-about-kanhayya-kumar.html#respond Sun, 06 Sep 2020 11:16:36 +0000 https://www.chandrikadaily.com/?p=150878 ലക്നൗ: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. പൊതുജന ശ്രദ്ധ നേടുന്നതിന് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് കോടതി വിമര്‍ശിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരിമിതമായ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു.

ഹര്‍ജി യോഗ്യതയില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണയിലുള്ളതാണെന്നും കോടതി വിലയിരുത്തി. 1955 ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് മിശ്രയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കുന്ന സൗഹചര്യത്തില്‍ മാത്രമാണ് ഈ വകുപ്പ് ബാധകമെന്നും ജന്‍മംകൊണ്ട് ഇന്ത്യക്കാരനായ ഒരാള്‍ക്ക് ഇത് ബാധകമല്ലെന്നും ജസ്റ്റിസ് എസ്.കെ ഗുപ്ത, ഷമീം അഹമ്മദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2016ല്‍ കേന്ദ്രസര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമ്മേനത്തില്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടി വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് കോടതിയെ സമീപിച്ചത്. ഈ സംഭവത്തില്‍ കനയ്യ കുമാറിന്റെ പൗരത്വം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

 

 

 

]]>
https://www.chandrikadaily.com/court-verdict-news-about-kanhayya-kumar.html/feed 0
കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു https://www.chandrikadaily.com/new-delhi-police-filed-charge-sheet-against-jnu-students.html https://www.chandrikadaily.com/new-delhi-police-filed-charge-sheet-against-jnu-students.html#respond Mon, 14 Jan 2019 08:02:11 +0000 http://www.chandrikadaily.com/?p=116178 ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെ.എന്‍.യുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും തടയാനെത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

]]>
https://www.chandrikadaily.com/new-delhi-police-filed-charge-sheet-against-jnu-students.html/feed 0
വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും https://www.chandrikadaily.com/kanhaiya-kumar-set-to-contest-2019-lok-sabha-poll-from-bihar-s-begusarai.html https://www.chandrikadaily.com/kanhaiya-kumar-set-to-contest-2019-lok-sabha-poll-from-bihar-s-begusarai.html#respond Sun, 02 Sep 2018 10:35:31 +0000 http://www.chandrikadaily.com/?p=101216 പട്‌ന: ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബീഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്നാണ് കനയ്യ കുമാര്‍ ജനവിധി തേടുക. ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും കനയ്യ കുമാറിനെ പിന്തുണക്കും. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യദാവ് അധ്യക്ഷത വഹിക്കുന്ന ‘മഹാഗത്ബന്ധന്‍’ ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ബെഗുസുരായി മണ്ഡലം ഏറെക്കാലമായി ആര്‍.ജെ.ഡിയുടെ സിറ്റിങ് സീറ്റായിരുന്നു. കനയ്യക്ക് സീറ്റ് വിട്ടുനല്‍കുന്ന കാര്യം അവതരിപ്പിച്ചത് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തന്നെയായിരുന്നു. മറ്റ് കക്ഷികളും ഇതിനോട് യോജിക്കുകയായിരുന്നു. 2014ല്‍ ബി.ജെ.പിയുടെ ഭോലാ സിങ് 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് വിജയിച്ചത്.

2016ല്‍ ഫെബ്രുവരില്‍ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി എന്നാരോപിച്ച് കനയ്യ കുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധയിലേക്ക് വന്നത്. തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ജെ.എന്‍.യു അടക്കമുള്ള ക്യാമ്പസുകളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ന്നത്. വിദ്യാര്‍ഥികളുടേത് എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയുകയും കേസ് തള്ളിപ്പോവുകയുമായിരുന്നു.

]]>
https://www.chandrikadaily.com/kanhaiya-kumar-set-to-contest-2019-lok-sabha-poll-from-bihar-s-begusarai.html/feed 0
കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍ https://www.chandrikadaily.com/kanhaiya-kumar-critic-on-cpi-party-congres.html https://www.chandrikadaily.com/kanhaiya-kumar-critic-on-cpi-party-congres.html#respond Sat, 28 Apr 2018 10:31:03 +0000 http://www.chandrikadaily.com/?p=82373 തിരുവനന്തപുരം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ച് കനയ്യകുമാര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്കു പകരം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യയായി സി.പി.ഐ മാറിയെന്നാണ് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ പ്രധാന വിമര്‍ശനം.പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് കനയ്യ തിരുവന്തപുരത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. സി.പി.ഐ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിനു പകരം പാര്‍ട്ടി ശക്തിപ്പെട്ട് തങ്ങളുടെ പിന്തുണ കോണ്‍ഗ്രസ് ചോദിവരുന്ന സാഹചര്യത്തിലേക്ക് പാര്‍ട്ടി ശ്ക്തിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ബന്ധത്തിനല്ല മറിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. പാര്‍ട്ടി ശക്തിപ്പെട്ട് കോണ്‍ഗ്രസ് സി.പി.ഐയെ തേടിവരണം.ദേശീയ നേതൃത്വം ‘കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന നിലയിലേക്ക് പോയി. വര്‍ഗീയതക്കെതിരായ കേരള മോഡല്‍ പ്രതിരോധം രാജ്യമാകെ വ്യാപിപ്പിച്ചാലേ സംഘപരിവാറിനെ തറപറ്റിക്കാന്‍ ആവുള്ളൂ-കനയ്യകുമാര്‍ പറഞ്ഞു.

നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജനതാ ദള്‍ (ആര്‍.ജെ.ഡി), കോണ്‍ഗ്രസ്, ഇടതുപക്ഷം തുടങ്ങിയവര്‍ ഒരു പൊതു സ്ഥാനാര്‍ത്ഥിയാവാന്‍ തന്നോട് ആവശ്യപ്പെടുകയും പണം സമാഹരിക്കുകയും ചെയ്താല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. സഖ്യമുണ്ടാക്കി സംഘടിതമായ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മത്സരിക്കുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ പാര്‍ട്ടികളിലൂടെയായിരിക്കുമെന്നും വ്യക്തിപ്രഭാവത്തില്‍ വിശ്വസിക്കുന്നില്ലെന്നും കനയ്യകുമാര്‍ അന്ന് പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/kanhaiya-kumar-critic-on-cpi-party-congres.html/feed 0
കനയ്യകുമാറും ഷെഹ്‌ല റഷീദും രാഷ്ട്രീയത്തിലേക്ക്; കന്നിയങ്കം 2019ല്‍ https://www.chandrikadaily.com/student-leaders-kanhaiya-shehla-may-contest-lok-sabha-polls-next-year.html https://www.chandrikadaily.com/student-leaders-kanhaiya-shehla-may-contest-lok-sabha-polls-next-year.html#respond Thu, 26 Apr 2018 06:54:19 +0000 http://www.chandrikadaily.com/?p=82104 ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറും ഷെഹ്‌ല റഷീദും രാഷ്ട്രീയത്തിലേക്ക്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.

സംഘടിതമായ രാഷ്ട്രീയ രീതിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മത്സരിക്കുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ പാര്‍ട്ടികളിലൂടെയായിരിക്കുമെന്നും വ്യക്തിപ്രഭാവത്തില്‍ വിശ്വസിക്കുന്നില്ലെന്നും കനയ്യകുമാര്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ഇടതുപക്ഷം തുടങ്ങിയവര്‍ ബിഹാറില്‍ സഖ്യമുണ്ടാക്കി ഒരു പൊതു സ്ഥാനാര്‍ത്ഥിയാവാന്‍ എന്നോട് ആവശ്യപ്പെടുകയും പണം സമാഹരിക്കുകയും ചെയ്താല്‍ ഞാന്‍ മത്സരിക്കും’; കനയ്യകുമാര്‍ പറഞ്ഞു.
ബിഹാറിലെ സ്വന്തം മണ്ഡലമായ ബെഗുസരായിയില്‍ മത്സരിക്കാനാണ് കനയ്യകുമാര്‍ ആലോചിക്കുന്നത്.

ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ വൈസ്പ്രസിഡന്റായിരുന്ന ഷഹ്‌ലയും 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് ഷഹ്‌ല പറഞ്ഞു. ശ്രീനഗര്‍ സ്വദേശിയായ ഷഹ്‌ല യു.പിയില്‍ മത്സരിച്ചേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടന ഭീഷണി നേരിടുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണെന്നും ഷെഹ്‌ല പറഞ്ഞു.

]]>
https://www.chandrikadaily.com/student-leaders-kanhaiya-shehla-may-contest-lok-sabha-polls-next-year.html/feed 0
‘കനയ്യകുമാര്‍ 11 തവണ പരീക്ഷയില്‍ തോറ്റു’; പുതിയ കള്ളക്കഥയുമായി സംഘപരിവാര്‍ https://www.chandrikadaily.com/jnu-student-kanhaiya-kumar-responds-to-fake-tweets-claiming-he-failed-11-times.html https://www.chandrikadaily.com/jnu-student-kanhaiya-kumar-responds-to-fake-tweets-claiming-he-failed-11-times.html#respond Tue, 24 Apr 2018 13:30:26 +0000 http://www.chandrikadaily.com/?p=81884 ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ കള്ളക്കഥ മെനഞ്ഞ് സംഘപരിവാര്‍. കനയ്യകുമാര്‍ പതിനൊന്ന് തവണ പരീക്ഷയില്‍ തോറ്റുവെന്നാണ് സംഘപരിവാറിന്റെ പുതിയ ‘കണ്ടെത്തല്‍’.

സംഘപരിവാര്‍ ട്വിറ്റര്‍ അക്കൗണ്ടായ ശംഖ്‌നാദില്‍ നിന്നാണ് കനയ്യ പരീക്ഷകളില്‍ തോറ്റുവെന്ന തരത്തില്‍ ട്വീറ്റ് ചെയ്യപ്പെട്ടത്. ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഐ സപ്പോര്‍ട്ട് അജിത് ഡോവല്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 9000ലധികം തവണയാണ് ഈ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തത്. എന്നാല്‍ പിഎച്ച്ഡിക്ക് പരീക്ഷകളില്ല. തീസിസ് സമര്‍പ്പിക്കല്‍ മാത്രമാണ് ഉള്ളത്. അതുപോലും മനസ്സിലാക്കാതെയാണ് സംഘപരിവാര്‍ സംഘടിത നുണ പ്രചാരണം നടത്തുന്നതെന്ന് ഇതിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തുവന്നു.

പ്രചാരണങ്ങള്‍ തെറ്റാണെന്നും പിഎച്ച്ഡിക്ക് പരീക്ഷയില്ലെന്നും താന്‍ അവസാന വര്‍ഷ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണെന്നും കനയ്യകുമാര്‍ പ്രതികരിച്ചു. തന്റെ തീസിസ് അവാസനവട്ട മിനുക്ക് പണികളിലാണെന്നും ജൂലൈ 21ന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്‍ സൗത്ത് ആഫ്രിക്ക എന്ന വിഷയത്തിലാണ് തന്റെ തീസിസ്.

ഏഴു വര്‍ഷത്തെ പഠനത്തിന് 2011ലാണ് ജെ.എന്‍.യുവില്‍ പ്രവേശനം നേടുന്നത്. 2013ലാണ് പിഎച്ച്ഡി ആരംഭിക്കുന്നത്. 11 വര്‍ഷം ഒരിക്കലും ജെ.എന്‍.യു.വില്‍ പഠിച്ചിട്ടില്ല. ഇത് തന്റെ ഏഴാമത്തെയും അവസാനത്തെയും വര്‍ഷമാണ്.
വിവേകമുള്ള ആളുകള്‍ക്ക് അറിയാം. പിഎച്ച്ഡിക്ക് ഒരു സര്‍വകലാശാലയിലും പരീക്ഷയില്ലെന്നും കനയ്യ കുമാര്‍ പ്രതികരിച്ചു.

]]>
https://www.chandrikadaily.com/jnu-student-kanhaiya-kumar-responds-to-fake-tweets-claiming-he-failed-11-times.html/feed 0
മോദിയെക്കൊട്ടി ബി.ജെ.പിക്ക് ശക്തമായി മറുപടി നല്‍കി കനയ്യ കുമാര്‍ https://www.chandrikadaily.com/modi-did-his-ma-at-35-at-least-im-doing-phd-at-30-kanhaiya-kumar.html https://www.chandrikadaily.com/modi-did-his-ma-at-35-at-least-im-doing-phd-at-30-kanhaiya-kumar.html#respond Sun, 11 Mar 2018 06:29:41 +0000 http://www.chandrikadaily.com/?p=74160 ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മുപ്പതാമത്തെ വയസ്സിലും എന്തിന് വിദ്യാഭ്യാസം തുടരുന്നുവെന്ന ബി.ജെ.പി.യുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊട്ടി ശക്തമായി മറുപടിനല്‍കി കനയ്യ കുമാര്‍. മുബൈയില്‍ ഇന്ത്യ ടൂഡെ സംഘടിപ്പിച്ച കോണ്‍ക്ലവില്‍ ‘ഫ്യൂച്ചര്‍ ഓഫ് ഐഡന്റിറ്റി പൊളിറ്റിക്‌സ്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലായിരുന്നു ബി.ജെ.പിയുടെ ഈ വയസ്സിലും വിദ്യാഭ്യാസം തുടരുന്നവെന്ന ചോദ്യത്തിന് കനയ്യയുടെ പ്രതികരണം.

താന്‍ മുപ്പതാമത്തെ വയസ്സില്‍ വിദ്യാഭ്യാസം തുടരന്നു എന്നു പറയുന്നുവര്‍ ഒന്നു ഓര്‍ക്കണം, ഞാനിപ്പോള്‍ പിഎച്ച്ഡിയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ എം.എ പൂര്‍ത്തിയാക്കുമ്പോള്‍ വയസ്സ് 35 ആയിരുന്നു. ഇതു മറന്നുകൊണ്ടാണ് തനിക്കെതിരെ ബി.ജെ.പി. ആരോപണമുയര്‍ത്തുന്നത് കനയ്യകുമാര്‍ പ്രതികരിച്ചു

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കുത്ത് കനയ്യയുടെ ഭാഗത്തു നിന്നുണ്ടായത്. കനയ്യയുടെ പ്രതികരണത്തിനെതിരെ ഇതുവരെ ഒരു ബി.ജെ.പി നേതാക്കളും പ്രതികരിച്ചിട്ടില്ല.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു കോളേജിലെ (ജെ.എന്‍.യു.) ഗവേഷണ വിദ്യാര്‍ത്ഥിയാണ് കനയ്യ. 2016 ജെ.എന്‍.യു. സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ പ്രസിഡന്റായ കനയ്യ കുമാര്‍ അഫ്‌സല്‍ ഗുരു വിഷയത്തില്‍ റാലിയ്ക്ക് നേതൃത്വ നല്‍കിയിതിനെ തുടര്‍ന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കനയ്യയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്ത് വലിയ സമരപരമ്പര തന്നെ നടന്നിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന നേതാവാണ് കനയ്യകുമാര്‍.

]]>
https://www.chandrikadaily.com/modi-did-his-ma-at-35-at-least-im-doing-phd-at-30-kanhaiya-kumar.html/feed 0
രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക്; പ്രസംഗത്തിലൂടെയും പൊള്ളയായ പ്രചാരണത്തിലുടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്: കനയ്യ കുമാര്‍ https://www.chandrikadaily.com/new-india-is-slowly-heading-towards-a-civil-war-says-kanhaiya-kumar.html https://www.chandrikadaily.com/new-india-is-slowly-heading-towards-a-civil-war-says-kanhaiya-kumar.html#respond Sun, 10 Dec 2017 09:05:24 +0000 http://www.chandrikadaily.com/?p=58814  

മുംബൈ: രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പതുക്കെ നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് രാജ്യത്ത് മതിയായ പരിഗണ ലഭിക്കുന്നില്ല. അതേസമയം, ഇന്ത്യയില്‍ കലാപം ജനങ്ങളുടെ വീടുകളിലേക്ക് ഇഴഞ്ഞുവരികയാണ്. കുടുംബത്തിലെ അത്താഴ മേശകള്‍ പോലും രണ്ടായി വിഭജിക്കപ്പെടുന്നു. പിതാവ് മതനിരപേക്ഷതയെ പിന്തുണയ്ക്കുന്നുവെങ്കില്‍ മകന്‍ അയാളെ പാക് അനുകൂലി എന്ന് വിളിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശനിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിലും ഗ്രാമങ്ങളിലും അതിര്‍ത്തികള്‍ അവവര്‍ വരച്ചുകഴിഞ്ഞു. മുസ്്‌ലിംകള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ മിനി പാകിസ്താന്‍ എന്നാണ് വിളിക്കുന്നത്. വര്‍ഗീയത അങ്ങേയറ്റം വിഷമയമായി മാറി. ഗ്രാമങ്ങളെ വിഭജിക്കാന്‍ ആര്‍.എസ.്എസിനു കഴിഞ്ഞിട്ടുണ്ട്. കലാപം നടത്താന്‍ പുറത്തുനിന്നും ആളുകളെ അവര്‍ക്കിപ്പോള്‍ ആവശ്യമില്ല. തദ്ദേശവാസികള്‍ അതു ചെയ്തുകൊള്ളും. ഒന്നിച്ച് കളിച്ചവരും പഠിച്ചവരും പറയുന്നത് തങ്ങളുടെ സുഹൃത്തുക്കള്‍ പാകിസ്താന്‍കാരാണെന്നാണ്. പ്രസംഗത്തിലൂടെയും പൊള്ളയായപ്രചാരണത്തിലുടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

]]>
https://www.chandrikadaily.com/new-india-is-slowly-heading-towards-a-civil-war-says-kanhaiya-kumar.html/feed 0