kannur university – Chandrika Daily https://www.chandrikadaily.com Thu, 19 Jun 2025 10:10:40 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kannur university – Chandrika Daily https://www.chandrikadaily.com 32 32 വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍ https://www.chandrikadaily.com/kannur-university-teacher-arrested-for-sexually-assaulting-female-student.html https://www.chandrikadaily.com/kannur-university-teacher-arrested-for-sexually-assaulting-female-student.html#respond Thu, 19 Jun 2025 10:08:19 +0000 https://www.chandrikadaily.com/?p=345193 കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസില്‍ വിദ്യാര്‍ഥിനി പീഡിനത്തിനിരയായ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദാണ് പിടിയിലായത്. ധര്‍മടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്യാംപസിലെ വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/kannur-university-teacher-arrested-for-sexually-assaulting-female-student.html/feed 0
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ https://www.chandrikadaily.com/calicut-and-kannur-universities-have-included-vedans-song-in-the-curriculum.html https://www.chandrikadaily.com/calicut-and-kannur-universities-have-included-vedans-song-in-the-curriculum.html#respond Mon, 09 Jun 2025 16:54:21 +0000 https://www.chandrikadaily.com/?p=344082 റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

]]>
https://www.chandrikadaily.com/calicut-and-kannur-universities-have-included-vedans-song-in-the-curriculum.html/feed 0
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതി https://www.chandrikadaily.com/complaint-that-the-faculty-dean-appointments-made-by-the-governor-in-kannur-university-are-illegal.html https://www.chandrikadaily.com/complaint-that-the-faculty-dean-appointments-made-by-the-governor-in-kannur-university-are-illegal.html#respond Mon, 05 May 2025 03:18:55 +0000 https://www.chandrikadaily.com/?p=340074 ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തിയ ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം പരാതി നല്‍കി. സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാന്‍സിലര്‍ക്ക് പരാതി നല്‍കി.

ഇക്കഴിഞ്ഞ മെയ് മൂന്നാം തീയതിയാണ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 10 വിഷയങ്ങളിലെ ഫാക്കല്‍റ്റി ഡീനുകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ ആരോപണവും ഉയര്‍ന്നു. അനര്‍ഹരായവര്‍ നിയമനം നേടി എന്നാണ് പരാതി.

നിയമനങ്ങള്‍ സര്‍വകലാശാല സ്റ്റാറ്റിയൂട്ടിന് വിരുദ്ധമാണെന്ന് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം ആരോപിക്കുന്നു. സ്റ്റാറ്റിയൂട്ട് പ്രകാരം സര്‍വകലാശാല വകുപ്പുകളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ക്കാണ് ഫാക്കല്‍റ്റി ഡീന്‍ ആകുവാന്‍ യോഗ്യതയുള്ളത്. നിലവില്‍ രൂപീകരിച്ച 10 ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങളാകട്ടെ സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രൊഫസര്‍മാരും വിരമിച്ചവരുമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടന പറയുന്നു. നിലവില്‍ നല്‍കിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് ചട്ടപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറത്തിന്റെ ആവശ്യം.

]]>
https://www.chandrikadaily.com/complaint-that-the-faculty-dean-appointments-made-by-the-governor-in-kannur-university-are-illegal.html/feed 0
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/kannur-university-question-paper-leak-suspension-of-principal.html https://www.chandrikadaily.com/kannur-university-question-paper-leak-suspension-of-principal.html#respond Sun, 20 Apr 2025 11:24:08 +0000 https://www.chandrikadaily.com/?p=338713 കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ് കോളജിലെ പ്രിന്‍സിപ്പല്‍ പി അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് കേസടുത്തതിന് പിന്നാലെയാണ് കോളജിന്റെ നടപടി. ഇ-മെയിലിലൂടെ അയച്ച ചോദ്യപ്പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്ന് പി അജീഷിനെതിരെ എഫ്‌ഐആറില്‍ പറയുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തിരുന്നത്. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ വഞ്ചിച്ചെന്നും എഫ്‌ഐആറിലുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്ററുകളിലും നിരീക്ഷകരെ നിയോഗിക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതോടെ കോളജില്‍ നിന്ന് കാസര്‍കോട് ഗവ. കോളജിലേക്ക് പരീക്ഷാ സെന്റര്‍ മാറ്റിയിരുന്നു.

]]>
https://www.chandrikadaily.com/kannur-university-question-paper-leak-suspension-of-principal.html/feed 0
കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം https://www.chandrikadaily.com/kannur-university-question-paper-leak-decision-to-appoint-invigilators-in-examination-centers.html https://www.chandrikadaily.com/kannur-university-question-paper-leak-decision-to-appoint-invigilators-in-examination-centers.html#respond Sat, 19 Apr 2025 05:37:14 +0000 https://www.chandrikadaily.com/?p=338558 കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

]]>
https://www.chandrikadaily.com/kannur-university-question-paper-leak-decision-to-appoint-invigilators-in-examination-centers.html/feed 0
കണ്ണൂര്‍ സര്‍വ്വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച; അധ്യാപകര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയതായി പരാതി https://www.chandrikadaily.com/kannur-university-question-paper-leak-complaint-that-teachers-have-leaked-through-whatsapp.html https://www.chandrikadaily.com/kannur-university-question-paper-leak-complaint-that-teachers-have-leaked-through-whatsapp.html#respond Fri, 18 Apr 2025 11:56:56 +0000 https://www.chandrikadaily.com/?p=338489 കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകര്‍ വാട്ട്‌സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പരാതി. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കാസര്‍കോട് ബേക്കലിലെ ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നുമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ന്നത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ത്തിയത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ നടന്നത്. സര്‍വകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.

 

 

]]>
https://www.chandrikadaily.com/kannur-university-question-paper-leak-complaint-that-teachers-have-leaked-through-whatsapp.html/feed 0
പെരുന്നാളിനോടനുബന്ധിച്ച ദിവസത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും പരീക്ഷ; വലഞ്ഞ് വിദ്യാര്‍ഥികള്‍ https://www.chandrikadaily.com/examination-in-kannur-university-on-the-day-of-the-festival-students-are-overwhelmed.html https://www.chandrikadaily.com/examination-in-kannur-university-on-the-day-of-the-festival-students-are-overwhelmed.html#respond Tue, 09 Apr 2024 06:32:54 +0000 https://www.chandrikadaily.com/?p=294912 കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലും പെരുന്നാളിനോടനുബന്ധിച്ച ദിവസത്തില്‍ പരീക്ഷ. എല്‍.എല്‍.ബി എട്ടാം സെമസ്റ്റര്‍ പരീക്ഷയാണ് ഏപ്രില്‍ 12 നു നിശ്ചയിച്ചിട്ടുള്ളത്. ഏപ്രില്‍ പതിനൊന്നിന് പെരുന്നാളായാല്‍ വലിയ ബുദ്ധിമുട്ടിലാകുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

2014-15, 26-20 ബാച്ചുകളുടെ എട്ടാം സെമസ്റ്റര്‍ ക്രിമിനല്‍ പ്രൊസീജിയര്‍, കമ്പനി ലോ എന്നീ വിഷയങ്ങളുടെ പരീക്ഷയാണ് ഏപ്രില്‍ 12 ന് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ പതിനൊന്നിനാണ് സര്‍ക്കാര്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ പതിനൊന്നിനാകും പെരുന്നാള്‍.അങ്ങനെയെങ്കില്‍ പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ദിവസമായിരിക്കും പരീക്ഷ. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയാകും ഇത് സാരമായി ബാധിക്കുന്നത്.

പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണ്. നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.

]]>
https://www.chandrikadaily.com/examination-in-kannur-university-on-the-day-of-the-festival-students-are-overwhelmed.html/feed 0
സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി https://www.chandrikadaily.com/gopinath-ravindran-was-appointed-to-the-university-on-the-same-day-as-the-supreme-court-verdict.html https://www.chandrikadaily.com/gopinath-ravindran-was-appointed-to-the-university-on-the-same-day-as-the-supreme-court-verdict.html#respond Fri, 22 Dec 2023 08:48:20 +0000 https://www.chandrikadaily.com/?p=286415 സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണം. പുനര്‍ നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രന്‍ സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയെന്നാണ് ആരോപണം.

ജിയോഗ്രാഫി പഠന വിഭാഗത്തിലെ അസിസ്റ്റന്‍് പ്രൊഫസര്‍ നിയമനം നടന്നതാണ് വിവാദത്തിലായിരിക്കുന്നത്. ഈ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മറ്റി ചാന്‍സലര്‍ക്ക് പരാതി നല്‍കി. പുറത്താക്കുന്നതിന് 2 ദിവസം മുന്‍പ് വൈസ് ചാന്‍സലര്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലും പങ്കെടുത്തു. മറ്റെല്ലാ സര്‍വ്വകലാശാലകളും ഓഫ് ലൈന്‍ ഇന്റര്‍വ്യൂ ആയിട്ടും കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍വ്യു ഓണ്‍ലൈനില്‍ തന്നെയാണ്.

പുറത്താക്കിയതിന് ശേഷം വൈസ് ചാന്‍സലര്‍ മറ്റൊരാളെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാക്കി. എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒരു ബോര്‍ഡ് തന്നെ ഇന്റര്‍വ്യൂ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. ജിയോഗ്രാഫി സെലക്ഷന്‍ കമ്മറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയുടെ പിഎച്ച്ഡി ഗൈഡ് ഉണ്ടെന്നും ആക്ഷേപമുണ്ട്.

ഡോ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു നിയമനം റദ്ദാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിയനം നടത്താന്‍ കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി കണ്ണൂര്‍ വിസിയുടെ നിയമനം റദ്ദാക്കിയത്.

ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തില്‍ ഗവര്‍ണര്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് ജെ ബി പര്‍ദിവാലയായിരുന്നു വിധി പ്രസ്താവിച്ചത്.

 

]]>
https://www.chandrikadaily.com/gopinath-ravindran-was-appointed-to-the-university-on-the-same-day-as-the-supreme-court-verdict.html/feed 0
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം: മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു https://www.chandrikadaily.com/kannur-university-undergraduate-admission-third-phase-allotment-published.html https://www.chandrikadaily.com/kannur-university-undergraduate-admission-third-phase-allotment-published.html#respond Wed, 12 Jul 2023 05:06:59 +0000 https://www.chandrikadaily.com/?p=264214 കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 2023 24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അപേക്ഷകര്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കേണ്ടതാണ്. മൂന്നാം അലോട്ട്‌മെന്റില്‍ ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 2023 ജൂലൈ 12ന് മുന്‍പായി അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി നിര്‍ബന്ധമായും അടക്കേണ്ടതാണ്.

 

]]>
https://www.chandrikadaily.com/kannur-university-undergraduate-admission-third-phase-allotment-published.html/feed 0
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍ https://www.chandrikadaily.com/student-found-dead-in-kannur-university-campus.html https://www.chandrikadaily.com/student-found-dead-in-kannur-university-campus.html#respond Sun, 18 Jun 2023 12:48:20 +0000 https://www.chandrikadaily.com/?p=259954 കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാധമിക  നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

]]>
https://www.chandrikadaily.com/student-found-dead-in-kannur-university-campus.html/feed 0